വിടവാങ്ങിയത് മതങ്ങളെ അടുപ്പിച്ച നയതന്ത്രജ്ഞൻ
text_fieldsആഫ്രിക്കയുടെയും യൂറോപ്പിെൻറയും മനസ്സ് കീഴടക്കിയ മികച്ച നയതന്ത്രജ്ഞനെന്ന വലിയ പദവി വേണ്ടെന്നുവെച്ച് മതങ്ങൾക്കിടയിൽ സ്നേഹം തീർക്കുന്ന പാലമാകാൻ ലോകം ചുറ്റിയ തീർഥാടകെൻറ നഷ്ടമാണ് മുറാദ് ഹോഫ്മാെൻറ വ ിടവാങ്ങൽ. അമേരിക്കയിൽ പോയി ഉന്നത വിദ്യാഭ്യാസം ചെയ്ത്, ’60കൾ മുതൽ ആഫ്രിക്കയിൽ ജർമനിയെ പ്രതിനിധാനം ചെയ്ത് മുതിർന്ന നാറ്റോ ഉദ്യോഗസ്ഥൻ വരെയെത്തിയിട്ടും അതൊന്നുമല്ല, തെൻറ തട്ടകമെന്ന തിരിച്ചറിവുമായാണ് ’80കളിൽ ഇ സ്ലാം വരിക്കുന്നത്. പിന്നെയും ഒരു പതിറ്റാണ്ടിലേറെ ജർമൻ വിദേശകാര്യ വകുപ്പിൽ സേവനം ചെയ്ത ഹോഫ്മാൻ ’94ൽ നയതന്ത്ര ദൗത്യം അവസാനിപ്പിച്ച് മുഴുസമയ മത പ്രബോധനവുമായി രംഗത്തിറങ്ങുകയായിരുന്നു.
1931ൽ ജർമൻ നഗരമായ ആഷ്ഫൻബർഗിൽ റോമൻ കത്തോലിക്ക കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിെൻറ മതപരിവർത്തനം യൂറോപ്പിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. 1983 മുതൽ ’87 വരെ തന്ത്രപ്രധാനമായ നാറ്റോ ഇൻഫർമേഷൻ ഓഫിസർ പദവിയിലായിരുന്നു സേവനം. 1987ൽ അൽജീരിയയിൽ ജർമൻ സ്ഥാനപതിയായി ചുമതല നൽകിയപ്പോൾ വിദേശത്ത് ജർമനിയെ പ്രതിനിധാനം ചെയ്യുന്ന ആദ്യ മുസ്ലിം എന്ന നിലക്ക് വിമർശനമുയർന്നു. എതിർപ്പു വകവെക്കാതെ മധ്യമനിലപാടുമായി ആഫ്രിക്കയിൽ ജർമനിയുടെ വക്താവായി തുടർന്ന അദ്ദേഹം 90-94 കാലയളവിൽ മൊറോകോയിലും സ്ഥാനപതിയായി. ഔദ്യോഗിക നയതന്ത്രവും മതങ്ങൾക്കിടയിലെ നയതന്ത്രവും ഇനിയും ഒന്നിച്ചുപോകില്ലെന്ന തിരിച്ചറിവിൽ ഒടുവിൽ ഉദ്യോഗസ്ഥ ജീവിതത്തിന് വിടപറയുകയായിരുന്നു.
പടിഞ്ഞാറിന് ഇസ്ലാമിനെ പരിചയപ്പെടുത്തുകയും മുസ്ലിമിന് പടിഞ്ഞാറിനെ പരിചയപ്പെടുത്തുകയും ചെയ്യുകയാണ് തെൻറ ദൗത്യമെന്ന് ഹോഫ്മാൻ സ്വയം പരിചയപ്പെടുത്തി. ഫ്രഞ്ച് കോളനിയായിരുന്ന അൽജീരിയ ’60കളിൽ സ്വാതന്ത്ര്യത്തിനായി നടത്തിയ പോരാട്ടത്തിനിടെ അവിടെ കണ്ട കാഴ്ചകളാണ് ഇസ്ലാമിലേക്ക് അടുപ്പിച്ചത്. അധിനിവേശകരുടെ കൊടിയ പീഡനങ്ങളിലും സഹനത്തോടെ പിടിച്ചുനിന്ന അൽജീരിയൻ ജനതക്ക് മതത്തിെൻറ തണലാണ് തുണയായതെന്നും ശരിയായ ഇസ്ലാമിെൻറ നന്മയെ ആ രാജ്യത്ത് കണ്ടെത്തുകയായിരുന്നുവെന്നും എഴുതി. ഇസ്ലാമിക ചിത്രകലയിലും അദ്ദേഹത്തിെൻറ മനസ്സുടക്കി. തുർക്കിയിൽ അന്നാട്ടുകാരിയായ പത്നിക്കൊപ്പം താമസിച്ച വീട്ടിൽ ഇസ്ലാമിക ശിൽപങ്ങളുടെ വലിയ ശേഖരം നിറഞ്ഞുനിന്നു. വിൽഫ്രെഡ് ഹോഫ്മാൻ മതംമാറിയതോടെ പേരിെൻറ തുടക്കത്തിൽ മുറാദ് എന്നുകൂടി ചേർത്തു. ഖുർആൻ വായനയുടെ ആക്കം കൂട്ടി. മക്കയിലെത്തി ഹജ്ജ് നിർവഹിച്ചു. അതിെൻറ വൈകാരിക തലങ്ങളിൽനിന്നായിരുന്നു ‘ജേണി ടു മക്ക’ എന്ന പുസ്തകം.
ഒരിക്കലും തീവ്രതയുടെ പക്ഷത്തായിരുന്നില്ല ഹോഫ്മാനെന്ന് നയതന്ത്ര രംഗത്ത് കൂടെ പ്രവർത്തിച്ച ഓരോരുത്തരും സാക്ഷ്യം പറയും. ഇസ്ലാമിനെ മനസ്സിലാക്കാനും അത് മറ്റുള്ളവരിലെത്തിക്കാനും നിരന്തരം യാത്ര ചെയ്തു. ഒട്ടുമിക്ക രാജ്യങ്ങളിലും അങ്ങനെ എത്തി. നിശ്ശബ്ദമായ തെൻറ സേവനത്തിന് അംഗീകാരമായാണ് 2009ൽ ദുബൈ സർക്കാർ ഇസ്ലാമിക ലോകത്തെ വിശിഷ്ട വ്യക്തിത്വങ്ങൾക്ക് നൽകുന്ന ഹോളി ഖുർആൻ അവാർഡ് സമ്മാനിച്ചത്. 2000ത്തിൽ ജമാഅത്തെ ഇസ്ലാമി ഡൽഹിയിൽ നടത്തിയ പരിപാടിയിലും കേരളത്തിൽ നടന്ന എസ്.െഎ.ഒ ദക്ഷിണമേഖല സമ്മേളനത്തിലും ഹോഫ്മാൻ പെങ്കടുത്തിരുന്നു.
അടുത്തകാലത്തായി ഇസ്ലാമിനോട് പടിഞ്ഞാറിന് സഹിഷ്ണുത നഷ്ടപ്പെട്ടതാണ് പുതിയ പ്രശ്നങ്ങളിൽ പലതിനും കാരണമെന്ന് ഹോഫ്മാൻ തുറന്നെഴുതിയിരുന്നു. 1987ൽ പുറത്തിറക്കിയ ‘ജര്‍മന്‍ മുസ്ലിമിെൻറ ഒരു ദിവസം’ അനുകൂലമായും പ്രതികൂലമായും വലിയ പ്രതികരണങ്ങൾ ഏറ്റുവാങ്ങിയ കൃതിയാണ്. 1992ൽ വിപണിയിലെത്തിയ ‘ഇസ്‍ലാം: ബദല്‍മാര്‍ഗം’ പ്രസാധനത്തിന് മുേമ്പ വലിയ കോളിളക്കം സൃഷ്ടിച്ചു. ‘ഇസ്‍ലാം 2000’ ഉൾപ്പെടെ പിന്നെയും നിരന്തരം കൃതികളെഴുതി, ഇസ്ലാമിനെ ലളിതമായി പറഞ്ഞുകൊടുക്കാൻ ലക്ഷ്യമിട്ട കൃതികൾ. ഇസ്‍ലാം, ക്രൈസ്തവ മതങ്ങൾക്കിടയിലെ സൗഹൃദം രൂഢമാക്കാൻ ലക്ഷ്യമിട്ട് ലോകത്തുടനീളം പ്രമുഖർ ഒപ്പുവെച്ച ‘ഞങ്ങൾക്കും നിങ്ങൾക്കുമിടയിലെ പൊതുവാക്ക്’ എന്ന തുറന്ന കത്തിൽ ഹോഫ്മാനും ഒപ്പുവെച്ചിരുന്നു.
◆
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.