ഏകാന്തൻ
text_fieldsസാഹിത്യദർശനത്തിലെ എക്കാലത്തെയും സങ്കീർണ സമസ്യകളിലൊന്ന് എഴുത്തിെൻറ പ്രതിഫ ലത്തെ സംബന്ധിച്ചുള്ളതാണ്. എഴുത്തുതന്നെയാണ് ആത്യന്തികമായി അതിനുള്ള പ്രതിഫലമെന്ന ാണ് ഇൗ തർക്കത്തിലെ ക്ലാസിക്കൽ സിദ്ധാന്തമായി പരിഗണിക്കപ്പെട്ടുപോരുന്നത്. ഹെൻറി മില്ലർ അടക്കമുള്ള ആധുനികർ വരെ തലകുലുക്കി സമ്മതിച്ച കാര്യമാണത്. പ്രഫഷനലിസത്തി െൻറയും ഗോസ്റ്റ് റൈറ്റിങ്ങിെൻറയും (അതെ, ആളെവെച്ചുള്ള എഴുത്തുപരിപാടി) പ്ലേജറിസ ത്തിെൻറയും പുതിയ കാലത്ത് ഇൗ പ്യൂരിറ്റൻ വാദത്തെ ആര് അംഗീകരിക്കാനാണ്? എഴുത്തിെൻ റ പ്രതിഫലം പണമായും പുരസ്കാരമായുമൊക്കെ നൽകുന്ന പ്രായോഗിക വഴികളിലൂടെ ചേക്കാറാനാണ് ഭൂരിഭാഗത്തിനും താൽപര്യമെങ്കിലും അപവാദത്തിെൻറ ചില തുരുത്തുകൾ എല്ലാ കാലത്തും കാണുമല്ലോ. അത്തരമൊരു തുരുത്തിൽ ഏകനായി സഞ്ചരിക്കുേമ്പാഴാണ് അനീസ് സലീമിെൻറ മുന്നിൽ വീണ്ടും ഇൗയൊരു സമസ്യ പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഗ്രഹാം ഗ്രീനിെൻറയും മാർകേസിെൻറയും കടുത്ത ആരാധകന് ഒരു നിമിഷം പോലും ആലോചിക്കേണ്ടിവന്നില്ല ആ പഴയ പ്യൂരിറ്റേറിയനാകാൻ. അദ്ദേഹം തീർത്തു പറഞ്ഞു: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം കൈപ്പറ്റാൻ താൻ വരുന്നില്ല. എഴുത്തുകാരനെയല്ല ജനങ്ങൾ കാണേണ്ടത്, സൃഷ്ടിയാണ്. എഴുത്തുകാരൻ ആഘോഷിക്കപ്പെടേണ്ടവനല്ല. അത് എഴുത്തുകാരൻ ആകുന്നതിന് മുേമ്പയുള്ള തെൻറ തീരുമാനമാണ്.
അനീസിനെ അറിയുന്നവർക്ക്, ഇൗ നിലപാടിൽ അത്ഭുതം തോന്നാനിടയില്ല. കാരണം, ഇതുപോലത്തെ പ്രഖ്യാപനങ്ങൾ ആദ്യത്തേതല്ലല്ലോ. മുമ്പും ഒരു അവാർഡ് വേദിയിലും പ്രത്യക്ഷപ്പെട്ടിട്ടില്ല. ‘വാനിറ്റി ബാഗ്’ എന്ന നോവലിന് അഞ്ചുവർഷം മുമ്പ് ഹിന്ദു ലിറ്റററി പ്രൈസ് ലഭിച്ചപ്പോൾ അത് ഏറ്റുവാങ്ങാൻ പറഞ്ഞയച്ചത് പ്രസാധകനെ തന്നെയായിരുന്നു. തൊട്ടടുത്ത വർഷം, ‘ദി ബ്ലൈൻഡ് ലേഡീസ് ഡിെസൻഡൻറ്സ്’ന് ക്രോസ് വേഡ് ബുക് പുരസ്കാരം ലഭിച്ചപ്പോഴും അത് കണ്ടഭാവം നടിച്ചില്ല. അവാർഡുകളോടുള്ള സമീപനം ഇതാണെങ്കിൽ പിന്നെ പൊതുവേദികളിലെ സാന്നിധ്യത്തെക്കുറിച്ച് പറയാനുണ്ടോ. പറയാനുള്ളതെല്ലാം പുസ്തകങ്ങളിലൂടെ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. വിവാഹച്ചടങ്ങുകൾക്ക് പോലും പെങ്കടുക്കുന്നത് നന്നേ ചുരുക്കം. കൊച്ചിയിൽ എളമക്കരയിലെ ഫ്ലാറ്റിനും എഫ്.സി.ബി ഉൽക്ക ഒാഫിസിനുമിടയിൽ മറ്റൊരു ജീവിതനിമിഷങ്ങൾക്കും വഴങ്ങാത്തൊരാൾ. ഫേസ്ബുക്കിൽ അപൂർവമായി ഒറ്റവരിക്കഥപോലെ എന്തെങ്കിലുമൊക്കെ കുറിക്കുന്നത് കാണാം. ആ വാക്കുകളിൽ ഒരു ആക്ടിവിസ്റ്റിെൻറ സൂചനകൾ ഒളിഞ്ഞിരിപ്പുണ്ട്. നിരോധിത നോട്ടുകളിൽ 97 ശതമാനം തിരിച്ചെത്തിയെന്ന ഒൗദ്യോഗിക അറിയിപ്പ് ലഭിച്ചപ്പോൾ അനീസ് ഇങ്ങനെ കുറിച്ചു: ‘കള്ളപ്പണമില്ലാത്ത രാജ്യമായി ഇന്ത്യ ഒൗദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു’. അതിന് ഒരു സുഹൃത്തിെൻറ കമൻറ്:
എ സ്മാൾ ടൗൺ നക്സൽ! മനുഷ്യാവകാശ പ്രവർത്തകർക്കുനേരെ ഭരണകൂടത്തിെൻറ വ്യാജാരോപണങ്ങളിലൊന്നായ ‘അർബൻ നക്സൽ’ പ്രയോഗത്തിലേക്ക് ജന്മദേശത്തിെൻറ പശ്ചാത്തലത്തിലൊരുക്കിയ ‘ദി സ്മാൾ ടൗൺ സീ’ കൂടി കടന്നുവരുന്നതോടെ, ആ പോസ്റ്റും കമൻറും മികച്ചൊരു രാഷ്ട്രീയ ട്രോൾ ആയി മാറുന്നു. ഇതുതന്നെയാണ് എഴുത്തിലും രാഷ്ട്രീയത്തിലും അനീസിെൻറ നിലപാട്.
‘ജെ വാക്കേഴ്സ്’ ആണ് ആദ്യത്തെ സൃഷ്ടി. ഒരു ചെറുകഥ. പുതിയ െപാലീസ് ഒാഫിസറുടെ വരവ് പ്രമാണിച്ച് ടൗൺ വൃത്തിയാക്കുന്നതിനിടെ ഒരു മൃതദേഹം കണ്ടെടുക്കുന്നതും അത് ഒളിപ്പിക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമവും ഒടുവിൽ ഒാഫിസറുടെ മരണവുെമാക്കെയാണ് കഥയുടെ ഇതിവൃത്തം. ഇല്ലസ്ട്രേറ്റഡ് വീക്ക്ലിയിലേക്കാണ് അയച്ചുെകാടുത്തത്. മൂന്നാഴ്ച കഴിഞ്ഞപ്പോൾ, കഥ തിരസ്കരിച്ചതായുള്ള കത്ത് കിട്ടി. ഒരുപാട് തിരസ്കാരങ്ങളുടെ തുടക്കമായിരുന്നു അത്. പിന്നീടെത്രയോ മടക്കത്തപാലുകൾ കൈപ്പറ്റിയിട്ടുണ്ട്. അതിൽ ഇപ്പോൾ വായനാലോകം ആഘോഷിക്കുന്ന ‘ദി ബ്ലൈൻഡ് ലേഡീസ് ഡിെസൻഡൻറ്സ്’ മൂന്നു പ്രസാധകരെങ്കിലും മടക്കി അയച്ചിട്ടുണ്ട്. പക്ഷേ, അതിലൊന്നും തളരാതെ തെൻറ സങ്കൽപലോകങ്ങളും നിലപാടുകളും നിരന്തരമായി എഴുതിക്കൊണ്ടിരുന്നു. വർഷങ്ങൾ നീണ്ട ആ പ്രയത്നം സഫലമായി. എഴുത്തുകാരൻ എന്ന പേര് സമ്പാദിച്ചിട്ട് പത്തുവർഷം പോലുമായിട്ടില്ല. 2012ലാണ് എണ്ണം പറഞ്ഞ രചനകൾ വെളിച്ചം കണ്ടു തുടങ്ങുന്നത്. ‘ദി വിക്സ് മാേങ്കാ ട്രീ’ ആയിരുന്നു ആദ്യത്തേത്. അവിടന്നങ്ങോട്ടാണ് അനീസ് സലീം എന്ന എഴുത്തുകാരനെ അനുവാചകവൃന്ദം ശ്രദ്ധിച്ചുതുടങ്ങുന്നതും. ഒന്നര വർഷം കൊണ്ട് മൂന്നു നോവലുകൾ. അതോടെ, അവാർഡുകളിലൂടെയും സാഹിത്യോത്സവങ്ങളിലൂടെയും ആഘോഷിക്കപ്പെടേണ്ടതായിരുന്നു. പക്ഷേ, അതെല്ലാം വേണ്ടെന്നുവെച്ച് എഴുത്തിെൻറ ഏകാന്തവാസം സ്വയം ആസ്വദിക്കുകയാണയാൾ.
തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ജനനം. മുഹമ്മദ് സലീം-ആരിഫ ദമ്പതികളുടെ ഇളയ മകൻ. ചെറുപ്പത്തിലേയുണ്ട് ഇൗ അന്തർമുഖത്വം. സിംഗപ്പൂരിലും അബൂദബിയിലുമൊക്കെ ജോലിയെടുത്തിട്ടുള്ള പിതാവ് കൊണ്ടുവന്ന പുസ്തകശേഖരമായിരുന്നു അക്കാലത്തെ വലിയ കൂട്ടുകാരൻ. ആ കൂട്ടുകെട്ടിനിടയിൽ പഠനം പാളി. പത്താം ക്ലാസ് പാസായത് കഷ്ടപ്പെട്ടാണ്. പരീക്ഷത്തലേന്ന് എം.ടിയുടെ തിരക്കഥ മെനക്കെട്ട് വായിച്ചുറങ്ങിപ്പോയൊരാൾക്ക് ഫസ്റ്റ് ക്ലാസ് പ്രതീക്ഷിക്കാനാവില്ലല്ലൊ. പ്രീ ഡിഗ്രി ആദ്യ വർഷത്തോടെ തന്നെ അവസാനിപ്പിക്കേണ്ടിവന്നു. പക്ഷേ, അപ്പോഴും എഴുതണമെന്നായിരുന്നു ആഗ്രഹം. അങ്ങനെയാണ് ‘ജെ വാക്കേഴ്സ്’ ജനിക്കുന്നത്. അതിന് പ്രസാധകർ ഭ്രൂണഹത്യ വിധിച്ചതോടെ നിരാശനായി. പിന്നെ അലച്ചിലായിരുന്നു. ഹൈദരാബാദിലെത്തിയത് അങ്ങനെയാണ്. അവിടെനിന്നാണ് പരസ്യമെഴുത്ത് കലയിൽ വ്യൂൽപത്തി നേടിയത്. പിന്നെ അതൊരു െതാഴിലായി സ്വീകരിച്ചു. 20 വർഷമായി എറണാകുളത്തുണ്ട്, എഴുത്തും പരസ്യമെഴുത്തുമായി. എഴുത്തിൽ ദേശവും കുടുംബവും ചരിത്രവുമൊക്കെ ഇടകലരും.
‘ദി സ്മാൾ ടൗൺ സീ’ക്ക് വർക്കലയുടെ പശ്ചാത്തലമാണ്. സ്വന്തം കുടുംബത്തിെൻറ പരിസരങ്ങളിൽനിന്നാണ് ഇേപ്പാൾ അവാർഡിനർഹമായ ‘ദി ബ്ലൈൻഡ് ലേഡീസ് ഡിെസൻഡൻറ്സ്’ വന്നിരിക്കുന്നത്. മാതാവിെൻറ ഉമ്മ കുൽസു ബീവി എന്ന കാഴ്ച നഷ്ടപ്പെട്ട വയോധികയിൽനിന്നാണ് ഇൗ നോവലിലെ പ്രധാനകഥാപാത്രത്തെ കണ്ടെത്തിയിരിക്കുന്നത്. ‘ടെയിൽ ഫ്രം എ െവൻഡിങ് മെഷീൻ’, ‘വാനിറ്റി ബാഗ്’ തുടങ്ങിയ മറ്റു രചനകൾക്കുപിന്നിലുമുണ്ട് പൂർവാശ്രമത്തിലെ അലച്ചിലും അനുഭവങ്ങളുമെല്ലാം. മുഴുവൻസമയ എഴുത്തുകാരനാകണമെന്നാണ് ആഗ്രഹം. സാഹചര്യങ്ങൾ അത്ര അനുകൂലമല്ല, എങ്കിലും, ആ ശുഭപ്രതീക്ഷയാണ് മുന്നോട്ടുനയിക്കുന്നത്. ഭാര്യക്കും രണ്ടു മക്കൾക്കുമൊപ്പം ആഘോഷങ്ങളുടെ അലോസരങ്ങളില്ലാതെ സുഖമായി കഴിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.