യു.ഡി.എഫ് വിട്ടേശഷം കേരള കോൺഗ്രസിെൻറ സ്വീകാര്യത വർധിച്ചു -ജോസ് കെ. മാണി
text_fieldsയു.ഡി.എഫ് വിട്ടതോടെ കേരള കോൺഗ്രസിെൻറ രാഷ്ട്രീയ സ്വീകാര്യത വർധിച്ചെന്നും പുതിയ കാലത്തിനനുസരിച്ച് കേരളത്തെ മാറ്റാനുള്ള പദ്ധതികളുമായി ഇടതുമുന്നണിക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും ജോസ് െക. മാണി. മതേതരത്വം-കർഷകരക്ഷ-വികസനം എന്ന അജണ്ടയിലൂന്നിയാകും മുന്നണി മുന്നോട്ടുപോവുക. എതിരാളി മാണി സി. കാപ്പനിൽനിന്ന് പാലാ തിരിച്ചുപിടിക്കാനുള്ള തീപാറും പോരാട്ടത്തിലാണ് ഇക്കുറി ജോസ്െക. മാണി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പാർട്ടിയുടെയും മുന്നണിയുടെയും രാഷ്ട്രീയ നിലപാടുകൾ 'മാധ്യമ'വുമായി അദ്ദേഹം പങ്കുവെച്ചത്.
കേരള കോൺഗ്രസിെൻറ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് ?
മൂന്ന് പ്രഖ്യാപിത വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടതുമുന്നണിയും ഘടകകക്ഷിയായ കേരള കോൺഗ്രസും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഞങ്ങൾ മുന്നോട്ടുവെച്ച വിഷയങ്ങളെല്ലാം വിവിധതലങ്ങളിൽ ചർച്ച ചെയ്ത് സർക്കാർ നടപ്പാക്കി വരുകയാണ്. മതേതരത്വം-കർഷക രക്ഷ-വികസനം എന്നിവയാണ് ഞങ്ങളുടെ മുദ്രാവാക്യം. ഇത് ജനം അംഗീകരിച്ചുകഴിഞ്ഞു.
ഇനി വിഷയങ്ങൾ ഒന്നൊന്നായി നടപ്പാക്കുക മാത്രമാണ് ചെയ്യാനുള്ളത്. വിലയിടിവിൽ നട്ടംതിരിയുന്ന കർഷകരെ സഹായിക്കാൻ റബർ വില ആദ്യം 170 രൂപയായി പ്രഖ്യാപിച്ചു. പിന്നീട് ബജറ്റിൽ ഇത് 250 രൂപയാക്കി. നെല്ലിനും നാളികേരത്തിനും താങ്ങുവില പ്രഖ്യാപിച്ചു. കാർഷിക മേഖലയുടെ സമഗ്രവികസനവും അജണ്ടയിലുണ്ട്.
തെരഞ്ഞെടുപ്പിനെ എങ്ങനെ വിലയിരുത്തുന്നു ?
ജനവികാരം ഇടതുമുന്നണിക്ക് അനുകൂലമാണ്. കേരളപ്പിറവിക്കുേശഷം ഇത്രയേറെ വികസന പ്രവർത്തനം നടന്ന മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല. മുന്നണികൾ മാറി മാറി സംസ്ഥാനം ഭരിക്കുമെന്ന പരമ്പരാഗത ധാരണകൾക്കും ഇതോടെ അന്ത്യമാകും. ഈ ഭരണം തുടരണമെന്ന ചിന്താഗതി ജനങ്ങളിലുണ്ട്. നാടിെൻറ മുക്കിലും മൂലയിലും ഉണ്ടായ വികസന പദ്ധതികൾ കാണാതിരുന്നുകൂടാ. വികസനത്തിെൻറ നേട്ടം അനുഭവിക്കാത്തവർ ആരുണ്ട്? അതിനാൽ എൽ.ഡി.എഫ് മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരും. കർഷകസമൂഹത്തിെൻറ പൂർണ പിന്തുണ ഇടതുമുന്നണിക്കുണ്ട്.
കേരള കോൺഗ്രസ് 12 സീറ്റിലാണ് മത്സരിക്കുന്നത് -ജയസാധ്യതയെപ്പറ്റി ?
സംശയം ആർക്കും വേണ്ടാ-കേരള കോൺഗ്രസ് മത്സരിക്കുന്ന എല്ലാ സീറ്റിലും വിജയം ഉറപ്പാണ്. മുന്നണിയിൽ പ്രശ്നങ്ങളൊന്നുമില്ല. ജയിക്കുക എന്നതിനാണ് മുൻതൂക്കം നൽകുന്നത്. എല്ലാവരും പ്രചാരണരംഗത്ത് സജീവമാണ്. മുന്നണി കക്ഷികളുടെ പിന്തുണ-അത് കൂടുതൽ ആത്മവിശ്വാസം നൽകുന്നു.
പാലായിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണല്ലോ ?
ഇവിടെ മാത്രമല്ല-എല്ലായിടത്തും നല്ല മത്സരമാണ്. പാലായിൽ വൻഭൂരിപക്ഷത്തോടെ ജയിക്കും. ഞങ്ങൾ ഒറ്റക്കെട്ടായാണ് പ്രചാരണരംഗത്തുള്ളത്.
രണ്ടിലയും പാർട്ടിയും എല്ലാം ഇപ്പോൾ ജോസിനൊപ്പമാണ്. എതിർവിഭാഗത്തെക്കുറിച്ച് ?
കേരള കോൺഗ്രസ് എന്നാൽ അത് കെ.എം. മാണിയുടെ കേരള കോൺഗ്രസാണ്. കെ.എം. മാണിയുടെ രാഷ്ട്രീയ നിലപാടുകൾ എന്നും ശരിയായിരുെന്നന്ന് ഇപ്പോഴത്തെ സംഭവവികാസങ്ങൾ തെളിയിച്ചു. മാണിയെ ഇല്ലാതാക്കാൻ ശ്രമിച്ചവരെല്ലാം ഇപ്പോൾ എവിടെയാണെന്ന് വ്യക്തമായില്ലേ.
പി.ജെ. ജോസഫിെൻറയും കൂട്ടരുടെയും രാഷ്ട്രീയ ഭാവിയെക്കുറിച്ച് ?
പാർട്ടിയും ചിഹ്നവും ഇല്ലാത്ത അവസ്ഥയിലാണ് അവർ. നിലവിൽ സ്വതന്ത്രരാണ്. അതുകൊണ്ടാണല്ലോ എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടി വന്നത്. സ്വതന്ത്രരായി എത്രനാൾ അവർക്ക് പിടിച്ചുനിൽക്കാനാകുമെന്ന് അറിയില്ല. ജോസഫിനൊപ്പം നിന്ന് ജയിച്ച തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങളും ഇപ്പോൾ സ്വതന്ത്രരാണ്.
പാർട്ടിയും ചിഹ്നവും നമുക്ക് സ്വന്തമാകുമെന്ന് പറഞ്ഞ് അവരെ നേതൃത്വം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പലരും ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്. അവരുടെ രാഷ്ട്രീയ പ്രവർത്തനവും നിശ്ചലമാകും. എല്ലാവരും മാണിസാറിെൻറ പാർട്ടിയിലേക്ക് മടങ്ങിവരാനുള്ള നീക്കത്തിലാണ്. മുതിർന്ന നേതാക്കൾവരെ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഞങ്ങൾ ആരെയും അേങ്ങാട്ടുപോയി വിളിക്കുന്നില്ല. തെരഞ്ഞെടുപ്പ് കഴിയുേമ്പാൾ നിരവധിപേർ ഇങ്ങോട്ടെത്തും. ഞങ്ങളുടെ പാർട്ടിയിലേക്ക് ജോസഫ് ഗ്രൂപ്പിൽ നിന്ന് ഒഴുക്കുണ്ടാകും.
യു.ഡി.എഫിെൻറ രാഷ്ട്രീയ നിലപാടിനെപ്പറ്റി ?
യു.ഡി.എഫ് വിവാദങ്ങളുടെ പിന്നാലെയാണ്. ഇടതുമുന്നണിയുടെ വർധിച്ച ജനപിന്തുണ അവരെ ഞെട്ടിച്ചിട്ടുണ്ട്. നല്ലത് ചെയ്യുന്ന സർക്കാറിനെതിരെ അപവാദങ്ങളും ഇല്ലാക്കഥകളും പ്രചരിപ്പിക്കുകയാണ് അവർ. ബി.ജെ.പിയുടെ സഹായിയായാണ് പ്രവർത്തനം. ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഒന്നിനും തെളിവില്ല. ഇടതുമുന്നണിയുടെ വികസനപ്രവർത്തനങ്ങൾ എങ്ങനെ ചർച്ചയാക്കാതിരിക്കാം എന്നതാണ് യു.ഡി.എഫിെൻറ ലക്ഷ്യം.
യു.ഡി.എഫ് വിട്ടേശഷം ?
പാർട്ടിയുടെ സ്വീകാര്യത വർധിച്ചു. യഥാർഥ കേരള കോൺഗ്രസ് ഞങ്ങളാണെന്ന അംഗീകാരം ലഭിച്ചു. ചിഹ്നവും പാർട്ടിയും ഞങ്ങൾക്കായി. രണ്ടില കിട്ടിയതോടെ പ്രവർത്തകരും ആവേശത്തിലായി. പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചവർ നിശ്ശബ്ദരായി.
പി.ജെ. േജാസഫ് പാർട്ടിക്കെതിരെ കോടതികളിൽ കയറിയിറങ്ങുകയായിരുന്നു. എന്നിട്ടെന്തായി. എല്ലാ വിജയവും ഞങ്ങൾക്കായി. ഇടതുമുന്നണിയിൽ ഞങ്ങൾക്ക് മികച്ച അംഗീകാരമാണ് ലഭിക്കുന്നത്. മുന്നണി സംവിധാനം എന്നാൽ ഇതാണ്.
പാർട്ടി വിട്ടവർ മടങ്ങിവരുന്നുണ്ടല്ലോ ?
അതെ, പാർട്ടി വിട്ടവർ മടങ്ങിവരുകയാണ്. ജോസഫിനൊപ്പം പോയവർ മാത്രമല്ല-മറ്റ് പാർട്ടികളിേലക്ക് പോയവരും തങ്ങൾക്ക് തെറ്റുപറ്റിയെന്ന് പറയുന്നു. പല പ്രമുഖരും രഹസ്യമായി ഇത് പറയുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എതിരാളികളെ ദുർബലമാക്കി. മധ്യകേരളത്തിൽ കേരള കോൺഗ്രസിെൻറ ശക്തി ആ തെരഞ്ഞെടുപ്പിലൂടെ യു.ഡി.എഫ് തിരിച്ചറിഞ്ഞിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പുഫലം അവർക്ക് കനത്ത തിരിച്ചടിയാകും. സംശയമില്ല.
തദ്ദേശ തെരഞ്ഞെടുപ്പിെല മികച്ച വിജയം നിയമസഭ തെരഞ്ഞെടുപ്പിലും മധ്യകേരളത്തിൽ ആവർത്തിക്കുമോ ?
മധ്യകേരളത്തിൽ മാത്രമല്ല-ഇടതുമുന്നണിക്ക് എല്ലാ ജില്ലയിലും മികച്ച വിജയം ഉണ്ടാകും. മലബാർ മേഖലയിലും മികച്ച നേട്ടം ലഭിക്കും.
ഇടതുമുന്നണിയിൽ പൂർണ സംതൃപ്തരാണോ ?
ഒരുസംശയവും വേണ്ട-ഞങ്ങൾ പൂർണ സംതൃപ്തരാണ്. സീറ്റ് വിഭജനത്തിലടക്കം ഇടതുമുന്നണി അർഹമായ പരിഗണന ഞങ്ങൾക്ക് നൽകി. തിരിച്ചും ഞങ്ങൾ ഉദാരസമീപനം സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.