അഹ്മദ് പേട്ടൽ എന്ന െട്രബിൾ ഷൂട്ടർ
text_fieldsഅഹ്മദ് പട്ടേലിെൻറ നിര്യാണത്തോടെ ഇന്ത്യന്രാഷ്ട്രീയത്തിലെ ഒരു ധിഷണാശാലികൂടി കാലയവനികക്കുള്ളിലേക്ക് മറഞ്ഞു. ഞാന്‍ എൻ.എസ്.യു പ്രസിഡൻറായി ഡല്‍ഹിയില്‍ എത്തിയ കാലം മുതല്‍ തുടങ്ങിയ അടുപ്പം അദ്ദേഹത്തിെൻറ അവസാനദിവസങ്ങള്വരെ മാറ്റമില്ലാതെ തുടര്‍ന്നു. അഹ്മദ് പട്ടേലിെൻറ വിയോഗം വലിയൊരു ശൂന്യതയും നഷ്ടബോധവുമാണ് എന്നിൽ സൃഷ്ടിക്കുന്നത്.
പ്രായോഗികരാഷ്ട്രീയത്തില്‍ രൂപപ്പെട്ടുവരുന്ന സങ്കീർണതകളെ ഇഴപിരിക്കാനും അവക്ക്് പരിഹാരം കണ്ടെത്താനും കഴിയുന്നവരെയാണ് പൊതുവെ രാഷ്ട്രീയത്തിലെ ധിഷണാശാലികള്‍ എന്ന് വിളിക്കുന്നത്. ഇങ്ങനെ വിളിക്കപ്പെടാന്‍ അദ്ദേഹം തികച്ചും അര്ഹനായിരുന്നുവെന്ന്്് കഴിഞ്ഞ 40 വര്‍ഷത്തെ സൗഹൃദം കൊണ്ട് ഉറപ്പിച്ചുപറയാന്‍ കഴിയും.
എന്നും പിന്നണിയില്‍നിന്ന് കോണ്‍ഗ്രസ് സംവിധാനത്തെ നയിക്കാന്‍ ആഗ്രഹിച്ച നേതാവായിരുന്നു അദ്ദേഹം. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ പാര്‍ലമെൻററി സെക്രട്ടറിയായി അഹ്മദ് പട്ടേല്‍ സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന നിലയില്‍ രണ്ട് യു.പി.എ സര്‍ക്കാറുകളുടെ പ്രവര്‍ത്തനത്തില്‍ ചാലകശക്തിയായി നിലകൊള്ളാനും അദ്ദേഹത്തിന് കഴിഞ്ഞു. കോണ്‍ഗ്രസ് മന്ത്രിസഭകളിൽ കാബിനറ്റ് റാങ്കുള്പ്പെെടയുള്ള പദവികള്‍ അദ്ദേഹത്തിന് നിഷ്പ്രയാസം ലഭിക്കുമായിരുന്നു. എന്നാല്‍, അതിനേക്കാൾ അദ്ദേഹം വിലമതിച്ചത് കോണ്‍ഗ്രസ് സംവിധാനത്തെ ചൈതന്യവത്താക്കി നിര്‍ത്തുന്ന പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കുന്നതിലായിരുന്നു. യു.പി.എ സംവിധാനത്തില്‍ ഘടകക്ഷികളെയെല്ലാം ഒരുമിപ്പിച്ചു നിര്‍ത്തുന്നതില്‍ മുന്നണിയുടെ ചെയര്‍പേഴ്സണായിരുന്ന സോണിയ ഗാന്ധിക്ക് വലിയ പിന്തുണയാണ് അദ്ദേഹം നല്‍കിയിരുന്നത്. ഒരു മികച്ച ട്രബിള്‍ ഷൂട്ടര്‍ ആയിരുന്നു അഹ്മദ് പട്ടേല്‍. ഏതു പ്രതിസന്ധിക്കും പരിഹാരം കണ്ടെത്താന്‍ കഴിയുന്ന പ്രത്യേക സിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. കോണ്‍ഗ്രസ് പ്രസിഡൻറിെൻറ പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന പദവി വളരെയേറെ ഉത്തരവാദിത്തം നിറഞ്ഞതാണ്. അതെല്ലാം വളരെ വിശ്വസ്തതയോടെയും ആർജവത്തോടെയും നിറവേറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ജി.കെ. മൂപ്പനാര്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ അദ്ദേഹത്തിെൻറ ജോയൻറ് സെക്രട്ടറിയായാണ് അഹ്മദ് പട്ടേല്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നണിയിൽ പ്രവര്‍ത്തിച്ച് കോണ്‍ഗ്രസ്പാര്‍ട്ടിയെ കരുത്തുറ്റതാക്കുക എന്ന മൂപ്പനാരുടെ നിലപാട് തന്നെയാണ് അഹ്മദ് പട്ടേലും പിന്തുടര്ന്നിരുന്നത്. ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്തും ശേഷവും കേന്ദ്രത്തിലെ കോണ്ഗ്രസ്മന്ത്രിസഭകളില് ഏത് ഉന്നതപദവിയും കരസ്ഥമാക്കാൻ നിഷ്പ്രയാസം കഴിയുന്നയാളായിരുന്നു ജി.കെ. മൂപ്പനാര്‍. എന്നാൽ, കോണ്‍ഗ്രസ് സംഘടനാസംവിധാനത്തെ ശക്തിപ്പെടുത്താനും പ്രതിസന്ധികള്‍ക്ക് പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനും തിരശ്ശീലക്ക് പിന്നില്‍നിന്നാണ് മൂപ്പനാര്‍ എല്ലാ കാലവും പ്രവര്‍ത്തിച്ചത്. അതേ ശൈലിതന്നെയാണ് അഹ്മദ് പട്ടേലും പിന്തുടര്ന്നത്്. മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതിലോ, വേദികളില്‍ പ്രത്യക്ഷപ്പെടുന്നതിനോ അഹ്മദ് പട്ടേലിന് വലിയ താല്പര്യമുണ്ടായിരുന്നില്ല. എന്നാൽ, കോണ്‍ഗ്രസ്പാര്‍ട്ടിയുടെ നയപരവും തന്ത്രപരവുമായ എല്ലാ ചടുലനീക്കങ്ങൾക്കു പിന്നിലും അഹ്മദ് പട്ടേലിെൻറ സാന്നിധ്യമുണ്ടാകുമായിരുന്നു.
നെഹ്റുകുടുംബത്തിെൻറ എക്കാലത്തെയും വിശ്വസ്തരുടെ പട്ടികയിലാണ് അഹ്മദ് പട്ടേലിെൻറ പേരുള്ളത്. അതുകൊണ്ടു തന്നെ സംഘടനാപ്രവര്‍ത്തനം അദ്ദേഹത്തിന് ജീവവായുവായിരുന്നു. രാത്രി ഒരു മണിവരെ ഉണര്‍ന്നിരുന്നു ജോലിചെയ്യുന്ന നേതാവായിരുന്നു അദ്ദേഹം. ആര്‍ക്കും ഏതു കാര്യത്തിനും ഏതു സമയത്തും അദ്ദേഹത്തെ സമീപിക്കാമായിരുന്നു. പലപ്പോഴും രാത്രി പന്ത്രണ്ടിനു ശേഷമായിരിക്കും അദ്ദേഹത്തിെൻറ ഫോണ്‍കാള്‍ വരുന്നത്. എത്ര പ്രക്ഷുബ്ധമായ കാര്യമാണെങ്കിലും സൗമ്യത കൈവിടാതെയാണ് അദ്ദേഹം സംസാരിക്കുക. ഏതു പാര്‍ട്ടിനേതാവിനും എപ്പോഴും ആശ്രയിക്കാവുന്ന നേതാവായിരുന്നു അദ്ദേഹം. കേരളത്തിെൻറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിച്ച കാലത്ത് യു.ഡി.എഫിലെ ഘടകകക്ഷികളുള്‍പ്പെടെയുള്ളവരെ ഒരുമിപ്പിച്ചുനിര്‍ത്തി മുന്നോട്ടു കൊണ്ടുപോകുന്നതിലും അഹ്മദ് പട്ടേല്‍ വലിയ പങ്കുവഹിച്ചു. കേരളത്തിലെ യു.ഡി.എഫിലെ എല്ലാ ഘടകക്ഷിനേതാക്കളുമായും അദ്ദേഹത്തിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്്.
ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും വലിയ സൗഹൃദവും അടുപ്പവുമാണ് പുലര്‍ത്തിയിരുന്നത്്. അദ്ദേഹത്തിെൻറ മകന് ഫൈസല്‍ പട്ടേലുമായും വളരെ അടുത്ത സുഹൃദ് ബന്ധമാണ് എനിക്കും കുടുംബത്തിനുമുള്ളത്്. 2018ല്‍ കേരളത്തിലുണ്ടായ മഹാപ്രളയത്തിെൻറ കാലത്ത് നടന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിൽ ഫൈസല്‍ പട്ടേൽ പങ്കെടുത്തിരുന്നു.
അഹ്മദ് പട്ടേലിെൻറ നിര്യാണം കോണ്‍ഗ്രസിനും ഇന്ത്യയിലെ മറ്റു മതേതരപ്രസ്ഥാനങ്ങള്‍ക്കും കനത്ത നഷ്ടമാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിെൻറ നേതൃത്വത്തില്‍ കരുത്തുറ്റ ഒരു മതേതര പ്ലാറ്റ്ഫോം ബി.ജെ.പിക്കെതിരെ ഉയർന്നുവരേണ്ട കാലത്താണ് അദ്ദേഹത്തിെൻറ വിയോഗമുണ്ടായിരിക്കുന്നത്. അദ്ദേഹം അവശേഷിപ്പിച്ച ഉന്നതമായ രാഷ്ട്രീയമൂല്യങ്ങളും ആർജവം നിറഞ്ഞ പ്രവര്‍ത്തനരീതിയും മുന്നോട്ടുള്ള പ്രയാണത്തില്‍ കോൺഗ്രസിന് കരുത്തുപകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.