Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightതാലിബാനു...

താലിബാനു പിടികൊടുക്കാതെ രക്തസാക്ഷ്യത്തിലേക്കു കടന്നുകളഞ്ഞ പോരാളി

text_fields
bookmark_border
താലിബാനു പിടികൊടുക്കാതെ രക്തസാക്ഷ്യത്തിലേക്കു കടന്നുകളഞ്ഞ പോരാളി
cancel

''അഫ്​ഗാൻ ജനതയുടെ അഭ്യുദയം​, അവരുടെ​ ഭാവി​, രാജ്യത്തൊരു ഗവൺ​മെൻറ്​, അഫ്​ഗാ​െൻറയും അന്താരാഷ്​ട്ര സമൂഹത്തി​െൻറയും മുന്നിൽ ജനതയുടെ ആവശ്യം നിവർത്തിക്കാവുന്ന, നിയമാനുസൃതമായ ഒരു വ്യവസ്​ഥ... ഇൗ പോരാട്ടത്തിൽ വിജയിച്ചാൽ ഞങ്ങൾ ആ ലക്ഷ്യം നേടും. ഇനി ഇൗ മാർഗത്തിൽ കൊല്ലപ്പെട്ടാലോ, അവസാന ശ്വാസംവരെ നാടിനുവേണ്ടി ന​െട്ടല്ലുനിവർത്തി നിന്നവരാണ്​ ഞങ്ങളെന്ന് ചരിത്രം വിധിയെഴുതും''.

ദിവസങ്ങൾക്കുമുമ്പ്​ എൻ.ഡി ടി.വി ചാനലിനോട്​ നിലപാടു വ്യക്തമാക്കിയ അഫ്​ഗാനിസ്​താൻ ദേശീയ ചെറുത്തുനിൽപു മുന്നണി (എൻ.ആർ.എഫ്​.എ) മുഖ്യവക്താവും തലയെടുപ്പുള്ള മാധ്യമപ്രവർത്തകനുമായിരുന്ന മുഹമ്മദ്​ ഫഹീം ദശ്​തി ഒടുവിൽ രക്തസാക്ഷ്യത്തി​െൻറ വഴിതന്നെ ​തിരഞ്ഞെടുത്തു. ഞായറാഴ്​ച കാബൂളിന്​ 145കി.മീ വടക്ക്​ പഞ്ചശീർ താഴ്​വരയി​ലെ അനാബ ജില്ലയിലെ ദശ്​തകിൽ താലിബാൻ ഭീകരാക്രമണത്തിൽ ദശ്​തിയും ജനറൽ അബ്​ദുൽ വദൂദ്​ സാറയും കൊല്ലപ്പെട്ടു. താലിബാൻ ഗവൺമെൻറിൽ ചേരാൻ നിങ്ങൾ വിസമ്മതിക്കുന്നതെന്ത്​ എന്ന എൻ.ഡി ടി.വി മാനേജിങ്​ എഡിറ്റർ ശ്രീനിവാസൻ ജെയി​​െൻറ ചോദ്യത്തിന്​, യുദ്ധം തകർത്ത നാടി​െൻറ ശോഭനമായ ഭാവിക്കുവേണ്ടി മരണംവരെ​ ​​പൊരുതുമെന്നായിരുന്നു ദശ്​തിയുടെ ഉടൻ മറുപടി.

അഫ്​ഗാൻ കണ്ട എക്കാലത്തെയും മികച്ച ഗറില കമാൻഡറായിരുന്ന അഹ്​മദ്​ ഷാ മസ്​ഉൗദി​െൻറ ചീഫ്​ ഒാഫ്​ സ്​റ്റാഫ്​ ആയിരുന്നു ദശ്​തി. ആദ്യം സോവിയറ്റ്​​ അധിനിവേശത്തിനെതിരെയും പിന്നീട്​ സ്വന്തം നാട്ടിൽനിന്ന്​ ഭീഷണിയായി വളർന്നുവന്ന താലിബാനെതിരെയും വിട്ടുവീഴ്​ചയില്ലാത്ത കരുത്തോടെ പട നയിച്ചു, ഒ​ടുവിൽ അൽ ഖാഇദ ഭീകരരുടെ ചാവേറാക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു അഹ്​മദ്​ ഷാ മസ്​ഉൗദ്​. മസ്​ഉൗദി​െൻറ വടക്കൻസഖ്യത്തിൽ ഗറിലയായി ചേരാൻ ചെന്ന 'പ്രായം തികയാത്ത' ദശ്​തിയെ കാരണവർ തിരിച്ചയച്ചു; കാബൂളിൽ ചെന്ന്​ വിദ്യാഭ്യാസം പൂർത്തിയാക്കി വരാൻ. അതുകഴിഞ്ഞ്​ എത്തിയ അദ്ദേഹത്തിന്​ പ്രചാരവേലയുടെ ജോലിയാണ്​ മസ്​ഉൗദ്​ നൽകിയത്​. അങ്ങനെ പ്രചാരണ, മാധ്യമപ്രവർത്തന മണ്ഡലത്തിലേക്കു കടന്ന അദ്ദേഹം 'കാബൂൾ വാരിക'യുടെ മുഖ്യപത്രാധിപരും അഫ്​ഗാനിസ്​താൻ നാഷനൽ ​േജണലിസ്​റ്റ്​ യൂനിയ​ൻ സാരഥിയുമായി. കമ്യൂണിസ്​റ്റ്​​ അധിനിവേശത്തിനെതിരെ ഗറിലയുദ്ധം നയിച്ച അഹ്​മദ്​ ഷാ മസ്​ഉൗദ്​ അധിനിവേശാനന്തരം നിലവിൽവന്ന ഇസ്​ലാമിക്​ സ്​റ്റേറ്റ്​ ഒാഫ്​ അഫ്​ഗാനിസ്​താ​ൻ സർക്കാറിൽ പ്രതിരോധമന്ത്രിയായി ഒൗദ്യോഗികസേനയെ നയിച്ചു. താലിബാൻ രംഗപ്രവേശം ചെയ്​തപ്പോൾ ശക്തമായ ചെറുത്തുനിൽപ്​ നടത്തി അദ്ദേഹം അഫ്​ഗാ​െൻറ ഹീറോ ആയി മാറി​. മസ്​ഉൗദി​െൻറ പ്രചാരണയന്ത്രം നിയന്ത്രിച്ചിരുന്നത്​ ഫഹീം ദശ്​തിയായിരുന്നു. സ്വന്തം ജിഹ്വയിലൂടെയും രാജ്യതലസ്​ഥാനങ്ങൾ മാറിമാറി സന്ദർശിച്ചും ഇൗ ദൗത്യത്തിൽ ​വ്യാപൃതനായിരുന്നു അദ്ദേഹം. ഏറ്റവുമൊടുവിൽ താലിബാ​െൻറ കടന്നുകയറ്റത്തിനെതിരെ പഞ്ചശീറിൽ പൊരുതിനിൽക്കു​േമ്പാഴും ഇന്ത്യൻ മാധ്യമങ്ങൾക്ക്​ അദ്ദേഹം ട്വിറ്ററിലൂടെ അപ്​ഡേറ്റുകൾ നൽകി. അഭിമുഖങ്ങളിലൂടെ ധീരമായ നിലപാടുകൾ വെട്ടിത്തുറന്നു പറഞ്ഞു.

ഹൈദരാബാദിൽ ഒരു കൂടിക്കാഴ്​ച

2009 നവംബർ 30 മുതൽ ഡിസംബർ നാലുവരെ ഹൈദരാബാദിൽ നടന്ന 62ാമത്​ വേൾഡ്​ എഡിറ്റേഴ്​സ്​ കോൺഫറൻസിൽ സംഘർഷ ഭൂമിയിലെ മാധ്യമപ്രവർത്തന അനുഭവങ്ങൾ പങ്കുവെക്കാൻ ദശ്​തിയും എത്തിയിരുന്നു. ആദ്യപരിചയത്തിൽതന്നെ ഇന്ത്യക്കാരോടുള്ള അടുപ്പവും കടപ്പാടും അദ്ദേഹം പ്രകടിപ്പിച്ചു. വിഷാദച്ഛവി എപ്പോഴും ആ മുഖത്തും ശരീരത്തിലും ചുറ്റിപ്പറ്റിനിന്നു. ​​ആ ചുണ്ടുകളിൽ എപ്പോഴും അസ്വസ്​ഥതയുടെ സിഗരറ്റുകളെരിഞ്ഞു.

സമ്മേളന ഇടവേളകളി​ലൊന്നിൽ അനൗപചാരികസംഭാഷണം നീണ്ട്​ അഫ്​ഗാൻ സംഘർഷത്തിലെത്തി. താജിക്​ പകോൾ തൊപ്പി ധരിച്ച താങ്കൾക്ക്​ ഒരു മസ്​ഉൗദ്​ ലുക്ക്​ ഉണ്ടല്ലോ എന്ന ചോദ്യത്തിന്​ ഒരു നിമിഷം മുഖത്തു തറപ്പിച്ചു​നോക്കിയശേഷം എന്നെ ചേർത്തു പിടിച്ച്​ അദ്ദേഹം പറഞ്ഞു; ശരിയാണ്​, ഞാൻ അദ്ദേഹത്തി​െൻറ ബന്ധുവാണ്​. കൗതുകം മാറും മു​േമ്പ അതിശയത്തി​െൻറ അടുത്ത പൊതിയഴിച്ചു; ''അഭിശപ്​തമായ ആ അന്ത്യനിമിഷത്തിലും അരികിൽ ഞാൻ ഉണ്ടായിരുന്നു''. ഇതുംപറഞ്ഞ്​ പതുക്കെ ഫുൾകൈ ഷർട്ട്​ ​തെറുത്തുകയറ്റി ഇടതുകൈ കാണിച്ചു: വെന്തുപോയിരുന്ന ഇൗ കൈ പാരിസിൽനിന്ന്​ പ്ലാസ്​റ്റിക്​ സർജറിയിലൂടെ ശരിയാക്കിയെടുത്തതാണ്​. തരിച്ചിരുന്ന എന്നോട്​ വികാരാധീനനായി എട്ടുവർഷം മുമ്പ്​ 2001 സെപ്​റ്റംബർ ഒമ്പതിലെ ആ ദുരന്തകഥ പറഞ്ഞുതുടങ്ങി:

അമീർ സാഹിബി​െൻറ ​(അഹ്​മദ്​ ഷാ മസ്​ഉൗദ്​) ടീമി​െൻറ ഡോക്യുമെൻറുകൾ, എഴുത്തുകുത്തുകൾ, അപ്പോയിൻ​മെൻറുകൾ എല്ലാം ചീഫ്​ ഒാഫ്​ സ്​റ്റാഫായ എ​െൻറ ചുമതലയായിരുന്നു. തക്കർ പ്രവിശ്യയിലെ ഖാജ ബഹാഉദ്ദീനിലെ ഒരു കൊച്ചു കെട്ടിടത്തിലായിരുന്നു അമീർ സാഹിബി​െൻറ ഒാഫിസ്​. ലണ്ടനിലെ ഇസ്​ലാമിക്​ റിസർച്​ ​സെൻററുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്നവരാണെന്നും മുസ്​ലിംനാടുകളുടെ വിവരശേഖരണത്തി​​െൻറ ഭാഗമായി വന്നതാണെന്നും പറഞ്ഞാണ്​ അവർ രണ്ടുപേർ മസ്​ഉൗദുമായി അഭിമുഖത്തിന്​ എത്തിയത്​. അംബാസഡർ മസ്​ഉൗദ്​ ഖലീലി, ഇൻറലിജൻസ്​ ചീഫ്​ ആരിഫ്​ സർവരി, അമീർ സാഹിബി​െൻറ സെക്രട്ടറി ജംഷീദ്​ എന്നിവരായിരുന്നു ആ മുറിയിലുണ്ടായിരുന്നത്​. പത്തു മിനിറ്റു കഴിഞ്ഞതേയുള്ളൂ. കൂടെയുള്ളയാൾ വിഡിയോ പിടിക്കാനെന്ന വ്യാജേന കാമറ ഒാൺ ചെയ്​തതും ചെകിടടപ്പിക്കുന്ന ശബ്​ദത്തോടെ അത്യുഗ്ര സ്​ഫോടനം നടന്നതും ഒന്നിച്ചായിരുന്നു. എന്താണ്​ നടന്നതെന്ന്​ അന്ധാളിച്ചിരിക്കു​േമ്പാൾ അതാ മൂന്നു മീറ്റർ അപ്പുറത്ത്​ അഹ്​മദ്​ ഷാ മസ്​ഉൗദും ഖലീലിയും രക്തത്തിൽ കുളിച്ചു കിടക്കുന്നു. എ​െൻറ കൈകാലുകളിലും മുഖത്തുമൊക്കെ വെന്തു നീറുന്നതുപോലെ. ​നോക്കു​േമ്പാൾ മാരകമായി പൊള്ളലേറ്റിരിക്കുന്നു. താജികിസ്​താൻ അതിർത്തിയിലെ സൈനിക ആശുപത്രിയിലേക്ക്​ ഞങ്ങളെ ഉടനെ എത്തിച്ചു. പക്ഷേ, അമീർ സാഹിബ്​ മരണത്തിനു കീഴടങ്ങി. മൃതപ്രായരായി നാളുകൾ കഴിച്ചുകൂട്ടിയ ദശ്​തിയും ഖലീലും മാസങ്ങൾ നീണ്ട ചികിത്സക്കുശേഷം രക്ഷപ്പെട്ടു. പാരിസിലെ വിദഗ്​ധ ചികിത്സക്കുശേഷമാണ് പൂർണസുഖം പ്രാപ ിച്ചത്​. ശാരീരിക പരിക്കിനേക്കാൾ മസ്​ഉൗദി​െൻറ മരണമേൽപിച്ച ആഘാതമാണ്​ തനിക്കു പ്രശ്​നമായതെന്ന്,​ ഉള്ളതിലും കവിഞ്ഞ പ്രായംതോന്നിക്കുന്ന ദശ്​തി പറഞ്ഞു.

അൽഖാഇദ-താലിബാൻ ആസൂത്രണം

ഭീകരവൃത്തികളിലൂടെ അഫ്​ഗാനികളെ അടക്കിഭരിക്കാൻ ശ്രമിച്ച താലിബാനെതിരെ അഫ്​ഗാൻ വിമോചന ​ഇസ്​ലാമിക െഎക്യമുന്നണി (യു.​െഎ.എഫ്​.എസ്​.എ) രൂപവത്​കരിച്ച അഹ്​മദ്​ ഷാ മസ്​ഉൗദ്​ അവരുടെ കണ്ണിലെ കരടായി. ആറു തവണ കര, വ്യോമ ആക്രമണങ്ങൾ നടത്തി ചെമ്പട പഞ്ചശീറിൽ നിന്ന്​ നിരാശരായി മടങ്ങിയത്​ മസ്​ഉൗദി​െൻറ കരുത്തിലായിരുന്നു. അദ്ദേഹത്തി​െൻറ നിലനിൽപ്​ ഭീഷണിയാകുമെന്ന്​ മുൻകൂട്ടിക്കണ്ട അൽഖാഇദ, താലിബാൻ സഹായത്തോടെ നടത്തിയ ഭീകര ഒാപറേഷനായിരുന്നു അതെന്ന്​ ദശ്​തി ഉറച്ചുവിശ്വസിച്ചു. രണ്ടുനാൾ കഴിഞ്ഞു നടന്ന ന്യൂയോർക്കിലെ ഭീകരാക്രമണത്തി​െൻറ ആദ്യപടിയായിരുന്നു അതെന്ന്​ അദ്ദേഹം ആണയിട്ടു. അഫ്​ഗാനിലെ ആദ്യ ചാവേർ ആക്രമണം കൂടിയായിരുന്നു അത്​.

മരണത്തിൽനിന്ന്​ ജീവിക്കുന്ന രക്തസാക്ഷിയായി ഇറങ്ങിനടന്ന ഫഹീം ദശ്​തി പിന്നീട്​ വടക്കൻ സേനയുടെ വിജയത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു. അതി​െൻറ പ്രചാരണപ്രവർത്തനങ്ങളുടെ പി.ആർ വർക്കുകളുടെയും നിയന്ത്രണം അദ്ദേഹത്തിനായിരുന്നു.

താലിബാനുമായി ഒരുനിലക്കും ഒത്തുപോകാനാവില്ലെന്നായിരുന്നു ഫഹീം ദശ്​തിയുടെ നിലപാട്​. അവർ മാറാനുള്ള ആഗ്രഹം പ്രകടിപ്പിച്ചാൽ മതിയാവില്ല. ഭൂതകാല അനുഭവംവെച്ച്​ മാറ്റങ്ങൾ പ്രയോഗത്തിലെത്തിയാലേ അവരെ വിശ്വസിക്കാനാവൂ. എന്തുവന്നാലും സ്വതന്ത്ര പരമാധികാര രാജ്യമായി അഫ്​ഗാനെ വളർത്താൻ അവർക്കാവില്ലെന്ന്​ അദ്ദേഹം ഉറക്കെപ്പറഞ്ഞു. അതിനാൽ വടക്കൻ സഖ്യത്തിലെ താലിബാ​െൻറ മാപ്പർഹിക്കാത്തവരുടെ പട്ടികയിൽ ദശ്​തിയും ഇടം പിടിച്ചു. സഖ്യത്തി​ലെ എല്ലാ പ്രമുഖരും അജ്ഞാതകേന്ദ്രങ്ങളിലേക്കു പിൻവാങ്ങിയപ്പോഴും ദശ്​തി മുഖ്യവക്താവായി മാധ്യമങ്ങളിൽ നിറഞ്ഞു. അതുവഴി താലിബാന്​ അപ്പുറമുള്ള അഫ്​ഗാ​െൻറ സ്​ഥിതിഗതികൾ ലോകത്തെ അറിയിച്ചു. ഒടുവിൽ മസ്​ഉൗദി​െൻറ രക്തസാക്ഷ്യത്തി​െൻറ പത്താം വർഷത്തിൽ താലിബാൻ-പാക്​ഭീകരതയുടെ ഡ്രോൺ ആക്രമണത്തിൽ നാൽപ​ത്തെട്ടുകാരനായ ഫഹീമും കഥാവശേഷനായിരിക്കുന്നു.

ഇത്തവണ താലിബാൻ ആക്രമണം രൂക്ഷമായ​പ്പോൾ ദശ്​തിക്ക്​ മെസേജ്​ അയച്ച്​ വിശേഷം അന്വേഷിച്ചെങ്കിലും മറുപടിയുണ്ടായിരുന്നില്ല. പിന്നീട്​ ട്വിറ്ററിലൂടെ ഏജൻസികളിൽ അദ്ദേഹം സജീവമായി. അങ്ങനെ 'പഞ്ചശീർ സിംഹ'ത്തി​െൻറ കാലടിപ്പാടുകളെ വിടാതെ പിന്തുടർന്ന ഇളമുറക്കാരനും ആ പോരാട്ടവീര്യം വിടാതെ, താലിബാനു പിടികൊടുക്കാതെ രക്തസാക്ഷ്യത്തിലേക്കു കടന്നുകളഞ്ഞിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanAfghanistanNRFA
News Summary - A fighter who chose martyrdom without being captured by the Taliban
Next Story