അനുപമയുടെ കുഞ്ഞും നമ്മുടെ സദാചാരവും
text_fieldsഅനുപമ എസ്. ചന്ദ്രെൻറയും അജിത്തിെൻറയും കുഞ്ഞിെൻറ കേസ് കേരളം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന പുരോഗമന പൊയ്മുഖത്തെ വലിച്ചുകീറുന്നുണ്ട്. സമൂഹവും രാഷ്ട്രീയചക്രവ്യൂഹങ്ങളും സ്റ്റേറ്റും ജുഡീഷ്യറിയും പൊലീസിനെ കൂട്ടുപിടിച്ചു സ്വകാര്യ താൽപര്യങ്ങളും പാട്രിയാർക്കിയും മുറുകെപ്പിടിച്ച് നിയമത്തിെൻറയും യുക്തിയുടെയും മേൽ സദാചാര പൊലീസ് ആവുന്ന അവസ്ഥ.
കേസിെൻറ അടിസ്ഥാന വസ്തുതകൾ:
അനുപമ രാഷ്ട്രീയ സഹയാത്രികനായ അജിത്തുമായി പ്രണയത്തിലാവുന്നു. അജിത് ആ സമയം വിവാഹിതനായിരുന്നു. അനുപമ ഗർഭിണിയാവുകവും കുഞ്ഞിനെ വളർത്താനും തീരുമാനിക്കുന്നു. അവരുടെ മാതാപിതാക്കൾ, അനുപമയോട് സഹോദരിയുടെ വിവാഹം കഴിയുന്നതുവരെ ഗർഭിണിയായ കാര്യം രഹസ്യമായി സൂക്ഷിക്കാൻ പറയുന്നു. ഇതിനുവേണ്ടി അവർ കുഞ്ഞിനെ എടുത്തു കൊണ്ടുപോവുന്നു.
ഇതിനിടക്ക്, അജിത്ത് തെൻറ ഭാര്യയിൽനിന്ന് വിവാഹമോചനം നേടുന്നു, സഹോദരിയുടെ വിവാഹശേഷം അനുപമയെ വിവാഹം ചെയ്യുന്നു. പക്ഷേ, കുഞ്ഞിനെ തിരികെ തരണം എന്ന ആവശ്യത്തിൽ പിന്നീട് വ്യക്തതയില്ലാത്ത മറുപടിയാണ് അനുപമയുടെ മാതാപിതാക്കൾ നൽകുന്നത്.
എന്നാൽ, സി.പി.എം പ്രാദേശിക കമ്മിറ്റി അംഗമായ അനുപമയുടെ പിതാവ് പി.എസ്. ജയചന്ദ്രൻ പെരുമാറിയത് നിയമവ്യവസ്ഥിതിയോടു തീർത്തും അനാദരത്തോടും പക്വതയില്ലായ്മയോടും കൂടിയായിരുന്നു. മൂന്നുദിവസംമാത്രം പ്രായമുള്ള കുഞ്ഞിനെ ജയചന്ദ്രൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഉപേക്ഷിക്കുകയും അവിടെ ദത്ത് നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്യുന്നു.
കുഞ്ഞിെൻറ ജനനസർട്ടിഫിക്കറ്റിൽ പിതാവിെൻറ പേരിെൻറ സ്ഥാനത്ത് മറ്റൊരാളുടെ പേരാണ് നൽകിയിരുന്നത്. പക്ഷേ, പിന്നീട് അറിയുന്നത്, കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം ശിശുക്ഷേമസമിതി (CWC) സെക്രട്ടറി ജനറൽ ഷിജുഖാനോട് ജയചന്ദ്രൻ സംസാരിച്ചിരുന്നു എന്നാണ്. ഇതിനുശേഷം CWC കുഞ്ഞിനെ ദത്ത് നൽകാനായി പരസ്യപ്പെടുത്തുന്നു.
ഇതിനിടക്ക് അജിത്തും അനുപമയും 19 ഏപ്രിലിൽ പൊലീസിൽ പരാതി നൽകുന്നു. നടപടി ഒന്നും കാണാത്തതുകൊണ്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റയെയും, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ടിനെയും തിരുവനന്തപുരം സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനെയും വിഷയം അറിയിക്കുന്നു. ഇതേ സമയം, കുഞ്ഞിന്റെ വിശദാംശങ്ങൾ CWC ജൂൈലയിൽ അഡോപ്ഷനായുള്ള നോഡൽ എജൻസിയായ സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയെ അറിയിക്കുന്നു.
ആഗസ്റ്റിൽ, ആന്ധ്രയിൽനിന്നുള്ള ദമ്പതികൾക്ക് കുഞ്ഞിനെ അഡോപ്ഷനായി കൊടുക്കുന്നു. ഇതിനുശേഷമാണു അനുപമക്ക് കുഞ്ഞിന്റെ വിവരങ്ങൾ ലഭിക്കുന്നത്.
വിഷയം വിവാദമായപ്പോൾ പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്യുന്നു.ഇതിനകം ഈവിഷയം കുടുംബകോടതിയിലും എത്തുന്നു. അനുപയുടെ പിതാവ് സ്വന്തം നിലപാട് ന്യായീകരിക്കുന്നത് അജിത്ത് മുമ്പ് വിവാഹിതനായിരുെന്നന്ന കാര്യവും അനുപമയുടെ 'തെറ്റായ തെരഞ്ഞെടുക്കലും' ഉയർത്തിക്കാട്ടിയാണ്. സാരഭൂതമായ ഒരുമലയാളീശൈലിയായ പിതൃമേധാവിത്വവും ബൂർഷ്വാ നിലപാടും കലർത്തി സ്വന്തം മകളുടെ ശരീരത്തിലും ലൈംഗിക െതരഞ്ഞെടുക്കലിലും "അഭിമാനം" എന്ന പേരു പറഞ്ഞു അധികാരമുറപ്പിക്കുന്ന ശൈലിയിലാണ് പിതാവ് പ്രവർത്തിച്ചത്.
ഈ നിലപാട് കൂടുതൽ ഉറപ്പിച്ചത് വേറെ ആരുമായിരുന്നില്ല, കേരള ക്യാബിനറ്റിലെ ഒരു മന്ത്രിതന്നെ ആയിരുന്നു. അദ്ദേഹം, ഈവിഷയത്തെ പേരെടുത്തു പരാമർശിക്കാതെതന്നെ, മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ ലൈംഗിക െതരഞ്ഞെടുക്കലുകൾ നിയന്ത്രിക്കുന്നതിനെ ന്യായീകരിച്ചത് "നമുക്കെല്ലാം പെണ്മക്കളുണ്ട്" എന്നുപറഞ്ഞാണ്. അതേസമയം, തെൻറ ഫേസ്ബുക്ക് പോസ്റ്റിലൂടെ അജിത്തിെൻറയും അനുപമയുടെയും തീരുമാനത്തെ കടന്നാക്രമിച്ച സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജയചന്ദ്രെൻറ പ്രവൃത്തി അന്വേഷിക്കാൻ പാർട്ടി രൂപവത്കരിച്ച അന്വേഷണസംഘത്തിൽ അംഗമാണ്.
കുടുംബകോടതി കുഞ്ഞിെൻറ ദത്തെടുക്കൽ റദ്ദാക്കാനുള്ള അനുപമയുടെ ഹരജി പരിഗണിക്കാൻ വ്യഗ്രത കാണിക്കുന്നില്ലെന്നു മനസ്സിലാക്കിയ അനുപമ കേരള ഹൈകോർട്ടിൽ ഹേബിയസ്കോർപസ് ഹരജി സമർപ്പിക്കുന്നു. കുഞ്ഞ് ആന്ധ്ര ദമ്പതികളുടെ കൈയിൽ തുടരുന്നത് നിയമവിരുദ്ധമല്ലെന്ന് വാക്കാൽ നിരീക്ഷിച്ച കോടതി കേസ് കുടുംബകോടതിയിൽ ഉള്ളതിനാൽ അനുപമയോട് ഹരജി പിൻവലിക്കാനും നിർദേശിക്കുന്നു.
ഈ നീണ്ടകഥയുടെ ഓരോ കഥാപാത്രങ്ങളും അത്ഹൈകോർട്ട് ജഡ്ജിമാർ തുടങ്ങി മീഡിയയും അനുപമയെ പിന്തുണക്കുന്നവർ ഉൾപ്പടെ, വരെ അവരവരുടെ മുൻധാരണകൾ കാരണം കാണാതെ പോയത് ഒരുകാര്യമാണ് -നിയമം. ഇന്ത്യൻ പീനൽകോഡിെൻറ സെക്ഷൻ 361 പ്രകാരം, 16 വയസ്സിൽ താഴെയുള്ള ആണിനെയോ, 18 വയസ്സിൽതാഴെയുള്ള പെണ്ണിനെയോ അല്ലെങ്കിൽ അസ്വാസ്ഥ്യമുള്ള ഏതെങ്കിലും വ്യക്തിയെയോ അത്തരം പ്രായപൂർത്തിയാകാത്തവരുടെയോ അല്ലെങ്കിൽ മാനസികാവസ്ഥയില്ലാത്ത വ്യക്തിയുടെയോ നിയമാനുസൃത രക്ഷാധികാരിയുടെ സംരക്ഷണത്തിൽനിന്ന്ആരെങ്കിലും എടുക്കുകയോ വശീകരിക്കുകയോ ചെയ്യുന്നതിന് തട്ടിക്കൊണ്ടുപോകൽ എന്ന് പറയപ്പെടുന്നു.
അതായത്, സ്ത്രീയുടെ ശരീരത്തിെൻറയും അവരുടെ ലൈംഗിക െതരഞ്ഞെടുപ്പുകളെയും കുറിച്ച് എന്തുതന്നെ അഭിപ്രായം ഉണ്ടായാലും, നിയമപ്രകാരം ഈ കേസിൽ നടന്നത് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകൽതന്നെ ആണ്.
ഈ പ്രശ്നത്തിനുള്ള പരിഹാരങ്ങൾ പലതുണ്ട് - യഥാർഥ പിതൃത്വം തെളിയിക്കുന്നതുവരെ കുഞ്ഞിനെ സ്റ്റേറ്റ് കസ്റ്റഡിയിൽ സൂക്ഷിക്കുകയുൾെപ്പടെ (നിയമപ്രകാരം കുഞ്ഞിെൻറ രക്ഷാകർതൃത്വം മാതാവിനാണ്). ഹൈകോർട്ടിെൻറ അഭിപ്രായം സൂചിപ്പിക്കുന്നത് നിയമത്തിനുമേൽ പാട്രിയാർക്കിയുടെ വിജയമാണ്. അനുപമയുടെ കേസ് വെളിപ്പെടുത്തുന്നത് കേരളത്തിെൻറ (സാങ്കൽപിക) പുരോഗമനപരമായ ലിംഗഭേദ കണക്കുകളുടെ തനിനിറമാണ്.
(ആക്ടിവിസ്റ്റും ഹൈകോടതി അഭിഭാഷകനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.