ഒരു തമിഴ്നാടൻ വിജയഗാഥ
text_fields50 പൈസയുടെ പ്രയോജനം ലഭിക്കാൻ ഒരു രൂപ ചെലവിടുന്ന ഏക സംഘടന സർക്കാറുകളാണെന്ന് ഒരു ചൊല്ലുണ്ട്. ഇത്തരം ചൊല്ലുകളിൽ പലതും അത്യുക്തികളാകാം. പക്ഷേ, സർക്കാർ ചെലവഴിക്കുന്ന തുകയുടെ ഒരു ഭാഗം ലക്ഷ്യത്തിനും ഫലപ്രാപ്തിക്കുമിടയിൽ എവിടെയോ വഴിമാറുന്നുവെന്ന കാര്യം മിക്കവരും അംഗീകരിക്കുന്നതാണ്.
നമുക്കു മുന്നിലുള്ള അറിവുവെച്ചുപറഞ്ഞാൽ, അഴിമതിയും ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയുമാണ് നഷ്ടമേറെയും വരുത്തിവെക്കുന്നത്. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾ അഴിമതിയുടെ കൂത്തരങ്ങുകളാണ്.
ഇന്ത്യയിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളെ ഘടനാപരമായ പരിമിതികൾ വേട്ടയാടുന്നുണ്ട്. അതാണ് പലപ്പോഴും നയപരമായ ഉദ്ദേശ്യം പാതിമാത്രം സാക്ഷാത്കരിക്കപ്പെടുന്നതിലെത്തിക്കുന്നത്. പാർട്ടികൾക്കും സഖ്യങ്ങൾക്കുമിടയിലെ നയഭിന്നതകൾ സഭകളിലും രാഷ്ട്രീയ റാലികളിലും ചൂടുപിടിച്ച വാദപ്രതിവാദങ്ങളായി ആളിപ്പടരും. എന്നാൽ, പ്രഖ്യാപിത നയമോ നടപ്പാക്കിയ നിയമമോ ഉദ്ദിഷ്ട ലക്ഷ്യം സഫലമാക്കിയോ എന്ന കാര്യം ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഓരോ വർഷവും അവതരിപ്പിക്കുന്ന ബജറ്റ് നടപടികളോളം ഇത് വ്യക്തമാകുന്ന മറ്റൊന്നില്ല. ഒരു സാമ്പത്തികവർഷത്തെ അന്തിമ വരവുചെലവ് കണക്ക് (എഫ്.എ) സഭയിൽ അവതരിപ്പിക്കപ്പെടുന്നത് പൊതുവെ ബജറ്റിന് അംഗീകാരം നൽകി 18-24 മാസം പിന്നിടുന്നതിനിടക്ക് അടുത്ത സാമ്പത്തികവർഷത്തെ ബജറ്റും നടപ്പുവർഷത്തെ പുതുക്കിയ എസ്റ്റിമേറ്റും അവതരിപ്പിക്കുന്ന ബഹളത്തിനിടയിൽ ആർക്കും വേണ്ടാത്ത ചടങ്ങെന്നപോലെയാണ്. അഥവാ, ഉദ്ദേശ്യ(ബജറ്റ്)ത്തിന് നൽകുന്ന വലിയ ശ്രദ്ധയുടെ ചെറിയ അളവ് മാത്രമാണ് അത് എവിടെ വരെ എത്തി എന്ന ലക്ഷ്യസാക്ഷാത്കാരത്തിന് (എഫ്.എ) ലഭിക്കുന്നത്.
മറ്റൊന്ന്, ഇന്ത്യയിൽ ഭരണകൂടങ്ങൾ ഇപ്പോഴും പിന്തുടരുന്നത് വർഷാവസാനം വിചിത്രമായ ഇൻസെൻറിവുകളും സമാന സ്വഭാവങ്ങളും പരിചയപ്പെടുത്തുന്ന പൗരാണിക കാഷ് അക്കൗണ്ടിങ് രീതി (കമ്പനികളും സർക്കാറുകളും ഇപ്പോൾ അവലംബിക്കുന്നത് അക്രുവൽ അക്കൗണ്ടിങ് രീതിയാണ്) ആണ്.
അതുകൊണ്ട് സംഭവിക്കുന്നത്, അന്തിമ വരവുചെലവ് കണക്ക് യഥാർഥമാകണമെന്നില്ല. കാരണം, ചെലവഴിച്ചതായി സഭക്കുമുന്നിൽ വെക്കുന്ന തുകയിൽ പലതും ഓഫ്-ബാലൻസ്ഷീറ്റ് അക്കൗണ്ടുകളിൽ മറഞ്ഞിരിപ്പുണ്ടാകും. അവയാകട്ടെ, സർക്കാർ ധനവകുപ്പുകൾക്ക് പിടികിട്ടില്ല. സി.എ.ജി ഓരോ വർഷവും പുറത്തുവിടുന്ന വാർഷിക അക്കൗണ്ടുകളും ഓഡിറ്റ് റിപ്പോർട്ടുകളും ഇതൊരു വസ്തുതയാണെന്ന് ബോധ്യപ്പെടുത്തുന്നു. ഉദാഹരണത്തിന്, 2015-16 വർഷത്തെ അക്കൗണ്ടുകൾപ്രകാരം ദേശീയ ദുരന്ത പ്രതികരണ ഫണ്ട് (എൻ.ഡി.ആർ.എഫ്), സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ട് (എസ്.ഡി.ആർ.എഫ്) എന്നിവക്കു കീഴിലെ 1863 കോടി രൂപ ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഒാഫിസർമാർക്ക് കൈമാറിയിട്ടുണ്ട്. അതുകഴിഞ്ഞ് എന്തു സംഭവിച്ചുവെന്നതിെൻറ രേഖ സർക്കാർ ധനവകുപ്പിനോ സി.എ.ജിക്കോ ലഭ്യമല്ല.
തമിഴ്നാട് സർക്കാർ ആഗസ്റ്റ് 13ന് അവതരിപ്പിച്ച ഭേദഗതി വരുത്തിയ ബജറ്റിലുള്ള ഫണ്ടുകളിൽ ഉപയോഗിക്കാത്തവ തിരിച്ചറിഞ്ഞ് വീണ്ടെടുക്കാനായി പ്രഖ്യാപിച്ച പദ്ധതിക്ക് അടിസ്ഥാനം ഈ പരിമിതിയാണ്. മുൻഗണന നൽകാൻ മുഖ്യമന്ത്രി മുന്നോട്ടുവെച്ച അഞ്ചു പരിഷ്കാരങ്ങളിൽ മൂന്നാമത്തേതായിരുന്നു ഇത്. ഈ ശ്രമങ്ങൾ ആഴ്ചകൾകൊണ്ടുതന്നെ വലിയ സാമ്പത്തികനേട്ടം നൽകി. പ്രയോജനപ്പെടുത്തേണ്ട സമയം അവസാനിച്ച 2000 കോടി രൂപ (ബന്ധപ്പെട്ട സ്ഥാപനത്തിന് അവ ഇനി ഉപയോഗപ്പെടുത്താനാകില്ല) ഇതിനകം തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇനിയത് സംസ്ഥാന ട്രഷറിയിലേക്ക് തിരിച്ചടക്കണം. പെട്രോളിെൻറ മൂന്നു രൂപ വാറ്റ് വേണ്ടെന്നുവെച്ച മുഖ്യമന്ത്രിയുടെ തീരുമാനം നടപ്പാക്കുകവഴിവന്ന അധിക ചെലവ് (1100 കോടി രൂപ) ഇങ്ങനെ കണ്ടെത്താനായെന്നത് സന്തോഷകരം. നിലവിലെ സൂചനകൾ പരിഗണിച്ചാൽ, അവസാന കണക്കുകൾ വരുേമ്പാൾ സാമ്പത്തികനേട്ടം ഇതിെൻറ അനേക ഇരട്ടികളാകും.
ഇതോടൊപ്പം, ഫണ്ടുകൾ ചലിക്കുന്നതും സൂക്ഷിക്കുന്നതും ധനവകുപ്പിെൻറ നോട്ടമെത്തുന്നിടത്താകുന്നുവെന്ന് ഉറപ്പാക്കാൻ പുതിയ സംവിധാനങ്ങളും സ്ഥാപിച്ചുവരുകയാണ്. അതുവഴി, പ്രതിസന്ധികാലത്തെ ഫണ്ട് ദൗർലഭ്യം മറികടക്കാനാകും.മറ്റൊന്ന്, വിള-ആഭരണ വായ്പകൾ വിട്ടുനൽകുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പ്രാബല്യത്തിൽ വരുത്തുന്നതിെൻറ ഭാഗമായി കൊണ്ടുവന്ന ഡേറ്റ ഏകീകരണ പദ്ധതിയും വിജയം കാണുന്നു. സർക്കാറിെൻറ വിവിധ സ്രോതസ്സുകളിലെ രേഖകളിലുള്ള വിവരങ്ങൾ പരസ്പരം ഒത്തുനോക്കി ഒന്നാക്കുന്നത് സവിശേഷ ഉൾക്കാഴ്ച നൽകുന്നതാണ്. അനർഹരായ പെൻഷൻ ഗുണഭോക്താക്കൾ, സൗജന്യ റേഷൻ നേടുന്ന വ്യാജ കാർഡ് ഉടമകൾ, വിള-ആഭരണ വായ്പകൾ അനുവദിക്കുന്നതിലെ ഉദ്യോഗസ്ഥ കെടുകാര്യസ്ഥത തുടങ്ങിയവ കണ്ടെത്താനായി. ഇവ തിരുത്താനായാൽ സർക്കാറിന് വലിയ ഫണ്ട് കണ്ടെത്താനാകുമെന്നു മാത്രമല്ല, അർഹരിലേക്ക് എത്തിച്ചുനൽകാനുമാകും.
സമാനമായ മറ്റു പദ്ധതികളിലും (ഉദാഹരണത്തിന്, ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികളെ തിരിെക ക്ലാസ്മുറികളിലെത്തിക്കാനുള്ള ഇല്ലം തേടി കൽവി പദ്ധതി) സാമ്പത്തിക ഉപദേഷ്ടാക്കളായ ജീൻ ഡ്രെസ്, എസ്തർ ഡുഫ്ലോ, രഘുറാം രാജൻ, അരവിന്ദ് സുബ്രമണ്യൻ, എസ്. നാരായണൻ തുടങ്ങിയവരുടെ വിലപ്പെട്ട ഉൾക്കാഴ്ചയും മാർഗനിർദേശവും ഏറെ ബൃഹത്തും പ്രശംസാർഹവുമാണ്.
അധികാരമേറുേമ്പാൾ വികസനത്തിനും പരിഷ്കരണത്തിനും അടിവരയിട്ടുപ്രഖ്യാപിച്ച അഞ്ചിന പരിപാടിയിലാണ് ഞങ്ങളുടെ ഉൗന്നൽ. ആഴത്തിൽ അറിയാനും ധാരണ ലഭിക്കാനും വിവരങ്ങൾ ശേഖരിക്കുക, പൊതുജനാഭിപ്രായമറിയാൻ അവരുമായി പങ്കുവെക്കുക, വിദഗ്ധരുടെ ഉപദേശം തേടുക, ഒടുവിൽ അവ പ്രയോജനപ്പെടുത്തി നയങ്ങൾക്ക് രൂപം നൽകുക, എന്നിട്ട് നടപ്പാക്കുക എന്നതാണ് രീതി.
വിടപറഞ്ഞ ഞങ്ങളുടെ നേതാവ് സമാരാധ്യനായ കലൈജ്ഞർ കരുണാനിധി പറയാറ്, ''ഞങ്ങൾ ചെയ്യുന്നതേ പറയൂ, ചെയ്യുമെന്ന് പറഞ്ഞതേ ചെയ്യൂ'' എന്നാണ്. പാരമ്പര്യമേറെയുള്ള അദ്വിതീയമായ ദ്രാവിഡ രാഷ്ട്രീയ തത്ത്വശാസ്ത്രത്തിൽ ഉൗന്നിനിൽക്കുേമ്പാഴും ചിന്താബന്ധുരമായ നയങ്ങളും പദ്ധതികളും രൂപകൽപന ചെയ്ത് നടപ്പാക്കി എല്ലാ പൗരന്മാർക്കും മികച്ച ജീവിതം നൽകുന്നുവെന്ന് ഉറപ്പാക്കുന്നു, ഞങ്ങളുടെ മുഖ്യമന്ത്രി.
കടപ്പാട്: ഇന്ത്യൻ എക്സ്പ്രസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.