അഭിഭാഷക ക്ഷേമനിധി തട്ടിപ്പ്: നേര് തേടി സി.ബി.ഐ എത്തുേമ്പാൾ
text_fieldsസംസ്ഥാനത്തെ അഭിഭാഷകരുടെ സാമൂഹിക സുരക്ഷ പദ്ധതിയായ കേരള അഭിഭാഷക ക്ഷേമനിധിയിൽ 2007 മുതൽ 2017 വരെ വൻ തട്ടിപ്പ് നടന്നുവെന്ന കേരള വിജിലൻസ് അന്വേഷിക്കുന്ന കേസ് സി.ബി.ഐക്ക് കൈമാറിയ കേരള ഹൈകോടതി വിധി ഏറെ കോളിളക്കം സൃഷ്ടിക്കാൻ പോന്നതാണ്. സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് 2017 സെപ്റ്റംബർ രണ്ടിന് സംസ്ഥാന വിജിലൻസ് സെക്രട്ടറി, വിജിലൻസ് ഡയറക്ടർക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം വിജിലൻസ് പൊലീസ് സൂപ്രണ്ട് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം ഇഴയുന്നുവെന്നാരോപിച്ച് തലശ്ശേരി ജില്ല കോടതി ബാർ അസോസിയേഷൻ പ്രസിഡന്റും ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് പ്രസിഡന്റുമായ അഡ്വ. സി.ജി. അരുൺ നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ ഈ സുപ്രധാന വിധി. 10 വർഷക്കാലത്തോളം നീണ്ട ധനാപഹരണവും സ്റ്റാമ്പ് വിതരണത്തിലെ അതിഗുരുതര ക്രമക്കേടും സംബന്ധിച്ച് 2017 സെപ്റ്റംബർ രണ്ടാം തീയതി ചേർന്ന അഭിഭാഷക ക്ഷേമനിധി ട്രസ്റ്റി കമ്മിറ്റി യോഗ മിനിറ്റ്സാണ് വിജിലൻസ് സെക്രട്ടറിയുടെ പരാതിക്ക് അടിസ്ഥാനം.
കേരള അഭിഭാഷക ക്ഷേമനിധി ട്രസ്റ്റി കമ്മിറ്റിയുടെ എക്സ് ഒഫീഷ്യോ ചെയർമാൻ അഡ്വക്കറ്റ് ജനറലാണ്. സംസ്ഥാന നിയമസെക്രട്ടറിയും ബാർ കൗൺസിൽ നാമനിർദേശംചെയ്യുന്ന മൂന്ന് അംഗങ്ങളും ബാർ കൗൺസിൽ സെക്രട്ടറി ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ട്രസ്റ്റി കമ്മിറ്റിയാണ് ഫണ്ടുകൾ കൈകാര്യംചെയ്യേണ്ടത്. ബാർ കൗൺസിൽ സെക്രട്ടറി ട്രസ്റ്റി കമ്മിറ്റിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എന്ന നിലയിൽ ബാർ കൗൺസിൽ സെക്രട്ടറിയും ബാർ കൗൺസിൽ ട്രഷററുമാണ് ക്ഷേമനിധിയുടെ ബാങ്കിടപാടുകൾ നടത്താൻ അധികാരപ്പെട്ട ഉദ്യോഗസ്ഥർ.
വിജിലൻസിെന്റ പ്രാഥമിക അന്വേഷണത്തിൽതന്നെ പുറത്തുവന്ന തട്ടിപ്പിെന്റ വിവരങ്ങൾ ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്. ക്ഷേമനിധി സ്റ്റാമ്പ് വിൽപന നടത്തിയ വകയിൽ ലഭിച്ച 6.72 കോടി രൂപ ബാങ്കിൽ നിക്ഷേപിക്കാതെ അപഹരിച്ചെന്ന വസ്തുതതന്നെ അഴിമതിയുടെ ഗൗരവം വ്യക്തമാക്കുന്നതാണ്. 2007 തൊട്ട് 2017 വരെയുള്ള കാലയളവിൽ ഇപ്രകാരം അപഹരിച്ച തുക 30 കോടിയോളം വരുമെന്നാണ് ഏകദേശ കണക്ക്. കാക്കനാട്ടെ സർക്കാർ പ്രസിൽനിന്ന് ബാർ കൗൺസിൽ നേരിട്ട് അച്ചടിച്ചു വിതരണം ചെയ്യുന്ന സ്റ്റാമ്പുകൾ സംബന്ധിച്ച രജിസ്റ്ററുകൾ സൂക്ഷിച്ചിട്ടില്ലെന്നും ക്ഷേമനിധി സ്റ്റാഫിന് സംഭവകാലത്ത് 35.47 ലക്ഷം രൂപ കണക്കിൽപെടാതെ അധിക ശമ്പളം നൽകിയതായും 10 വർഷക്കാലത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും വരവും സംബന്ധിച്ചുള്ള കണക്കുകളൊന്നും ഒത്തുചേരുന്നില്ലെന്ന നിലയിലാണെന്നും ഏഴു വർഷക്കാലത്തോളം ബാങ്കിൽ പണം നിക്ഷേപിച്ച ബാങ്ക് സ്ലിപ്പുകൾ അപ്രത്യക്ഷമായതായും വിജിലൻസ് സെക്രട്ടറി പരാതിയിൽ അക്കമിട്ട് പറഞ്ഞിട്ടുണ്ടായിരുന്നു. വർഷാവർഷം നടത്തേണ്ട ഓഡിറ്റിങ് നടക്കാതിരുന്നതിനെയും രേഖകൾ കൃത്യമായും സത്യസന്ധമായും സൂക്ഷിക്കാതിരുന്ന നടപടിയെയും ഹൈകോടതി വിധിയിൽ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്.
ട്രസ്റ്റി കമ്മിറ്റിയുടെ ഇത്തരം ഗുരുതരമായ അലംഭാവമാണ് ഇത്ര ഭീമമായ സംഖ്യ തട്ടിയെടുക്കാൻ അവസരമുണ്ടാക്കിയതെന്നുമുള്ള ഹൈകോടതി വിധിയിലെ നിരീക്ഷണം അതിപ്രാധാന്യമുള്ളതാണ്.
1980ലെ ക്ഷേമനിധി നിയമമനുസരിച്ച് ഓരോ അഭിഭാഷകനും കോടതിയിൽ ഫയൽ ചെയ്യുന്ന ഓരോ വക്കാലത്തിലും പതിക്കുന്ന കീഴ് കോടതികളിൽ 25 രൂപയുടെയും ഹൈകോടതിയിൽ 50 രൂപയുടെയും സ്റ്റാമ്പ് വിൽപനയിൽനിന്നും കേരള കോർട്ട് ഫീ നിയമമനുസരിച്ചുള്ള ലീഗൽ ബെനിഫിറ്റ് സ്റ്റാമ്പ് വഴിയും ലഭിക്കുന്ന വരുമാനമാണ് അഭിഭാഷക ക്ഷേമനിധിയുടെ മുഖ്യവരുമാനം. പ്രാക്ടിസ് നിർത്തിയ അഭിഭാഷകർക്കും മരണാനന്തരം അനന്തരാവകാശികൾക്കും 10 ലക്ഷം രൂപ വീതം ലഭിക്കേണ്ട പണമാണ് ധനാപഹരണം മൂലം നഷ്ടമാവുന്നത്. കോവിഡ് കാലത്തും അതിനുമുമ്പും മരിച്ച അഭിഭാഷകരുടെ അനന്തരാവകാശികളും പ്രാക്ടിസ് നിർത്തിയ അഭിഭാഷകരും ക്ഷേമനിധിയിൽ നൽകിയ അപേക്ഷകളിൽ ഫണ്ടില്ലാത്തതുമൂലം യഥാസമയം പണം നൽകുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു.
ചരിത്രത്തിലാദ്യമായി അഭിഭാഷക ക്ഷേമനിധിയിൽ കോടികളുടെ അഴിമതി നടന്നിട്ടും ധനാപഹരണത്തിെന്റ മുഴുവൻ ഉത്തരവാദിത്തവും നിയമപരമായി ഒരുവിധ എക്സിക്യൂട്ടിവ് അധികാരങ്ങളും ഇല്ലാത്ത ഒരു അക്കൗണ്ടന്റിനെ മാത്രം പ്രധാന പ്രതിയാക്കി കേസന്വേഷണം മുന്നോട്ടുകൊണ്ടുപോയ വിജിലൻസ് നടപടി വളരെ വിചിത്രമാണ്. കഴിഞ്ഞ മൂന്നു വർഷം നീണ്ടുനിന്ന കേസന്വേഷണത്തിൽ ബാർ കൗൺസിലിലെയോ ട്രസ്റ്റി കമ്മിറ്റിയിലെയോ ഉദ്യോഗസ്ഥന്മാരിലേക്കോ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്തവരിലേക്കോ അന്വേഷണമെത്തിക്കാനോ ഈ വൻ അഴിമതിയുടെ പിന്നിൽ നടന്ന ഗൂഢാലോചന അന്വേഷിക്കാനോ വിജിലൻസ് തയാറായില്ല. ഓരോ വർഷവും നടക്കേണ്ട സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിങ് നടത്താതെ നടന്നുവെന്ന് സ്പെഷൽ കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ച ചീഫ് എക്സിക്യൂട്ടിവ് ഓഫിസർകൂടിയായ ബാർ കൗൺസിൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തശേഷം സർവിസിൽ തിരികെ പ്രവേശിപ്പിച്ച് ക്ലീൻചിറ്റ് നൽകിയ ബാർ കൗൺസിൽ നടപടിയും ഹൈകോടതിയുടെ രൂക്ഷ വിമർശനങ്ങൾക്കു കാരണമായി.
സ്റ്റാറ്റ്യൂട്ടറി ഓഡിറ്ററുടെ പ്രാഥമിക പരിശോധനയിൽതന്നെ ഏഴു കോടി 61 ലക്ഷം രൂപയുടെ ധനാപഹരണം കണ്ടെത്തിയതായി വിജിലൻസ് ഹൈകോടതിയിൽ നൽകിയ പത്രികയിൽ സമ്മതിച്ചിട്ടുണ്ട്.
വ്യാജസ്റ്റാമ്പുകൾ വിതരണം ചെയ്തുവെന്ന അതിഗുരുതരമായ പരാതി അന്വേഷിക്കാൻ വിജിലൻസ് തയാറായില്ല. കഴിഞ്ഞ 10 വർഷക്കാലം സംസ്ഥാനത്തെ ബാർ അസോസിയേഷനുകളുടെ കണക്ക് പരിശോധിച്ച് വിതരണം ചെയ്യപ്പെട്ട ക്ഷേമനിധി സ്റ്റാമ്പുകളുടെ കണക്കും ബാർ കൗൺസിൽ രേഖപ്രകാരം പ്രസ്തുത കാലത്ത് അച്ചടിപ്പിച്ച സ്റ്റാമ്പുകളുടെ കണക്കും പരിശോധിച്ചാൽ സ്റ്റാമ്പ് വിൽപന വകയിൽ തട്ടിയെടുത്ത തുകയുടെ യഥാർഥ കണക്ക് കണ്ടെത്താൻ സാധിക്കുമെന്നാണ് ഹൈകോടതി വിധിയിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുള്ളത്. കേസിൽ അറസ്റ്റിലായ ബാർ കൗൺസിൽ അക്കൗണ്ടന്റ് ചന്ദ്രൻ തമിഴ്നാട്ടിൽ കള്ളനോട്ട് കേസിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിരുന്നുവെന്ന വസ്തുതയും വ്യാജസ്റ്റാമ്പ് ആരോപണത്തിെന്റ ശക്തി വർധിപ്പിക്കുന്നു. കള്ളനോട്ട് കേസിലെ കൂട്ടുപ്രതിയായ ബാബു സക്കറിയയെ പ്രതിപ്പട്ടികയിൽ ചേർത്തതും കേസിെൻറ അന്തർസംസ്ഥാന ബന്ധം തെളിയിക്കുന്നതാണ്. ഈ പ്രതികൾ തങ്ങളുടെ കൈവശമുള്ള പണം തമിഴ്നാട്ടിലെ ഒരു മുത്തുവിന് കൈമാറിയെന്ന് മൊഴി നൽകിയെങ്കിലും മൂന്നു വർഷം നീണ്ടുനിന്ന അന്വേഷണത്തിൽ വിജിലൻസിന് ആ മുത്തുവിനെ കണ്ടെത്താനായില്ല.
രണ്ടു സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന അഭിഭാഷക ക്ഷേമനിധി തട്ടിപ്പ് കേസ് മൂന്നു വർഷമായിട്ടും എങ്ങുമെത്താതെ ഇരുട്ടിൽ തപ്പുന്ന സാഹചര്യത്തിൽ ഒരു കേന്ദ്ര ഏജൻസിയുടെ വിദഗ്ധമായ അന്വേഷണം ആവശ്യപ്പെട്ട് ബോധിപ്പിച്ച ഹരജിയെ സംസ്ഥാന സർക്കാറും വിജിലൻസും ബാർ കൗൺസിലും ക്ഷേമനിധി ട്രസ്റ്റി കമ്മിറ്റിയും കൂട്ടായി എതിർത്തെങ്കിലും സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസിയുടെ നിഷ്പക്ഷ അന്വേഷണം അനിവാര്യമാണെന്ന നിഗമനത്തിലാണ് ഹൈകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
(മുൻ സംസ്ഥാന ഡയറക്ടർ ജനറൽ ഓഫ്
േപ്രാസിക്യൂഷനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.