പുതിയ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ബി.ജെ.പിയുടെ ചീട്ടാകുമോ?
text_fieldsഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് തീയതി കമീഷൻ പ്രഖ്യാപിക്കുന്ന ത് പ്രധാന പ്രതിപക്ഷ പാർട്ടികൾ പ്രതീക്ഷിച്ച രീതിയിൽതന്നെയാണ്. എന്നാൽ, റാലികൾ നിരോധിക്കുകയും വഴിയരികിലെ യോഗങ്ങൾ കർശനമായി നിയന്ത്രിക്കുകയും ചെയ്യാനുള്ള കമീഷന്റെ തീരുമാനം അവരെ അമ്പരപ്പിച്ചിരിക്കുന്നു. ഒമിക്രോൺ ഉയരുന്ന പശ്ചാത്തലത്തിൽ വലിയ സമ്മേളനങ്ങൾ നിയന്ത്രിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചി രുന്നു എന്നാൽ, തെരഞ്ഞെടുപ്പ് പൂർണമായും വെർച്വൽ ആക്കുമെന്ന് ഒരു രാഷ്ട്രീയ പാർട്ടിയും നിനച്ചതേയല്ല.
എതിരാളികൾക്ക് കിടപിടിക്കാനാവാത്ത തരത്തിൽ എല്ലാ തലങ്ങളിലും വലിയ ഐ.ടി സെല്ലും വിശാലമായ ഡിജിറ്റൽ അടിത്തറയുമുള്ള ഒരേയൊരു രാഷ്ട്രീയ പാർട്ടി ബി.ജെ.പി മാത്രമാണെന്ന് എല്ലാവർക്കും അറിയാം. അധികാരത്തിനുള്ള ഈ നിർണായകമത്സരത്തിൽ ഭരണകക്ഷിയെ എതിരാളികളേക്കാൾ മുന്നിലെത്തിക്കുന്നത് അതാണ്. ബി.ജെ.പി നേതൃത്വം സംസ്ഥാന, ജില്ലാതലം മുതൽ ബ്ലോക്ക്, ബൂത്തു തലം വരെ വാട്ട്സ്ആപ് ഗ്രൂപ്പുകൾക്ക് രൂപം നൽകിയതായി ബി.ജെ.പിക്കകത്ത് തന്നെയുള്ളവർ പറയുന്നു. 80 ലക്ഷം പാർട്ടി പ്രവർത്തകർ ബി.ജെ.പിയുടെ ഈ ഐ.ടി നെറ്റ്വർക്കിന് കീഴിലുണ്ടെന്നാണ് കരുതുന്നത്. കുറച്ചു മാസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രിയുടെ ബാനറിലും തുടർന്ന് യോഗി ആദിത്യനാഥ് സർക്കാറും നടത്തിയ സൗജന്യ റേഷൻ വിതരണ യജ്ഞത്തിൽ നെറ്റ്‌വർക്കിന്റെ പ്രവർത്തനക്ഷമത പരീക്ഷിച്ചു. താഴെത്തട്ടിൽ വരെ സൗജന്യ റേഷൻ വിതരണം കൃത്യമാണോയെന്ന് ബി.ജെ.പി പ്രവർത്തകർ വിശദമായി പരിശോധിച്ചു.
ഒരു പ്രതിപക്ഷകക്ഷിക്കുമില്ലാത്ത വിഭവങ്ങൾ എല്ലായ്േപാഴും ഭരണകക്ഷികൾക്കുണ്ട്. അത് നിലവിലെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനെ സമാനതകളില്ലാത്ത പോരാട്ടമാക്കി മാറ്റുന്നു. കഴിഞ്ഞ രണ്ട് അനുബന്ധ ബജറ്റുകളിലായി പരസ്യപ്രചാരണത്തിന് ഏകദേശം 650 കോടി രൂപ യോഗി സർക്കാർ നീക്കിെവച്ചതും ഇതുവരെയുണ്ടാവാത്തതാണ്. സർക്കാർ നടത്തിയ തീവ്ര പരസ്യപ്രചാരണം മുൻകാല റെക്കോഡുകൾ തകർത്തതിൽ ഒട്ടും അദ്ഭുതമില്ല. ''ജനുവരി 15 വരെ റാലികൾക്ക് ഏർപ്പെടുത്തിയ നിരോധനം നീട്ടുമെന്നാണ് പരക്കെ വിശ്വാസം. മറ്റുള്ളവർ ശ്രമിച്ചാൽ പോലും, താഴെത്തട്ടിൽ വരെ ഇത്തരത്തിലുള്ള ഡിജിറ്റൽ അടിത്തറ കെട്ടിപ്പടുക്കാൻ ഏറെ സമയമെടുക്കും''- പേർ വെളിപ്പെടുത്താൻ തയാറല്ലാത്ത മുതിർന്ന ബി.എസ്.പി നേതാവ് അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് കമീഷന്റെ ഈ ഉത്തരവ് നേരിട്ടുള്ള മത്സരത്തിനുള്ള അവസരം ഇല്ലാതാക്കുമെന്ന് കരുതുന്ന സമാജ്‌വാദി പാർട്ടി വക്താവ് ഗിരീഷ് തിവാരിക്ക് ബി.ജെ.പിയുടെ ഐ.ടി കരുത്തിനെ നേരിടാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. ''ഓർക്കുക, അഖിലേഷ് യാദവ് ഐ.ടി പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു, കൂടാതെ യുവ വിദ്യാർഥികൾക്ക് ലാപ്‌ടോപ് വിതരണം ചെയ്യുന്ന രീതി ആരംഭിച്ചിരുന്നു. അതിനാൽ, ഞങ്ങൾക്ക് ഒരു ഡിജിറ്റൽ ടീമുണ്ട്''- അദ്ദേഹം അവകാശപ്പെടുന്നു. കോൺഗ്രസ് പാർട്ടിക്കും ഇതേ പ്രശ്നമുണ്ട്.
ഈ പ്രതിപക്ഷ പാർട്ടികൾക്ക് നഗരപ്രദേശങ്ങളിൽ ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവന്നേക്കില്ല. എന്നാൽ, താഴെത്തട്ടിൽ ഡിജിറ്റൽ അടിത്തറ ഇല്ലാത്തതിനാൽ, വോട്ടർമാരിലേക്ക് എത്തിച്ചേരുക എളുപ്പമായിരിക്കില്ല. പ്രതിപക്ഷ പാർട്ടികളുടെയും എസ്.പിയുടെയും ഗ്രാമീണ അടിത്തറ പാവപ്പെട്ടവരും വിദ്യാഭ്യാസം കുറഞ്ഞവരുമായ ആളുകളാണെന്നതിനാൽ, ബി.ജെ.പിക്ക് മുന്നിൽ അതൊരു പോരായ്മയായി തന്നെ തുടരും എന്നതിൽ സംശയമില്ല. വഴിയോര യോഗങ്ങൾക്കും വീടുകയറിയുള്ള പ്രചാരണങ്ങൾക്കുംപോലും തെരഞ്ഞെടുപ്പ് കമീഷൻ അഞ്ചു പേരെന്ന പരിധി നിശ്ചയിച്ചിട്ടുണ്ടെന്നതാണ് ഏറ്റവും മോശമായ കാര്യം.
ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികളെ മത്സരിപ്പിക്കുന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ കൃത്യമായ നിലപാടെടുത്തിട്ടുണ്ട്. അത്തരത്തിലുള്ള ഒരാളെ സ്ഥാനാർഥിയാക്കിയത് എന്തുകൊണ്ടെന്ന് രാഷ്ട്രീയ പാർട്ടികൾ വ്യക്തമാക്കേണ്ടിവരും. എല്ലാറ്റിനുമുപരിയായി, തെരഞ്ഞെടുപ്പ് മത്സരത്തിന് യോഗ്യനാണെന്ന് തോന്നിയത് എന്തുകൊണ്ടാണെന്ന് സ്ഥാനാർഥിപോലും വിശദീകരിക്കേണ്ടതുണ്ട്. ഇതും ബുദ്ധിപൂർവം മറികടക്കുമോ എന്ന് കാലത്തിന് മാത്രമേ പറയാൻ കഴിയൂ.
2017ലെ സംസ്ഥാന തെരഞ്ഞെടുപ്പ് പോലെ, ഇത്തവണയും അത് ഏഴ് ഘട്ടമാണ്. സമാനരീതിയിൽ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് പോളിങ് പോകും. ഫെബ്രുവരി മുതൽ മാർച്ച് വരെ ഒരുമാസം നീണ്ടുനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.