സിനിമയെ 'സ്വയംവരം' ചെയ്ത അടൂർ
text_fields80ാം ജന്മദിനമാഘോഷിക്കുന്ന അടൂർ ഗോപാലകൃഷ്ണനെ കുറിച്ച്, അരനൂറ്റാണ്ടിെൻറ പെരുമയോടടുത്തു നിൽക്കുന്ന അദ്ദേഹത്തിെൻറ ആദ്യ സിനിമ 'സ്വയംവര'ത്തിലെ നായകൻ നടൻ മധു
'സിനിമ എെൻറ ജീവിതമാണ്. ഒരു പക്ഷേ ഇത് മാത്രമാണ് എെൻറ ജീവിതം' -സിനിമയെ കുറിച്ച് ഒരിക്കൽ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞതിങ്ങനെ. അതേ ഇഷ്ടത്തോെട സിനിമയെ കാണുന്ന ഒരാൾ എന്ന നിലയിൽ എനിക്കൊരു കാര്യം പറയാനാകും-സിനിമയെ ഇത്രത്തോളം ഗൗരവത്തിൽ കാണുന്ന മറ്റൊരു ചലച്ചിത്ര പ്രവർത്തകൻ സത്യത്തിൽ കേരളത്തിലില്ല. സിനിമക്കുവേണ്ടി ഉഴിഞ്ഞുവെച്ചൊരു ജീവിതമാണ് അദ്ദേഹത്തിേൻറത്. ശരിക്കും സിനിമയെ സ്വയംവരം ചെയ്തൊരാൾ എന്ന് നിസ്സംശയം അടൂർ ഗോപാലകൃഷ്ണനെ കുറിച്ച് പറയാം. 'സ്വയംവര'ത്തിൽ നായകൻ ആകുന്നതിന് മുമ്പുതന്നെ ഗോപാലകൃഷ്ണനെ എനിക്ക് അറിയാം. ജനപ്രിയ സിനിമകൾക്കൊപ്പം സമാന്തര സിനിമകളുടെയും സഹചാരി എന്ന നിലയിൽ അദ്ദേഹത്തിെൻറ പ്രവർത്തനങ്ങൾ ഞാൻ ശ്രദ്ധിച്ചുപോന്നിരുന്നു. അദ്ദേഹത്തിെൻറ 'പ്രതിസന്ധി' എന്ന ഡോക്യു-ഡ്രാമയിലും സഹകരിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അതിനുശേഷമാണ് 1972ൽ 'സ്വയംവര'ത്തിൽ നായകനാകുന്നത്. 30െൻറ തുടക്കത്തിലായിരുന്നു അന്ന് ഗോപാലകൃഷ്ണൻ. അങ്ങനെ നോക്കുേമ്പാൾ 80 തികയുന്ന വേള അദ്ദേഹത്തിെൻറ ചലച്ചിത്രസപര്യയുടെ അമ്പതാം വാർഷികം കൂടിയാണ്.
അടൂർ ഗോപാലകൃഷ്ണനൊപ്പം സിനിമ ചെയ്യാൻ കഴിഞ്ഞതിെൻറ സന്തോഷം ഒരിക്കൽ കൂടി പങ്കുവെക്കാൻ ഈ അവസരം വിനിയോഗിക്കുകയാണ്. അഭിനയം അക്കാദമിക്കലായി പഠിച്ചൊരു നടൻ എന്നതാകാം എന്നെ നായകനാക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. എനിക്കാകട്ടെ, പ്രായോഗികതലത്തിലെ ഒരു ക്ലാസ്റൂം പോലെയായിരുന്നു അദ്ദേഹത്തിെൻറ സെറ്റ്. അരനൂറ്റാണ്ടു കൊണ്ട് സിനിമ ഒരുപാട് മാറി. സാങ്കേതികതയിലും ചിത്രീകരണ രീതിയിലും തുടങ്ങി എല്ലാതലത്തിലും. പക്ഷേ, അടൂർ ഗോപാലകൃഷ്ണന് അദ്ദേഹത്തിേൻറതായ ഒരു ചലച്ചിത്ര നിർമാണ രീതിയുണ്ട്, ശൈലിയുണ്ട്. മറ്റ് രീതികളുടെ പിന്നാലെ അദ്ദേഹം പോകാറില്ല. വർഷങ്ങളുടെ ഇടവേളക്കുശേഷം ഇനിയൊരു സിനിമ ചെയ്യുേമ്പാഴും ആ ശൈലിതന്നെ അദ്ദേഹം തുടരുകയും ചെയ്യും. സുസൂക്ഷ്മം ചലച്ചിത്രം സൃഷ്ടിക്കുകയെന്നതാണ് ആ അടൂര്‍ ശൈലി. വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് തെൻറ സൃഷ്ടിയോട് അദ്ദേഹം പുലര്‍ത്തുന്നത്. ഒന്നിനുവേണ്ടിയും തെൻറ നിലപാടുകളില്‍നിന്ന് വ്യതിചലിക്കാന്‍ അദ്ദേഹം തയാറായില്ല. വിട്ടുവീഴ്ചയില്ലാത്ത ആ ചലച്ചിത്ര നിർമാണ രീതിയാണ് മലയാള സിനിമയുടെ അന്താരാഷ്ട്ര വിലാസമായി അടൂർ എന്ന പേരിനെ മാറ്റിയത്.
മലയാളിയുടെ കാഴ്ചാശീലങ്ങളെ പാടേ മാറ്റിയ അല്ലെങ്കിൽ നവീകരിച്ച സിനിമകളാണ് 'സ്വയംവരം' മുതൽ അടൂരിൽനിന്ന് ലഭിച്ചിട്ടുള്ളത്. 'സ്വയംവര'ത്തിന് മുമ്പും ശേഷവും എന്ന് മലയാള സിനിമയെ വിലയിരുത്താവുന്ന രീതിയിൽ അടയാളപ്പെടുത്തലായിരുന്നു ആ സിനിമ. കറുപ്പിലും വെളുപ്പിലും തെൻറ തന്നെ ജീവിതം ഓരോ പ്രേക്ഷകനും 'സ്വയംവര'ത്തിൽ കണ്ടതാണ് ആ സിനിമയുടെ വിജയം. ദേശീയതലത്തിൽ അംഗീകാരങ്ങൾ വാരിക്കൂട്ടിയ 'സ്വയംവരം', വിദേശരാജ്യങ്ങളിൽ സിനിമയെത്തിക്കാൻ ഇന്നത്തെ പോലുള്ള സൗകര്യങ്ങൾ ഇല്ലായിരുന്ന കാലത്താണ് എട്ടാമത് മോസ്കോ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ഞങ്ങളെ എത്തിച്ചത്. പ്രമേയത്തിലും ആശയത്തിലും സ്വയംവരം പ്രദര്‍ശിപ്പിച്ച മൗലികത അദ്ദേഹത്തിെൻറ പിന്നീടുള്ള എല്ലാ സിനിമകളിലും ദൃശ്യമാകുകയും ചെയ്തു.
'സ്വയംവര'ത്തിെൻറ അവസാനം ജീവിതത്തിെൻറ കറുപ്പും കടുപ്പവും മാത്രമുള്ള ലോകത്തിലേക്ക് തന്നെയും കുഞ്ഞിനെയും തള്ളിവിട്ട് കൊട്ടിയടക്കപ്പെടുന്ന വാതിലിന് മുന്നിൽനിന്ന് ജീവിക്കാൻ തന്നെ തീരുമാനിക്കുന്ന സീതയുടെ പ്രഖ്യാപനത്തിന് പ്രസക്തിയുള്ള കാലത്താണ് അരനൂറ്റാണ്ടിനു ശേഷവും നമ്മൾ ജീവിക്കുന്നത്. കാലാതിവർത്തിയായ ഇത്തരം സന്ദേശങ്ങൾ പകരുന്ന അനേകമനേകം സിനിമകൾ അടൂർ ഗോപാലകൃഷ്ണനിൽനിന്ന് ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു. 80ാം പിറന്നാളിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
തയാറാക്കിയത്: ഇ.പി. ഷെഫീഖ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.