‘അമിതാ’ഹ്വാനങ്ങളുടെ രാഷ്ട്രീയം
text_fields‘അമിതാ’ഹ്വാനങ്ങളുടെ ദിവസമായിരുന്നു ശനിയാഴ്ച കേരളത്തിന്. അരാജകത്വത്തിനും പുതിയ ‘സോഷ്യൽ എൻജിനീയറിങ്ങിനു’മുള്ളതായിരുന്നു ആദ്യം കണ്ണൂരിലും തുടർന്ന് ശിവഗിരിയിലും ഉയർന്നത്. ശബരിമല തീർഥാടന കാലത്ത് കേരളത്തിലാകെ ഭക്തിപുരസ്സരം ഉയരുന്ന ‘സ്വാമിയേ ശരണമയ്യപ്പ’വിളിക്കൊപ്പം’ ഭാരത്മാതാ കീ ജയ്’ എന്ന രാഷ്ട്രീയ മുദ്രാവാക്യം കൂടി ഉയരുന്നതും ബി.ജെ.പി, ആർ.എസ്.എസ് എന്നിവർക്കൊപ്പം എൻ.എസ്.എസും എസ്.എൻ.ഡി.പിയോഗവും കൂട്ടിക്കെട്ടപ്പെടുന്നതും ശനിയാഴ്ച കേരളം കണ്ടു.
തങ്ങൾക്ക് നടപ്പാക്കാവുന്ന വിധികൾ മാത്രം പുറപ്പെടുവിച്ചാൽ മതിയെന്ന് രാജ്യത്തെ കോടതികളോട് പറഞ്ഞത് കേന്ദ്ര ഭരണകക്ഷിയുടെ സർവപ്രതാപിയായ അധ്യക്ഷനാണ്. അതുമാത്രമല്ല, ഭരണഘടനാ ബാധ്യത നടപ്പാക്കുന്ന സംസ്ഥാന സർക്കാറിനെ വലിച്ചു താഴെയിടുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
നടപ്പാക്കാവുന്ന നിർദേശങ്ങളേ കോടതികൾ നൽകേണ്ടതുള്ളൂ എന്ന് കേന്ദ്ര ഭരണകക്ഷിയുടെ അധ്യക്ഷൻ മുന്നറിയിപ്പിെൻറ സ്വരത്തിൽ പറയുേമ്പാൾ അത് ശബരിമലയിലെ സ്ത്രീപ്രവേശനത്തെ മാത്രം ഉദ്ദേശിച്ചാവില്ലെന്നകാര്യം ഉറപ്പ്. ഇനി വരാനിരിക്കുന്ന ബാബരി മസ്ജിദ് കേസിലെ വിധിയടക്കം, തങ്ങൾക്ക് ഇഷ്ടപ്പെടുന്നതോ അതല്ലെങ്കിൽ തങ്ങൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതോ അല്ലെങ്കിൽ, അതിനെയെല്ലാം കൈകാര്യം ചെയ്യുക ശബരിമല മോഡലിലായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞുെവച്ചത്.ശനിഷിങ്ക്നാപ്പൂരിലെ സ്ത്രീപ്രവേശന വിധി തങ്ങൾക്ക് ഇഷ്ടപ്പെടുന്നതുകൊണ്ട് മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാർ അത് നടപ്പാക്കും.
എന്നാൽ, ശബരിമല സ്ത്രീപ്രവേശന വിധി തങ്ങൾക്ക് ഇഷ്ടമില്ലാത്തതുകൊണ്ട്, അത് നടപ്പാക്കാൻ കേരളത്തിലെ ഇടതു സർക്കാറിനെ അനുവദിക്കില്ല.
ബി.ജെ.പി അധ്യക്ഷൻ എന്നതിലുപരി, ഭരണത്തെത്തന്നെ നിയന്ത്രിക്കുന്നയാളും പാർലമെൻറിെൻറ ഉപരിസഭയായ രാജ്യസഭയിലെ അംഗവും കൂടിയാണ് അമിത് ഷാ. അത്തരമൊരാൾ കോടതികൾക്ക് നൽകുന്ന താക്കീതും സുപ്രീംകോടതി വിധി നടപ്പാക്കാൻ തയാറായ കേരള സർക്കാറിനെ താഴെയിറക്കുമെന്ന മുന്നറിയിപ്പും വെറുമൊരു രാഷ്ട്രീയ പ്രസംഗമല്ല, മറിച്ച് അരാജകത്വത്തിനുള്ള ആഹ്വാനം തന്നെയാണ്. ഇത് ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിനെയടക്കം ഒാർമിപ്പിക്കുന്നതുമാണ്.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രൂപംകൊണ്ട അന്തരീക്ഷത്തെ ബി.ജെ.പി എത്രമാത്രം പ്രതീക്ഷയോടെയാണ് കാണുന്നത് എന്നതിെൻറ തെളിവുമായി ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷൻ അമിത്ഷായുടെ കേരള സന്ദർശനം. ‘സ്വാമിയേ, അയ്യപ്പാ’!യും ഒപ്പം ‘ഭാരത്മാതാ കീ ജയ് ’യും വിളിച്ചും അണികളെക്കൊണ്ട് വിളിപ്പിച്ചുമാണ് അമിത്ഷാ പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും. ഇതുവരെയുണ്ടായിരുന്നതുപോലെ, മോദിയുടെ വികസനമന്ത്രമല്ല, അയ്യപ്പെൻറ ശരണമന്ത്രമാണ് തങ്ങൾ ഇനി കേരളത്തിൽ പ്രയോഗിക്കാൻ പോകുന്ന തന്ത്രമെന്ന് അദ്ദേഹത്തിെൻറ കണ്ണൂർ പ്രഖ്യാപനം വ്യക്തമാക്കുന്നു. അതിന് ബി.ജെ.പിക്കും ആർ.എസ്.എസിനും ഒപ്പം എൻ.എസ്.എസിനെയും എസ്.എൻ.ഡി.പി യോഗത്തെയും ബി.ഡി.ജെ.എസിനെയും കൂട്ടിക്കെട്ടുകയും ചെയ്യുന്നു. കണ്ണൂരിൽ ബി.ഡി.ജെ.എസ് ആയിരുന്നുവെങ്കിൽ അത് വർക്കല ശിവഗിരിയിലെത്തിയപ്പോഴാണ് എസ്.എൻ.ഡി.പി േയാഗമായി മാറിയത്. കണ്ണൂരിൽ മകൻ, വർക്കലയിൽ അച്ഛൻ.
മുമ്പ് നായാടി മുതൽ നമ്പൂതിരി വരെയുള്ള ഹിന്ദുക്കളുടെ െഎക്യം പ്രഖ്യാപിച്ചാണ് ബി.ഡി.ജെ.എസ് രൂപവത്കരിക്കുന്നത്. എന്നാൽ, അത് ചീറ്റിപ്പോയെന്ന ബോധ്യത്തിലാണ് അയ്യപ്പനെ മറയാക്കി എൻ.എസ്.എസിനുള്ള ക്ഷണം. ബി.ജെ.പി, ആർ.എസ്.എസ്, എൻ.എസ്.എസ്, എസ്.എൻ.ഡി.പി എന്നിവർ ഒന്നിച്ചുനിൽക്കണമെന്ന് ആഹ്വാനം ചെയ്ത അമിത് ഷാ ഇതുവരെ തങ്ങളുടെ കൂടെയുണ്ടായിരുന്ന കെ.പി.എം. എസിലെ ഒരു വിഭാഗത്തെ ഉേപക്ഷിക്കുകയും ചെയ്തു. സി.കെ. ജാനു എൻ.ഡി.എ വിട്ടതുകൊണ്ടാണ് ആദിവാസി സംഘടനയെ വിട്ടുകളഞ്ഞതെന്ന് ന്യായം പറയാമെങ്കിലും ശബരിമല ക്ഷേത്രത്തിൽ അവകാശം ചോദിച്ചിരിക്കുന്ന മലയരയ വിഭാഗം ആദിവാസികളാണെന്നകാര്യം പ്രസക്തമാണുതാനും.
യഥാർഥത്തിൽ ദലിത്, ആദിവാസി വിഭാഗങ്ങളെ ഒഴിവാക്കിയുള്ള നായർ, ഇൗഴവ ജാതിവിഭാഗങ്ങളുടെ എകോപനമാണ് അമിത്ഷാ കണ്ണൂരിൽ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ സോഷ്യൽ എൻജിനീയറിങ്. എല്ലാവരോടും സമദൂരം പ്രഖ്യാപിച്ചിട്ടുള്ള സംഘടനയാണ് എൻ.എസ്.എസ്. ഹിന്ദുക്കളുടെ പ്രശ്നങ്ങൾ വരുേമ്പാൾ അതിൽനിന്ന് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളാണ് ഹിന്ദു െഎക്യത്തിനുള്ള തടസ്സങ്ങളിലൊന്നെന്ന് വ്യക്തമാക്കിയിട്ടുള്ള ജി. സുകുമാരൻനായർ അമിത്ഷായുടെ പുതിയ ബാന്ധവ ക്ഷണത്തെ എങ്ങനെ കാണുമെന്നാണ് ഇനി അറിയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.