ബിഗിൽ മാൻ
text_fieldsസമത്വത്തെക്കുറിച്ച് സുന്ദരദർശനങ്ങൾ എമ്പാടുമുണ്ടെങ്കിലും, കാര്യത്തോടടുക്കുേമ ്പാൾ എല്ലാ സിദ്ധാന്തങ്ങളെയും വകഞ്ഞുമാറ്റി സാക്ഷാൽ ജോർജ് ഓർവൽ പന്നിക്കൂട്ടങ്ങളുമ ായി രംഗപ്രവേശം ചെയ്യും. എന്നിട്ട്, ‘അനിമൽ ഫാമി’ലെ ആ കഥാപാത്രങ്ങളുടെ പ്രഖ്യാപനം ആവർ ത്തിക്കും: ‘എല്ലാവരും സമന്മാരാണ്; എന്നാൽ, ചിലർ മറ്റുള്ളവരേക്കാൾ കൂടുതൽ സമന്മാരാണ്.’ അറിയാമോ, ഈ ഓർവലിെൻറ കട്ട ഫാനാണ് അമിത് ഷാ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പു കാലത്ത് ഓർവലിനെയും അദ്ദേഹത്തിെൻറ ‘അനിമൽ ഫാമു’മെല്ലാം എത്രയോ തവണ ഉദ്ധരിച്ചിരിക്കുന്നു ഷാ. മോദി പ്രളയത്തിൽ വിറങ്ങലിച്ചുപോയ പ്രതിപക്ഷത്തെ കാണുേമ്പാൾ തനിക്ക് ‘അനിമൽ ഫാമി’ലെ മൃഗങ്ങളെയാണ് ഓർമവരുകയെന്നാണ് ഒരിക്കൽ പറഞ്ഞത്. ഓർവലിെൻറ വാചകങ്ങളോടു മാത്രമല്ല മോദി-ഷാമാർക്ക് ഭ്രമം. ‘അനിമൽ ഫാമി’ലെ ചില കഥാസന്ദർഭങ്ങൾ അവർ തന്മയത്വത്തോടെ ഭരണത്തിൽ എടുത്തഭിനയിക്കുന്നുമുണ്ട്. ഉദാഹരണത്തിന്, ഒാർവൽ കഥയിലെ ‘ഏഴു കൽപനകളിൽ’ ഏറ്റവും പ്രധാനപ്പെട്ട ‘എല്ലാ മൃഗങ്ങളും തുല്യരാണെ’ന്ന അടിസ്ഥാന മൂല്യത്തിൽനിന്നാണ് ‘രണ്ടു കാലുകൾ മോശം, നാലു കാലുകൾ നല്ലത്’ എന്ന നിയമഭേദഗതി വന്നത്; സമാനമായൊരു ഭേദഗതി തന്നെയല്ലേ മോദിയും സംഘവും പൗരത്വ നിയമത്തിലും നടപ്പാക്കിയത്. അതിനു മുമ്പും സമന്മാരെ പലവിധ മാനദണ്ഡങ്ങളുടെ പുറത്ത് കൂടുതൽ സമന്മാരാക്കുന്ന കലാപരിപാടികൾ ഇവർ നടത്തിയിട്ടുണ്ട്. അതിനാൽ, ദളപതിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ‘ഇളയ ദളപതി’ക്ക് ലഭിക്കുമെന്ന് ആരും വിചാരിക്കരുത്. രണ്ടു പേരും അഭിനയകലയിലെ മാസ്മരിക പ്രകടനങ്ങളിലൂെട കോടികൾ വാരുന്നവരാണ്. പക്ഷേ, പൗരത്വ വിഷയത്തിൽ കനത്ത പ്രതിരോധത്തിലുള്ള കേന്ദ്രത്തിന് ചെറുതല്ലാത്തൊരു കൈത്താങ്ങ് വാഗ്ദാനം ചെയ്ത സ്റ്റൈൽ മന്നൻ ഈ സന്ദർഭത്തിൽ ‘അനിമൽ ഫാമി’ലെ നാലു കാലുള്ള ജീവിയാകുന്നു; അദ്ദേഹം ‘കൂടുതൽ സമന്മാരു’ടെ പട്ടികയിലാണ്. അപ്പോൾ ആദായ നികുതിയൊന്നും അടച്ചില്ലെങ്കിലും കുഴപ്പമില്ല. എന്നാൽ, ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന ഇളയ ദളപതി കൊട്ടകക്കകത്ത് നാട്ടുകാരുടെ മുന്നിൽ മോദിവിരുദ്ധ രാഷ്ട്രീയം പറയുന്നയാളാണ്. ആ നിലക്ക് ഇൻകം ടാക്സ് റെയ്ഡിനൊക്കെ വിധേയപ്പെടേണ്ടി വരും. രണ്ടു ദിവസം അരിച്ചുപെറുക്കിയിട്ടും തൊണ്ടി മുതൽ കിട്ടാതെ വന്നേപ്പാൾ അണികളെ വിട്ട് സെറ്റിൽ കയറി പുതിയ പ്രശ്നങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണിപ്പോൾ സംഘിപ്പട. അപ്പോഴും തലകുനിക്കില്ലെന്നാണ് നിലപാട്. സിനിമക്കകത്തും പുറത്തും ‘മാസ് ഡയലോഗുകൾ’ അടിക്കാൻതന്നെയാണ് തീരുമാനം.
സിനിമയിൽ നായക കഥാപാത്രങ്ങളുടെ തട്ടുപൊളിപ്പൻ ഡയലോഗുകൾ പലപ്പോഴും രാഷ്ട്രീയ പ്രഭാഷണങ്ങളേക്കാൾ ശക്തിയുള്ളതാകും. അടുത്തകാലത്ത്, അത്തരം ചില ഡയലോഗുകൾ വിജയിെൻറ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഡയലോഗുകൾ മാത്രമല്ല, അതിെൻറ ചുവടുപിടിച്ച് പൊതുനിരത്തിലും ചില പ്രസ്താവനകളൊക്കെ നടത്തി. അതൊരു രാഷ്ട്രീയ പ്രവേശനത്തിെൻറ സൂചനയാണെന്നായി മാധ്യമങ്ങൾ. തമിഴ്നാട്ടിൽ സൂപ്പർ സ്റ്റാറുകൾക്ക് അങ്ങനെയും ചില നിയോഗങ്ങളുണ്ടല്ലോ. വെള്ളിത്തിരയിലും പുറത്തും വിജയ് തൊടുത്തുവിട്ട മാസ് ഡയലോഗുകളത്രയും സംഘി രാഷ്ട്രീയത്തിനെതിരായിരുന്നു; അല്ലെങ്കിൽ അവരുടെ കൂട്ടാളികൾക്കെതിരിൽ. ‘തുപ്പാക്കി’ മുതൽ അത് കാണാം. ‘മെർസലും’ ‘സർക്കാറു’മൊക്കെ ഇറങ്ങിയതോടെ കാവിപാളയത്തിൽ പിന്നെ സംശയമുണ്ടായില്ല. തമിഴ് മണ്ണിൽ ഇനിയും വാഴാൻ അനുവദിച്ചുകൂടാ. അല്ലെങ്കിലും നോട്ടുനിരോധനത്തെയും ജി.എസ്.ടിയെയുമൊക്കെ പരസ്യമായി വിമർശിക്കുന്നയാളെ എന്തിന് വെറുതെ വിടണം. എൻ.ഡി.എയുടെ ഭാഗമായ അണ്ണാ ഡി.എം.കെ. ‘സർക്കാർ’, ‘ബിഗിൽ’ തുടങ്ങിയ ചിത്രങ്ങളിൽ സംസ്ഥാന സർക്കാറിനെയാണ് വിമർശിക്കുന്നത്. സാധാരണഗതിയിൽ ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നവരുടെ മതം തിരഞ്ഞുപിടിച്ചാണ് സംഘികൾ ആദ്യം ആക്രമിക്കാറുള്ളത്. അങ്ങനെയാണ് സൂപ്പർ സ്റ്റാർ വിജയ് ‘ജോസഫ് വിജയ്’ ആയത്. അതോടെ അവർ ഒരു തീർപ്പിലെത്തി: സൂപ്പർ സ്റ്റാർ ഒരു ക്രിസ്ത്യാനി ആയതുകൊണ്ടാണത്രെ ഈ വിമർശനങ്ങളത്രയും. പക്ഷേ, അതുകൊണ്ടൊന്നും വായടപ്പിക്കാനായില്ല. തമിഴ്നാട്ടിൽ ഒരു മന്ത്രി ‘നക്സൽ’ മുദ്രചാർത്തി നൽകിയിട്ടും രക്ഷയില്ലെന്ന് വന്നപ്പോഴാണ് അവസാനത്തെ അടവ് പ്രയോഗിച്ചത്. രാഷ്ട്രീയ എതിരാളികളെ എേപ്പാഴും ഒതുക്കാറുള്ള അതേ തന്ത്രം തന്നെ. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെയും ആദായ നികുതി ഉദ്യോഗസ്ഥരെയും വെച്ച് ഭീഷണിപ്പെടുത്തുക. ആ ഭീഷണിയിൽ സ്റ്റൈൽ മന്നൻ വീണു. വഴങ്ങാത്ത വിജയിെൻറ വീട്ടിൽ റെയ്ഡായി. പടങ്ങൾക്ക് പലതിനും ഫണ്ടിറക്കിയ ആളിെൻറ അടുത്തുനിന്ന് കുറച്ച് കോടികൾ കണ്ടെത്തിയെങ്കിലും സാക്ഷാൽ പുള്ളിക്ക് ക്ലീൻ ചിറ്റ് നൽകേണ്ടിവന്നു. ആ നാണക്കേടിൽ നിൽക്കുേമ്പാഴാണ് നെയ്വേലിയിലെ ലിഗ്നൈറ്റ് കോർപറേഷനിൽ സൂപ്പർ സ്റ്റാർ ഷൂട്ടിങ്ങിനെത്തിയ വിവരം പുറത്തുവന്നത്. കേന്ദ്രസർക്കാറിെൻറ സ്ഥാപനത്തിലിരുന്ന് ഒരു കേന്ദ്രവിരുദ്ധൻ ഷൈൻ ചെയ്യേണ്ടന്നായി സംഘികൾ. അങ്ങനെ അവിടേക്ക് പ്രകടനമായി എത്തിയാണ് തൽക്കാലത്തേക്കെങ്കിലും നാണക്കേട് ഒഴിവാക്കിയിരിക്കുന്നത്.
1974 ജൂൺ22ന് മദ്രാസിലാണ് ജനനം. എഴുത്തുകാരനും സംവിധായകനുമായ എസ്.എ ചന്ദ്രശേഖർ ആണ് പിതാവ്. അദ്ദേഹത്തിെൻറ തണലിൽ തിരലോകത്തെത്തി. പത്താം വയസ്സിൽ ‘വെട്രി’ എന്ന ചിത്രത്തിൽ ബാലതാരമായി രംഗപ്രവേശം. നാല് വർഷത്തിനുശേഷം, ചന്ദ്രശേഖർ തന്നെ സംവിധാനം ചെയ്ത ‘ഇത് എൻകേ നീതി’യിലും വേഷമിട്ടു. 18ാം വയസ്സിൽ നായകവേഷത്തിൽ: ‘നാളൈയ തീർപ്പ്’. 1996ലെ ‘പൂവേ ഉനക്കാക’യിലൂടെ ശ്രേദ്ധയനായി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. രണ്ടു പതിറ്റാണ്ടിനിടെ എണ്ണം പറഞ്ഞ 60ലധികം ചിത്രങ്ങൾ. ആ സിനിമകളിലൂടെ നിർമിക്കപ്പെട്ട പ്രതിച്ഛായതന്നെയാണ് തമിഴ് രാഷ്ട്രീയത്തിൽ വിജയ് എം.ജി.ആറിെൻറ പിൻഗാമിയാകുമോ എന്ന ചോദ്യത്തിലേക്ക് നയിച്ചത്. മുഖ്യമന്ത്രിയായാൽ എന്തു ചെയ്യുമെന്ന് ഒരിക്കൽ ചോദിച്ചപ്പോൾ, സിനിമ അഭിനയം നിർത്തുമെന്നായിരുന്നു മറുപടി. പൊതുവേദികളിലെല്ലാം വ്യക്തമായ രാഷ്ട്രീയം പറഞ്ഞപ്പോൾ പ്രതിയോഗികൾ ശരിക്കും സംശയിച്ചു, അഭ്രപാളിയിലെ മാസ് ഡയലോഗുകൾ തെരുവിലും മുഴങ്ങുമോ എന്ന്. അതിെൻറ സൂചനകൾ പലവട്ടം ഉണ്ടായി. എങ്കിലും അഭിനയം നിർത്തിയിട്ടില്ല. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ അധികകാലമില്ലെന്നാണ്, ഒടുവിലൊടുവിലെ സിനിമ സെലക്ഷനെ മുൻനിർത്തി ചില നിരൂപകർ നിരീക്ഷിച്ചത്. അതാണ് സംഘ്പാളയത്തിൽ ആശങ്ക സൃഷ്ടിക്കുന്നതും. പിന്നണി ഗായിക ശോഭയാണ് മാതാവ്. കോടമ്പാക്കത്തെ ഫാത്തിമ സ്കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. ചെന്നൈ ലയോള കോളജിൽ വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദത്തിന് ചേർന്നപ്പോഴേക്കും അഭിനയം തലക്കുപിടിച്ചു; പഠനം പാതിവഴിയിൽ നിർത്തി. ശ്രീലങ്കൻ തമിഴ്വംശജയായ സംഗീതയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി തുടക്കം മുതലേയുണ്ട്. ആ ശീലമാണ് രാഷ്ട്രീയ ഇടപെടലിേലക്ക് ഉയർന്നത്. തമിഴ്നാട്ടിലെ ജല്ലിക്കട്ട് സമരങ്ങളിലൊക്കെ സജീവമായിട്ടുണ്ടായിരുന്നു. തമിഴ് രാഷ്ട്രീയ ഭൂമിയിൽ പുതിയൊരു ‘ബിഗിൽ’ (വിസിൽ) മുഴക്കി ആരെയൊക്കെയോ പരാജയം രുചിപ്പിക്കുമെന്ന് അസ്വസ്ഥനാക്കുന്നുണ്ട് ഇൗ വിജയ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.