ഹനുമാൻ സിൻഡ്രോം
text_fieldsസാധ്യതകളുടെ കലയാണ് രാഷ്ട്രീയമെന്ന ‘അധികാര സിദ്ധാന്തം’, ഈ കളിയിൽ ഏർപ്പെട്ടിരി ക്കുന്ന സകല കുറ്റിച്ചൂലുകൾക്കും ബാധകമാണ്. അതിനാൽ, ഇന്ദ്രപ്രസ്ഥത്തിൽ ‘കുറ്റിച്ച ൂൽ വിപ്ലവ’ത്തിലൂടെ വിജയഭേരി മുഴക്കിയ അരവിന്ദ് കെജ്രിവാളിനും ഈ കസേരക്കളിയിൽ നിന്ന് മാറിനിൽക്കാനാവില്ല; വികസനരാഷ്ട്രീയത്തിെൻറ കാക്കത്തൊള്ളായിരം തീസിസുക ൾ ഇറക്കിയതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. സാഹചര്യങ്ങൾ തീർക്കുന്ന സാധ്യതകളെ പുൽകുകയെന്ന ഒറ്റ തന്ത്രമേ ഇവിടെയുള്ളൂ. അഞ്ചു വർഷം മുമ്പ്, വ്യക്തമായ മാർജിനിൽ അധികാരത്തിൽ വന്നപ്പോൾ അദ്ദേഹം ആദ്യം പറഞ്ഞ വാക്കുകൾ ഓർമയില്ലേ: ‘‘ജനങ്ങളാണ് അധികാരമേറ്റത്, നിങ്ങളാണ് മുഖ്യമന്ത്രി.’’ ‘ജനകീയ സർക്കാർ’ എന്ന ഖ്യാതി ലഭിക്കണമെങ്കിൽ വിജയത്തിെൻറ സർവ ക്രെഡിറ്റും വോട്ടർമാർക്ക് വിട്ടുനൽകണം. എന്നുവെച്ച്, എപ്പോഴും അത് ആവർത്തിച്ചുകൊള്ളണമെന്നില്ല. അഞ്ചുവർഷം മുമ്പത്തെ സാഹചര്യമല്ല ഇപ്പോൾ. മോദി രണ്ടാമൂഴത്തിൽ പ്രത്യക്ഷ ഹിന്ദുത്വയുമായി വിരാജിക്കുകയാണ്. ഈ ഘട്ടത്തിൽ പിടിച്ചുനിൽക്കാൻ വികസനരാഷ്ട്രീയവും ജനകീയ ഭരണവുെമാന്നും മതിയാകില്ല. പ്രതിയോഗിയുടെ രാഷ്ട്രീയസിദ്ധാന്തങ്ങളെ അൽപമെങ്കിലും കടമെടുക്കേണ്ടിവരും. അതുകൊണ്ടാണ് ഇത്തവണ ക്രെഡിറ്റ് ജനങ്ങൾക്ക് വിട്ടുനൽകാതെ നേരെ ഹനുമാൻ മന്ദിറിൽ പോയത്. സർവൈശ്വര്യങ്ങൾക്കു പിന്നിലും ഹനുമാനാണെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. നോക്കണേ, തലസ്ഥാന നഗരിയിൽ പൗരത്വ പ്രക്ഷോഭം കൂടുതൽ ശക്തിയായി തുടരുകയാണ്. അതിനെപ്പറ്റി അവിടെയും ഇവിടെയും തൊടാതെ രണ്ട് കമൻറ് പാസാക്കി നേരെ ഹനുമാൻ ക്ഷേത്രത്തിലേക്ക് വെച്ചുപിടിച്ചത് കൃത്യമായ മാറ്റത്തിെൻറ സൂചനയാണ്.
കെജ്രിവാളിെൻറ ഭാഷയിൽ പറഞ്ഞാൽ, ‘പരിവർത്തൻ.’ എന്നിട്ടും, ട്രംപിെൻറ ഭാര്യ ഡൽഹിയിലെ ഹൈടെക് സ്കൂളുകൾ കാണാൻ വരുേമ്പാൾ അവരെ അനുഗമിക്കാനല്ല, ക്ലാസ് വരാന്തയിൽ നിൽക്കാനാണ് യോഗം.
ഹനുമാൻ സിൻേഡ്രാം ബാധിച്ചിരിക്കുന്നത് കെജ്രിവാളിനെ മാത്രമല്ല, മൊത്തം പാർട്ടിയെയുമാണ്. ‘ആപ്’ എം.എൽ.എ സൗരവ് ഭരദ്വാജ് ആഹ്വാനം ചെയ്തിരിക്കുന്നത് സ്കൂളുകളിൽ എല്ലാ ചൊവ്വാഴ്ചയും രാമായണത്തിലെ സുന്ദര കാണ്ഡം ചൊല്ലാനാണ്. രാജ്യത്ത് ഐശ്വര്യത്തിന് അതാണുത്തമമെന്നാണ് പാർട്ടി ലൈൻ. ഹനുമാൻ ലങ്കയിലേക്ക് പുറപ്പെടുന്നതും സീതാദേവിയെ കാണുന്നതും ലങ്കാദഹനവുമൊക്കെയാണീ സുന്ദര കാണ്ഡത്തിൽ പ്രധാനമായും. മറ്റു കാണ്ഡങ്ങളിൽനിന്ന് വ്യത്യസ്തമായി, മൊത്തത്തിൽ ഹനുമാനു മാത്രമായി ഹീേറാ പരിവേഷം നൽകുന്നുണ്ട് ഇതിൽ. പക്ഷേ, ക്ലൈമാക്സിൽ രാമൻ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കണം. അഥവാ, അന്തിമ വിജയി രാമൻതന്നെ. പുതിയ കാലത്തെ ശ്രീരാമ രാഷ്ട്രീയത്തിനും ഇത് ബാധകമാണ്. രാമക്ഷേത്രത്തിന് അടുത്ത് ഹനുമാൻ പ്രതിമയും വേണമെന്ന് കഴിഞ്ഞദിവസം പാർട്ടിനേതാക്കൾ പറഞ്ഞതിെൻറ പൊരുളും മറ്റൊന്നല്ല. കെജ്രിവാൾ അധികാരത്തിലേക്ക് വരുേമ്പാൾ, ജനാധിപത്യവാദികൾ അദ്ദേഹത്തിെൻറ ‘മെറിറ്റോക്രസി’യെ ആണ് പ്രധാനമായും ഭയപ്പെട്ടിരുന്നത്. അതായത്, സംഗതി അഴിമതിവിരുദ്ധ നിലപാടൊക്കെ നല്ലതാണെങ്കിലും സംവരണവിരുദ്ധത പോലുള്ള സമീപനങ്ങൾ കാര്യങ്ങൾ കുഴച്ചുമറിക്കുമെന്ന് ജനം കരുതി. ആ ഭീഷണി ഒരുവശത്തുണ്ട്. അതിനുപുറമെയാണ് ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ അരങ്ങിലേക്ക് പകർന്നാടാനുള്ള ഈ പുറപ്പാട്. കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞ് ആ ദേശം പൂർണമായും മോദി അടച്ചുകളഞ്ഞപ്പോൾ അതിന് കെജ്രിവാൾ കൈയടിച്ചപ്പോഴേ അദ്ദേഹത്തിെൻറ ‘പരിവർത്തൻ’ ജനം മനസ്സിലാക്കിയതാണ്. പിന്നെയും എന്തുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ടുവെന്ന് ചോദിച്ചാൽ, മറ്റു വഴിയേതുണ്ട് എന്ന മറുചോദ്യമായിരിക്കും ഉത്തരം.
20 വർഷം മുമ്പാണ്. അന്ന് ആദായ നികുതി വകുപ്പിലുണ്ട്, കൂടെ മനീഷ് സിസോദിയയും. അക്കാലത്ത് സുന്ദർ നഗറിലെ സൗഹൃദക്കൂട്ടായ്മയിൽനിന്ന് രൂപപ്പെട്ട ആശയമാണ് ‘പരിവർത്തൻ’. അതൊരു രജിസ്ട്രേഡ് എൻ.ജി.ഒ ഒന്നുമായിരുന്നില്ല. പൊതുവിതരണ സംവിധാനം, സാമൂഹികക്ഷേമ പദ്ധതികൾ, പൊതുമരാമത്ത് തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങളുടെ പരാതികൾ കേൾക്കാനുള്ള അനൗപചാരിക ഇടമായിരുന്നു അത്. ആ പരാതികളുടെ അടിസ്ഥാനത്തിൽ ചില പൊതുതാൽപര്യ ഹരജികളുമായി കോടതിയെ സമീപിക്കാൻ തുടങ്ങിയതോടെയാണ് കെജ്രിവാൾ ജനങ്ങൾക്കിടയിൽ കുറച്ചെങ്കിലും അറിയപ്പെട്ടുതുടങ്ങിയത്. ആ സമയത്തുതന്നെ, ചില സത്യഗ്രഹങ്ങളും നടത്തി. 2001ൽ ഡൽഹിയിൽ മാത്രമായി വിവരാവകാശ നിയമം നടപ്പാക്കിയപ്പോൾ അതും പ്രയോജനപ്പെടുത്തി കുറെ അഴിമതികൾ പുറത്തുകൊണ്ടുവന്നു. അതിനുശേഷമാണ് ‘കബീർ’ എന്ന എൻ.ജി.ഒ രൂപവത്കരിച്ചത്. പിന്നെ, പബ്ലിക് കോസ് റിസർച്ച് ഫൗണ്ടേഷൻ എന്ന പ്രസ്ഥാനവും. ഇതിനിടെ, സർക്കാർ ജോലി മതിയാക്കി മുഴുവൻ സമയ സാമൂഹിക പ്രവർത്തകൻ ആയി മാറിയിട്ടുണ്ടായിരുന്നു. ആർ.ടി.ഐ ഉപയോഗിച്ച് നിരവധി അഴിമതികളാണ് ഇക്കാലത്ത് കെജ്രിവാൾ പുറത്തുകൊണ്ടുവന്നത്. അതുംകഴിഞ്ഞാണ്, അണ്ണാ ഹസാരെക്കൊപ്പം ജൻ ലോക്പാൽ ബില്ലിനായുള്ള ഐതിഹാസിക സമരം. ശേഷം ആം ആദ്മി പാർട്ടി രൂപവത്കരിക്കുന്നു. റോബർട്ട് വാദ്രയുടെ ഭൂമി ഇടപാട്, റിലയൻസിന് വഴിവിട്ട് യു.പി.എ സർക്കാർ സഹായം ചെയ്തത്, നിതിൻ ഗഡ്കരിയുടെ കമ്പനികളുടെ സാമ്പത്തിക ക്രമക്കേട് തുടങ്ങി കെജ്രിവാൾ പുറത്തെത്തിച്ച അഴിമതിക്കഥകൾ പാർട്ടിയെ വളർത്തി. ഇതോടൊപ്പം കക്ഷിരാഷ്ട്രീയത്തോടുള്ള എതിർപ്പ്, സംവരണവിരുദ്ധത പോലുള്ള അരാഷ്ട്രീയ വാദങ്ങൾ, മധ്യവർഗത്തിെൻറ താൽപര്യങ്ങളോട് ഒട്ടിനിൽക്കാനുള്ള പ്രത്യേക കഴിവ് തുടങ്ങിയ ഗുണഗണങ്ങൾ കൂടിയായപ്പോൾ കുറ്റിച്ചൂൽ വിപ്ലവത്തിനുള്ള അരങ്ങൊരുങ്ങി. 2013 ഡിസംബർ നാലിന് അത് യാഥാർഥ്യമായി. കോൺഗ്രസ് പിന്തുണയോടെ 49 ദിവസം ഡൽഹി ഭരിക്കാനായിരുന്നു ആദ്യ നിയോഗം. 2015ൽ കഥ മാറി. 70ൽ 67 സീറ്റും നേടി സമ്പൂർണാധിപത്യം. പക്ഷേ, മോദി ഭരിക്കാൻ സമ്മതിച്ചില്ല. ലെഫ്റ്റനൻറ് ഗവർണറെ ഇറക്കി ഇടങ്കോലിട്ടു. അതിനെ കോടതിയിൽ നേരിട്ട് ഭരണം സ്വന്തമാക്കി. അതിനുശേഷമാണ് വികസനത്തിെൻറ പുതിയൊരു വാതായനം ഡൽഹി നിവാസികൾക്കായി തുറന്നിട്ടുകൊടുത്തത്. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ സുരക്ഷ എന്നീ മേഖലകളിൽ വിപ്ലവം സൃഷ്ടിച്ചുവെന്ന് പറഞ്ഞാൽ ഒട്ടും കുറഞ്ഞുപോകില്ല.
1968 ആഗസ്റ്റ് 16ന് ഹരിയാനയിലെ സിവാനിയിൽ ജനനം. പിതാവ് ഗോവിന്ദ് റാം കെജ്രിവാൾ ഇലക്ട്രിക്കൽ എൻജിനീയറായിരുന്നു. പിതാവിെൻറ ജോലി ആവശ്യാർഥം, കെജ്രിവാൾ ഉത്തരേന്ത്യയിലെ പല നഗരങ്ങളിൽനിന്നുമായിട്ടാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1985ൽ ഖരഗ്പുർ ഐ.ഐ.ടിയിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിന് പ്രവേശനം ലഭിച്ചു. നാലു വർഷത്തിനുശേഷം ടാറ്റാ സ്റ്റീലിൽ ജോലി കിട്ടി. കുറച്ചുകാലം പണിയെടുത്തെങ്കിലും തെൻറ മേഖല അതെല്ലന്ന് മനസ്സിലാക്കി സിവിൽ സർവിസ് പരീക്ഷ പഠനത്തിന് ജോലി ഉപേക്ഷിച്ചു. ഇക്കാലത്ത് മദർ തെരേസയുമായി അടുത്ത ബന്ധം പുലർത്തി. 1995ൽ ഐ.ആർ.എസ് ലഭിച്ചു, ഇൻകം ടാക്സ് അസിസ്റ്റൻറ് കമീഷണറായി ജോലിയിൽ പ്രവേശിച്ചു. 2006ൽ ജോലി രാജിവെക്കുേമ്പാൾ ജോയൻറ് കമീഷണറായിരുന്നു. റവന്യൂ സർവീസിൽ സഹപ്രവർത്തകയായിരുന്ന സുനിതയാണ് ഭാര്യ. രണ്ട് മക്കൾ: ഹർശിതയും പുൽകിതും. ഇരുവരും െഎ.െഎ.ടിയൻസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.