Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസഹാനുഭൂതിയിലേക്ക്​...

സഹാനുഭൂതിയിലേക്ക്​ തുറക്കുന്ന സുദിനം

text_fields
bookmark_border
eid ul fitr
cancel

ഒ​രു മാ​സ​ക്കാ​ല​ത്തെ കഠിനവ്ര​ത​ത്തി​ന് പ​രി​സ​മാ​പ്തി കു​റി​ച്ച്​ ഇ​ന്ന് മു​സ്‌​ലിംസ​മൂ​ഹം ഈ​ദു​ൽ ഫിത്​ർ അ​ഥ​വാ ചെ​റി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ക​യാ​ണ്. വി​ശ്വാ​സി​യു​ടെ ജ​ഡി​കേച്ഛക്കു മു​ക​ളി​ൽ ആ​ത്മീ​യ ശ​ക്തി ആ​ധി​പ​ത്യ​മു​റ​പ്പി​ച്ച​തി​െൻറ ആ​ഘോ​ഷ​മാ​ണ് ഈ ​ പെ​രു​ന്നാ​ൾ. കൊ​റോ​ണ വൈ​റ​സി​​െൻറ​യും അതേത്തുടർന്നുള്ള ലോക്​ ഡൗ​ണി​​െൻറയും പി​ടി​വീ​ണ ര​ണ്ടാ​മ​ത്തെ ചെ​റി​യ പെ​രു​ന്നാ​ൾ ആ​ണി​ത്. പു​തി​യ അ​നു​ഭ​വ​ങ്ങ​ളും തി​രി​ച്ച​റി​വു​ക​ളും സ​മ്മാ​നിച്ചാ​ണ് ഈ ​ആ​ഘോ​ഷ​വും ക​ടന്നുവ​രു​ന്ന​ത്.

വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ക​ടന്നുവ​രു​ന്ന റ​മ​ദാ​ൻ വ്രതകാലം വി​ശ്വാ​സി​ക്ക് ജീ​വി​ത​ത്തി​നാ​വ​ശ്യ​മാ​യ മൂ​ല​ധ​നം സ​മാ​ഹ​രി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്. പ്ര​ധാ​ന​മാ​യും ര​ണ്ടു​ത​രം മൂ​ല​ധ​ന​ങ്ങ​ളാ​ണ് ഈ ​വ്ര​ത​കാ​ല​ത്ത് സ​മാ​ഹ​രി​ക്ക​പ്പെ​ടു​ന്ന​ത്. ആ​ത്മീ​യ മൂ​ല​ധ​ന​വും (സ്പി​രി​ച്വ​ൽ കാ​പി​റ്റ​ൽ) സാ​മൂ​ഹിക മൂ​ല​ധ​ന​വും (സോ​ഷ്യ​ൽ കാ​പി​റ്റ​ൽ). പ​ക​ല​ന്തി​യോ​ളം അ​ന്നപാ​നീ​യ​ങ്ങ​ളും സു​ഖഭോ​ഗ​ങ്ങ​ളും ത്യ​ജി​ക്കു​ന്ന വ്ര​ത​ത്തി​ലൂ​ടെ​യും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ നീ​ണ്ട പ്രാ​ർഥ​ന​ക​ളി​ലൂ​ടെ​യും വി​ശു​ദ്ധ ഗ്ര​ന്ഥ​ത്തി​​െൻറ പാ​രാ​യ​ണ​ത്തി​ലൂ​ടെ​യും സ​മാ​ഹ​രി​ച്ചെ​ടു​ക്കു​ന്ന​താ​ണ് ആ​ത്മീ​യ മൂ​ല​ധ​നം.

മോ​ശ​മാ​യ വാ​ക്കു​ക​ളി​ൽനി​ന്നും പ്ര​വൃ​ത്തി​ക​ളി​ൽനി​ന്നും ഉ​ദ്ദേ​ശ്യപൂർവം മാ​റിനി​ൽ​ക്കു​ന്ന​തി​ലൂ​ടെ ആ​ത്മീ​യശ​ക്തി കൂ​ടു​ത​ൽ തി​ള​ക്ക​വും സ്ഫു​ട​ത​യു​മു​ള്ള​താ​യിത്തീരു​ന്നു. ഇ​സ്‌​ലാ​മി​ലെ ആ​ത്മീ​യ​ത അ​ത്യ​ന്തം ല​ളി​ത​മാ​യ വി​ഭാ​വ​ന​യാ​ണ്. മ​നു​ഷ്യ​ൻ സ്രഷ്​ടാ​വു​മാ​യി സ്ഥാ​പി​ച്ചെ​ടു​ക്കു​ന്ന സു​ദൃ​ഢ​വും അ​ഗാ​ധ​വു​മാ​യ ബ​ന്ധ​മാ​ണ് ആ​ത്മീ​യ​ത. ജ​ഡി​കേച്ഛക​ളെ നി​യ​ന്ത്രി​ക്കാ​നും ദു​ഷ് ചി​ന്ത​ക​ളി​ൽ​നി​ന്നു ര​ക്ഷ നേ​ടാ​നും ഈ ​ബ​ന്ധം അ​വ​ന് ക​രു​ത്തുന​ൽ​കു​ന്നു. ഈ ​ആ​ത്മീ​യശ​ക്തി​യു​ടെ പ്ര​ഭ വി​ശ്വാ​സി​യു​ടെ ക​ണ്ണു​ക​ളി​ലും മു​ഖഭാ​വ​ങ്ങ​ളി​ലും അം​ഗച​ല​ന​ങ്ങ​ളി​ലും സ്വ​ഭാ​വച​ര്യ​ക​ളി​ലും വെ​ളി​ച്ചം വി​ത​റു​ന്നു. ത​നി​ക്ക് മാ​ത്ര​മ​ല്ല, കൂ​ടെ നി​ൽ​ക്കു​ന്ന​വ​ർ​ക്കും ഈ ​പ്ര​ഭ വെ​ളി​ച്ച​വും ആ​ശ്വാ​സ​വു​മാ​യി മാ​റു​ന്നു.

'മുവാസാത്ത്​' അഥവാ എംപതി

റ​മ​ദാനിൽ ശേ​ഖ​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ മൂ​ല​ധ​നം സോ​ഷ്യ​ൽ കാ​പി​റ്റ​ൽ ആ​ണെ​ന്ന് പ​റ​ഞ്ഞു​വ​ല്ലോ. ഒ​രി​ക്ക​ൽ റ​മ​ദാ​ൻ മാ​സം ആ​രം​ഭി​ക്കു​ന്ന​തി​ന് തൊ​ട്ട് മു​മ്പു​ള്ള ദി​വ​സം വി​ശ്വാ​സി സ​മൂ​ഹ​ത്തെ അ​ഭി​മു​ഖീ​ക​രി​ച്ച് മു​ഹ​മ്മ​ദ് ന​ബി ആസന്നമാസത്തി​െൻറ സ​വി​ശേ​ഷ​ത​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​തി​ൽ ഒ​രു വി​ശേ​ഷ​ണം സ​ഹാ​നു​ഭൂ​തി​യു​ടെ മാ​സം (ശ​ഹ്​​റു​ൽ മു​വാ​സാ​ത്ത്)എ​ന്നാ​ണ്. 'മു​വാ​സാ​ത്ത്' എ​ന്ന പ​ദത്തിന്​ അനുയോജ്യമായ വാക്ക്​ എം​പ​തി (Empathy) ആ​ണ്. സ​ഹ​ജീ​വി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ദുഃ​ഖ​ങ്ങ​ൾ സ്വ​ന്തം ദുഃ​ഖ​മാ​യി ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​താണല്ലോ എം​പ​തി. അ​തേ​പോ​ലെ​ത​ന്നെ, കൂ​ടെ​യു​ള്ള​വ​ർ സ​ന്തോ​ഷി​ക്കു​മ്പോ​ൾ അ​തേ അ​​ള​വി​ൽ സ​ന്തോ​ഷി​ക്കാ​ൻ ക​ഴി​യു​ന്ന​തും എം​പ​തി​യാ​ണ്. സാ​മൂ​ഹി​ക മൂ​ല​ധ​ന​ത്തി​െൻറ ഏ​റ്റ​വും വ​ലി​യ പാ​ഠ​വും പ​രി​ശീ​ല​ന​വു​മാ​ണി​ത്. ലോ​ക​ത്തെ​ങ്ങു​മു​ള്ള വി​ശ്വാ​സി സ​മൂ​ഹം ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​ദാ​ര​മ​തി​ക​ളാ​യി​ത്തീ​രു​ന്ന​ത് റ​മ​ദാ​ൻ മാ​സ​ത്തി​ലാ​ണ്. മ​റ്റു​ള്ള​വ​രു​ടെ ദുഃ​ഖ​ങ്ങ​ൾ കാ​ണാ​നും അ​ത് സ്വ​ന്തം ദുഃ​ഖ​മാ​യി ഏ​റ്റെ​ടു​ത്ത്​ പ്രാ​ർഥി​ക്കാ​നും പ്ര​വ​ർ​ത്തി​ക്കാ​നും റ​മ​ദാ​ൻ ഒ​രു പ്ര​ചോ​ദ​നം ത​ന്നെ. എം​പ​തി​യു​ടെ പാ​ഠ​ങ്ങ​ൾ എ​ത്ര​യോ പ്ര​വാ​ച​ക​ൻ പ​ഠി​പ്പി​ച്ചി​ട്ടു​ണ്ട്. ലോ​ക​ത്തു​ള്ള മു​ഴു​വ​ൻ അ​നാ​ഥക്കു​ട്ടി​ക​ളു​ടെ​യും പി​താ​വാ​യി മാ​റാ​ൻ പ്ര​വാ​ച​ക​ന് ക​ഴി​ഞ്ഞു.

റമദാൻ മൂലധനത്തി​െൻറ ആപ്ലിക്കേഷൻ

ആ​ത്മീ​യ​ത​യും സാ​മൂ​ഹികപ്ര​തി​ബ​ദ്ധ​ത​യും ഇ​സ്‌​ലാ​മി​ൽ പ​ര​സ്പ​രവി​രു​ദ്ധമ​ല്ല. ആ​ത്മീ​യ​ത​യു​ടെ ശോ​ഭ​യാ​ർ​ന്ന​തും അ​തി​നാ​ൽ പ്ര​ചോ​ദി​തവു​മാ​യ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​തയാ​ണ് ഇ​സ്‌​ലാം പ​ഠി​പ്പി​ക്കു​ന്ന​ത്. ചെ​റി​യ പെ​രു​ന്നാ​ൾ ഈ ​സ​മ​ന്വ​യ​ത്തി​െൻറ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ്. ശ​വ്വാ​ൽ​പി​റ തെ​ളി​ഞ്ഞാ​ൽ വി​ശ്വാ​സി ചെ​യ്യേ​ണ്ട​ത് ധാ​ന്യ​പ്പൊ​തി​ക​ളു​മാ​യി അ​വ​ശ​രെ അ​ന്വേ​ഷി​ച്ചി​റ​ങ്ങു​ക​യാ​ണ്. ആ​ഹാ​ര​ത്തി​ന് വ​ക​യി​ല്ലാ​ത്ത​വ​ർ​ക്ക് ആ​ഹാ​ര​മെ​ത്തി​ച്ച​ശേ​ഷ​മേ ന​മ​സ്കാ​ര സ്ഥ​ല​ത്തേ​ക്ക് വ​രാ​ൻ വി​ശ്വാ​സി​ക്ക് അ​നു​വാ​ദ​മു​ള്ളൂ. ആ​രാ​ധ​ന​ക​ളു​ടെ രൂ​പ​വും ഭാ​വ​വും പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ സ​വി​ശേ​ഷ​ത​യു​ള്ള​താ​ണ്. ഈ​ശ്വ​ര​ന​ല്ലാ​തെ ഒ​രു ഈ​ശ്വ​ര​നു​മി​ല്ല, ഈ​ശ്വ​ര​നാ​ണ് ഏ​റ്റ​വും മ​ഹാ​ൻ, സ​ർ​വ സ്തു​തി​യും ഈ​ശ്വ​ര​നുത​ന്നെ (ലാ​ഇ​ലാ​ഹ ഇ​ല്ല​ല്ലാ​ഹ്, അ​ല്ലാ​ഹു അ​ക്ബ​ർ, വ​ലി​ല്ലാ​ഹി​ൽ ഹം​ദ്) എ​ന്ന​ത് റ​മ​ദാ​നി​ൽ ഉ​ള്ളു​ന​ടു​ക്കു​ന്ന മ​ന്ത്ര​ങ്ങ​ളാ​ണ്.

എ​ന്നാ​ൽ, പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ അ​ത് ച​ക്ര​വാ​ള​ത്തി​ൽ മു​ഴ​ങ്ങു​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ളാ​ണ്. റ​മ​ദാ​നി​ൽ രാ​ത്രി​യു​ടെ അ​ന്ത്യ​യാ​മ​ങ്ങ​ളി​ൽ സ്വ​കാ​ര്യ​ത​ക​ളി​ൽ നി​ർ​വ​ഹി​ക്കു​ന്ന പ്രാ​ർ​ഥ​ന​ക്കാ​ണ് പ്രാ​ധാ​ന്യം. വീ​ടു​ക​ളി​ലും പ​ള്ളി​ക​ളി​ലും അ​ത് നി​ർവ​ഹി​ക്കു​ന്നു. എ​ന്നാ​ൽ പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ പ​ക​ലി​ലാ​ണ്, പൊ​തു മൈതാ​ന​ത്താ​ണ് ന​മ​സ്കാ​ര​വും പ്രാ​ർ​ഥന​യും. ആ​ത്മീ​യ​ത​യു​ടെ ഔ​ന്ന​ത്യം സ​മൂ​ഹ​ത്തി​ലേ​ക്ക് എ​ങ്ങ​നെ വാ​തി​ൽ തു​റ​ക്കു​ന്നു എ​ന്ന​തി​​െൻറ പാ​ഠ​മാ​ണ് റ​മ​ദാ​നും പെ​രു​ന്നാ​ളും. റ​മ​ദാ​നി​ൽ നേ​ടി​യെ​ടു​ത്ത ആ​ത്മീ​യ​വും സാ​മൂ​ഹി​ക​വു​മാ​യ മൂ​ല​ധ​ന​ത്തി​​​െൻറ ആ​പ്ലി​ക്കേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന ദി​ന​മാ​ണ് ചെ​റി​യ പെ​രു​ന്നാ​ൾ.

മ​നു​ഷ്യ രാ​ശി​ക്ക് പ​രി​ച​യ​മി​ല്ലാ​ത്ത ഒ​രു മ​ഹാ​മാ​രി​യെ​യാ​ണ് ലോ​കം അ​ഭി​മു​ഖീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​മ​ഹാ​മാ​രി​യെ​ക്കു​റി​ച്ച് ഉ​ന്ന​യി​ക്ക​പ്പെ​ടു​ന്ന ഒ​രുകൂ​ട്ടം ചോ​ദ്യ​ങ്ങ​ളു​ണ്ട്. ഈ ​മ​ഹാ​മാ​രി മ​നു​ഷ്യ സൃഷ്​ടി​യാ​ണോ? ഏ​തെ​ങ്കി​ലും ഗൂഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണോ? വാ​ക്സി​നും ചി​കി​ത്സരീ​തി​ക​ളും വ​ൻ കോ​ർ​പ​റേ​റ്റു​ക​ളു​ടെ ചൂ​ഷ​ണോ​പാ​ധി​യാ​ണോ? ലോ​ക്​ഡൗ​ണി​​െൻറ പ്ര​ഖ്യാ​പ​ന​ത്തി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ലും രാഷ്​ട്രീയതാൽപ​ര്യ​ങ്ങ​ളും സാ​മു​ദാ​യി​ക സ​ങ്കു​ചി​ത​ത്വ​വും പ്ര​വൃ​ത്തി​ക്കു​ന്നു​ണ്ടോ? പാ​ർ​ട്ടി ഘോ​ഷ​യാ​ത്ര​ക​ളെ നി​യ​ന്ത്രി​ക്കാ​തി​രി​ക്കു​ക​യും ഈ​ദു​ഗാ​ഹു​ക​ളെ നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യു​ന്ന​തെ​ന്തുകൊ​ണ്ട്? ഈ ​ചോ​ദ്യ​ങ്ങ​ളി​ൽ പ​ല​തും പ്ര​സ​ക്ത​മാ​ണ്. ഇ​വ ഉ​ന്ന​യി​ച്ചു​കൊ​ണ്ടി​രി​ക്കാം. ഉ​ത്ത​രം ല​ഭി​ക്കാ​നാ​യി ശ്ര​മി​ക്കു​ക​യും ചെ​യ്യാം. എ​ന്നാ​ൽ ഈ ​ചോ​ദ്യ​ങ്ങ​ൾ ഒ​ന്നുംത​ന്നെ ന​മ്മു​ടെ ജാ​ഗ്ര​ത​യി​ലും സൂ​ക്ഷ്​മത​യി​ലും ഒ​രു കു​റ​വും വ​രു​ത്തി​ക്കൂ​ടാ.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ​യും സ​ർ​ക്കാ​റി​െൻറ​യും ഭ​ര​ണസം​വി​ധാ​ന​ങ്ങ​ളു​ടെ​യും നി​ർ​ദേശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​ത് ന​മു​ക്കുവേ​ണ്ടി ത​ന്നെ​യെ​ന്ന ബോ​ധം വ​ള​ർ​ത്തി​യെ​ടു​ക്ക​ണം. സൂ​ക്ഷ്​മ​ത പു​ല​ർ​ത്തു​ന്ന​തും നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തും ഈ​മാ​നി​നും ത​വ​ക്കു​ലി​നും എ​തി​രാ​ണ് എ​ന്ന ധാ​ര​ണ ശ​രി​യ​ല്ല. ക്വാ​റൻറീ​നും സാ​മൂ​ഹി​ക അ​ക​ല​വും മ​റ്റു നി​യ​ന്ത്ര​ണ​ങ്ങ​ളും പ്ര​വാ​ച​കാ​ധ്യാ​പ​ന​ത്തി​െൻറ ഭാ​ഗം ത​ന്നെ​യാ​ണ്. നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തി​രി​ക്കു​ന്ന​ത് കൂ​ടു​ത​ൽ മു​ത്ത​ഖി​യാക​ു​ന്ന​തി​​െൻറ ല​ക്ഷ​ണ​മ​ല്ല. പ്ര​വാ​ച​ക​നോ​ട് അ​നു​സ​ര​ണ​ക്കേ​ട് കാ​ണി​ക്കു​ന്ന​തി​െൻറ ല​ക്ഷ​ണം മാ​ത്ര​മാ​ണ്. നാം ​പാ​ലി​ക്കു​ന്ന സൂ​ക്ഷ്​മ​ത ന​മു​ക്കുവേ​ണ്ടി​യും ന​മ്മു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു വേ​ണ്ടി​യും നാം ​ജീ​വി​ക്കു​ന്ന സ​മൂ​ഹ​ത്തി​നു വേ​ണ്ടി​യു​മു​ള്ളതാ​ണ്. അ​തി​ൽ വ​രു​ത്തു​ന്ന വീ​ഴ്ച ന​മ്മെ​യും സ​മൂ​ഹ​ത്തെ​യും അ​പ​ക​ട​പ്പെ​ടു​ത്ത​ലാ​ണ്.

മഹാമാരിപ്പെയ്​ത്തിലും മനമിടറാതെ

വ്യ​ക്തി​ക​ൾ എ​ന്നനി​ല​ക്ക് ന​മ്മ​ൾ നേ​ടി​യെ​ടു​ക്കേ​ണ്ട ചി​ല ഗു​ണ​ങ്ങ​ളു​ണ്ട്. ഇ​ത്ത​രം പ​രീ​ക്ഷ​ണ ഘ​ട്ട​ങ്ങളാ​ണ് ആ ​ഗു​ണ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​ത്. ഈ ​മ​ഹാ​മാ​രി ന​മു​ക്ക് വേ​ണ്ട​പ്പെ​ട്ട പ​ല​യാ​ളു​ക​ളെ​യും കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്. ന​മ്മു​ടെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യു​ടെ അ​ടി​ത്ത​റ ഇ​ള​ക്കി. പ​ല​ർ​ക്കും ജോ​ലി ന​ഷ്​ട​മാ​യി​. ജോ​ലി​യു​ള്ള​വ​ർ​ക്കുത​ന്നെ ശ​മ്പ​ള​ത്തി​ൽ കു​റ​വുവ​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ പ​ര​സ്പ​രം കാ​ണാ​ൻ ക​ഴി​യാ​തെ അ​ക​ല​ങ്ങ​ളി​ൽ ചി​ത​റിത്തെറി​ച്ചു​പോ​യിരിക്കുന്നു. വേ​ണ്ട​പ്പെ​ട്ട​വ​രു​ടെ അ​ന്ത്യക​ർമ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത ദു​ഃഖ​മു​ണ്ട്. ഈ ​പ്ര​തി​സ​ന്ധി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​മ്പോ​ഴാ​ണ് ത​വ​ക്കു​ൽ അഥവാ, ദൈ​വ​ത്തി​ൽ എ​ല്ലാം ഭ​ര​മേ​ൽപിക്കുക എന്ന​തി​െൻറ പ്ര​സ​ക്തി. നേ​ടിയ​തൊ​ന്നും ന​മ്മു​ടെ അ​ധ്വാ​നംകൊ​ണ്ട് മാ​ത്ര​മാ​യി​രു​ന്നി​​െല്ല​ന്ന ബോ​ധ്യ​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ര​ണം. നാം ​വി​ചാ​രി​ച്ചതുകൊ​ണ്ടു മാ​ത്രം ഒ​ന്നും സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യു​ക​യി​ല്ല എ​ന്ന വിചാരവും വേണം. ന​മു​ക്ക് ന​ൽ​കി​യ​വനാ​രോ, അ​വ​ൻ ത​ന്നെ​യാ​ണ് തി​രി​ച്ചെ​ടു​ക്കു​ന്ന​ത്. അ​വ​ൻ ത​ന്നെ​യാ​ണ് പൂ​ർ​വാ​ധി​കം ന​ൽ​കാ​ൻ ക​ഴി​വു​ള്ള​വ​ൻ. അ​തു​കൊ​ണ്ട് അ​വ​നി​ൽ ഭ​ര​മേൽപി​ക്കു​ക. അ​വ​നെ ആ​ശ്ര​യി​ക്കു​ക. അ​വ​നി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ക.

ഇ​പ്പോ​ൾ ഡ​ൽ​ഹി​യി​ലാ​ണ്. ഏ​താ​നും ആ​ഴ്ച​ക​ളാ​യി പൂ​ർ​ണ ലോ​ക്​ഡൗ​ണി​ലാ​ണ് ഡ​ൽ​ഹി. പു​റ​ത്തുനി​ന്ന് ചീ​റി​പ്പാ​യു​ന്ന ആം​ബു​ല​ൻ​സു​ക​ളു​ടെ പേ​ടി​പ്പെ​ടു​ത്തു​ന്ന ശബ്​ദം മാ​ത്ര​മേ കേ​ൾ​ക്കാ​നു​ള്ളൂ. മൂ​ന്നും നാ​ലും ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ വ​ഹി​ച്ച്​​ ത​ല​ങ്ങും വി​ല​ങ്ങും പാ​യു​ന്ന ചെ​റു വാ​ഹ​ന​ങ്ങ​ളും സി​ലി​ണ്ട​ർ തോ​ളി​ലേ​ന്തി ഗ​ലി​ക​ളി​ലൂ​ടെ ഓ​ടു​ന്ന ലോ​ക്ക​ൽ വ​ള​ൻറിയർ​മാ​രും ആ​ണ് ഇ​പ്പോ​ഴ​ത്തെ ഡ​ൽ​ഹിക്കാ​ഴ്ച. ബെ​ഡും വെ​ൻറി​ലേ​റ്റ​റും അ​ന്വേ​ഷി​ച്ചു​ള്ള വി​ളി​ക​ൾ നി​ര​ന്ത​ര​മാ​യി വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. വി​വി​ധ കോ​ള​നി​ക​ളി​ലേ​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട വ​ള​ൻറിയ​ർ​മാ​ർ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന അ​നു​ഭ​വങ്ങൾ പ​ങ്കു​വെ​ക്കു​ന്നു.

സി​ലി​ണ്ട​റു​മാ​യി ചെ​ന്ന് ചേ​രു​മ്പോ​ഴേ​ക്കും മ​രി​ച്ചു​പോകു​ന്ന​വ​രു​ടെ ക​ഥ​ക​ൾ, അ​വ​സാ​ന ശ്വാ​സ​ത്തി​ൽ​നി​ന്ന് ഓ​ക്‌​സി​ജൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​ർ സ​മീ​പ​ത്തെ​ത്തി​യ​തുകൊ​ണ്ടു മാ​ത്രം ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​വ​രു​ടെ ക​ഥ​ക​ൾ... റ​മ​ദാ​നി​ൽ നേ​ടി​യെ​ടു​ത്ത​തും പെ​രു​ന്നാ​ൾ പ്ര​ഘോ​ഷ​ണം ചെ​യ്യു​ന്ന​തു​മാ​യ എം​പ​തി ഏ​റ്റ​വും പ്ര​സ​ക്ത​മാകു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​വി​ടെ. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളും ഒ​ട്ടും ശു​ഭ​മ​ല്ല. റ​മ​ദാ​നി​ൽനി​ന്ന് ശ​വ്വാ​ലി​ലേ​ക്ക് തു​റ​ക്കു​ന്ന വാ​തി​ലു​ക​ൾ അ​നു​ക​മ്പ​യുടേതും സ​ഹാ​നു​ഭൂ​തി​യു​ടേ​തും ആ​യി​രി​ക്ക​ട്ടെ. ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്നു​വെ​ങ്കി​ൽ മ​നു​ഷ്യ​കു​ല​ത്തെ ത​ന്നെ ര​ക്ഷി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ് എ​ന്ന ഖുർആ​ൻ അ​ധ്യാ​പ​നമാക​ട്ടെ ന​മു​ക്ക് പ്ര​ചോ​ദ​നം.

ലോ​ക​ത്തെ​ങ്ങു​മു​ള്ള എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും പെ​രു​ന്നാ​ൾ ആ​ശം​സ​ക​ൾ.

(ജമാഅത്തെ ഇസ്​ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ആണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eideid ul fitrramadan
News Summary - Article about Eid
Next Story