Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപിണറായി വിജയനറിയുമോ...

പിണറായി വിജയനറിയുമോ ആന്ദ്രേ ഗോർസിനെ?

text_fields
bookmark_border
pinarayi vijayan
cancel

വി​ക​സ​ന​ത്തെ സം​ബ​ന്ധി​ച്ച മൗ​ലി​ക​മാ​യ ചോ​ദ്യ​ങ്ങ​ൾ​ക്കും ജ​ന​കീ​യ-​പ​രി​സ്​​ഥി​തി സ​മ​ര​ങ്ങ​ൾ​ക്കും മു​ന്നി​ൽ ഇ​ട​തു​പ​ക്ഷം പ​ത​റു​ന്ന​തും വ​ല​തു​പ​ക്ഷ​ത്തി​​​​​​​​െൻറ അ​തേ വ​ഴി​യി​ലൂ​ടെ പ​രി​ഹാ​ര​ത്തി​നു മു​തി​രു​ന്ന​തു​മാ​യ സാ​ഹ​ച​ര്യ​മാ​ണ്​ മു​ന്നി​ൽ. മു​ത​ലാ​ളി​ത്ത​ത്തെ എ​തി​ർ​േ​ച​രി​യി​ൽ നി​ർ​ത്തു​ന്ന വി​പ്ല​വ പ്ര​ത്യ​യ​ശാ​സ്​​ത്ര​മെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​േ​മ്പാ​ഴും, ആ ​ചേ​രി​യോ​ട്​ തോ​േ​ളാ​ടു​തോ​ൾ ചേ​ർ​ന്ന്​ വ​ർ​ത്ത​മാ​ന​ത്തി​​​​​​​​െൻറ​യും ഭാ​വി​യു​ടെ​യും പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ 'പ​രി​ഹാ​രം' കാ​ണാ​ൻ ശ്ര​മി​ക്കു​ന്ന ക​മ്യൂ​ണി​സ്​​റ്റ്​ ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ അ​പ​ക​ട​ക​ര​മാ​യ ഭാ​വി​യു​ടെ സൂ​ച​ന​യാ​ണ്​. ​ൈക​യും ക​ണ​ക്കു​മി​ല്ലാ​തെ മ​ണ്ണും വെ​ള്ള​വും വാ​യു​വും അ​ധീ​ന​പ്പെ​ടു​ത്തു​ന്ന വ്യ​ക്​​തി​ക​ളു​ടെ​യും കോ​ർ​പ​റേ​റ്റു​ക​​ളു​ടെ​യും വ​ക്കാ​ല​ത്ത്​ ഏ​റ്റെ​ടു​ത്ത്​ ഇ​ട​ത്​-​വ​ല​ത്​ ഭേ​ദ​െ​മ​ന്യേ നേ​താ​ക്ക​ളും അ​നു​യാ​യി​ക​ളും നി​ല​യു​റ​പ്പി​ക്കു​ന്നി​ട​ത്താ​ണ്​ ചി​ല കാ​ര്യ​ങ്ങ​ളു​ടെ ഒാ​ർ​മ​പ്പെ​ടു​ത്ത​ൽ അ​നി​വാ​ര്യ​മാ​വു​ന്ന​ത്.

മ​നു​ഷ്യ​നെ ജൈ​വി​ക ആ​വാ​സ​വ്യ​വ​സ്​​ഥ​യി​ൽ​നി​ന്ന്​ അ​ന്യ​വ​ത്​​ക​രി​ക്കാ​ൻ മു​ത​ലാ​ളി​ത്തം എ​ത്ര സ​മ​ർ​ഥ​മാ​യും ഭീ​ക​ര​മാ​യും ആ​ണ്​ ക​രു​ക്ക​ൾ നീ​ക്കി​യ​തെ​ന്ന്​ ഫ്ര​ഞ്ച്​ ചി​ന്ത​ക​നാ​യി​രു​ന്ന ആ​ന്ദ്രേ ഗോ​ർ​സ്​ പ​റ​ഞ്ഞു​ത​രു​ന്നു​ണ്ട്. കാ​ൾ മാ​ർ​ക്​​സി​​​​​​​​െൻറ ചി​ന്ത​ക​ൾ ആ​​ഴ​ത്തി​ൽ സ്വാ​ധീ​നി​ച്ച ഗോ​ർ​സ്​ മു​ത​ലാ​ളി​ത്ത​ത്തെ ഏ​റ്റ​വും ന​ന്നാ​യി പ്ര​തി​രോ​ധി​ക്കാ​നു​ള്ള സ​മ​ര​ത്തി​​​​​​​​െൻറ അ​നി​വാ​ര്യ ഭാ​ഗ​മാ​ണ് പ​രി​സ്​​ഥി​തി വി​ജ്​​ഞാ​നം എ​ന്ന്​ വി​ശ്വ​സി​ച്ച രാ​ഷ്​​ട്രീ​യ ഇ​ക്കോ​ള​ജി​സ്​​റ്റാ​യി​രു​ന്നു. എ​ല്ലാ​വ​രും പ്ര​ശ്​​ന​ത്തെ​ക്കു​റി​ച്ചും അ​തി​​​​​​​​െൻറ പ​രി​ഹാ​ര​മാ​യി മു​ത​ലാ​ളി​ത്ത വ്യ​വ​സ്​​ഥ​യു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളെ​ക്കു​റി​ച്ചും സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും പ​റ​യു​േ​മ്പാ​ൾ അ​ത​ല്ലാ​ത്ത, ഭൂ​മി​യി​ലെ മ​നു​ഷ്യ​വ​ർ​ഗ​ത്തോ​ടും അ​വ​രു​ൾ​പ്പെ​ടു​ന്ന ജൈ​വ​മ​ണ്ഡ​ല​ത്തോ​ടും ഒ​ര​ു​പോ​ലെ നീ​തി പു​ല​ർ​ത്തു​ന്ന​തും ഇൗ​ടു​റ്റ​തു​മാ​യ പ​രി​ഹാ​ര​ത്തി​ലേ​ക്കു​ള്ള വ​ഴി​ക​ൾ ഗോ​ർ​സ്​ അ​ദ്ദേ​ഹ​ത്തി​​​​​​​​െൻറ 'ഇ​ക്കോ​ള​ജി ആ​സ്​ പൊ​ളി​റ്റി​ക്​​സ്'​ എ​ന്ന പു​സ്​​ത​ക​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. നാലുനേരം വികസനത്തെക്കുറിച്ച്​ വായ്​ത്താരിയിടുന്ന കമ്യൂണിസ്​റ്റ്​ ഭരണാധികാരികളും അവരുടെ അണികളും കണ്ണും മനസ്സും തുറന്നു വായിച്ചുനോക്കണം ഇൗ പുസ്​തകം. സഖാക്കളെ, നിങ്ങൾ​ മാർക്​സിനെ വായിച്ചുകഴിഞ്ഞെങ്കിൽ ഇനി ഗോർസിനെ കയ്യിലെടുക്കൂ എന്നാണ്​ പറയാനുള്ളത്​.

നി​ങ്ങ​ൾ​ക്ക്​ കാ​റും ബൈ​ക്കും ഉ​ണ്ട്; എ​ന്നാ​ൽ റോ​ഡ്​ വി​ക​സ​ന​ത്തി​ന്​ നി​ങ്ങ​ൾ എ​തി​രു നി​ൽ​ക്കു​ന്നു. മൂ​ന്നു​നേ​രം ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൻ ഗ്യാ​സ്​ വേ​ണം; എ​ന്നാ​ൽ പ്ര​കൃ​തി​വാ​ത​ക പൈ​പ്പ്​ ലൈ​നി​ന്​ നി​ങ്ങ​ൾ ത​ട​സ്സം നി​ൽ​ക്കു​ന്നു. വൈ​ദ്യു​തി​ വേ​ണം; എ​ന്നാ​ൽ, അ​ണ​ക്കെ​ട്ടു​ക​ൾ​ക്കെ​തി​രെ സ​മ​രം ചെ​യ്യു​ന്നു-​ഇ​ങ്ങ​നെ​യു​ള്ള ശ​ര​ങ്ങ​ൾ തൊ​ടു​ത്തു​വി​ട്ടാ​ണ്​ എ​ല്ലാ കാ​ല​ത്തും ​ജ​ന​കീ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ​യും സ​മ​ര​ങ്ങ​ളെ​യും ഭ​ര​ണ​കൂ​ട​ങ്ങ​ൾ നി​ശ്ശ​ബ്​​ദ​രാ​ക്കു​ന്ന​ത്. സ​ത്യ​ത്തി​ൽ എ​ല്ലാ​വ​രും ഒ​രു ​കെ​ണി​യി​ൽ അ​ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കു​ട​ഞ്ഞെ​റി​യാ​ൻ ക​ഴി​യാ​ത്ത ഇൗ ​സൗ​ക​ര്യ​ങ്ങ​ൾ മു​ത​ലാ​ളി​ത്ത​ത്തി​​​​​​​​െൻറ ചൂ​ഷ​ണോ​പാ​ധി​യെ​ന്ന നി​ല​യി​ലു​ള്ള സൃ​ഷ്​​ടി​യാ​ണ്. ബ​ന്ധ​ങ്ങ​ൾ, തൊ​ഴി​ൽ, ഉ​പ​ജീ​വ​നം, സു​ര​ക്ഷ, സ്വാ​ത​ന്ത്യം എ​ന്നി​ങ്ങ​നെ എ​ല്ലാം ഒ​രു അ​ഴി​യാ​ക്കു​രു​ക്കി​ൽ എ​ന്ന വ​ണ്ണം ഇൗ ​സൗ​ക​ര്യ​ങ്ങ​ളി​ലൂ​ടെ ബ​ന്ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.
സ​മൂ​ഹ​ത്തി​​​​​​​​െൻറ ഇൗ ​പോ​ക്കി​ൽ മ​റ്റാ​രെ​ക്കാ​ളും ആ​ശ​ങ്കാ​കു​ല​രാ​യ ഒ​രു ന്യൂ​ന​പ​ക്ഷം എ​ല്ലാ കാ​ല​ത്തു​മു​ണ്ടാ​യി​ട്ടു​ണ്ട്. അ​വ​ർ മ​റു​വ​ഴി​ക​ൾ തേ​ടി​യി​ട്ടു​മു​ണ്ട്. ആ ​വ​ഴി​യി​ൽ മു​ന്നേ ന​ട​ന്ന ദാ​ർ​ശ​നി​ക​ൻ ആ​യി​രു​ന്നു​ ആ​േ​ന്ദ്ര ഗോ​ർ​സ്. ചോ​ദ്യ​ങ്ങ​ളു​​മാ​യി തു​ട​ങ്ങ​ണ​മെ​ന്നാ​ണ് ​ഗോ​ർ​സി​​​​​​​​െൻറ മ​തം. വാ​സ്​​ത​വ​ത്തി​ൽ പ​രി​സ്​​ഥി​തി പ്ര​ശ്​​ന​ങ്ങ​ളോ​ട്​ വി​ട്ടു​വീ​ഴ്​​ച ചെ​യ്യു​ന്ന മു​ത​ലാ​ളി​ത്ത​മോ അ​തോ മു​ത​ലാ​ളി​ത്ത​ത്തെ തൂ​ത്തെ​റി​ഞ്ഞു പ്ര​കൃ​തി​യും മ​നു​ഷ്യ​നും ത​മ്മി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ഒ​രു പു​തി​യ ബ​ന്ധ​ത്തി​​ന്​ വ​ഴി​യൊ​രു​ക്കു​ന്ന സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക-​സാം​സ്​​കാ​രി​ക വി​പ്ല​വ​മോ വേ​ണ്ട​ത്​ എ​ന്ന​താ​ണ്​ ആ​ദ്യ​ചോ​ദ്യം. സ​മ​രം എ​ന്തി​നു​വേ​ണ്ടി​യാ​ണെ​ന്നും എ​ന്തി​നെ​തി​രാ​ണെ​ന്നും തു​ട​ക്ക​ത്തി​ലേ നി​ർ​വ​ചി​ക്ക​ണം. ഇ​തി​ൽ നി​ന്നു​കൊ​ണ്ടാ​ണ്​ ജ​ന​കീ​യ, പ​രി​സ്​​ഥി​തി സ​മ​ര​ങ്ങ​ൾ​ക്കു​നേ​ർ​ക്ക്​ ക​മ്യൂ​ണി​സ്​​റ്റ്​ മു​ഖ്യ​മ​​ന്ത്രി പി​ണ​റാ​യി വി​ജ​യ​​​​​​​​െൻറ​യും തോ​മ​സ്​​ ​െഎ​സ​കി​​​​​​​​െൻറ​യും മു​ൻ മു​ഖ്യ​മ​​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​​​​​​​​െൻറ​യു​മൊ​ക്കെ നി​ല​പാ​ടു​ക​ളെ പ​രി​ശോ​ധി​ക്കേ​ണ്ട​ത്.

ആ​ന്ദ്രേ ഗോ​ർ​സ്​

വി​​ക​​സ​​ന വി​​രോ​​ധി​​ക​​ളു​​ടെ വി​​ര​​ട്ട​​ലി​​നു വ​​ഴ​​ങ്ങി​​ല്ലെ​​ന്നും അ​തു​ക​ണ്ട്​ ഭ​യ​ന്ന്​ സം​​സ്ഥാ​​ന​​ത്തി​​​​​​​െൻറ മു​​ന്നോ​​ട്ടു​​ള്ള കു​​തി​​പ്പി​​ന് ആ​​സൂ​​ത്ര​​ണം ചെ​​യ്ത പ​​ദ്ധ​​തി​​ക​ളി​ൽ​നി​ന്ന്​ പി​ന്മാ​റി​ല്ലെ​ന്നു​മാ​യി​രു​ന്നു​ ഗെ​യ്​​ൽ സ​മ​ര​ക്കാ​രെ ഉ​ന്ന​മി​ട്ട്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞ​ത്. സം​​സ്ഥാ​​ന​​ത്ത് സ​​ർ​വ​​ത​​ല സ്​​​പ​​ർ​ശി​​യാ​​യ സ​​മ​​ഗ്ര​​വി​​ക​​സ​​ന​​മാ​​ണ് സ​​ർ​ക്കാ​ർ ല​​ക്ഷ്യ​മെ​ന്നും ഒ​​പ്പം സാ​​മൂ​​ഹി​​ക​​നീ​​തി ഉ​​യ​​ര്‍ത്തി​​പ്പി​​ടി​​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ഇൗ ​വാ​ക്കു​ക​ളി​ൽ​ത​ന്നെ വൈ​രു​ധ്യ​മു​ണ്ട്. മു​ത​ലാ​ളി​ത്ത​ത്തി​ൽ അ​ധി​ഷ്​​ഠി​ത​മാ​യ വി​ക​സ​ന​ത്തി​​​​​​​​െൻറ മു​ഖ​മു​ദ്ര​ത​ന്നെ സാ​മൂ​ഹി​ക നീ​തി​യു​ടെ ലം​ഘ​ന​മാ​ണ്. ഇ​ത്​ കൃ​ത്യ​മാ​യി ഗോ​ർ​സ്​ തെ​ളി​യി​ക്കു​ന്നു​ണ്ട്. ഒ​രേ ഉ​പ​ക​ര​ണ​മാ​ണ്​ ഉ​പ​േ​യാ​ഗ​പ്പെ​ടു​ത്തു​ന്ന​തെ​ങ്കി​ൽ സോ​ഷ്യ​ലി​സം മു​ത​ലാ​ളി​ത്ത​ത്തെ​ക്കാ​ൾ ഒ​ട്ടും മെ​ച്ച​മാ​കി​ല്ല. പ്ര​കൃ​തി​യു​ടെ മേ​ലു​ള്ള സ​മ്പൂ​ർ​ണ അ​ധീ​ശ​ത്വം ജ​ന​ങ്ങ​ൾ​ക്കു​മേ​ലു​ള്ള അ​ധീ​ശ​ത്വ​ത്തി​ലാ​ണ്​ ക​ലാ​ശി​ക്കു​ക എ​ന്ന അ​ദ്ദേ​ഹ​ത്തി​​​​​​​​െൻറ വാ​ക്കു​ക​ൾ​ത​ന്നെ എ​ടു​ക്കാം.

ജനവിരുദ്ധ വികസനം
'കേ​ര​ളം: ക​മ്യൂ​ണി​സ്​​റ്റു​ക​ളു​ടെ സ്വ​പ്​​ന​ഭൂ​മി' എ​ന്ന ത​ല​ക്കെ​ട്ടി​ൽ 'വാ​ഷി​ങ്​​ട​ൺ പോ​സ്​​റ്റി'​ൽ വ​ന്ന ലേ​ഖ​ന​ത്തി​ൽ തോ​മ​സ്​ ​െഎ​സ​ക്​ പ​റ​യു​ന്ന​ത്​ ഇൗ ​ഫാ​ഷി​സ്​​റ്റ്​ ഇ​ന്ത്യ​യി​ൽ സ്വ​പ്​​ന​ഭൂ​മി കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ ക​മ്യൂ​ണി​സ്​​റ്റു​ക​ൾ എ​ന്നാ​ണ്. അപ്പോൾ എ​ന്താ​ണ്​ ​​മേ​ൽ​പ​റ​ഞ്ഞ ഫാ​ഷി​സ​ത്തി​നെ​തി​രാ​യ പ്ര​തി​രോ​ധം? ര​ണ്ടു കൂ​ട്ട​രും പ​ങ്കു​വെ​ക്കു​ന്ന ജ​ന​വി​രു​ദ്ധ വി​ക​സ​ന സ്വ​പ്​​ന​ങ്ങ​ൾ ഒ​ന്നാ​വു​ന്നി​ട​ത്ത്​ എ​ങ്ങ​നെ​യാ​ണ്​ ഇ​ത്​ ഫാ​ഷി​സ്​​റ്റ്​​വി​രു​ദ്ധ​ചേ​രി​യാ​യി മാ​റു​ക?
എ​ന്നാ​ൽ, പു​തു​വൈ​പ്പ് എ​ല്‍.​പി.​ജി ടെ​ര്‍മി​ന​ലി​നെ​തി​രെ സ​മ​രം​ചെ​യ്യു​ന്ന വൈ​പ്പി​ന്‍ ജ​ന​ത​ക്ക്​ ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ച്​ വി.​എ​സ്​ എ​ന്താ​ണ്​ പ​റ​ഞ്ഞ​ത്​? അ​ദ്ദേ​ഹ​ത്തി​​​​​​​​െൻറ 'സ​മ​ര​സ​ഖാ​ക്ക​ളെ' എ​ന്ന അ​ഭി​സം​ബോ​ധ​ന​യി​ൽ ​ത​ന്നെ പി​ണ​റാ​യി വി​ജ​യ​​​​​​​​െൻറ ​'വി​ക​സ​ന വി​രോ​ധി​ക​ൾ' എ​ന്ന വി​ശേ​ഷ​ണ​ത്തി​ന്​ മ​റു​പ​ടി​യു​ണ്ട്. സാ​മൂ​ഹി​ക പ​രി​സ​ര​ങ്ങ​ളി​ൽ​നി​ന്നാ​ണ് സ​മ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​വ​രു​ന്ന​ത്. സ​മ​ര​ങ്ങ​ൾ മാ​ത്ര​മ​ല്ല, നി​ല​വി​ലു​ള്ള എ​ല്ലാ പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ളും ഉ​രു​വാ​യ​ത് നി​ല​നി​ല്‍ക്കു​ന്ന സാ​മൂ​ഹി​ക​പ​രി​സ​ര​ങ്ങ​ളു​ടെ അ​ടി​ത്ത​റ​യി​ല്‍ നി​ന്നാ​ണ്. സ്വ​ത​ന്ത്ര​മാ​യും ഭീ​തി​ര​ഹി​ത​മാ​യും ജീ​വി​ക്കാ​നാ​വാ​തെ വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍, ഒ​രു ജ​ന​ത പ്ര​തി​രോ​ധ​ത്തി​​​​​​​​​െൻറ മാ​ര്‍ഗം തേ​ടു​ക സ്വാ​ഭാ​വി​ക​മാ​ണ്. അ​താ​ണ് പു​തു​വൈ​പ്പി​ലും സം​ഭ​വി​ച്ച​ത്.

ഒക്​​േടാബർ വിപ്ലവത്തി​​​​​​െൻറ നൂറാം വാർഷികത്തിൽ കേരളത്തിലെ കമ്യൂണിസ്​റ്റ്​ പാർട്ടിയെ കുറിച്ച്​ 'വാഷിംങ്​ടൺ പോസ്​റ്റി'ൽ വന്ന ലേഖനം

ഒ​രു പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍ കൃ​ഷി​ചെ​യ്യാ​നും ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നും പ്ര​യാ​സ​പ്പെ​ടു​മ്പോ​ള്‍ അ​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളും ജീ​വ​നോ​പാ​ധി​ക​ളും വി​ക​സ​ന​ത്തി​നെ​ന്ന പേ​രി​ല്‍ ​ൈക​യേ​റ​പ്പെ​ടു​ക​യും അ​വ​രു​ടെ ആ​ശ​ങ്ക​ക​ള്‍ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​താ​വ​രു​ത് വി​ക​സ​നം​. കു​റ​ച്ചു​കൂ​ടി സൂ​ക്ഷ്​​മ​മാ​യി വി.​എ​സ്​ വി​ഷ​യ​ത്തെ സ​മീ​പി​ക്കു​േ​മ്പാ​ൾ ഗോ​ർ​സ്​ മു​ന്നോ​ട്ടു​​വെ​ക്കു​ന്ന പ​രി​സ്​​ഥി​തി​യു​ടെ അ​സ്സ​ൽ രാ​ഷ്​​ട്രീ​യ​ത്തി​ലേ​ക്കു​ള്ള ചെ​റു​പാ​ലം പ​ണി​യാ​ൻ അ​ദ്ദേ​ഹ​ത്തി​ന്​ ക​ഴി​യു​ന്നു​ണ്ട്.

ഗോ​ർ​സ്​ പ​റ​യു​ന്ന​ത്​ നോ​ക്കൂ: ആ​ശ്രി​ത​ത്വം, സ്വ​യം​നി​ര്‍ണ​യം, സ്വാ​ത​ന്ത്ര്യം എ​ന്നീ മൂ​ല്യ​ങ്ങ​ളി​ല്‍ ഊ​ന്നി​ക്കൊ​ണ്ടു​ള്ള സ​മ​ത്വ​വും നീ​തി​യു​ക്ത​വു​മാ​യ വി​ഭ​വ​വി​ത​ര​ണം സാ​ധ്യ​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ള്‍ക്കു രൂ​പം കൊ​ടു​ത്തു​കൊ​ണ്ടു മാ​ത്ര​മേ ഇ​നി​യും പ​രി​സ്ഥി​തി വി​നാ​ശ​ത്തി​​​​​​​​െൻറ ഗ​തി​വേ​ഗ​ത്തെ ത​ട​യാ​ന്‍ ക​ഴി​യൂ. സ്വാ​ത​ന്ത്ര്യ​മെ​ന്ന​ത് സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ല്‍നി​ന്ന് ഏ​തെ​ങ്കി​ലും ബ്രാ​ൻ​ഡ്​ ഉ​പ​ഭോ​ഗ​വ​സ്തു തി​ര​ഞ്ഞെ​ടു​ക്കാ​നോ അ​സം​ഖ്യം ചാ​ന​ലു​ക​ളി​ലൊ​ന്ന് ട്യൂ​ണ്‍ ചെ​യ്യാ​നോ ഉ​ള്ള സ്വാ​ത​ന്ത്ര്യ​മ​ല്ലെ​ന്നും സ്വ​ന്തം ജീ​വി​ത​ത്തെ സ്വ​യം നി​ശ്ച​യി​ക്കു​ന്ന പ​ന്ഥാ​വി​ലൂ​ടെ നി​ര്‍ഭ​യം മു​ന്നോ​ട്ടു കൊ​ണ്ടു​ പോ​വാ​നു​ത​കു​ന്ന വി​ല​പ്പെ​ട്ട മൂ​ല്യ​മാ​ണെ​ന്നു​മു​ള്ള ബോ​ധം പു​നഃ​സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

എ​ത്ര ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യും പ്ര​വ​ച​നാ​ത്​​മ​ക സ്വ​ഭാ​വ​ത്തി​ലും ആ​ഴ​ത്തി​ലു​മാ​ണ്​ ഗോ​ർ​സ്​ 1980ൽ ​ഇൗ പു​സ്​​ത​ക​ത്തി​ൽ ചി​ല നി​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത്​: ''മു​ത​ലാ​ളി​ത്തം നിലവിലുള്ള ഇൗ ​പ്ര​തി​സ​ന്ധി​ക്ക്​ കീ​ഴ​ട​ങ്ങു​ക​യ​ല്ല. പ​തി​വു​പോ​ലെ അ​തി​നോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​വും ചെ​യ്യു​ക. പ്ര​തി​സ​ന്ധി​യു​ടെ ഭാ​ഗ​മാ​യി സാ​മ്പ​ത്തി​ക​മാ​യി മേ​ൽ​ക്കൈ​യു​ള്ള ഗ്രൂ​പ്പു​ക​ൾ അ​വ​രു​ടെ എ​തി​ർ ഗ്രൂ​പ്പു​ക​ളു​ടെ ദു​രി​ത​ത്തി​ൽ​നി​ന്ന്​ ലാ​ഭ​മു​ണ്ടാ​ക്കും. ചു​രു​ങ്ങി​യ ചെ​ല​വി​ൽ അ​വ​യെ വി​ഴു​ങ്ങും. അ​ങ്ങ​നെ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യു​ടെ മേ​ൽ ത​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം വ്യാ​പി​പ്പി​ക്കും. ഭ​ര​ണ​കൂ​ടം സ​മൂ​ഹ​ത്തി​നു​മേ​ൽ അ​ധി​കാ​രം കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യി പ്ര​യോ​ഗി​ക്കും. ഒ​രു മ​ർ​ദ​നോ​പാ​ധി എ​ന്ന നി​ല​യി​ൽ അ​തി​​​​​​​​െൻറ ശേ​ഷി കൂ​ടും. ബ​ഹു​ജ​ന​പ്ര​തി​ഷേ​ധ​ത്തെ നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള നു​ണ​ക്ക​ഥ​ക​ൾ കൊ​ണ്ട്​ വ​ഴി​തി​രി​ച്ചു​വി​ടു​ക​േ​യാ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​വു​ന്ന ബ​ലി​യാ​ടു​ക​ളു​ടെ (വ​ർ​ഗീ​യ വം​ശീ​യ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ, കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ, യു​വാ​ക്ക​ൾ, മ​റ്റ്​ രാ​ജ്യ​ങ്ങ​ൾ- ഇ​വ​രി​ൽ ആ​രെ വേ​ണ​മെ​ങ്കി​ലും 'ശ​ത്രു'​വാ​യി അ​വ​ത​രി​പ്പി​ക്കാം) നേ​ർ​ക്ക്​ തി​രി​ച്ചു​വി​ടു​ക​യോ ചെ​യ്യും. ജനസമ്മതിയിൽ അല്ല, ബലപ്രയോഗത്തിലൂടെയായിരിക്കും ഭരണകൂടം അധികാരത്തി​​​​​​​​െൻറ അസ്​ഥിവാരമിടുക. കക്ഷി രാഷ്​ട്രീയത്തി​​​​​​​​െൻറ ദുഷ്​പേരും അപചയം വന്ന രാഷ്​ട്രീയ കക്ഷികളുടെ വിടവും നികത്താൻ ഉദ്യോഗസ്​ഥ മേധാവിത്തങ്ങളും പൊലീസും സൈന്യവും സ്വകാര്യ സുരക്ഷാ സന്നാഹങ്ങളും അധികമധികം വിനിയോഗിക്കപ്പെടും.'' കേ​ര​ള​ത്തി​ലും രാ​ജ്യ​ത്തി​ന​ക​ത്താ​ക​മാ​ന​വും ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഭ​ര​ണ​കൂ​ട വാ​യാ​ടി​ത്ത​ങ്ങ​ളെ​യും അന്തർ നാ​ട​ക​ങ്ങ​ളെ​യും ഇ​തി​നെ​ക്കാ​ൾ ന​ന്നാ​യി എ​ങ്ങ​നെ വി​ല​യി​രു​ത്താ​നാ​വും?
ഗെയ്​ൽ സമരക്കാരെ നേരിടാൻ ഒരുങ്ങിനിൽക്കുന്ന പൊലീസ്​
അതിജീവന സമരങ്ങൾ, ഇരുളടഞ്ഞ ഭാവി
വികസനം വിനാശമായി അനുഭവപ്പെടുന്ന ജനസമൂഹങ്ങള്‍ ലോകത്തെമ്പാടും പലവിധ സമര രൂപങ്ങളിലൂടെ അതിജീവനത്തിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വിഭവചൂഷകരുടെ കോർപറേറ്റ് ബലാല്‍കാരങ്ങള്‍ക്കെതിരായുള്ള ജനാധിപത്യ സമരം തന്നെയായി ജനലക്ഷങ്ങളുടെ ജീവിതം മാറ്റിയെഴുതപ്പെട്ടിരിക്കുന്നു. വ്യവസ്ഥിതിയില്‍ ഘടനാപരമായ മാറ്റങ്ങള്‍ ആവശ്യപ്പെടുന്ന ഈ മുന്നേറ്റങ്ങള്‍ക്ക് അവഗണിക്കാന്‍ കഴിയാത്ത വിഷയമാണ് 'ഇക്കോളജിയുടെ രാഷ്ട്രീയം' എന്ന്​ മലയാളത്തിൽ ഇൗ പുസ്തകം ഇറക്കിയ 'കേരളീയം കൂട്ടായ്മ' പ്രസാധക്കുറിപ്പില്‍ അടിവരയിടുന്നുണ്ട്​.

സാമ്പത്തിക വികസനത്തിലധിഷ്ഠിതമായ മുതലാളിത്തം മരിച്ചു കഴിഞ്ഞിരിക്കുന്നു. ഇക്കാര്യങ്ങളില്‍ സമാനത പുലര്‍ത്തുന്ന സോഷ്യലിസമാവട്ടെ, ഇന്നലെയുടെ വക്രിച്ച പ്രതിബിംബമല്ലാതെ നാളെയുടെ രൂപം വെളിപ്പെട​ുത്തുന്നതുമില്ല. അമിതോല്‍പാദനത്തി​​​​​​​​െൻറ ഫലമായുണ്ടായ പ്രതിസന്ധിയുടെ സ്വഭാവങ്ങള്‍ എല്ലാം ഒത്തിണങ്ങിയിട്ടുണ്ടെങ്കിലും മാക്സിസ്റ്റുകാരില്‍ പോലും അപൂര്‍വം ചിലര്‍ക്കൊഴിച്ച് മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോയെ അനേകം പുതിയ മാനങ്ങള്‍ ഈ പ്രതിസന്ധിക്കുണ്ട്. ഇതുവരെ സോഷ്യലിസം എന്ന് നാം മനസ്സിലാക്കിയിരുന്ന വ്യവസ്ഥക്കുപോലും ഈ പ്രശ്നങ്ങള്‍ക്ക് ശരിയായ ഉത്തരമില്ല.
ഗോർസ്​ തുടർന്നു നടത്തുന്ന നിരീക്ഷണങ്ങൾ നോക്കുക:

നമ്മുടെ ഇന്നത്തെ ജീവതത്തിന് ഭാവിയില്ലെന്ന്​ നമുക്കറിയാം. എണ്ണയോ നാമിന്ന് ഉപയോഗിക്കുന്ന ലോഹങ്ങളോ നമ്മുടെ കുട്ടികള്‍ക്ക്​ പ്രായപൂര്‍ത്തിയാവുമ്പോള്‍ അവര്‍ ഉപയോഗിക്കില്ല. ഉള്ള ആണവ പരിപാടികള്‍ മുഴുവന്‍ നടപ്പാക്കിയാലും യുറേനിയം പോലും അന്നേക്ക് ഉപയോഗിച്ചുതീരും. നമ്മുടെ ലോകം അവസാനിക്കുകയാണ്. ഇതുപോലെ പോയാല്‍ പുഴകളും സമുദ്രവും വന്ധ്യമാവും. മണ്ണ് ഊഷരമാവും. നഗരങ്ങളിലെ വായു ശ്വസിക്കാന്‍ കൊള്ളാതാവും. ബയോളജിക്കല്‍ എഞ്ചിനീയറിങ്ങിലൂടെ സൃഷ്ടിച്ച് പരിപാലിച്ച് പോരുന്ന തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രത്യേക വിഭാഗം മനുഷ്യജീവികള്‍ക്ക് മാത്രം കൈവരുന്ന സവിശേഷ സൗഭാഗ്യമായി മാറും ഇനി ജീവിതം എന്നത്.

​'ഇക്കോളജി രാഷ്ട്രീയം തന്നെ' എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ 'ശ്രീ പട്രെ' നിര്‍വഹിക്കുന്നു

ദശലക്ഷക്കണക്കിന് വര്‍ഷങ്ങളുടെ സഞ്ചിത നിക്ഷേപങ്ങള്‍ അതിവേഗം കൊള്ളയടിച്ചുകൊണ്ടാണ് കഴിഞ്ഞ ഒന്നൊന്നര നൂറ്റാണ്ടിനിടയില്‍ വ്യവാസായിക സമൂഹം വികാസം പ്രാപിച്ചത്. ഇവിടുത്തെ ​ൈജവ മേഖലയുടെ സംസ്കാരങ്ങളുടെ ഭാവിയെപ്പറ്റിയുള്ള ആശങ്കകള്‍ അപ്രസക്തമെന്നും പിന്തിരിപ്പനെന്നും പുച്ഛിച്ചു തള്ളുകയായിരുന്നു പതിവ്. പുതിയ പാതകള്‍ ശാസ്ത്രം വെട്ടിത്തെളിക്കുമെന്നും ഇന്ന് സ്വപ്നം കാണാന്‍പോലും കഴിയാത്ത പുതിയ പല പ്രക്രിയകളും സാങ്കേതിക ശാസ്ത്രം കണ്ടെത്തുമെന്നുമാണ്​ നമ്മെ സമാധാനിപ്പിക്കാനുള വാഗ്ദാനം.

എന്നാല്‍, പരിമിതമയ ഒരു കണ്ടത്തെലില്‍ ശാസ്ത്രലോകം വഴിമുട്ടി നില്‍ക്കുകയാണ്. ഈ ഭൂമിയിലെ തീർന്നു ​െകാണ്ടിരിക്കുന്ന വിഭവങ്ങളെ കുറിച്ചുള്ളതാണത്. ഭൗതിക ലോകത്തില്‍ മനുഷ്യപ്രവർത്തനത്തിന് പരിമിതികള്‍ ഉണ്ടെന്ന കാര്യത്തെക്കുറിച്ച് ഗോര്‍സ് മുന്നറിയിപ്പു നല്‍കുന്നു. ഈ പരിധികള്‍ ലംഘിച്ചാല്‍ അതി​​​​​​​​െൻറ തിരിച്ചടികള്‍ പലവിധത്തില്‍ ആകാം. പുതിയ അസ്വാസ്ഥ്യങ്ങള്‍, പുതിയ രോഗങ്ങള്‍, പൊരുത്തപ്പെടാത്ത കുട്ടികള്‍, ആയുര്‍ദൈര്‍ഘ്യക്കുറവ്, വിളകളുടെ ഉൽപാദനക്കുറവ്, കൂടതല്‍ വസ്​തുക്കള്‍ ഉപഭോഗം ചെയ്തിട്ടും ജീവിതത്തിന്‍്റെ മേൻമയില്‍ വരുന്ന കുറവ് ഇതൊക്കെ നാം ഇപ്പോള്‍ തന്നെ നേരിടുന്നുണ്ട്. ഇവയുടെ കാരണങ്ങള്‍ ഇപ്പോഴും ശരിയായി മനസ്സിലാക്കിയിട്ടില്ലെന്നുമാത്രം.

തോമസ്​ എസക്​, വി.എസ്​ അച്യുതാനന്ദൻ​


ക്ഷേമരാഷ്​ട്ര സങ്കൽപം
അ​മി​തോ​ൽ​പാ​ദ​നം കു​റ​ച്ച്​ ആ​വ​ശ്യ​മ​റി​ഞ്ഞു​ള്ള​തും ഇൗ​ടു​റ്റ​തു​മാ​യ വ്യ​വ​സ്​​ഥ​യി​ലേ ക്ഷേ​മ​രാ​ഷ്​​ട്ര സ​ങ്ക​ൽ​പം യാ​ഥാ​ർ​ഥ്യ​മാ​വൂ എ​ന്ന ല​ളി​ത​വും ഗ​ഹ​ന​വു​മാ​യ യു​ക്​​തി​യാ​ണ്​ ഗോ​ർ​സ്​ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. തീ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തും ഉ​ൽ​പാ​ദ​ന​ത്തി​ലൂ​ടെ തി​രി​ച്ചു​പി​ടി​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മാ​യ മ​ണ്ണ്, വാ​യു, വെ​ള്ളം, എ​ണ്ണ തു​ട​ങ്ങി​യ ഭൂ​വി​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ക​രു​ത​ലി​ൽ അ​ധി​ഷ്​​ഠി​ത​മാ​ണ്​ അ​ദ്ദേ​ഹ​ത്തി​​​​​​​​െൻറ ക​ണ്ടെ​ത്ത​ലു​ക​ൾ.
കുറച്ചു സാധങ്ങള്‍ മാത്രം ഉല്‍പാദിപ്പിക്കുകയാണെങ്കില്‍ സമ്പന്നമായ ജീവിതം സാധ്യമാണെന്ന്​ മാത്രമല്ല, സമ്പന്നമായ ജീവിതം ആവശ്യപ്പെടുന്നതുതന്നെ അതാണത്രെ. ആവശ്യമായത്ര പാര്‍പ്പിട സൗകര്യം, വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഊര്‍ജ ദുര്‍വ്യയമില്ലാത്തതും ഈടുനില്‍ക്കുന്നതും എളുപ്പം റിപ്പയര്‍ ചെയ്യുന്നതുമായ വാഹനങ്ങള്‍ തുടങ്ങിയവ ഉല്‍പാദിപ്പിച്ച് എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനും, ജനങ്ങള്‍ക്ക് യഥാര്‍ഥത്തില്‍ ആവശ്യമുള്ള ഉൽപന്നങ്ങളും ഒപ്പംതന്നെ ഒഴിവുസമയവും ലഭിക്കുന്നതിനും തടസ്സമായിനില്‍ക്കുന്നത് മുതലാളിത്തത്തി​​​​​​​​െൻറ യുക്തിയല്ലാതെ മറ്റൊന്നുമല്ല.
ഉല്‍പാദനം കുറയ്ക്കുകയും കൂടുതല്‍ മെച്ചപ്പെട്ട ജീവിതം നയിക്കുകയും ചെയ്യുന്നത് തമ്മില്‍ ബന്ധമുണ്ടെന്ന് ഒരു വിഭാഗം ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ഉദാഹരണമായി ഫ്രാന്‍സില്‍ നടന്ന ഒരു സര്‍വെയിലെ വിവരങ്ങളെ കുറിച്ച്​ ഗോർസ്​ വിശദീകരിക്കുന്നുണ്ട്​.

  • ജീവിത ശൈലിയില്‍ മാറ്റം വരുത്തിക്കൊണ്ടാണെങ്കില്‍ വളര്‍ച്ച കുറയ്ക്കുവാനും വസ്തുക്കളുടെ ഉപഭോഗം ചുരുക്കുവാനും 53 ശതമാനം ജനങ്ങള്‍ ഒരുക്കമാണ്. ഒറ്റ സീസണില്‍ ഉപയോഗിച്ച് ദൂരെക്കളയുന്ന വസ്ത്രങ്ങളെക്കാള്‍ കൂടുതല്‍ കാലം ഈടുനില്‍ക്കുന്ന വസ്ത്രങ്ങളോടാണ് 68 ശതമാനം പേര്‍ക്കും താല്‍പര്യം. ഒറ്റ ഉപയോഗത്തിനുശേഷം വലിച്ചെറിഞ്ഞു കളയുന്ന പായ്ക്കറ്റുകളും തുടര്‍ന്നുപയോഗിക്കാന്‍ കഴിയാത്ത പാത്രങ്ങളും ഒക്കെ അനാവശ്യവും ധൂര്‍ത്തുമാണെന്ന് 75 ശതമാനം പേരും കരുതുന്നു. ജനങ്ങള്‍ക്ക് അന്യോന്യം കാണുവാനും സംസാരിക്കാനുമുള്ള സൗകര്യമുണ്ടാക്കാന്‍ ആഴ്ചയില്‍ ഒരു രാത്രിയെങ്കിലും ടെലിവിഷന്‍ പരിപാടികള്‍ ഇല്ലാതിരിക്കുന്നത് നന്നെന്ന് കരുതുന്നവര്‍ 78 ശതമാനം എങ്കിലും വരും.

ഇൗ ജനതയുടേത്​ പോലെയുള്ള തിരിച്ചറിവിലേക്ക്​ സ​മൂ​ഹ​ത്തെ എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ നമ്മുടെ ഭ​ര​ണാ​ധി​കാ​രി​ക​ൾ വി​വ​ര​വും വി​വേ​ക​വും ഇ​ച്ഛാ​ശ​ക്​​തി​യു​മു​ള്ള​വ​രാ​വ​ണം. ജ​ന​ങ്ങ​ൾ ബോ​ധ​മു​ള്ള​വ​രാ​ക​ണം. ഇൗ​ ​ര​ണ്ടി​​​​​​​െൻറ​യും അ​ഭാ​വ​മാ​ണ്​ ഇ​ന്ന്​ ന​മ്മ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​ക​ളി​ൽ ഒ​ന്ന്. മുതലാളിമാർക്ക്​ പരവതാനിയും പാവങ്ങൾക്ക്​ ദുരിതങ്ങളും ഒരുക്കുന്ന 'ജനകീയ' നേതാക്കളെ തിരുത്താൻ പാകത്തിലുള്ള ശക്​തമായ പ്രതിരോധം ഉയർന്നുവരേണ്ടതുണ്ട്​. പ്രതിരോധത്തി​​​​​​​െൻറ ഇടതുബോധ​െത്ത ജ്വലിപ്പിക്കാൻ പാകത്തിലുള്ള കനലുകൾമറഞ്ഞുകിടക്കുന്ന പ്രത്യയശാസ്​ത്രത്തി​​​​​​​െൻറ തുടർച്ചകൾ ഗോർസിലൂടെ ഉണ്ടാവേണ്ടത്​ കാലത്തി​​​​​​​െൻറ അനിവാര്യതയാണ്​. ആ ബോധത്തിൽ നിന്നും ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​വു​ന്ന ഒ​രു കാ​ല​ത്ത്​ അ​പ​രി​ഹാ​ര്യ​മെ​ന്ന്​ തോ​ന്നു​ന്ന എ​ല്ലാ പ്ര​ശ്​​ന​ങ്ങ​ളു​ടെ​യും അ​ന്ത്യം സം​ഭ​വി​ക്കു​മെ​ന്നും ഭാ​വി പ്ര​തീ​ക്ഷാ​നി​ർ​ഭ​ര​മാ​വു​മെ​ന്നു​മു​ള്ള യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്കാ​ണ് ​​ഗോ​ർ​സ്​ വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionandre gorzecology as politicsmalayalam news
News Summary - andre gorz ecology as politics -opinion
Next Story