Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2017 7:37 AM GMT Updated On
date_range 20 Dec 2017 7:39 AM GMTസർക്കാർ പുകച്ചുചാടിക്കുന്നു
text_fieldsbookmark_border
നാലു വർഷത്തേക്ക് നിയമിതനായ ഡോ. എ.പി.ജെ. അബ്ദുൽ കലാം സാേങ്കതിക സർവകലാശാലയുടെ പ്രഥമ വൈസ്ചാൻസലർ ഡോ. കുഞ്ചെറിയ പി. െഎസക് കാലാവധിക്കുമുമ്പ് രാജിവെച്ചൊഴിയുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സുപ്രധാന ചുമതലയോടെ അധികാരമേറ്റ ഒരു വൈസ്ചാൻസലർ പദവി രാജിവെച്ചൊഴിയുന്ന സാഹചര്യം സംസ്ഥാനത്ത് അപൂർവമാണ്. സർക്കാറുമായുള്ള ഭിന്നതയാണ് പ്രധാനമായും കാരണമായത്. ഡിസംബർ 31ന് പദവി ഒഴിയുന്ന വി.സി രാജിയിലേക്ക് നയിച്ച കാരണങ്ങൾ പങ്കുവെക്കുന്നു.
എൻജിനീയറിങ് കോഴ്സുകളുടെ നിലവാരം ഉയർത്താനുള്ള നടപടികളാണ് ചുമതല ഏറ്റെടുത്തതു മുതൽ സ്വീകരിച്ചത്. അതിെൻറ ഭാഗമായിട്ടാണ് പാഠ്യപദ്ധതി പരിഷ്കരണവും ഇയർഒൗട്ട് സമ്പ്രദായവും കൊണ്ടുവന്നത്. നാലാം സെമസ്റ്ററിനുമുമ്പ് ആദ്യ രണ്ട് സെമസ്റ്ററുകളിലെ 47 ക്രെഡിറ്റുകളിൽ 35 എണ്ണം വിജയിക്കണമെന്നായിരുന്നു നിബന്ധന. ഗുണനിലവാരം ഉയർത്താനുള്ള നടപടി എന്ന നിലയിൽ വിദ്യാഭ്യാസമന്ത്രിയടക്കം ഇത് അംഗീകരിച്ചിരുന്നു. വിദ്യാഭ്യാസമന്ത്രി നല്ല മനുഷ്യനാണ്. എന്നാൽ, പിന്നീട് അദ്ദേഹത്തെ ചിലർ വെട്ടിലാക്കി ഇത് കുറക്കാൻ സമ്മർദം ചെലുത്തി. ഒടുവിൽ ഇത് 26 ക്രെഡിറ്റ് ആക്കി കുറച്ചു. ഇൗ വർഷം വീണ്ടും പ്രശ്നം വന്നപ്പോൾ അത് നാലാം സെമസ്റ്ററിനുമുമ്പ് വിജയിക്കണമെന്ന വ്യവസ്ഥ അഞ്ചാം സെമസ്റ്റർ എന്നാക്കി വീണ്ടും ഇളവ് നൽകി. ഏഴാം സെമസ്റ്റർ പ്രവേശനത്തിന് ആദ്യ നാല് സെമസ്റ്ററുകളിലെ 94 ക്രെഡിറ്റുകളിൽ 52 എണ്ണവും എട്ടാം സെമസ്റ്റർ പ്രവേശനത്തിന് ഏഴ് സെമസ്റ്ററുകളിലെ 117 ക്രെഡിറ്റുകൾ പാസാകണമെന്ന നിബന്ധനയുമുണ്ടായിരുന്നു. ഇതിലും പിന്നീട് വെള്ളം ചേർക്കേണ്ടിവന്നു. സർവകലാശാലയിൽ കാര്യങ്ങൾ നടപ്പാക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും വേണം. തീരുമാനമെടുക്കാൻ സ്വാതന്ത്ര്യം വേണം എന്നുപോലും പറയുന്നില്ല. ഗുണനിലവാരം ഉറപ്പാക്കാൻ ഞാൻ കൊണ്ടുവന്ന പരിഷ്കരണങ്ങൾ ഞാൻ തന്നെ അഴിച്ചുകളയേണ്ടിവരുന്ന സാഹചര്യം അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ടുകൂടിയാണ് പദവി ഒഴിയുന്നത്.
സർക്കാറിനെ സംഘടനകൾ നിയന്ത്രിക്കുന്നു
സർവകലാശാലയിൽ എന്തു പരിഷ്കരണം കൊണ്ടുവന്നാലും അധ്യാപക, സർവിസ് സംഘടനകൾ എതിർക്കും. അവരുടെ അജണ്ട ഫിക്സ്ഡ് ആണ്. സ്വന്തം ജോലിയെ ബാധിക്കുമോ എന്നു നോക്കിയാണ് ഇവർ ജോലി ഭാരംപോലും നിശ്ചയിക്കുന്നത്. അതുപ്രകാരമാണ് കുട്ടികളെ എന്തുപഠിപ്പിക്കണമെന്ന് തീരുമാനിക്കുന്നത്. പറയുന്നത് കുട്ടികൾക്കുവേണ്ടിയാണെന്നാണ്. എങ്കിൽ ഇങ്ങനെയാവില്ല. സർവകലാശാലകളെക്കാൾ ശക്തം സംഘടനകളാണ്. കേന്ദ്ര സർക്കാറിൽ സ്ഥലംമാറ്റത്തിനായി മന്ത്രിയുടെ ഒാഫിസിൽ അപേക്ഷ കൊടുത്താൽ അടുത്ത ദിവസം സസ്പെൻഷൻ ലഭിക്കും. പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണത്. എന്നാൽ, കേരളത്തിൽ അതേ നടക്കുന്നുള്ളൂ. പരിഷ്കാരങ്ങൾ അംഗീകരിക്കാൻ ഭൂരിഭാഗം അധ്യാപകരും തയാറാണ്. എന്നാൽ, നേതാക്കൾക്ക് ഇത് അംഗീകരിക്കാനാകുന്നില്ല. അവരോട് ചോദിക്കാതെ നടപ്പാക്കുന്നു എന്നതാകാം കാരണം.
ഫാബ്ലാബ്, സ്റ്റാർട്ടപ്പ് നയം തുടങ്ങിയവയെ എന്തുകൊണ്ട് ഇൗ സംഘടനകൾ എതിർക്കുന്നു? കേരളത്തിനു പുറത്തുള്ള സ്ഥാപനങ്ങൾ ഇവിടെ വന്ന് പഠിച്ച് അവ നടപ്പാക്കി തുടങ്ങി. നമ്മൾ പിറകോട്ടാണ് സഞ്ചരിക്കുന്നത്. 20 ഫാബ്ലാബ് ആദ്യം അനുവദിച്ചു. 50 എണ്ണം കൊടുക്കാൻ തയാറായപ്പോൾ അത് തകിടംമറിച്ചു. സർക്കാറിനെ ഇൗ സംഘടനകൾ റിമോട്ട് കൺട്രോളിൽ നിയന്ത്രിക്കുകയാണ്. ട്യൂഷൻ ലോബിയും ബുക്ക് ലോബിയും ഇൗ മേഖലയിൽ ഇടപെടുന്നു. പാഠ്യപദ്ധതി മാറിയാൽ ബുക്ക് മാറുമല്ലോ. കേരളം വിദ്യാഭ്യാസ ഹബ് ആകണമെങ്കിൽ നല്ല സ്ഥാപനങ്ങൾ വേണം. നല്ല സ്ഥാപനങ്ങൾക്ക് പ്രവേശനത്തിലും പഠനകാര്യത്തിലും ഉൾപ്പെടെ നിലവാരം ഉയർന്നിരിക്കണം. മൂന്നു വർഷം മുമ്പ് സാേങ്കതിക സർവകലാശാല നടപ്പാക്കിയതാണ് ഇപ്പോൾ എ.െഎ.സി.ടി.ഇ മാതൃകാ പാഠ്യപദ്ധതിയായി കൊണ്ടുവന്നിരിക്കുന്നത്. ബി.ടെക് മൈനർ, ഒാണേഴ്സ് തുടങ്ങിയവയെല്ലാം കൊണ്ടുവന്നത് ഗുണനിലവാരം ഉറപ്പാക്കുന്നതിനുവേണ്ടിയാണ്.
അക്കാദമികവത്കരണമാണ് വേണ്ടത്
സർവകലാശാലയെ നിയന്ത്രിക്കേണ്ടത് മികച്ച അക്കാദമിക വിദഗ്ധരുടെ സമിതിയായിരിക്കണം. അവിടെ ജനാധിപത്യ സമിതികൾ വരണം എന്ന വാദത്തോട് വിയോജിപ്പാണ്. ജനാധിപത്യ സമിതികൾ വന്നാൽ അവ ഒരു സഹകരണ പ്രസ്ഥാനമായി മാറും. തെരഞ്ഞെടുത്ത് വിടുന്നവർ പറയുന്നത് കേൾക്കാൻ അവർ ബാധ്യസ്ഥരായി മാറും. അവർക്ക് അക്കാദമിക പ്രതിബദ്ധത കാണില്ല. സാേങ്കതിക സർവകലാശാലയുടെ അക്കാദമിക് കൗൺസിലിൽ വിദ്യാർഥി പ്രതിനിധികളെ കൊണ്ടുവരുന്ന നടപടി ശരിയല്ല. ആര് വിജയിക്കണം, തോൽക്കണം, പരീക്ഷ എങ്ങനെ നടത്തണം എന്നു തീരുമാനിക്കുന്ന ബോഡിയിൽ വിദ്യാർഥികൾ ഉണ്ടാകാൻ പാടില്ല. അത് തെറ്റാണ്. കുട്ടികൾ പറയുന്നതു കേട്ട് പ്രവർത്തിക്കാനാണെങ്കിൽ വിദ്യാഭ്യാസം നന്നാവില്ല. രാഷ്ട്രീയ പാർട്ടി ബന്ധമുള്ളവർ സർവകലാശാലകളുടെ ഭരണസമിതികളിൽ വരാൻ പാടില്ല എന്നാണ് ഡൽഹിയിൽ നടന്ന വൈസ് ചാൻസലർമാരുടെ യോഗത്തിൽ ഉയർന്ന ആവശ്യം. ഏത് െഎ.െഎ.ടിയും എൻ.െഎ.ടിയും കേന്ദ്ര സർവകലാശാലകളും എടുത്താലും 11 പേരുടെ സമിതിയാണ് അവ മാനേജ് ചെയ്യുന്നത്. അവരെല്ലാം വിദഗ്ധരുമാണ്. അത്തരമൊരു സംവിധാനമാണ് വേണ്ടത്. സമരമല്ല, ബന്ദ് വന്നാലും അക്കാദമിക് കലണ്ടർ മാറ്റം വരുത്താൻ പാടില്ല. പൂർണമായും സാേങ്കതികവിദ്യയെ അടിസ്ഥാനപ്പെടുത്തി കുറഞ്ഞ എണ്ണം ജീവനക്കാരെവെച്ചുള്ള സർവകലാശാലയാണ് വേണ്ടത്. ജി. വിജയരാഘവൻ 12 പേരെ വെച്ചാണ് ടെക്നോപാർക്ക് ആരംഭിച്ചത്. ഇപ്പോഴും 12 പേരേയുള്ളൂ.
അതുകൊണ്ടാണ് ആ സംരംഭം വിജയിച്ചത്. ഇന്ന് കേരളത്തിലെ വിദ്യാഭ്യാസരംഗം അത്ര മികച്ചതൊന്നുമല്ല. താൻ കൊണ്ടുവന്ന പരിഷ്കാരങ്ങൾ നിലനിൽക്കേണ്ടവയാണ്. അത് കേരളത്തിലെ സാേങ്കതിക വിദ്യാഭ്യാസ മേഖല മുന്നേറുന്നതിനുവേണ്ടിയാണ്. എൻ.െഎ.ആർ.എഫ് റാങ്കിങ് എടുത്താൻ ആദ്യ നൂറിൽ കേരളത്തിൽനിന്ന് നാല് സ്ഥാപനങ്ങളേയുള്ളൂ. തമിഴ്നാട്ടിൽനിന്ന് 20 സ്ഥാപനങ്ങൾ ഇൗ പട്ടികയിലുണ്ട് എന്ന് തിരിച്ചറിയണം. 10 വർഷം മുമ്പ് തുടങ്ങിയ തിരുവനന്തപുരത്തെ െഎ.െഎ.എസ്.ടി മുൻനിര റാങ്കിൽ വന്നത് കാണാതെ പോകരുത്. സ്വയംഭരണ കോളജുകൾക്ക് നമ്മൾ എതിരാണ്. ചില പ്രസ്ഥാനങ്ങൾക്കും അവർക്ക് സമരം നടത്താനുമുള്ള മേഖലയുമാക്കി വിദ്യാഭ്യാസ മേഖലയെ മാറ്റരുത്. എം.എ. ബേബിയുടെ കാലത്ത് മികച്ച വി.സിമാരെ നിയമിച്ചിരുന്നു. അവരെ പ്രവർത്തിക്കാൻ വിട്ടിരുന്നുവെങ്കിൽ നമ്മൾ ഏറെ മുന്നോട്ടുപോവുമായിരുന്നു. അതിന് പകരം അവരുടെ ചിറകുകൾ ബന്ധിക്കുകയായിരുന്നു. അതാണ് ഇപ്പോഴും സംഭവിക്കുന്നത്.മറ്റക്കര ടോംസ് കോളജിെൻറ കാര്യത്തിൽ സർവകലാശാലയുടെ അന്വേഷണ റിപ്പോർട്ട് വൈസ് ചാൻസലർ അറിയാതെയാണ് രജിസ്ട്രാർ സർക്കാറിലേക്ക് കൈമാറിയത്. അത് എന്നെ വേദനിപ്പിച്ചിട്ടുണ്ട്. ഞാൻ എ.െഎ.സി.ടി.ഇ മെംബർ സെക്രട്ടറിയായി ഇരിക്കുന്ന സമയത്താണ് ടോംസ് കോളജിന് അംഗീകാരം ലഭിക്കുന്നത് എന്നത് ശരിയാണ്. എന്നാൽ, ഉടമയെ വ്യക്തിപരമായി പരിചയമേയില്ല. എന്നിട്ടും അഫിലിയേഷനുമായി ബന്ധപ്പെട്ട് എനിക്കെതിരെ ചിലർ ആരോപണമുന്നയിക്കാൻ ശ്രമിച്ചു. സർക്കാറിെൻറ ഭാഗത്തുനിന്നുള്ള ഇടപെടൽ കാരണമാണ് അത്തരം റിപ്പോർട്ട് നൽകുന്നതും വിജിലൻസിലേക്ക് കൊടുക്കുന്നതും. രജിസ്ട്രാറും പരീക്ഷ കൺട്രോളറും ചേർന്നാണ് റിപ്പോർട്ട് നൽകിയത്. വി.സി അറിയാതെ അങ്ങനെ ഒരു റിപ്പോർട്ട് നൽകാൻ അവർക്ക് അധികാരമില്ല. ടോംസ് കോളജിെൻറ കാര്യത്തിൽ എന്നെ ടാർഗറ്റ് ചെയ്ത് മോശക്കാരനാക്കാനാണ് ശ്രമിച്ചത്. അത് കാലം തെളിയിക്കെട്ട. പുതിയ സർക്കാർ വന്നപ്പോൾ എന്തെങ്കിലും അതൃപ്തിയുണ്ടെങ്കിൽ പദവി ഒഴിഞ്ഞുതരാൻ ഒരുക്കമാണെന്ന് വിദ്യാഭ്യാസമന്ത്രിയെ നേരിൽ കണ്ട് പറഞ്ഞിരുന്നു. കടിച്ചുതൂങ്ങി നിൽക്കാൻ ഇല്ലെന്നും വ്യക്തമാക്കിയിരുന്നു. എം.എ. ബേബിയുടെ കാലത്ത് സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടറായി പ്രവർത്തിച്ചപ്പോൾ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഇനിയും ഒരു ട്രാപ്പിൽ പോയി വീഴാൻ തയാറല്ല.
തയാറാക്കിയത് കെ. നൗഫൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story