സ്വയം ശുദ്ധീകരണത്തിെൻറ കാലം
text_fieldsകുറെ ദിവസങ്ങളായി ഫോൺചെയ്താൽ ആദ്യം കേൾക്കുന്നത് കോവിഡിനെക്കുറിച്ചാണ്. അതേക്കുറിച്ച് പറഞ്ഞുപറഞ ്ഞ് വല്ലാത്തൊരു ഭീതി മനുഷ്യെൻറ മനസ്സിൽ നിറയുന്നുണ്ട്. പക്ഷേ, ഇപ്പോഴുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കാനാവാത് തതാണെന്ന് ആദ്യം മനസ്സിലാക്കണം. ലോകം മുഴുവൻ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് തിരിച്ചറിവും ഈ വിഷയത്തിൽ പ്രാഗ ല്ഭ്യവുമുള്ളവരാണ് പറയുന്നത്. അനുസരിക്കുകയല്ലാതെ വഴിയില്ല. അടങ്ങിയിരിക്കാത്ത ഒന്നാണ് മനസ്സ്. പക്ഷേ, ഇതല ്ലാതെ മറ്റ് വഴിയില്ലെന്ന് ആയിരം വട്ടം മനസ്സിനെ പറഞ്ഞ് പഠിപ്പിക്കുകയാണ് ആദ്യം വേണ്ടത്.
വീട്ടിലിരുന് നാൽ സമയം ചെലവഴിക്കാൻ എനിക്കൊക്കെ വഴികൾ പലതാണ്. വായിക്കാൻ പുസ്തകങ്ങളുണ്ട്. പാട്ട് കേൾക്കാം. പണ്ട് പഠിച്ചതൊക്കെ വാദ്യോപകരണങ്ങളിൽ പ്രയോഗിച്ചു നോക്കാം. അകത്തിരുന്ന് മുഷിഞ്ഞാൽ ഇറങ്ങി നടക്കാൻ ഇത്തിരി സ്ഥലവുമുണ്ട്. പക്ഷേ, ഇത്തരം വഴികളൊന്നുമില്ലാത്തവരാണ് അധികം പേരും. പ്രായമായവരും കുട്ടികളുമുള്ള കൊച്ചുകൊച്ചു വീടുകൾ. ഒരു മുറിയും അടുക്കളയും മാത്രമുള്ള തകരം മേഞ്ഞ കൂരകൾ. ഈ ചൂടുകാലത്ത് അതിനുള്ളിൽ അടങ്ങിയിരിക്കുക എന്നത് അവർക്ക് സങ്കൽപിക്കാൻപോലുമാകില്ല. മാനസികമായിത്തന്നെ മനുഷ്യൻ വല്ലാത്തൊരു അവസ്ഥയിലെത്തും. വീർപ്പുമുട്ടലുണ്ടാകും. സ്വാഭാവികമാണ്. പക്ഷേ, നല്ലൊരു കാലം സ്വപ്നം കണ്ടാണ് നമ്മൾ ഇപ്പോൾ ത്യാഗം ചെയ്യുന്നത് എന്ന് മറക്കരുത്.
നമുക്ക് സമാധാനമുണ്ടാകണമെങ്കിൽ ലോകം മുഴുവൻ സമാധാനംവേണം എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന് നമ്മുടെ പൂർവികർ എപ്പോഴും ജപിക്കുമായിരുന്നു. നമ്മളും കേട്ടിട്ടുണ്ട്. അത് ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ പോകും. ആ മന്ത്രം ആത്മാർഥമായി മനസ്സിെൻറ ഉൾത്തട്ടിൽനിന്ന് ഉരുവിടേണ്ട സമയമായിരിക്കുന്നു. എനിക്ക് സമാധാനം വേണമെങ്കിൽ ലോകത്തിെൻറ നാനാഭാഗത്തുള്ള എെൻറ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മറ്റ് വേണ്ടപ്പെട്ടവർക്കുമെല്ലാം സമാധാനമുണ്ടാകണം. ലോകം മുഴുവൻ ഒന്നാണെന്ന തോന്നലിലേക്ക് കാര്യങ്ങൾ വരുകയാണ്.
മഹാമാരിയുടെ ഈ കാലത്ത് ഒരുപാട് പുതിയ പാഠങ്ങൾ പഠിക്കാനുണ്ട്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി ഒന്നിക്കാൻ ഈ അരക്ഷിതാവസ്ഥ മനുഷ്യനെ പ്രേരിപ്പിക്കും. അന്ധവിശ്വാസങ്ങളോടുള്ള അവെൻറ ആഭിമുഖ്യം കുറയും. കുറച്ചുകൂടി തിരിച്ചറിവുണ്ടാകും. ഈ ഘട്ടം എങ്ങനെയും തരണം ചെയ്തേ പറ്റൂ. കുറച്ച് ദിവസങ്ങൾ ഒട്ടും ഭീതിയില്ലാതെ, മനസ്സിന് ഭാരമില്ലാതെ എങ്ങനെ തള്ളിനീക്കാമെന്ന് ചിന്തിക്കണം. പുറത്തുചാടാൻ വഴക്കുണ്ടാക്കുന്ന മനസ്സിനെ അടക്കിയിരുത്താൻ, നല്ല ചിന്തകളിലേക്ക് കൊണ്ടുപോകാൻ പുതിയ വഴികൾ തേടണം. വീട്ടുകാർ തമ്മിൽ അടുപ്പമുണ്ടാക്കിയെടുക്കാം. സ്വന്തമായുള്ള മണ്ണിൽ അൽപം കൃഷിചെയ്യാം. ചെടികൾ വളർത്താം. എഴുതാൻ താൽപര്യമുള്ളവർക്ക് അങ്ങനെയുമാകാം. യാഥാർഥ്യം തിരിച്ചറിഞ്ഞ് മനസ്സിനെ പാകപ്പെടുത്തിയെടുക്കാനാണ് ശ്രമിക്കേണ്ടത്.
മനോരാജ്യം എന്നൊരു രാജ്യം സ്വന്തമായുള്ളതിനാൽ വീട്ടിലിരുപ്പ് എന്നെ മുഷിപ്പിക്കില്ല. ഒാർമയുടെ നൂലു പിടിച്ചുപിടിച്ച് ഞാൻ നെടുമുടിയിലെ പഴയ വീട്ടിലെത്തും. ഓർമവെച്ച നാളിലെ ആദ്യവഴികളിലൂടെ നടക്കും. അവിടെ കണ്ടുമുട്ടിയ പഴയ മുഖങ്ങൾ ഓർത്തെടുക്കും. മറക്കാൻ ആഗ്രഹിക്കുന്ന അനുഭവങ്ങളെ കളകൾപോലെ പറിച്ചുകളയും. ബാക്കിയുള്ളത് സ്വരുക്കൂട്ടിയെടുക്കും. അത് രസകരമായൊരു യാത്രയാണ്.
ഓർക്കേണ്ട ഒരുപാട് മുഖങ്ങളുണ്ട്. വർഷങ്ങളായി മിണ്ടാൻ കഴിയാതെ പോയവർ. അടർന്നുപോയ സൗഹൃദങ്ങൾ. അവരെയൊക്കെ ഈ സമയത്ത് ഓർക്കുകയും ഫോണിൽ വിളിക്കുകയും ചെയ്യുന്നു. അസൂയ, കുശുമ്പ്, സ്പർധ, സ്വാർഥത, അതിമോഹം എന്നിങ്ങനെ നമ്മെ ഭരിക്കുന്ന ദുഷിച്ച വികാരങ്ങളെ തൂത്തുകളഞ്ഞ് വീട് വൃത്തിയാക്കുന്നതുപോലെ മനസ്സിനെയും വൃത്തിയാക്കാം. അങ്ങനെ ഇത് സ്വയം ശുദ്ധീകരണത്തിെൻറ കാലമാകട്ടെ. പിന്നാലെ പുതിയൊരു സാമൂഹികജീവിതം നമുക്ക് പ്രത്യാശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.