വരുംനാളുകൾ യു.ഡി.എഫിന് കനത്ത വെല്ലുവിളി
text_fieldsരാഷ്ട്രീയ സാഹചര്യം അനുകൂലമായിരുന്നിട്ടും തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി യു.ഡി.എഫിന് കനത്ത വെല്ലുവിളിയാകും. നിയമസഭ തെരെഞ്ഞടുപ്പിന് അഞ്ചുമാസം മാത്രം ശേഷിെക്ക മടങ്ങിവരവിന് മുന്നണി നേതൃത്വം കൂടുതൽ വിയർെപ്പാഴുക്കേണ്ടിവരുമെന്നാണ് തദ്ദേശഫലം നൽകുന്ന സൂചന. സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരായ വികാരമായും ഇത് മാറിയതായി വ്യാഴാഴ്ച കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ ഉൾെപ്പടെ ഉയർന്ന വിമർശനം അടിവരയിടുന്നു.
സ്വർണക്കടത്ത് ഉൾപ്പെടെ വിഷയങ്ങളിൽ പ്രതിക്കൂട്ടിലായ സംസ്ഥാന സർക്കാറും ഭരണമുന്നണിയും കടുത്ത പ്രതിസന്ധി നേരിടുന്ന രാഷ്ട്രീയസാഹചര്യം പൂർണമായും യു.ഡി.എഫിന് അനുകൂലമായിരുന്നു. എന്നാൽ, പറയത്തക്ക നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. രണ്ട് പ്രധാന ഘടകകക്ഷികൾ മുന്നണി വിട്ടുപോയിട്ടും രാഷ്ട്രീയാടിത്തറ ശക്തമാക്കാൻ യു.ഡി.എഫിന് സാധിച്ചിട്ടില്ല. ശക്തികേന്ദ്രമെന്ന് കരുതുന്ന മധ്യകേരളത്തിലും വയനാട്ടിലും തിരിച്ചടിയേറ്റതിെൻറ പ്രധാന കാരണവും അതുതന്നെ.
മുന്നണിക്ക് നേതൃത്വം നൽകുന്ന പാർട്ടിയെന്ന നിലയിൽ കോൺഗ്രസിെൻറ സംഘടന ദൗർബല്യവും പ്രചാരണഘട്ടത്തിൽപോലും നേതാക്കൾ നടത്തിയ വിഴുപ്പലക്കലും പുറമെ. സംഘടന പ്രശ്നങ്ങൾ പരിഹരിക്കാൻ പാര്‍ട്ടിയില്‍ പുനഃസംഘടന നടെന്നങ്കിലും അത് ഇഷ്ടക്കാരെ ഉൾപ്പെടുത്താനായിരുെന്നന്നാണ് ആക്ഷേപം. നിലവിലെ നേതൃത്വവും സംഘടന സംവിധാനവുമായി നിയമസഭ തെരഞ്ഞെടുപ്പ് നേരിടാൻ കഴിയില്ലെന്ന വികാരവും ശക്തമാണ്.
സംഘടന ദൗർബല്യംമൂലം ആവശ്യമായ ഗൃഹപാഠംപോലും നടത്താൻ കോൺഗ്രസിന് സാധിച്ചിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പായിട്ടും പ്രാദേശിക വിഷയങ്ങൾക്ക് പകരം രാഷ്ട്രീയത്തിന് ഉൗന്നൽ നൽകിയുള്ള പ്രചാരണത്തിനാണ് കോൺഗ്രസും യു.ഡി.എഫും ശ്രമിച്ചത്. ഭൂരിപക്ഷ- ന്യൂനപക്ഷ വിഭാഗങ്ങളെ സ്വാധീനിക്കാൻ കഴിയുംവിധം ഇടതുപക്ഷം തരാതരം അടവുകൾ പ്രയോഗിച്ചപ്പോൾ ഫലപ്രദമായി പ്രതിേരാധിക്കാൻപോലും സാധിച്ചില്ല. നീക്കുപോക്ക് രാഷ്ട്രീയത്തിെൻറ പേരിൽ നേതാക്കൾ പരസ്യമായി ഏറ്റുമുട്ടുകയും ചെയ്തു.
ഗ്രാമപഞ്ചായത്തിലും നഗരസഭകളിലും യു.ഡി.എഫിന് വലിയ തിരിച്ചടിയുണ്ടായിട്ടില്ലെങ്കിലും രാഷ്ട്രീയാടിസ്ഥാനത്തിൽ വോെട്ടടുപ്പ് നടക്കുന്ന ജില്ല-ബ്ലോക്ക് പഞ്ചായത്തുകളിൽ സ്ഥിതി അതല്ല. രാഷ്ട്രീയ സാഹചര്യം അനുകൂലമായിട്ടും ഇവിടങ്ങളിൽ കനത്ത തിരിച്ചടിയാണ് യു.ഡി.എഫിനുണ്ടായത്. അതിനാൽതന്നെ അണികളെ ഉൾപ്പെടെ ഒപ്പംനിർത്താൻ നേതൃത്വം ഏറെ അധ്വാനിക്കേണ്ടിവരും. ഒപ്പം സംഘടന ശക്തിപ്പെടുന്നില്ലെങ്കിൽ ഭരണമോഹംപോലും ഉപേക്ഷിക്കേണ്ടിവരാം.
നിലപാട് കടുപ്പിക്കാൻ ഘടകകക്ഷികളും
തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാത്ത സാഹചര്യത്തില്‍ സ്വന്തം നിലനിൽപ് കൂടി കണക്കിലെടുത്ത് കോണ്‍ഗ്രസിനെതിരെ നിലപാട് കടുപ്പിക്കാൻ ഘടകകക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് വെറും അഞ്ചുമാസം മാത്രം ബാക്കിനില്‍ക്കുമ്പോള്‍ ഇന്നത്തെ നിലയില്‍ മുന്നണി മുന്നോട്ടുപോയാൽ മതിയാവില്ലെന്നാണ് ഘടകകക്ഷികളുടെ െപാതുവികാരം.
ശനിയാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിൽ തങ്ങളുടെ അഭിപ്രായം തുറന്നുപറയാനുള്ള ഒരുക്കത്തിലാണ് അവർ. മുന്നണിക്ക് നേതൃത്വംനൽകുന്ന പാർട്ടിയായ കോൺഗ്രസ് പരസ്പരം വിഴുപ്പലക്കൽ ഉൾപ്പെടെ ഇപ്പോഴത്തെ രീതിയിൽ മുന്നോട്ടുപോയാൽ വരാൻപോകുന്ന നിയമസഭ തെരഞ്ഞെടുപ്പിലും സ്ഥിതി ദയനീയമാകുമെന്നാണ് ലീഗിെൻറ അഭിപ്രായം. നിയമസഭ തെരഞ്ഞെടുപ്പിന് സജ്ജമാകുന്നതിനു മുന്നോടിയായി കോണ്‍ഗ്രസിെൻറ സംഘടനാസംവിധാനം ശക്തിപ്പെടണമെന്നും അവർ നിർദേശിക്കുന്നു.
ഘടകകക്ഷികൾക്ക് സീറ്റ് നൽകിയശേഷം വിമതരെ ഇറക്കി തോൽപിക്കുന്നെന്ന പരാതിയാണ് കേരള കോൺഗ്രസ് ജോസഫ് പക്ഷത്തിനുള്ളത്. ഇക്കാര്യം അവർ തുറന്നുപറയുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ തിരിച്ചടിയുടെ പേരിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ തഴയപ്പെടുമെന്ന ഭയം ജോസഫ് പക്ഷത്തിനുണ്ട്. അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ കോൺഗ്രസിനെതിരായ കടന്നാക്രമണമാണ് നല്ലതെന്ന് അവർ കണക്കുകൂട്ടുന്നു.
തദ്ദേശ തിരിച്ചടിയിൽ ആർ.എസ്.പിയും അസ്വസ്ഥരാണ്. കോൺഗ്രസിലെ ഗ്രൂപ് പോരാണ് അതിന് മുഖ്യ കാരണമെന്ന നിലപാടാണ് അവർക്കുള്ളത്. വിമതശല്യത്തിനെതിരെ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ വിമർശനം ഉന്നയിച്ചിരുന്ന ആർ.എസ്.പി നേതാക്കൾ ഫലപ്രഖ്യാപനത്തിന് ശേഷവും അവരുടെ വിയോജിപ്പ് വ്യക്തമാക്കിക്കഴിഞ്ഞു.
മുന്നണിക്ക് പുറത്തുള്ള സംഘടനകളുമായി ഉണ്ടാക്കിയ നീക്കുപോക്ക് സംബന്ധിച്ചും മുന്നണിയിൽ ഭിന്നാഭിപ്രായമുണ്ട്. കോൺഗ്രസ് തന്നെ ഇക്കാര്യത്തിൽ രണ്ടുതട്ടിലാണ്. എന്നാൽ, നീക്കുപോക്ക് സംബന്ധിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ അവസാന ഘട്ടത്തിൽപോലും കോൺഗ്രസ് നേതാക്കൾ പരസ്യമായി പരസ്പരം ഏറ്റുമുട്ടിയതിനോട് ഘടകകക്ഷികൾക്കാർക്കും യോജിപ്പില്ല. ഇക്കാര്യം ശനിയാഴ്ചത്തെ യോഗത്തിൽ തുറന്നുപറയാനാണ് എല്ലാവരും ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.