ഫിർ ഏക് ബാർ മോദി സർക്കാർ
text_fieldsകാവിക്കൊടിക്കാരെ അമിതാവേശത്തിലേക്കും മറ്റെല്ലാവരെയും കടുത്ത ഉത്കണ്ഠയിലേക ്കും എടുത്തെറിയുന്ന തെരഞ്ഞെടുപ്പു ഫലം. ഇന്ത്യയെന്ന വികാരമോ ഭരണപരാജയമോ അഴിമതി വ ിവാദങ്ങളോ ഏശിയില്ല. ഭിന്നിപ്പിച്ചു ഭരിക്കുന്ന തന്ത്രം വീണ്ടും ഫലപ്രദമായി പരീക്ഷിച ്ചു വിജയിപ്പിച്ചപ്പോൾ ‘ഫിർ ഏക് ബാർ മോദി സർക്കാർ’ മുദ്രാവാക്യം യാഥാർഥ്യമായി. രാഹു ൽ-പ്രിയങ്കമാരുടെ നേതൃത്വത്തിൽ സകല ശക്തിയുമെടുത്തു പയറ്റിയിട്ടും ലോക്സഭയിൽ പ്രതിപക്ഷ നേതൃപദവിക്ക് അർഹത നേടാൻപോലും കോൺഗ്രസിനു കഴിഞ്ഞില്ല. പ്രതിപക്ഷ മഹാ സഖ്യം നാണക്കേടു മാത്രം സമ്മാനിച്ച കെട്ടുകഥയായി.
മതവും പണവും തീവ്രദേശീയതയും തര ാതരം പ്രയോഗിച്ച് എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മ ോദി ഏറ്റവും വലിയ പരീക്ഷണവും വെല്ലുവിളിയും മറികടന്നത്. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ യുടെ കൂർമബുദ്ധി, എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ച സംഘ്പരിവാർ സംവിധാനം, പണക്ക രുത്തിെൻറ കോർപറേറ്റ് പിന്തുണ എന്നിവയെല്ലാം രണ്ടാമൂഴത്തിലേക്കുള്ള കുതിപ്പിന് ആ ക്കം കൂട്ടി. വോട്ടർമാരോ മോദി തന്നെയോ കണക്കാക്കിയതിനേക്കാൾ ശോഷിച്ച പ്രതിപക്ഷവു ം സഖ്യങ്ങളും ബി.ജെ.പിയെ കൂടുതൽ സംസ്ഥാനങ്ങളിൽ വേരുറപ്പിക്കാൻ സഹായിക്കുകയാണ് ചെ യ്തത്.
ബി.ജെ.പിക്ക് അഭിമാനിക്കാമെങ്കിലും ഇന്ത്യയെന്ന വലിയ ആശയത്തിനേറ്റ കടുത് ത പരിക്കാണ് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പു ഫലം. ജനങ്ങൾക്കിടയിൽ സൗഹാർദത്തിനപ്പുറം, വെറുപ്പിെൻറ അന്തരീക്ഷം ശക്തിപ്പെടുകയാണ്. മതേതര, ജനാധിപത്യ സങ്കൽപങ്ങളെ പിന്തള്ളി അസഹിഷ്ണുതയുടെയും അസ്വസ്ഥജനകമായ പ്രവണതകളുടെയും അധമ രാഷ്ട്രീയ വാഴ്ചക്കു തുല്യം ചാർത്തിക്കൊടുക്കുകയാണ് ജനവിധി. സാമ്പത്തിക മാന്ദ്യം, കർഷക-വ്യാപാരി പ്രതിസന്ധി, അഴിമതി, ഭരണവീഴ്ചകൾ തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ അവഗണിക്കാൻ പറ്റുന്ന വിധം വെറുപ്പിെൻറ വൈകാരിക രാഷ്ട്രീയ വിളനിലങ്ങളാണ് ശരാശരി ഇന്ത്യൻ വോട്ടറുടെ മനസ്സെന്നും തെരഞ്ഞെടുപ്പ് തെളിയിച്ചു.
മോദിയുടെ രണ്ടാമൂഴം വഴി ഇന്ത്യ വലിയൊരു ഗതിമാറ്റത്തിലേക്ക് നീങ്ങിയെന്നു വരും. തെരഞ്ഞെടുപ്പിനു മുേമ്പ തന്നെ എല്ലാവരും നൽകിയ മുന്നറിയിപ്പ് അതായിരുന്നു. മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങൾക്കപ്പുറം ഹിന്ദുത്വ ദേശീയതയുടെ കാര്യപരിപാടികൾ മുന്നോട്ടു നീങ്ങും. ഇത്തവണ മോദിയെ പുറത്താക്കാൻ കഴിഞ്ഞില്ലെങ്കിൽ, ഇനിയങ്ങോട്ട് അതിന് എത്രത്തോളം കെൽപുണ്ടാവുമെന്നാണ് തെരഞ്ഞെടുപ്പു കാലത്ത് ഏറ്റവും ശക്തമായി ഉയർന്നുനിന്ന ചോദ്യം. അതിന് ഉത്തരമില്ലാതെ കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും മുഖമടിച്ചു വീഴുന്ന ചിത്രമാണ് തെരഞ്ഞെടുപ്പു ഫലം സമ്മാനിക്കുന്നത്. ഹിന്ദുത്വ അജണ്ടകളെ തടുത്തുനിർത്താൻ അവർക്കുള്ള കഴിവ് ചോദ്യം ചെയ്യുന്ന വിധം, ഹിന്ദുത്വ ഭീകരത കേസിലെ പ്രതി പ്രജ്ഞസിങ് ഠാകുർ അടക്കം പാർലമെൻറിലേക്ക് കടന്നുവരുന്നു.
മോദിജയം; പക്ഷേ...
തെരഞ്ഞെടുപ്പു ഫലം ബി.ജെ.പിയുടെ വിജയമല്ല, മോദിജയമാണ്. ദേശസുരക്ഷയുടെ ആകുലതകളും വിഭാഗീയതയും പടർത്തി, രാജ്യത്തിെൻറയും ഹിന്ദുത്വത്തിെൻറയും സംരക്ഷകനായി സ്വയം അവതരിപ്പിച്ചു വിജയിപ്പിക്കുകയാണ് മോദി ചെയ്തത്. ഇതര സമുദായക്കാർക്കുനേരെ വിരൽചൂണ്ടി വെറുപ്പിെൻറ രാഷ്ട്രീയം വിജയിപ്പിക്കാനും യഥാർഥ പ്രശ്നങ്ങൾ മറച്ചുവെക്കാനും അതുവഴി രണ്ടാമൂഴം നേടാനും കഴിഞ്ഞ നരേന്ദ്ര മോദിക്ക് മുന്നിൽ പക്ഷേ, ഭരണപരമായ വെല്ലുവിളികൾ കനത്തതാണ്.
ഹിന്ദുത്വ അജണ്ട ശക്തിപ്പെടുത്താനുള്ള ജനവിധിയെന്ന നിലയിലാണ് ഹിന്ദുത്വ ശക്തികൾ ഇൗ ഫലത്തെ വിലയിരുത്തുക. ഇന്ത്യയെ ഇരുണ്ട കാലത്തിലേക്ക് നയിക്കുന്ന ഭരണമാണ് മോദിയുടേതെന്ന് അന്താരാഷ്ട്ര കാഴ്ചപ്പാടുകൾ നിലനിൽക്കുന്നു. അജണ്ടകൾ മുന്നോട്ടു നീക്കുേമ്പാൾ തന്നെ ഹിന്ദുത്വ ശക്തികളുടെ അഴിഞ്ഞാട്ടത്തിന് പ്രധാനമന്ത്രിയെന്ന നിലയിൽ അധ്യക്ഷത വഹിച്ചിരിക്കുന്നതിന് പരിമിതികളുണ്ട്. അസഹിഷ്ണുതയുടെ അന്തരീക്ഷത്തിനൊപ്പം, സമ്പദ്രംഗത്തെ ചുറ്റുപാടുകളും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
നോട്ട് നിരോധനവും ജി.എസ്.ടി പൊല്ലാപ്പുകളുമൊന്നും തെരഞ്ഞെടുപ്പിൽ ഏശിയില്ലെങ്കിൽകൂടി, വലിയ സാമ്പത്തിക മാന്ദ്യമാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്്ധർ ഇതിനകം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഒപ്പംനിൽക്കുന്ന കോർപറേറ്റുകളെ പിണക്കാതെ കൂടി വേണം ഇൗ ദുസ്സാഹചര്യം മറികടക്കാൻ. ബി.ജെ.പിയിതര സംസ്ഥാനങ്ങളോടുള്ള സമീപനങ്ങൾ വഴി മോദിയും മമത ബാനർജി മുതൽ പിണറായി വിജയൻ വരെ പല മുഖ്യമന്ത്രിമാരുമായുള്ള ബന്ധം കുഴഞ്ഞുനിൽക്കുന്നു. ഭരണപ്പിഴവിന് ഏറ്റവുമേറെ വിമർശിക്കപ്പെടുന്ന പ്രധാനമന്ത്രിയുടെ രണ്ടാമൂഴത്തിലെ ഭരണപരിഷ്കാരങ്ങൾ എന്തൊക്കെയാവാമെന്ന് വ്യാപക ഉത്കണ്ഠകളുണ്ട്.
രാഹുൽ പണിയെടുത്തു, കേരളം തരംഗം തീർത്തു; എന്നിട്ടും...
മോദിയെ അധികാരത്തിൽനിന്ന് പുറത്താക്കി ബദൽ സർക്കാർ കേന്ദ്രത്തിൽ കൊണ്ടുവരാൻ ‘പപ്പു’ ഇമേജിനു പുറത്തു കടന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇൗ തെരഞ്ഞെടുപ്പിൽ ഏറെ വിയർപ്പൊഴുക്കിയിട്ടുണ്ട്. എ.െഎ.സി.സി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയോഗിച്ച് കളത്തിലിറക്കി. എന്നാൽ, നെഹ്റുകുടുംബത്തിെൻറ അത്യധ്വാനത്തിന് മോദിയെ തോൽപിക്കാൻ പോയിട്ട്, സീറ്റു നില 44ൽ നിന്ന് കാര്യമായി ഉയർത്താൻപോലും കഴിഞ്ഞില്ല. കൂടുതലായി ചില്ലറ സീറ്റുകൾ കിട്ടിയതാകെട്ട, രാഹുലിെൻറ വയനാട് സ്ഥാനാർഥിത്വം വഴി കേരളത്തിൽ നിന്ന് കിട്ടിയതാണ്.
സംഘടനാ ദൗർബല്യം ഉയർത്തിക്കാട്ടുന്ന വിധം മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഛത്തിസ്ഗഢ്, കർണാടകം തുടങ്ങി സാധ്യതയുള്ള മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസ് പിന്നാക്കം പോയി. വീണ്ടെടുപ്പ് എത്രത്തോളം സാധ്യമാണെന്ന വലിയ ചോദ്യമാണ് ഇപ്പോൾ കോൺഗ്രസ് നേരിടുന്നത്. യു.പിയിൽ പ്രിയങ്കയുടെ അകമ്പടിയോടെ ഒറ്റക്ക് നടത്തിയ പരീക്ഷണവും പാളി. നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ച രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്ഗഢിലും മോദിക്കാറ്റിനൊപ്പം സംഘടനാപരമായ പ്രശ്നങ്ങൾ കൊണ്ടുകൂടിയാണ് കോൺഗ്രസ് പിന്നാക്കം പോയത്. കോൺഗ്രസിനെക്കുറിച്ചും നയിക്കാൻ നെഹ്റുകുടുംബത്തിനുള്ള കഴിവിനെക്കുറിച്ചും പാർട്ടിക്കാർക്കിടയിൽ വലിയ ആശങ്കകൾ ഉയർത്തിവിടുന്നതാണ് തെരഞ്ഞെടുപ്പു ഫലം.
മോദിയെ വ്യക്തിപരമായി ആക്രമിക്കുന്നതിൽ മാത്രമായി കോൺഗ്രസ് ഉന്നം ചുരുങ്ങിപ്പോയി. ചൗകീദാർ ചോർ ഹെ എന്ന മുദ്രാവാക്യവുമായി മോദിയെ ഉന്നം വെച്ചു നീങ്ങിയ കോൺഗ്രസിന് അടിസ്ഥാന പ്രശ്നങ്ങൾ ഉയർത്താനോ, കപട ദേശീയത തുറന്നു കാട്ടാനോ ഫലപ്രദമായി കഴിഞ്ഞില്ല. നേതാവ്, മിനിമം പരിപാടി എന്നിങ്ങനെയുള്ള കാര്യങ്ങളിൽ വ്യക്തതയുണ്ടാക്കി പ്രതിപക്ഷ പാർട്ടികളെ ചേർത്തുനിർത്തുന്നതിന് നേതൃത്വം നൽകാനും കോൺഗ്രസിന് കഴിഞ്ഞില്ല. ദരിദ്രമായ കോൺഗ്രസാണ് ബി.ജെ.പിയുടെ പണക്കൊഴുപ്പിനോട് പിടിച്ചുനിൽക്കാൻ നോക്കിയത്.
തകർന്നടിഞ്ഞു, പ്രതിപക്ഷ സഖ്യം
തെരഞ്ഞെടുപ്പിനു മുമ്പ് പലവട്ടം വേദിയിൽ കൈകോർത്തു നിന്ന 21 പ്രതിപക്ഷ പാർട്ടികൾ കാര്യത്തിലേക്കു കടന്നപ്പോൾ പ്രധാന ലക്ഷ്യം വിട്ട് സ്വന്തം കരുത്തു വർധിപ്പിക്കാൻ മത്സരിച്ചത് ബി.ജെ.പിക്ക് ഉണ്ടാക്കിക്കൊടുത്ത നേട്ടം ചെറുതല്ല. യു.പി, ബിഹാർ, ഡൽഹി, പശ്ചിമ ബംഗാൾ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ പരസ്പരം മത്സരിക്കുന്ന പ്രതീതിയാണ് പ്രതിപക്ഷ പാർട്ടികൾ ഉണ്ടാക്കിയത്. ഇങ്ങനെ ചിതറിയ പ്രതിപക്ഷത്തെ ദുർബലമാക്കാൻ ബി.ജെ.പിയുടെ അജണ്ടകൾക്ക് എളുപ്പത്തിൽ സാധിച്ചു.
ദീർഘകാലം യു.പി അടക്കിവാണ ബി.എസ്.പിയും സമാജ്വാദി പാർട്ടിയും ഒന്നിച്ചു നിന്നിട്ടു പോലും ബി.ജെ.പിയുടെ മുന്നേറ്റം കാര്യമായി തടഞ്ഞു നിർത്തിയില്ല. പ്രതിപക്ഷത്തെ ആഭ്യന്തര പ്രശ്നങ്ങൾക്കിടയിൽ ഒറ്റ സീറ്റു മാത്രമാണ് ബിഹാറിൽ എൻ.ഡി.എ സഖ്യത്തിന് വിട്ടുകൊടുക്കേണ്ടി വന്നത്. കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലടിച്ചപ്പോൾ ഡൽഹിയിലെ ഏഴു സീറ്റും ബി.ജെ.പിയുടെ പോക്കറ്റിലായി. സി.പി.എമ്മും കോൺഗ്രസും തൃണമൂൽ കോൺഗ്രസും നിഴൽയുദ്ധം നടത്തിയ പശ്ചിമ ബംഗാളിൽ സി.പി.എം അനുഭാവികളുടെ പിന്തുണയോടെ ബി.ജെ.പി മുന്നേറി.
ആന്ധ്രയിൽ ‘സംപൂജ്യ’നായി മാറിയ ചന്ദ്രബാബു നായിഡുവാണ്, ബദൽ സർക്കാർ രൂപവത്കരിക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ രാജ്യമാകെ കറങ്ങി നടന്നത്. പ്രധാനമന്ത്രി കസേര വരെ സ്വപ്നം കണ്ട തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് സ്വന്തം സംസ്ഥാനത്തെ ബി.ജെ.പി മുന്നേറ്റം പോലും തടയാനായില്ല. തെരഞ്ഞെടുപ്പിനുശേഷം ഏകോപനത്തിന് കളത്തിലിറങ്ങിയ ശരദ് പവാർ, മമത ബാനർജി തുടങ്ങിയവർക്കും ഒന്നും ചെയ്യേണ്ടി വന്നില്ല.
സ്വന്തം ലക്ഷ്യങ്ങളോടെ ചിതറിനിൽക്കുന്ന പ്രതിപക്ഷത്തിന് തെരഞ്ഞെടുപ്പിൽ മാത്രമല്ല, മോദിസർക്കാറിെൻറ വഴിവിട്ട പോക്കുകളെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാനാവുമെന്ന ചോദ്യമാണ് ഫലപ്രഖ്യാപന ശേഷം ഉയരുന്നത്. ദുർബലമായ പ്രതിപക്ഷ നിരയിൽനിന്ന് ഭരിക്കുന്ന ബി.ജെ.പി പക്ഷത്തേക്കുള്ള ചുവടുമാറ്റങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ ഉണ്ടായെന്നിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.