Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2019 3:01 AM GMT Updated On
date_range 6 Aug 2019 3:01 AM GMTഭരണഘടനയുടെ കൊല
text_fieldsbookmark_border
ഭൂരിപക്ഷത്തിെൻറ അംഗബലത്തിെൻറ അഹങ്കാരത്തിലും ഉൗക്കിലും പാർലമെൻറിൽ ഇന്നലെ നടന്നത് ഭരണഘടനയുടെയും ഇന്ത്യയുടെ ചരിത്രത്തിെൻറയും നെഞ്ചിൽ കഠാര ഇറക്കുന്നതാണ്. കാലത്ത ് 11.10 വരെ 27 സംസ്ഥാനങ്ങളായി നിലനിന്ന നമ്മുടെ മഹത്തായ രാജ്യത്തിെൻറ ശിരസ്സായി ഉയർന്നുനി ന്ന ജമ്മു–കശ്മീർ സംസ്ഥാനത്തിെൻറ കഴുത്തറുത്ത് വീഴ്ത്തുകയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ചെയ്തത്. ഇന്ത്യൻ യൂനിയെൻറ ഘടകങ്ങളായ സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി നില കൊള്ളേണ്ട രാജ്യസഭയെതന്നെ അമിത് ഷാ അതിനായി തെരഞ്ഞെടുത്തു. നമ്മുടെ ഭരണഘടനയുടെയ ും രാജ്യത്തിെൻറ ഐക്യത്തിെൻറയും ഈടുറ്റ പ്രതീകമായി നിലനിന്നിരുന്ന വകുപ്പ് 370 കേവലം ഒരു പ്രമേയം അവതരിപ്പിച്ച് അദ്ദേഹം ഇല്ലാതാക്കി. ഇതോടെ ഇന്ത്യയുടെ ഭൂപടത്തിൽനിന്ന് ജമ്മ ു–കശ്മീർ എന്ന ലോകത്തിെൻറ വിസ്മയവും വശ്യതയുറ്റതുമായ സംസ്ഥാനം ഇല്ലാതാക്കിയതിെൻറ ഉ ത്തരവാദിത്തം പ്രധാനമന്ത്രി മോദിയുടേതും ബി.ജെ.പിയുടേതുമായി മാറുന്നു- എന്തൊക്കെ ച രിത്രമെന്ന് അമിത് ഷായും മറ്റുള്ളവരും പെരുമ്പറയടിച്ചാലും.
70 വർഷക്കാലം നിലനിന് ന ദേശീയതയെയും മതനിരപേക്ഷതയെയും ജനാധിപത്യത്തെയും ഉയർത്തിപ്പിടിച്ച് സൈനികാക്രമണങ്ങളെയും ഭീകരാക്രമണങ്ങളെയും വിഘടനവാദ നീക്കങ്ങളെയും ചെറുത്തു തോൽപിച്ചത് ജമ്മു-കശ്മീരിലെ പതിനായിരക്കണക്കിനു കശ്മീരികളാണ്. ഒടുവിൽ തങ്ങളെ വഞ്ചിച്ചെന്നും അപമാനിച്ചെന്നും അവർക്കിപ്പോൾ തോന്നുന്നുണ്ടെങ്കിൽ അതു ചരിത്രത്തിലെ വിരോധാഭാസം. ഇന്ത്യക്കൊപ്പം നിൽക്കണമോ പാകിസ്താനിൽ ചേരണമോ എന്ന ചോദ്യത്തിനുമുന്നിൽ സംശയിക്കാതെ ഇന്ത്യയുടെ ഭാഗമായി നിലകൊള്ളുകയായിരുന്നു ജമ്മു-കശ്മീർ. ആദ്യം ചാഞ്ചാടി സ്വതന്ത്ര രാജ്യമായി നിൽക്കാൻ ശ്രമിച്ച രാജാവ് ഹരി സിങ്ങിന് ഒടുവിൽ ഇന്ത്യയുടെ സൈനികസഹായം തേടേണ്ടിവന്നു. ആദ്യന്തം കശ്മീരികളെ ഇന്ത്യയോട് ചേർത്തുനിർത്തിയതിന് രാജ്യം കടപ്പെട്ടത് ശൈഖ് അബ്ദുല്ലയോടാണ്.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ചരിത്രത്തിലില്ലാത്തവിധം പട്ടാളവ്യൂഹങ്ങൾ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് കശ്മീരിലാകെ നിറയുകയായിരുന്നു. ലഡാക്കും കശ്മീർ താഴ്വരയും ജമ്മുവും ഉൾപ്പെട്ട ആ സംസ്ഥാനമാകെ നിരോധനാജ്ഞയിലാക്കിയിരുന്നു. ടെലിഫോൺ, ഇൻറർനെറ്റ്, സമൂഹമാധ്യമങ്ങൾ തുടങ്ങിയ സർവവിധ വാർത്താവിനിമയ സംവിധാനങ്ങളും നിശ്ചലമാക്കിയിരുന്നു. ജനപ്രതിനിധികളായ വിവിധ കക്ഷിനേതാക്കളെ വീട്ടുതടങ്കലിലാക്കി. ആ ഇരുട്ടിൽ അവിടെ എന്തു നടക്കുന്നു എന്ന് രാജ്യം ഉത്കണ്ഠപ്പെട്ടു. എന്തും സംഭവിക്കുമെന്ന് ഭയപ്പെട്ടു.
ഭരണകൂട ഭീകരത സൃഷ്ടിച്ച കൂരിരുട്ടിൽ ജമ്മു–കശ്മീർ ജനതയാകെ കാരാഗൃഹത്തിലെന്നപോലെ ശ്വാസംമുട്ടി. അത്തരമൊരു അടിയന്തരാവസ്ഥ സൃഷ്ടിച്ചാണ് മോദി ഗവൺമെൻറ് തിങ്കളാഴ്ച ഇന്ത്യൻ പാർലമെൻറിൽ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഗാന്ധിജിയെയും നെഹ്റുവിനെയും വിശ്വസിച്ചാണ് ഞങ്ങൾ ഇന്ത്യയോട് ചേർന്നതെന്ന് ആവർത്തിച്ചു പറഞ്ഞ ശൈഖ് അബ്ദുല്ലയുടെ ആത്്മാവിപ്പോൾ ഏറെ വേദനിക്കുന്നുണ്ടാവും. ആഭ്യന്തരമന്ത്രി സർദാർ പട്ടേലും സെക്രട്ടറി വി.പി മേനോനും ഈ വഞ്ചനയിൽ ഞെട്ടിത്തെറിച്ചുകാണും.
ജമ്മു–കശ്മീരിനു നേരെ പാകിസ്താനിൽനിന്നുള്ള ഭീകരാക്രമണം തടയാൻ ആസാദ് കശ്മീരിലും പാക് പ്രദേശങ്ങളിലും മിന്നലാക്രമണം നടത്തിയെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി മോദി ഇപ്പോൾ ജമ്മു–കശ്മീർ ജനങ്ങൾക്കുമേലും പ്രതിപക്ഷത്തിനുമേലും അതിലും കടുത്ത മിന്നലാക്രമണം നടത്തി. ഇതുകണ്ട് ആഹ്ലാദിക്കുന്നത് ബി.ജെ.പിക്കാരെയും സംഘ്പരിവാറിനെയുംകാൾ പാകിസ്താൻ ഭരണാധികാരികളും സൈനികനേതാക്കളുമായിരിക്കും. അവരുടെ കുടില നീക്കങ്ങൾക്ക് വലിയൊരവസരം നമ്മുടെ സർക്കാർ സ്വർണത്തളികയിൽ ഒരുക്കിക്കൊടുത്തിരിക്കുന്നു. ഇത് ജമ്മു-കശ്മീരിലെ ജനങ്ങളുടെ ഹിതത്തിനായിരുന്നെങ്കിൽ എല്ലാ പൗരാവകാശങ്ങളും നിഷേധിച്ച് പാർലമെൻറിൽ പ്രതിപക്ഷത്തെപ്പോലും ഇരുട്ടിലാക്കി ഭരണഘടനക്കു മേൽ ഈ സർജിക്കൽ സ്ൈട്രക്ക് നടത്തേണ്ടതില്ലല്ലോ. കശ്മീർ പ്രശ്നത്തിൽ ഇന്ത്യക്കൊപ്പം നിലകൊണ്ട ലോകത്തെ ഭൂരിപക്ഷം ലോകരാഷ്ട്രങ്ങൾക്കും ഇതു വലിയ ഞെട്ടലായിരിക്കും. ഇത്തരമൊരു ആഭ്യന്തര-സൈനിക-രാഷ്ട്രീയ അജണ്ട തയാറാക്കുന്നതിെൻറ ഭാഗമായിട്ടല്ലേ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനോട് കശ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ പ്രധാനമന്ത്രി മോദി ഒരു മുഴം മുേമ്പ എറിഞ്ഞതെന്ന് ഇപ്പോൾ ന്യായമായും സംശയിക്കേണ്ടിവരും.
തീവ്രവാദ സ്വാധീനത്തിൽ പെട്ട ചുരുക്കം യുവാക്കളും അവരെ ഉപയോഗപ്പെടുത്തുന്ന തീവ്രവാദ സംഘടനകളും അവരെ ഉപയോഗിക്കുന്ന ദേശ–വിദേശശക്തികളും ജമ്മു-കശ്മീരിൽ അസ്വസ്ഥതയും കുഴപ്പങ്ങളും സൃഷ്ടിക്കുന്നുണ്ട്. അവരെ യഥാർഥത്തിൽ ചെറുത്തു തോൽപിക്കുന്നത് അവിടെ നിയോഗിച്ച നമ്മുടെ സൈനിക സഹോദരർ തനിച്ചല്ല എന്നുകൂടി തിരിച്ചറിയണം. ജമ്മു-കശ്മീരിലെ രാജ്യസ്നേഹികളായ ആയിരക്കണക്കിന് യുവാക്കൾ ചേർന്നാണ്. അവരെക്കൂടി രാജ്യേദ്രാഹികളായ തീവ്രവാദികളുടെയും ഇന്ത്യാവിരുദ്ധ ശക്തികളുടെയും പാളയത്തിലേക്ക് തള്ളിവിടുകയാണ് ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട നിയമമാക്കി മോദി ഗവൺമെൻറ് ചെയ്തത്.
ശൈഖ് അബ്ദുല്ലയെപോലും വർഷങ്ങളോളം ജയിലിൽ അടച്ചിട്ടും ജമ്മു-കശ്മീരിൽ ജനാധിപത്യവും സമാധാനവും പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് നടത്തി കശ്മീർ ജനതയുടെ പ്രതിനിധികളെ ഭരണഘടനാനുസൃതം ഭരിക്കാൻ അനുവദിച്ചപ്പോൾ മാത്രമേ അവിടെ ജനാധിപത്യം പുലർന്ന ചരിത്രമുള്ളൂ. അതിശക്തമായ ബ്രിട്ടീഷ് ഗവൺമെൻറിെൻറ സാക്ഷാൽ വൈേസ്രായിതന്നെ മുമ്പ് ബംഗാൾ ഹിന്ദുഭൂരിപക്ഷത്തിനും മുസ്ലിം ഭൂരിപക്ഷത്തിനും എന്നുപറഞ്ഞ് വിഭജിക്കാൻ ശ്രമിക്കുകയുണ്ടായി. ഹിന്ദുവും മുസ്ലിമും ഒന്നിച്ചു പോരാടി ആ തീരുമാനം പിൻവലിച്ചത് അമിത് ഷാ ഓർക്കണമെന്നില്ല.
ചരിത്രത്തിൽ ഇന്ത്യയുടെ മകുടമായി ഹിമാലയത്തോടൊപ്പം ലോകത്തിനു മുന്നിൽ ഇക്കാലമത്രയും നിലകൊണ്ട ജമ്മു-കശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി കീറിമുറിക്കുകയാണ്. ലഡാക്കിന് നിയമസഭ വേണ്ടെന്ന് തീരുമാനിക്കുന്നു. ഡൽഹിയിലെന്നപോലെ അധികാരങ്ങളില്ലാത്ത നിയമസഭ ആഭരണമായി കശ്മീരിൽ നിലനിർത്തുന്നു. ഡൽഹിയിൽനിന്ന് ദേശീയ സുരക്ഷാ ഉപദേശകൻ അജിത് ഡോവൽ വിരലനക്കുന്നതനുസരിച്ച് ഒരു ലഫ്. ഗവർണർ രണ്ടാക്കിത്തീർത്ത് ജമ്മു-കശ്മീരിൽ ജനാധിപത്യം പുനഃസ്ഥാപിക്കും! കേന്ദ്രത്തിൽ അധികാരവും പാർലമെൻറിൽ ഭൂരിപക്ഷവും സേനയുടെ നിയന്ത്രണവും ഉണ്ടെന്നു കരുതി ഇത് എളുപ്പത്തിൽ നടപ്പാക്കാമെന്ന് കരുതുന്നത് ചരിത്രത്തിലെ മഹാ വിഡ്ഢിത്തമായിരിക്കും.
ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ ലജ്ജതോന്നുന്നു. ഭരണഘടനയുടെതന്നെ നെഞ്ചിൽ കഠാരയാഴ്ത്തിയ ഈ നടപടിക്ക് പിന്തുണനൽകാൻ പ്രതിപക്ഷത്തെ ചില പാർട്ടികളും കൂട്ടുനിന്നല്ലോ. ഡൽഹി നിയമസഭക്ക് പൂർണാധികാരം ആവശ്യപ്പെട്ടു പോന്ന ആം ആദ്മി പാർട്ടി, ഭരണഘടനയുടെ ശിൽപിയായ ഡോ. അംബേദ്കറുടെ പേരിൽ രൂപം കൊണ്ട ബി.എസ്.പി, ബിജു പട്നായിക്കിനെപ്പോലെ ഇന്ത്യൻ ദേശീയചരിത്രത്തിൽ സവിശേഷ സ്ഥാനമുള്ള ഒരാളുടെ മകനായ നവീൻ പട്നായിക്കിെൻറ ബിജു ജനതാദൾ-ഭരണഘടനയുടെയും ഫെഡറലിസത്തിെൻറയും ഹത്യയെ കൈയടിച്ചു േപ്രാത്സാഹിപ്പിക്കാൻ ഇവർ കൂട്ടുനിന്നു. അണ്ണാ ഡി.എം.കെയുടെയും ജഗൻ മോഹെൻറയും കാര്യം പറയാനുമില്ല.
പക്ഷേ, ദുർബലരായി തമ്മിലടിച്ചുനിൽക്കുന്ന പ്രതിപക്ഷ പാർട്ടികളാകെ തിരിച്ചറിയേണ്ട യാഥാർഥ്യമുണ്ട്. 370ാം വകുപ്പ്, 35(എ) വകുപ്പ് എന്നീ കവചകുണ്ഡലങ്ങൾ ജമ്മു-കശ്മീരിെൻറ ശരീരത്തിൽനിന്ന് വെട്ടിവീഴ്ത്തിയ ഈ ഫാഷിസ്റ്റ് നടപടി നാളെ ഏതു സംസ്ഥാനത്തും ആവർത്തിക്കാം. പശ്ചിമബംഗാളിൽ, തമിഴ്നാട്ടിൽ, എന്തിന് കഴിഞ്ഞദിവസം അമിത് ഷാക്ക് പൂച്ചെണ്ടുനൽകിയ മുഖ്യമന്ത്രി പിണറായി വിജയെൻറ കേരളത്തിൽ. ഒരുനാൾ വേണ്ടിടത്തെല്ലാം കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കാൻ മോദി ഗവൺമെൻറിന് ഇനി രണ്ടുതവണ ആലോചിക്കേണ്ടിവരില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പുമാനിഫെസ്റ്റോയിൽ മുന്നോട്ടുവെച്ച അജണ്ടകൾ മോദി ഗവൺമെൻറ് ഓരോന്നായി നടപ്പിലാക്കുകയാണ്. ‘ഇന്നു നീ, നാളെ ഞാൻ’ എന്നു പ്രതിപക്ഷകക്ഷികൾ തിരിച്ചറിയുന്നില്ലെങ്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെതന്നെ ഇന്ത്യ അടിയന്തരാവസ്ഥയിലാണ്.
രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് ഇത്രയും കൊണ്ടിട്ടും മനസ്സിലാകുന്നില്ലെങ്കിൽ, അവർ ഇനിയും മത്സരിച്ച് ബി.ജെ.പിയിൽ അണിചേരാൻ കുതിക്കുന്ന തിരക്കിലാണെങ്കിൽ രാജ്യത്തെ ജനാധിപത്യ വിശ്വാസികളായ ജനങ്ങളാകെ ഈ പോക്കു തടയാൻ മുന്നിൽ നിൽക്കേണ്ടിവരും. ആലോചിക്കാൻ ഇനി സമയമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story