Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2018 12:53 PM IST Updated On
date_range 21 Feb 2019 9:29 AM ISTവിശ്വാസികളുടെ മഹാസംഗമം
text_fieldsbookmark_border
‘‘ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അഭിമാനവും പവിത്രമാണ്; ഇൗ ദിനത്തിെൻറയും ഇൗ മാസത്തിെൻറയും ഇൗ നാടിെൻറയും പവിത്രതപോലെ. അതിനാൽ നിങ്ങൾ അവ പരസ്പരം കൈയേറരുത്.’’
- മുഹമ്മദ് നബിയുടെ അറഫ പ്രസംഗത്തിൽനിന്ന്
- മുഹമ്മദ് നബിയുടെ അറഫ പ്രസംഗത്തിൽനിന്ന്
ഇന്ന് അറഫദിനം. മക്കയിലെ പ്രവിശാലമായ അറഫ മൈതാനിയിൽ േലാകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ദശലക്ഷക്കണക്കിൽ ഹാജിമാർ ഒന്നായി സമ്മേളിക്കുന്ന ഹജ്ജിലെ ഏറ്റവും വലിയ സംഗമനാൾ. ഹജ്ജ് കർമാനുഷ്ഠാനങ്ങളിൽ അതിപ്രധാനമാണ് ഇൗ മഹാസമ്മേളനം. ‘ഹജ്ജ് അറഫയാണ്’ എന്നു പറഞ്ഞു മുഹമ്മദ് നബി.
ദുൽഹജ്ജ് എട്ടുമുതൽ 13 വരെയുള്ള ദിനങ്ങളിലാണ് ഹജ്ജിലെ അനുഷ്ഠാനങ്ങൾ. ദുൽഹജ്ജ് എട്ടിന് രാവിലെ ഹജ്ജിെൻറ പ്രത്യേക വസ്ത്രംധരിച്ച് ഹാജിമാർ മക്കയിൽനിന്ന് അഞ്ച് കിലോമീറ്റർ ദൂരമുള്ള മിനായിലെത്തി അവിടെ തങ്ങുന്നു. പിറ്റേന്ന് സൂര്യോദയശേഷം മഹാസംഗമത്തിന് അറഫയിലേക്ക് പുറപ്പെടുന്നു. പുരുഷന്മാരെല്ലാം ശുഭ്രവസ്ത്രമാണ് ധരിക്കുന്നത്. ഉടുക്കാനൊരു തുണിയും പുതക്കാൻ ഒരു മേൽമുണ്ടും മാത്രം. സകലരുടെയും നാവിൽനിന്ന് പുറത്തുവരുന്നത് ഭക്തിസാന്ദ്രമായ തൽബിയത്തിെൻറ മന്ത്രധ്വനികൾ.
നാലു സഹസ്രാബ്ദങ്ങൾക്കു മുമ്പ് കഅ്ബനിർമാണം പൂർത്തിയായശേഷം പ്രവാചകനായ ഇബ്രാഹീം നബിയോട് അല്ലാഹു കൽപിച്ചു: ‘‘ജനങ്ങളിൽ ഹജ്ജിന് വിളംബരം ചെയ്യുക. കാൽനടയായി വരാൻ കഴിയുന്നവർ അങ്ങനെ, വിദൂര പ്രദേശങ്ങളിൽനിന്ന് യാത്ര ചെയ്ത് ക്ഷീണിച്ച ഒട്ടകപ്പുറത്ത് വരാൻ കഴിയുന്നവർ അങ്ങനെ വരെട്ട.’’ അദ്ദേഹം ലോകത്തോട് ഹജ്ജിന് ആഹ്വാനം ചെയ്തു. അതിെൻറ പ്രതിധ്വനിയായാണ് ഹാജിമാർ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ‘‘ലബ്ബൈക’’ (ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു) എന്ന മുദ്രാവാക്യം മുഴക്കി പരിശുദ്ധ മക്കയിലേക്ക് പ്രവഹിക്കുന്നത്. മിനാ, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലെല്ലാം ഇൗ മുദ്രാവാക്യം ആവർത്തിക്കുന്നു.
എെൻറ നാഥൻ എന്നെ മക്കയിലേക്ക് വിളിച്ചു, ഞാനിതാ എത്തിയിരിക്കുന്നു. മിനായിൽ, അറഫയിൽ, മുസ്ദലിഫയിൽ, വീണ്ടും മിനായിൽ എല്ലായിടത്തും ഞാനിതാ ഹാജർ -ഇതാണ് തൽബിയത്ത് മന്ത്രത്തിെൻറ അർഥം. നാഥനായ അല്ലാഹു എപ്പോൾ എവിടെ വിളിച്ചാലും അണയാൻ ഒരുക്കമാണെന്ന സർവസന്നദ്ധതയുടെ പ്രഖ്യാപനമാണിത്. ഹാജിമാരുടെ വെള്ളവസ്ത്രം ലാളിത്യത്തിെൻറയും നൈർമല്യത്തിെൻറയും പ്രതീകമാണെന്നതുപോലെ തീർഥാടകരിൽ മരണം അനുസ്മരിപ്പിക്കുന്നതുകൂടിയാണ്. ശവക്കച്ചയോട് സാമ്യമുണ്ട് അതിന്. തൽബിയത്ത് മുഴക്കി വാഹനങ്ങളിലും കാൽനടയായും അറഫയിലേക്ക് പ്രവഹിക്കുന്ന മനുഷ്യ മഹാസമുദ്രം പുനരുത്ഥാനനാളിൽ ദൈവസന്നിധിയിലേക്കൊഴുകുന്ന മാനവസമൂഹത്തിെൻറ പ്രതീകാത്മക ചിത്രം കൂടിയാണ്.വിശുദ്ധഭൂമിയായ ഹറമിെൻറയും അറഫയുടെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മസ്ജിദുന്നമിറയിൽ ഹജ്ജിെൻറ അമീർ ജനലക്ഷങ്ങളെ അഭിസംബോധനചെയ്ത് പ്രഭാഷണം നടത്തുന്ന ഇന്ന് മധ്യാഹ്നസമയത്ത് നിർവഹിക്കപ്പെടുന്ന പ്രഭാഷണം ഇസ്ലാമിെൻറ മൗലിക വിശ്വാസകാര്യങ്ങൾ മുതൽ മനുഷ്യജീവിതത്തിെൻറ വിവിധ മണ്ഡലങ്ങൾ സ്പർശിക്കുന്നതായിരിക്കും. ലോക ഇസ്ലാമിക സമൂഹത്തിനുള്ള വാർഷിക സേന്ദശമാണിത്.
മിനായിൽ നിന്ന് അറഫ സംഗമത്തിന് നീങ്ങുന്ന ഹാജിമാർ
14 ശതകങ്ങൾക്കുമുമ്പ് അന്ത്യപ്രവാചകനായ മുഹമ്മദ് നബി ലക്ഷത്തിൽപരം അനുചരന്മാരെ അഭിമുഖീകരിച്ച് നടത്തിയ പ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗത്തിെൻറ തുടർച്ചയാണ് അന്നുമുതൽ മുടങ്ങാതെ നിർവഹിക്കുന്ന നമിറപ്രസംഗം. അന്നവിടെ പള്ളിയില്ല. പരന്നുകിടക്കുന്ന താഴ്വരയിൽവെച്ചായിരുന്നു പ്രസംഗം. പ്രവാചകെൻറ നാവിൽനിന്ന് ഉതിരുന്ന ഒാരോ വാക്യവും റബീഅത്തുബ്നു ഉമയ്യത്തുബ്നു ഖലഫ് എന്ന ശിഷ്യൻ ഉച്ചത്തിൽ ഏറ്റുപറഞ്ഞാണ് ജനങ്ങളുടെ ചെവിയിലെത്തിച്ചത്. ദേഹവിയോഗത്തിെൻറ മൂന്നുമാസം മുമ്പ് ഹിജ്റ പത്താംവർഷം നടത്തിയ െഎതിഹാസികമായ ആ പ്രഭാഷണം ഒരു മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു. അതിൽ ചിലത് ഇങ്ങനെ വായിക്കാം.
‘ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അഭിമാനവും പവിത്രമാണ്; ഇൗ ദിനത്തിെൻറയും ഇൗ മാസത്തിെൻറയും ഇൗ നാടിെൻറയും പവിത്രതപോലെ. അതിനാൽ നിങ്ങൾ അവ പരസ്പരം കൈയേറരുത്. നാഥനുമായി നിങ്ങളൊരിക്കൽ കണ്ടുമുട്ടും. തദവസരം നിങ്ങളുടെ ചെയ്തികളെപ്പറ്റി അവൻ ചോദിക്കും. അതിനാൽ ആരുടെയെങ്കിലും പക്കൽ വല്ല അമാനത്തുമുണ്ടെങ്കിൽ അത് അവകാശികൾക്ക് തിരിച്ചേൽപിച്ചുകൊള്ളുക.
അറിഞ്ഞുകൊള്ളുക, പലിശയിടപാട് മുഴുവൻ റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു. നിങ്ങളുടെ മൂലധനം നിങ്ങൾക്കുണ്ടായിരിക്കും. നിങ്ങൾ അനീതിക്കിരയാകാനും അനീതി കാണിക്കാനും അനുവദിക്കുകയില്ല. പലിശയെല്ലാം അല്ലാഹു ദുർബലപ്പെടുത്തിയിരിക്കുന്നു....അറിയുക, ഇസ്ലാമിെൻറ പൂർവകാലത്തെ സകല രക്തപ്പകയും പ്രതികാര നടപടിയും റദ്ദു ചെയ്യപ്പെട്ടിരിക്കുന്നു. ജനങ്ങളേ, നിങ്ങളുടെ പത്നിമാർക്ക് നിങ്ങളോെടന്നപോലെ നിങ്ങൾക്ക് അവരോടും ബാധ്യതയുണ്ട്. സ്ത്രീകൾ അല്ലാഹു നിങ്ങളെ ഏൽപിച്ച അമാനത്താണ്. അല്ലാഹുവിെൻറ മൊഴിപ്രകാരമാണ് അവരുമായി ൈലംഗികവേഴ്ച നിങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്.ജനങ്ങളേ, നിങ്ങൾക്കായി രണ്ട് സംഗതികൾ വിേട്ടച്ചാണ് ഞാൻ പോകുന്നത്. അത് രണ്ടും മുറുകെപ്പിടിച്ചാൽ എെൻറശേഷം നിങ്ങളൊരിക്കലും പിഴച്ചുപോകുന്നതല്ല; അല്ലാഹുവിെൻറ ഗ്രന്ഥവും അവെൻറ ദൂതെൻറ ചര്യയുമാണവ.
ഹജ്ജിെൻറ സുപ്രധാന ചടങ്ങായ അറഫാസംഗമത്തിനിടെ ഹാജിമാർ നമസ്കാരത്തിന് അണിനിരന്നപ്പോൾ- ഫയൽചിത്രം
മാനവസമുദായമേ, നിങ്ങളുടെ ദൈവം ഒന്ന്. പിതാവ് ഒന്ന്. നിങ്ങളെല്ലാം ആദമിൽനിന്ന് ഉണ്ടായതാണ്; ആദമോ മണ്ണിൽനിന്നും. കൂടുതൽ ദൈവഭക്തിയുള്ളവനാരോ അവനത്രേ അല്ലാഹുവിങ്കൽ കൂടുതൽ ശ്രേഷ്ഠൻ. അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ ദൈവഭക്തികൊണ്ടല്ലാതെ ഒരു മഹത്ത്വവുമില്ല.നമിറയിലെ പ്രഭാഷണശേഷം ഹാജിമാർ പകൽനമസ്കാരങ്ങൾ ഒന്നിച്ച് നിർവഹിച്ചശേഷം സൂര്യാസ്തമയംവരെ ദൈവിക കീർത്തനം, പ്രാർഥന, ഖുർആൻ പാരായണം മുതലായ പുണ്യകർമങ്ങളിൽ നിരതരാവുന്നു. െഎഹികവും പാരത്രികവുമായ ആവശ്യങ്ങളുടെയും ആഗ്രഹാഭിലാഷങ്ങളുടെയും പൂർത്തീകരണത്തിനും പാപമുക്തിക്കുംവേണ്ടി കരളുരുകി കണ്ണീർവാർത്ത് ജഗന്നിയന്താവിനോട് പ്രാർഥിക്കുന്നു.
പാപപങ്കിലമാണ് മനുഷ്യജീവിതം. പലതരം പ്രലോഭനങ്ങളിലൂടെ അവനെ തിന്മയിലേക്ക് നയിക്കുന്ന അദൃശ്യമായ പൈശാചികശക്തി അവെൻറ കൂടെയുണ്ട്. മനുഷ്യന് ദൈവാനുഗ്രഹങ്ങളും പാപമുക്തിയും ലഭിക്കുന്നത് അവന് അസഹ്യമാകുന്നു. മനുഷ്യന് ഏറ്റവുമധികം ദൈവകാരുണ്യം ലഭിക്കുന്ന ദിവസം അറഫദിനമായതിനാൽ പിശാചിന് കൂടുതൽ ദൈന്യതയും ജാള്യവും വിേദ്വഷവും അനുഭവപ്പെടുന്നത് അന്നാണ്. പ്രവാചകൻ പറഞ്ഞു: ‘‘അറഫദിനത്തെപ്പോലെ പിശാച് നിന്ദ്യനും ദൈന്യനും രോഷാകുലനുമായി കാണപ്പെടുന്ന മറ്റൊരു ദിനവുമില്ല.’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story