ഭരണം എന്ന സമരം
text_fieldsആവശ്യക്കാരന് ഒൗചിത്യം പാടില്ല എന്നറിഞ്ഞു തന്നെയാണ് രണ്ടും കൽപിച്ചു പുതിയ സമരമുറയുമായി ഇറങ്ങിത്തിരിച്ചത്. അധികാരത്തിലേക്ക് വഴിവെട്ടിയതുതന്നെ സമരങ്ങളിലൂടെയായതിനാൽ അക്കാര്യത്തിൽ പുതിയ ആവിഷ്കാരങ്ങൾക്കും പഞ്ഞമില്ല. ‘ഭരണവും സമരവും’ എന്ന് ഇ.എം.എസ് സിദ്ധാന്തം ചമച്ചതൊക്കെ കേട്ടറിവേയുള്ളൂ. എന്നാൽ, പൊതുജീവിതത്തിൽ മുക്കാൽ പങ്കും ശീലിച്ചുവശായത് സമരമായതിനാൽ ഭരണത്തിലാണെന്നുവെച്ച് അത് കൈയൊഴിയാൻ വയ്യ. ഭരിക്കുന്ന പ്രദേശം കേന്ദ്രത്തിെൻറ പാട്ടഭൂമിയായതിനാലും കേന്ദ്രത്തിലെ ജന്മി കണ്ഠകോടാലിയായ ബി.ജെ.പിയായതിനാലും സമരത്തിനു സമയം വേറെ തേടിപ്പോകേണ്ട കാര്യവുമില്ല. അങ്ങനെ സംസ്ഥാനത്തു ഭരണം തുടങ്ങിയ നാൾതൊേട്ട കേന്ദ്രവുമായി കട്ടക്കു നിൽക്കുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സമരത്തിൽ കൈയൊതുക്കം വശമുള്ളയാളാെണങ്കിലും ഇത്തവണ കാര്യങ്ങൾ കൈവിട്ടുപോകുമോ എന്ന ശങ്ക ഇല്ലാതില്ല. കഴിഞ്ഞ ആറു ദിവസമായി ലഫ്റ്റനൻറ് ഗവർണറുടെ ഒാഫിസ് റൂമിൽ കുത്തിയിരിപ്പുസമരം നടത്തുന്ന കെജ്രിവാളിനെ മുഖ്യധാരാ മാധ്യമങ്ങളിൽനിന്നു ഒളിപ്പിക്കാനും
സാമൂഹികമാധ്യമങ്ങളിൽ ട്രോളാനും െകാണ്ടുപിടിച്ചു ശ്രമിക്കുന്നുെവന്നല്ലാതെ അദ്ദേഹത്തിനു ചെവികൊടുക്കാൻ ഇതുവരെ കേന്ദ്രം കനിഞ്ഞിട്ടില്ല. അത്ര പെെട്ടന്നു കുനിയാനോ കനിയാനോ പറ്റുന്ന ആവശ്യവുമല്ല കെജ്രിവാളിേൻറത്. അങ്ങനെ നടക്കാ കാര്യം പറയുന്നത് കണ്ണെടുത്താൽ കണ്ടുകൂടാത്ത കക്ഷിയാകുേമ്പാൾ പിന്നെ കണ്ണുചിമ്മാൻ രണ്ടുവട്ടം ആലോചിക്കാനുമില്ല. കെജ്രിവാൾ കുത്തിയിരിപ്പാണെങ്കിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മന്ത്രി സത്യേന്ദർ ജെയിനും നിരാഹാരത്തിലാണ്. ഇരുവർക്കും തൂക്കം ഇൗരണ്ടു കിലോ വീതം കുറഞ്ഞിരിക്കുന്നു. ഇതോടെ അവരെ ആശുപത്രിയിലേക്ക് മാറ്റി ഇൗ ‘എ.സി സോഫ സമരം’ ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്.
ചീഫ് സെക്രട്ടറി അൻശുപ്രകാശിനെ കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രിയുടെ ഒാഫിസിൽ വെച്ച് ചിലർ കൈയേറിയതാണ് ഇപ്പോ
ഴത്തെ കുഴപ്പങ്ങളുടെ തുടക്കമെന്നാണ് ശ്രുതി. അതിെൻറ പേരിൽ മുഖ്യമന്ത്രി മാപ്പുപറയണമെന്നാവശ്യപ്പെട്ട് അന്നു തുടങ്ങി മെല്ലെപ്പോ
ക്ക് സമരം. ‘ആപ്’ മന്ത്രിമാരുടെ പരിപാടികൾ ബഹിഷ്കരിക്കുന്നതും അതിെൻറ ഭാഗം. മന്ത്രിമാർ പറയുന്നതു കേൾക്കാൻ ഒാഫിസർമാരില്ലെങ്കിൽ പിന്നെ ഭരണമെങ്ങനെ മുന്നോട്ടു നീങ്ങും? 2016ലെ ഡൽഹി ഹൈകോടതി വിധിയനുസരിച്ച് ഡൽഹി ഗവൺമെൻറിെൻറ സർവിസ് ഡിപ്പാർട്ടുമെൻറുകളുടെ നിയന്ത്രണാധികാരം ലഫ്.ഗവർണർക്കാണ്. അതുവെച്ചാണ് ഗവർണർ അനിൽ ബൈജലിെൻറ കളി. നാലുമാസമായി സമരം തുടങ്ങിയിട്ട്. അത് തീർക്കാനുള്ള ശ്രമമില്ല.
ഉദ്യോഗസ്ഥരോട് രേഖാമൂലം നിർദേശം നൽകാൻ അദ്ദേഹം തയാറല്ല. എട്ടുതവണ ഗവർണറുമായി ചർച്ച നടത്തി നോക്കി; എല്ലാം എട്ടിൽ പൊട്ടി. സർക്കാറിെൻറ പ്രവർത്തനങ്ങളും പദ്ധതികളുമൊക്കെ നോട്ടായി ഉദ്യോഗസ്ഥർക്ക് നൽകുക, അവരും തിരിച്ചു മറുനോട്ട് നൽകുക എന്നതു മാത്രമാണ് പ്രവർത്തനത്തിന് കോടതി നിശ്ചയിച്ച രീതി. ഗവൺമെൻറ് വിവിധ വകുപ്പുകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ സമർപ്പിക്കുേമ്പാൾ ഇല്ല എന്നും വേണ്ട എന്നും ഉദ്യോഗസ്ഥർ നോട്ട് കുറിച്ചാൽ പോലും അവരെ മന്ത്രിക്ക് സ്ഥാനത്തുനിന്നു നീക്കാനാവില്ല. ഡൽഹി ഹൈകോടതി വിധിക്കെതിരെ സുപ്രീംകോ
ടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കോടതി കേസ് കേെട്ടങ്കിലും കൂടുതൽ വാദങ്ങൾക്കായി മാറ്റിവെച്ചിരിക്കുകയാണ്. അങ്ങനെ എല്ലാം സ്തംഭിച്ചിരിക്കുേമ്പാഴാണ് പരിഹാരം തേടി ഗവർണർ പടിക്കലെത്തിയിരിക്കുന്നത്.
ഹരിയാനയിലെ സിവാനിയിൽ 1968 ആഗസ്റ്റിൽ ജനിച്ച ഇലക്ട്രിക്കൽ എൻജിനീയറായ ഗോവിന്ദ്റാം കെജ്രിവാളിെൻറ മകൻ രാഷ്ട്രീയമല്ല, അച്ഛെൻറ താവഴിയിൽ എൻജിനീയറിങ് തന്നെയാണ് അഭ്യസിച്ചത്്. ഗോരഖ്പുർ െഎ.െഎ.ടിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറായി പുറത്തിറങ്ങി ടാറ്റ സ്റ്റീൽസിൽ ജോലി നോക്കി. 1992ൽ രാജിവെച്ചത് സിവിൽ സർവിസ് മോഹത്തിൽ. കിട്ടിയത് ഇന്ത്യൻ റവന്യൂ സർവിസിൽ. ആദായനികുതി വകുപ്പിൽ ജോയൻറ് കമീഷണറായിരിക്കെയാണ് പഠനകാലത്ത് മദർ തെരേസയെ കണ്ട് മോഹമുദിച്ച സാമൂഹികസേവനഭ്രമം തലക്കുപിടിക്കുന്നത്. മിഷനറീസ് ഒാഫ് ചാരിറ്റിയിൽ തുടങ്ങി നെഹ്റു യുവകേന്ദ്ര വരെ നേടിയ അനുഭവങ്ങളിൽ നിന്നു ‘പരിവർത്തൻ’ എന്ന അഴിമതിവിരുദ്ധ എൻ.ജി.ഒക്ക് രൂപം നൽകി. ചിട്ടയാർന്ന സർക്കാറേതര സേവനസംരംഭത്തിന് 2006ൽ മഗ്സാസെ അവാർഡിെൻറ രൂപത്തിൽ അംഗീകാരവുമെത്തി. പിന്നെ പബ്ലിക് കോസ് റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിച്ച് വിവരാവകാശ പ്രവർത്തനത്തിെൻറ അനന്തസാധ്യതകളുപയോഗിച്ച് അഴിമതിക്കെതിരെ സജീവമായ കാമ്പയിൻ. ഇത് വികസിച്ചാണ് ലോക്പാൽ ബില്ലിലേക്കും അണ്ണാഹസാരെയെ മുന്നിൽനിർത്തിയ ബഹുജനസമരത്തിലേക്കും എത്തുന്നത്. പിന്നീട് രാഷ്ട്രീയവിസ്മയമായി ഉദിച്ചുയർന്നതും കിതച്ചതുമൊക്കെ ഏവരുമറിയുന്ന സമീപകാല ചരിത്രം.
ഇന്ത്യ പരിചയിച്ച കക്ഷിരാഷ്ട്രീയക്കളരിയിലെ വിരുതുകൾ അഭ്യസിക്കാത്തതുകൊണ്ടും ഉന്നത മധ്യവർഗക്കാരും അഭ്യസ്തവിദ്യരുമായവരുടെ പുതിയൊരു രാഷ്ട്രീയ പ്രവർത്തനസംസ്കാരം ആവിഷ്കരിച്ചു നടപ്പാക്കാനുള്ള ആർജവമുള്ളതുകൊണ്ടും നാട്ടുനടപ്പിലെ രീതിയല്ല രാഷ്ട്രീയത്തിലിറങ്ങിയ കെജ്രിവാൾ പയറ്റിയത്. എന്നാൽ, നിലവിലുള്ളവരെയെല്ലാം മടുത്ത ജനം അദ്ദേഹത്തിനു ചെവികൊടുത്തതിനാൽ രാഷ്ട്രീയപരീക്ഷണം പാളിയില്ല. തെരഞ്ഞെടുത്ത ജനത്തിെൻറ പ്രതീക്ഷക്കൊത്തുയരാനായില്ല എന്നു തോന്നിയപ്പോൾ കൈയിൽ വന്ന അധികാരം മൂന്നു മാസം കഴിഞ്ഞു ജനത്തിനു തിരിച്ചുകൊടുത്തപ്പോൾ ഹീറോ ആയി വാഴ്ത്താനും ഭ്രാന്തെന്നു കളിയാക്കാനും ആളുണ്ടായി. സുതാര്യതയാണ് ജീവിതത്തിെൻറ മുദ്രാവാക്യമായി സ്വീകരിച്ചത്. അതിനാൽ, എല്ലാം ജനത്തോട് പറഞ്ഞാണ് ചെയ്തത്. അതുകൊണ്ടു രണ്ടാം വട്ടത്തിൽ അവർ മൃഗീയഭൂരിപക്ഷം നൽകി. പക്കാ രാഷ്ട്രീയക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നു ഭിന്നമായി വേറിട്ട പരിഷ്കരണങ്ങൾ കാഴ്ചവെക്കാനായി. അങ്ങനെ പേരെടുക്കുന്നതിൽ കണ്ണുകടി പലർക്കുമുണ്ട്.
ബി.ജെ.പിക്ക് അതിത്തിരി കൂടുതലും. അതാണിപ്പോൾ ഉദ്യോഗസ്ഥരെ കവചമാക്കി കെജ്രിവാളിനെ തോൽപിക്കാനുള്ള ശ്രമത്തിനു പിന്നിൽ. വല്ലതും ഡൽഹിയിൽ നടത്തണമെങ്കിൽ സ്വതന്ത്ര സംസ്ഥാനപദവി തന്നെ വേണമെന്ന് അദ്ദേഹത്തിനറിയാം. അത് ചെയ്യുന്നത് ബി.ജെ.പിയെങ്കിൽ അവരെ തുണക്കാനും തയാർ എന്ന നമ്പർ എടുത്തത് അതുകൊണ്ടാണ്. അതിലെ നർമോക്തി ഉൗറ്റി വാർത്തയെഴുതിയ ബി.ജെ.പി അനുകൂല മാധ്യമങ്ങൾ അദ്ദേഹത്തെ സംഘിയുമാക്കി. രാജ്യതലസ്ഥാനമായതിനാൽ ഡൽഹിയെ പൂർണാധികാരമുള്ള സംസ്ഥാനമാക്കി മാറ്റുക അത്രയെളുപ്പമല്ലെന്ന് കെജ്രിവാളും അറിയാതെയാവില്ല. എന്നാൽ, ഏതും പൊതുജന സമ്മർദത്തിലൂടെ മറികടക്കാനാകും എന്നു അതിെൻറ ആനുകൂല്യത്തിൽ അധികാരമേറിയ അദ്ദേഹത്തിനാണല്ലോ അറിയുക. ആസന്ന
പൊതുതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സമവാക്യങ്ങളെ സ്വാധീനിക്കാവുന്നിടം വരെ വിഷയം ദേശീയശ്രദ്ധയിലെത്തിക്കാനായി. 2015ലെ തെരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റിലും ജനം ജയിപ്പിച്ചുവിട്ടത് സമര നാടകം കളിക്കാനല്ല, സദ്ഭരണം കാഴ്ചവെക്കാനാണ് എന്നൊക്കെ ശകാരിച്ച് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് രംഗത്തുവന്നത് വെറുതെയല്ല. വാജ്പേയി കേന്ദ്രത്തിലിരിക്കുേമ്പാൾ ഭരിച്ചുതന്നെയാണ് ഡൽഹി മെേട്രാ റെയിൽ നടപ്പാക്കിയതെന്നും സി.എൻ.ജി ബസുകൾ നിരത്തിലിറക്കിയതെന്നുമൊക്കെ അവർ ചൂണ്ടിക്കാണിക്കുന്നു. ഷീലക്ക് അത് പറയാം. അന്നത്തെ വാജ്പേയിയല്ല ഇന്നത്തെ നരേന്ദ്ര മോദി. പ്രതിേയാഗികളുമായി ഉടക്കാണ് ടിയാെൻറ ഇഷ്ടവിനോദം. അതിനെ ഉടക്കാൻ ഷീലയുടെ അടവുരാഷ്ട്രീയം മതിയാവില്ലെന്ന് കെജ്രിവാളിനല്ലേ അറിയൂ. അതിനാണ് ഇൗ പുതിയ സമരമുറ. അത് ഗവർണറുടെ മനസ്സിളക്കിയില്ലെങ്കിലും ജനത്തിെൻറ മനസ്സിളക്കിയാൽ മതി കെജ്രിവാളിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.