അൽഗോരിതം നമ്മുടെ ജീവിതം മാറ്റിമറിക്കുേമ്പാൾ
text_fieldsലണ്ടനിലെ പ്രശസ്തമായ മൂർഫീൽഡ്സ് കണ്ണാശുപത്രിയാണ് സ്ഥലം. രോഗികളുടെ നല്ല തിരക്കാണിവിടെ. കൂടുതലും പ്രായംചെന്ന ആളുകൾ. ഇവിടെയുള്ള ഡോക്ടർമാർക്ക് പരിശോധിക്കാവുന്നതിലും അപ്പുറമുണ്ട് രോഗികളുടെ എണ്ണം. ഇത്രയും പേരെ എങ്ങനെ പരിശോധിക്കാനാണ്? സാധാരണഗതിയിൽ ഇവിടെയെത്തുന്ന രോഗികളെ ആദ്യം സ്കാനിങ്ങിന് വിധേയമാക്കും. റെറ്റിനയുടെ ത്രിമാന പരിച്ഛേദ ചിത്രമാണ് സ്കാനിങ്ങിലൂടെ ലഭിക്കുക. അതിസങ്കീർണമായിരിക്കും ഇൗ ചിത്രം. അതുവെച്ചുവേണം രോഗനിർണയം നടത്താനും ചികിത്സ നിർദേശിക്കാനും. നല്ല പരിജ്ഞാനമുള്ള ഒരു നേത്രരോഗ വിദഗ്ധനു പോലും കുറെ സമയമെടുക്കും പരിശോധനക്ക്. ഇൗ പ്രതിസന്ധി പരിഹരിക്കാൻ ആശുപത്രി അധികൃതർ പുതിയൊരു പരീക്ഷണത്തിലാണ്. നിർമിത ബുദ്ധിയുള്ള (ആർട്ടിഫിഷ്യൽ ഇൻറലിജൻസ് -എ.െഎ) ഒരു ഉപകരണം വഴി വേഗത്തിലും കൂടുതൽ കൃത്യതയിലും രോഗനിർണയം സാധ്യമാണോ എന്നതാണ് ആ പരീക്ഷണം. ഗൂഗിളിെൻറ ഉടമസ്ഥതയിലുള്ള ‘ഡീപ് മൈൻഡ്’ എന്ന എ.െഎ ആണ് മൂർഫീൽഡ്സിലെ ഡോക്ടർമാർ ഉപയോഗിക്കുന്നത്. ഇവിടെ ഇതിനകം ചികിത്സ തേടിയ രോഗികളുടെ സ്കാൻ റിപ്പോർട്ട് ഉപയോഗിച്ച് ഡീപ് മൈൻഡ് രോഗനിർണയം നടത്തുന്നുണ്ടോ എന്നാണ് നോക്കുന്നത്. കൃത്യമായി രോഗനിർണയം നടത്തുമെന്ന് മാത്രമല്ല, രോഗലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്താനും ‘വിവേക’മുള്ള ഇൗ ഉപകരണം വഴി സാധിക്കുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ. പരീക്ഷണം വിജയിച്ചാൽ, മൂർഫീൽഡിലെത്തുന്ന രോഗികളെ മിനിറ്റുകൾക്കുള്ളിൽ പരിശോധിക്കാനാകും. രണ്ടു മാസത്തിനുള്ളിൽ അവർ തങ്ങളുടെ പരീക്ഷണ ഫലം പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിർമിത ബുദ്ധിയിലധിഷ്ഠിതമായ നവ സാേങ്കതിക വിദ്യ ഉപയോഗിച്ചുള്ള ലക്ഷക്കണക്കിന് പരീക്ഷണങ്ങളിൽ ഒന്നു മാത്രമാണ് മൂർഫീൽഡ്സിലേത്. വിവര വിനിമയം, യാത്ര, ബാങ്കിങ്, സ്പോർട്സ് തുടങ്ങി ഒരു വിവാഹ ചടങ്ങിന് വരെ എ.െഎ സാേങ്കതിക വിദ്യ ഉപയോഗിക്കാമെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. മനുഷ്യനെക്കാൾ വേഗത്തിലും കൃത്യതയിലും പണിയെടുക്കുന്ന എ.െഎ റോബോട്ടുകളുടെ കാലമാണിത്. മനുഷ്യജീവിതത്തിൽ വലിയ കുതിച്ചുചാട്ടത്തിന് ഇത് വഴിവെക്കുമെങ്കിലും എ.െഎ സൃഷ്ടിച്ചേക്കാവുന്ന ഭീഷണികളെക്കുറിച്ചും ഗവേഷക ലോകം മുന്നറിയിപ്പ് നൽകുന്നു. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന യന്ത്രങ്ങൾക്കും സോഫ്റ്റ്വെയറുകൾക്കും ആധിപത്യമുള്ള ഒരു ലോകക്രമത്തിൽ സ്വകാര്യത ഉൾപ്പെടെയുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങൾ വരെ ലംഘിക്കപ്പെേട്ടക്കാം.
അതേസമയം, ‘നിർമിത ബുദ്ധി’ സാേങ്കതിക വിദ്യ ആരോഗ്യ മേഖലയിൽ വലിയ പ്രതീക്ഷക്ക് വകനൽകുന്നുമുണ്ട്. അതുകൊണ്ടുതന്നെ, എ.െഎ പരീക്ഷണങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് ചികിത്സ മേഖലയിലാണെന്ന് പറയാം. രോഗികൾ പറയുന്ന രോഗലക്ഷണങ്ങളിൽനിന്നും രക്തം പരിശോധിച്ചും കോശങ്ങളുടെ അസാധാരണത്വം മനസ്സിലാക്കിയുമെല്ലാം കൃത്യതയോടെ രോഗനിർണയം നടത്താൻ സാധിക്കുന്ന ‘ഡോക്ടർ യന്തിരൻ’മാർ ഇതിനകം ജന്മമെടുത്തുകഴിഞ്ഞിരിക്കുന്നു. പലപ്പോഴും മനുഷ്യ ഡോക്ടർമാർ പരാജയപ്പെടുന്നിടത്ത് അവരെ സഹായിക്കുന്നവരായി ‘ഇക്കൂട്ടർ’ മാറിയിരിക്കുന്നു. ഇൗ വർഷം ആദ്യം നോട്ടിങ്ഹാം സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ച എ.െഎ ഡോക്ടർ മികച്ചൊരു ഹൃദ്രോഗ വിദഗ്ധനായിരുന്നു. കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ വികസിപ്പിച്ചെടുത്ത റോബോട്ടിക് ഡോക്ടർക്ക് സ്തനാർബുദം നിർണയിക്കാനുള്ള കഴിവുണ്ടായിരുന്നു. കോശ കലകളെ ബയോപ്സി ടെസ്റ്റിന് വിധേയമാക്കിയാണല്ലോ സാധാരണ രോഗനിർണയം നടത്തുക. കലകളിലെ നിരവധി ഘടകങ്ങൾ പരിശോധിക്കും. ഇവിടെയും അതുതന്നെയാണ് ചെയ്തത്. ആറായിരത്തിലധികം ഘടകങ്ങൾ പരിശോധിക്കാൻ ശേഷിയുള്ളവയാണ് ഇൗ റോബോട്ടുകൾ. അഥവാ, ഡോക്ടർമാരെക്കാൾ കാര്യപ്രാപ്തിയും വേഗവുമുണ്ടെന്നർഥം.
മാനസികാരോഗ്യ മേഖലയിലും എ.െഎ കൈവെച്ചിട്ടുണ്ട്. ബോസ്റ്റണിലെ കോട്ടിഗോ എന്ന കമ്പനി എ.െഎ സാേങ്കതിക വിദ്യയിൽ അധിഷ്ഠിതമായ ഒരു മൊബൈൽ ആപ് വികസിപ്പിച്ചത് വാർത്തയായിരുന്നു. ഒരു വ്യക്തിയുടെ ശബ്ദ വ്യതിയാനങ്ങൾ നിരീക്ഷിച്ച് അയാളുടെ മാനസിക നില അളക്കുന്ന ആപ്ലിക്കേഷനാണിത്. വിഷാദ രോഗ ചികിത്സക്കും മറ്റും ഇത്തരം ആപുകൾ ഉപകാരപ്പെടുമെന്നാണ് ഗവേഷക ലോകത്തിെൻറ പ്രതീക്ഷ.
മെഡിക്കൽ റെക്കോഡുകൾ മനസ്സിലാക്കി ചികിത്സ വിധിക്കുന്ന എ.െഎ ഡോക്ടർമാരും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ജനിച്ചുകഴിഞ്ഞു. മുന്നിലിരിക്കുന്ന ആളുടെ രോഗലക്ഷണങ്ങളും മെഡിക്കൽ റെക്കോഡുകളും മാത്രമല്ല ഇൗ റോബോട്ടുകൾ കണക്കിലെടുക്കുക. ജനിതകപരമായി രോഗിക്കുള്ള പ്രത്യേകതകൾകൂടി കണക്കിലെടുത്താകും പരിശോധന നടത്തുക. മറ്റു രംഗങ്ങളിൽ എ.െഎ സ്വകാര്യത ഹനിക്കുേമ്പാൾ ചികിത്സരംഗത്ത് നേരെ തിരിച്ചാണ് സംഭവിക്കുന്നത്. അതായത്, തങ്ങളുടെ സ്വകാര്യത ഒരു ഡോക്ടറോടു പോലും പങ്കുവെക്കേണ്ട സാഹചര്യമുണ്ടാകുന്നില്ല. അതേസമയം, ഇൗ റോബോട്ടുകൾ ശേഖരിക്കുന്ന വിവരങ്ങൾ ചോർന്നാലുള്ള പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. യൂനിവേഴ്സിറ്റി ഒാഫ് ന്യൂ സൗത് വെയിൽസിലെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പ്രഫസർ തോബി വാഷ്, തെൻറ ‘ആൻഡ്രോയ്ഡ് ഡ്രീംസ്’ എന്ന പുസ്തകത്തിൽ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഭാവിയിൽ ഇത്തരം റോബോട്ട് ഡോക്ടർമാർ മനുഷ്യെൻറ സ്വകാര്യതക്കു മേൽ അധികാരം സ്ഥാപിക്കുമോ എന്ന ആശങ്കയാണ് അദ്ദേഹം മുഖ്യമായും പങ്കുവെക്കുന്നത്.
സൈബർ പ്രതിരോധമാണ് എ.െഎ രംഗപ്രവേശനം ചെയ്ത മറ്റൊരു മേഖല. സംശയകരമായ നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ കമ്പ്യൂട്ടർ ശൃംഖലകളെ നിരീക്ഷിക്കുന്ന നിരവധി എ.െഎ ആപ്ലിക്കേഷനുകൾ ഇതിനകം തയാറായിക്കഴിഞ്ഞിരിക്കുന്നു. ബ്രിട്ടനിലെ കെൻറ് പൊലീസ് ഉപയോഗിക്കുന്ന പ്രഡ്പോൽ (PredPol) എന്ന എ.െഎ ആപ്ലിക്കേഷൻ ഉപയോഗിച്ച് നിരവധി കേസുകൾക്കാണ് അവർ തുമ്പുണ്ടാക്കിയത്. മറഞ്ഞിരിക്കുന്ന കുറ്റവാളികളെ കണ്ടെത്താൻ വരെ കഴിവുണ്ട് പ്രഡ്പോലിന്. 2013ൽ അമേരിക്കയിലെ ഒരു സ്വകാര്യ കമ്പനിയിൽനിന്നാണ് കെൻറ് പൊലീസ് ഇത് വാങ്ങിയത്. മുമ്പ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നടന്ന കുറ്റകൃത്യങ്ങളുടെയും പിന്നീട് അവ തെളിയിക്കപ്പെട്ടതിെൻറയും വിപുലമായ ശേഖരം പ്രഡ്പോലിലുണ്ട്. ഇൗ വിവരങ്ങൾ അപഗ്രഥിച്ചാണ് ഇൗ ആപ്ലിക്കേഷൻ പുതിയ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നത്. ചുരുക്കത്തിൽ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്ന നവ സാേങ്കതിക വിദ്യ കൂടുതൽ വികസിക്കുകയാണ്. ആധുനിക ലോകത്തിെൻറ ഏറ്റവും വലിയ തലവേദനകളായ കാലാവസ്ഥ വ്യതിയാനം മുതൽ ഉൗർജ പ്രതിസന്ധി വരെയുള്ള സങ്കീർണതകൾക്ക് ഒരുപക്ഷേ പരിഹാരം കണ്ടെത്തുക അൽഗോരിതങ്ങൾ സൃഷ്ടിച്ച ഇത്തരം നിർമിത ബുദ്ധികളായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.