സി.എ.എ: പൗരത്വവും അമിതാധികാര ഭരണവർഗവും
text_fieldsവിവാദമായ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് 2019ലെ സാമ്പത്തിക നൊബേൽ പുരസ്കാര ജേതാക്കളായ അഭിജിത്ത് ബാനർജിയു ം എസ്തർ ഡഫ്ലോയും എഴുതുന്നു...
2014ൽ പ്രധാനമന്ത്രി സ്ഥാനാർഥിയായിരുന്ന നരേന്ദ്ര മോദി ഉയർത്തിയ "പരമാവധ ി ഭരണം, ചുരുങ്ങിയ ഭരണകൂടം" മുദ്രാവാക്യം പല വോട്ടർമാർക്കും ആകർഷകമായിതോന്നി. ജനങ്ങൾക്കായി നന്നേ കുറച്ച് മാത് രം ചെലവഴിക്കുന്ന ഭരണകൂടങ്ങൾ, തങ്ങളുടെ ജീവിതത്തെ കൂടിയ അളവിൽ ഗ്രസിക്കുന്നുണ്ടെന്ന ധാരണ സൃഷ്ടിച്ചിരുന്നു. ജന ങ്ങൾക്കുമേൽ അമിതഭാരമാവാതെ സ്റ്റേറ്റിന് ഫലപ്രദമായി ചെയ്യാനാവുന്ന വിഷയങ്ങളിൽ ശ്രദ്ധയൂന്നുേമ്പാഴാണ് ചെറിയ ഭരണകൂടം, കൂടുതൽ ഭരണം എന്നതിലെ പ്രത്യക്ഷത്തിലുള്ള വിരോധഭാസം പരിഹരിക്കാനാവുക.
ഈയൊരു കാഴ്ചപ്പാടിൽ പൗരത്വ ഭേദഗതി നിയമത്തെയും, ദേശീയ പൗരത്വ രജിസ്റ്ററിനെയും ചൊല്ലിയുള്ള നിലവിലെ സംവാദങ്ങളെ ആലോചനക്ക് വിധേയമാ ക്കുന്നതിൽ വകയുണ്ട്. സർവേ വിവരങ്ങൾ ശേഖരിക്കുന്നതിൽ ജീവിതം ചെലവഴിച്ചവരാണ് ഞങ്ങൾ. പാസ്പോർട്ടും അതുപോലുള ്ള സംഗതികളും ശീലമാക്കിയ നമ്മെ പോലുള്ളവർക്ക്, വളരെ സ്വാഭാവികമെന്ന് തോന്നുന്ന ചില ചോദ്യങ്ങൾക്ക് നേരാംവണ ്ണം ഉത്തരംനൽകാൻ കഴിയുന്നവരെ കണ്ടെത്തുക എത്രമാത്രം പ്രയാസകരമാണെന്ന് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്.
ഒരു സർവേക്കിടെ, പശ്ചിമ ബംഗാളിലെ സൗത് 24 പർഗനാസ് ജില്ലയിലെ 20ലേറെ വയസുള്ള ഒരു സ്ത്രീയോട് അവരുടെ ജനനസ്ഥലം ചോദിച ്ചത് ഓർക്കുന്നു. അവർ പറഞ്ഞു: "ഈ ഗ്രാമത്തിലല്ല. ഇവിടുന്ന് ഒന്നോ രണ്ടോ മണിക്കൂർ നടന്നാൽ എത്താവുന്ന ആ ഗ്രാമത്തിൽ," തെക്കോട്ടോ കിഴക്കോട്ടോ എന്നില്ലാതെ കൈചൂണ്ടി അവർ പറഞ്ഞു.
നിങ്ങളെങ്ങനെ ഇവിടെയെത്തി?
"എെൻറ അമ്മ തൊട്ടടുത്ത ഗ്രാമത്തിലുള്ളതാണ്. പക്ഷേ അമ്മയെ കല്യാണം കഴിച്ച് കൊണ്ടു പോയ ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. എന്നാൽ ഞങ്ങളുടെ അച്ഛൻ മറ്റൊരു വിവാഹം ചെയ്ത് ഞങ്ങളെ അവിടെനിന്നും തിരിച്ചയച്ചു. അന്നെനിക്ക് ആറോ എട്ടോ വയസ് കാണും. ഞങ്ങളുടെ ഗ്രാമത്തിലേക്കാണ് തിരിച്ചുപോയത്. പക്ഷേ, ഞങ്ങളെ സ്വീകരിക്കാൻ അമ്മാവൻ തയാറായില്ല. ഒടുക്കം ഈ ഗ്രാമത്തിലെ ഒരു സ്ത്രീ ഞങ്ങൾക്ക് താമസിക്കാനിടം തന്നു.
ആ ഗ്രാമത്തിെൻറ പേര് പറയാമോ?
"എെൻറ അമ്മക്ക് അറിയാമായിരുന്നു. പക്ഷേ, അവർ മരിച്ചു." ജനനസ്ഥലം എന്നതിന് അന്ന് ഞങ്ങൾ "അറിവില്ല" എന്ന് കോഡ് ഭാഷയിൽ എഴുതി (9999 എന്നാണ് രേഖപ്പെടുത്തിയത് എന്നോർക്കുന്നു).
ഈ സ്ത്രീക്ക് തെൻറ പൗരത്വം സംബന്ധിച്ച് മതിയായ വിവരങ്ങൾ നൽകാനാവുമെന്നാണ് എൻആർസി കണക്കാക്കുന്നത്. ഇനിയവർക്ക് അതിനായില്ലെങ്കിൽ സിഎഎയുണ്ട്. കുടിയേറ്റക്കാരായ ഹിന്ദുക്കൾ, സിഖ്, ക്രിസ്ത്യൻ, ജൈനർ എന്നിവർക്ക്. പക്ഷേ മുസ്ലിംകൾക്കില്ല.
പൗരത്വം തെളിയിക്കാനാവർക്കായില്ലെങ്കിൽ അവരെ കുറ്റവാളികളായി കണക്കാക്കും. വിശേിയാണെന്ന കുറ്റത്തിന്. അങ്ങനെ രാജ്യമില്ലാത്തവനെന്ന നിലയിലേക്കവരെ തള്ളും. അല്ലെങ്കിൽ, ഏതെങ്കിലും ഉദ്യോഗസ്ഥരുടെ ഔദാര്യത്തിന് വിധേയരാക്കും. ഏതുതരം പദവിയാണ് അവർ അർഹിക്കുന്നതെന്ന് ഉദ്യോഗസ്ഥർ തീരുമാനിക്കും. ഞങ്ങളെ ഫീൽഡ് വർക്കിൽനിന്നും മനസിലാക്കിയത് പ്രകാരം, ഇത് വളരെ അപകടംപിടിച്ച ചൂതാട്ടമാവാനാണ് സാധ്യത.
ഇത് ചുരുങ്ങിയ സർക്കാരും പരമാവധി ഭരണവുമല്ല. പൗരത്വം പോലെ തന്നെ പ്രധാനമായ മറ്റൊരു ചോദ്യത്തിന് മുന്നിലേക്ക് അമിതാധികാര ഭരണവർഗ്ഗത്തെ കൊണ്ടുനിർത്തുകയാണ്. ജീവിതം മുഴുവനും ചെലവഴിച്ച ഒരു രാജ്യത്തെ പൗരനല്ല നിങ്ങളെങ്കിൽ, നിങ്ങളെയാർക്കും വേണ്ടെങ്കിൽ, നിങ്ങളാരാണ്? ഇതാണ് ഒരുപാട് യുവജനങ്ങളെ അമർഷത്തിലേക്ക് നയിക്കുന്നത്.
എന്നാൽ, സർക്കാർ ഭയപ്പെടേണ്ട മറ്റൊരുകാര്യമുണ്ടിവിടെ. പൗരത്വത്തെ സംബന്ധിച്ച എല്ലാ സംവാദങ്ങളും, കുടിയേറ്റക്കാർ എന്നാൽ പ്രശ്നമാണെന്ന് മുൻകൂറായി അംഗീകരിച്ചത് പോലെയാണ്. അസമിൽ ഈ ആശയം യുക്തിപരമായ ഒരു തീർപ്പിലെത്തി. മതഭേദമന്യേ, എല്ലാ കുടിയേറ്റക്കാരും പ്രശ്നമാണ്. അതുകൊണ്ടാണ് അവിടെ സി.എ.എ എതിർക്കപ്പെടുന്നതും, മതിയായ എണ്ണം കുടിയേറ്റക്കാരെ കണ്ടെത്താനായില്ലെന്നപേരിൽ എൻ.ആർ.സിക്ക് കുപ്രസിദ്ധി കൽപിക്കപ്പെട്ടതും. അടുത്തിടെ ഇറങ്ങിയ, ഗുഡ് ഇക്കണോമിക്സ് ഫോർ ഹാർഡ് ടൈംസ് എന്ന ഞങ്ങളുടെ പുസ്തകത്തിൽ, അവിദഗ്ദ്ധ തൊഴിലാളികളായ കുടിയേറ്റക്കാർ സാമ്പത്തിക വെല്ലുവിളി ഉയർത്തുന്നവരല്ലെന്ന് സ്ഥാപിക്കുന്നുണ്ട്.
അവിദഗ്ദ്ധ തൊഴിലാളികളുടെ കുടിയേറ്റം എത്രതന്നെ ശക്തമാണെങ്കിലും ശരി, അത് മറ്റുള്ള തദ്ദേശീയരായ അവിദഗ്ദ്ധ തൊഴിലാളികളെ ബാധിക്കുന്നതല്ല. തദ്ദേശീയർക്ക് താൽപര്യമില്ലാത്ത ചെറിയ തൊഴിലുകൾ ചെയ്യാൻ, കിട്ടുന്ന അവസരം പ്രയോജനപ്പെടുത്താനാഗ്രഹിക്കുന്ന, കുടിയേറ്റക്കാരായ തൊഴിലാളികൾ തയാറാവും. അധ്വാനം മാത്രമല്ല കുടിയേറ്റക്കാർ ആ നാടിന് നൽകുന്നത്. അവർ അവിടെനിന്നും ഭക്ഷണം വാങ്ങിക്കുകയും മുടിമുറിക്കുകയും, തങ്ങളുടെ വരുമാനം ഉപയോഗിച്ച് മറ്റുപലതും ചെയ്യുന്നുമുണ്ട്.
ശരിയായ സാമ്പത്തികവെല്ലുവിളി നേരിടുന്നത് മധ്യവർഗമാണ്. തങ്ങൾ ഇത്രയുംനാൾ കുത്തകയാക്കിയിരുന്ന ഏറെ വിലമതിക്കുന്ന കാര്യങ്ങൾ, പരമപ്രധാനം നാട്ടിലെ സർക്കാർ ജോലിയാണ്, പുതുതായി എത്തിയ ആളുകൾ ഭാവിയിലൊരു ഘട്ടത്തിൽ കൈവശപ്പെടുത്തുമോ എന്നതാണ് ആ വെല്ലുവിളി. എന്നാൽ സർക്കാർവക തൊഴിലവസരങ്ങൾ കുറയുന്നത് കാണിക്കുന്നത് നമ്മുടെ ഭരണത്തിെൻറ ശോചനീയാവസ്ഥയാണ്. റെയിൽവേയിലെ ഏറ്റവും താഴ്ന്ന നിലയിലുള്ള 63,000 ഒഴിവുകളിലേക്ക് 19 ദശലക്ഷം പേർ അപേക്ഷ അയച്ചുവെന്നതിൽ നിന്നും മനസിലാക്കേണ്ടത് പലകാര്യങ്ങളും നമുക്ക് വളരെയധികം പിഴച്ചിട്ടുണ്ടെന്നാണ്.
എന്നാൽ അതിലുപരി, സ്വന്തം നാട്ടുകാരോടുള്ള സാമ്പത്തിക നീതി സംബന്ധിച്ച ചോദ്യങ്ങൾ ഇപ്പോൾ നേരിടുന്നില്ലെങ്കിൽ, കൂടുതൽ ശക്തമായ രീതിയിൽ രാജ്യത്തെല്ലായിടത്തും അടുത്തുതന്നെ നേരിടും (ഇപ്പോൾ തന്നെ പലയിടത്തും അത്തരം ചോദ്യങ്ങൾ ഉയർന്നുകഴിഞ്ഞു). ചെന്നൈയിൽ കഴിയുന്ന ബംഗാളി ഹിന്ദു കുടിയേറ്റക്കാരുടെ തമിഴ് സംസാരിക്കുന്ന കുട്ടികൾ സംസ്ഥാന സർക്കാരിന് കീഴിലെ ജോലിക്ക് യോഗ്യരാണോ? ബിഹാറിൽ നിന്നും കുടിയേറി മഹാരാഷ്ട്രയിൽ കഴിയുന്ന മറാത്തി സംസാരിക്കുന്ന കുട്ടികളുടെ കാര്യമെന്താണ്? ഇനി അതേകുറിച്ചാണ് നിങ്ങൾ ആശങ്കപ്പെടുന്നതെങ്കിൽ, സ്വകാര്യമേഖലയിലെ നല്ല ജോലിയെ കുറിച്ച് എന്ത് പറയുന്നു? എന്തുകൊണ്ടാണ് എല്ലാം സംസ്ഥാനങ്ങളുടെ അതിർത്തിയിൽ തടയുന്നത്? മുംബൈ നഗരത്തിലെ ജോലികൾ മുംബൈക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തണോ?
കുടിയേറ്റത്തെ സംബന്ധിച്ചുള്ള ഭീതി ഒരു ഭൂതമാണ്; അതിനെ എത്രയും പെട്ടെന്ന് തിരിച്ച് കുപ്പിയിലാക്കണം. ഈ ഭീതിയിൽ നിന്നും മുന്നോട്ടുപോവാനുള്ള ഏറ്റവും നല്ല വഴി നാഗരികതകളുടെ വിളനിലമാണ് ഇന്ത്യയെന്ന ആശയത്തെ പുൽകലാണ്. ജനാധിപത്യം, സുതാര്യത, സഹിഷ്ണുത, ഉൾക്കൊള്ളൽ എന്നിവയിലേക്ക് മുന്നേറുന്ന ഒരു രാജ്യത്തിെൻറ ദൗത്യം അംഗീകരിക്കുന്നവർ ആരായാലും, അവർക്കായി എന്തുകൊണ്ട് നമ്മുടെ വാതിലുകൾ തുറന്നുകൂടാ? പാകിസ്താനിലെ അഹ്മദിയാക്കൾ അല്ലെങ്കിൽ ശ്രീലങ്കയിലെ തമിഴർ എന്നിവരായാലെന്ത്? നാം 130 കോടിയുണ്ട്. അതിലേക്ക് ഏതാനും ദശലക്ഷങ്ങൾ ചേർന്നാൽ അവർ ഞൊടിയിടയിൽ അതിൽ ലയിക്കും. അങ്ങനെ തീർച്ചയായും ലോകത്തിനു തന്നെ നാമൊരു ധ്രുവനക്ഷത്രമാവും.
കടപ്പാട്: ദ ഇന്ത്യൻ എക്സ്പ്രസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.