െഎൻസ്ൈറ്റനെ തിരുത്തിയ പ്രതിഭ
text_fieldsലോകം കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞരിൽ ഒരാളെയാണ് ഇ.സി.ജി. സുദർശെൻറ വിയോഗത്തിലൂടെ നമുക്ക് നഷ്ടമാകുന്നത്. അദ്ദേഹത്തിെൻറ പ്രഫഷനൽ ലൈഫിെൻറ ഭൂരിഭാഗവും ചെലവഴിച്ചത് അമേരിക്കയിലാണെങ്കിലും ആ വേരുകൾ ആണ്ടുകിടക്കുന്നത് കേരളത്തിലാണെന്നതിൽ ഒാരോ മലയാളിക്കും അഭിമാനിക്കാം. ആൽബർട്ട് ഐൻസ്റ്റൈെൻറ സിദ്ധാന്തത്തെപ്പോലും തിരുത്തി ശാസ്ത്രലോകത്തെ ഞെട്ടിച്ച പ്രതിഭയായിരുന്നു അദ്ദേഹം. പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ പ്രപഞ്ചത്തിൽ ഒന്നിനും കഴിയില്ലെന്നായിരുന്നു ഐൻസ്റ്റൈെൻറ സിദ്ധാന്തം. എന്നാൽ, പ്രകാശ വേഗത്തെ അധികരിക്കാൻ കഴിയുന്ന കണങ്ങളുടെ നിലനിൽപ് സുദർശൻ പ്രവചിച്ചു.
ടാക്കിയോണുകളെന്നായിരുന്നു ആ സൈദ്ധാന്തിക കണങ്ങളെ ശാസ്ത്രലോകം വിശേഷിപ്പിച്ചത്. വൈദ്യനാഥ് മിശ്രയുമായി ഒന്നിച്ച് സുദർശൻ നടത്തിയ ‘ക്വാണ്ടം സീനോസ് ഇഫക്ട്’ എന്ന കണ്ടെത്തലിന് 2005ൽ നൊബേൽ പുരസ്കാരത്തിെൻറ വക്കോളം അദ്ദേഹം എത്തിയിരുന്നു. ശാസ്ത്രലോകം ഒന്നായി നൊബേലിനുവേണ്ടി വാദിച്ചെങ്കിലും നൊബേലിന് ഒരുവർഷത്തിൽ മൂന്നിൽ കൂടുതൽ പേരെ പരിഗണിക്കില്ലെന്ന വാദത്തിൽ അദ്ദേഹം പിന്തള്ളപ്പെട്ടു. പിന്നീട് പലതവണയും നൊബേലിെൻറ പടിവാതിൽവരെ അദ്ദേഹം എത്തിയെങ്കിലും ചട്ടങ്ങളും നിയമങ്ങളും എന്തുകൊണ്ടോ അദ്ദേഹത്തിനുനേരെ മുഖംതിരിഞ്ഞ് നിൽക്കുകയായിരുന്നു. എന്നാൽ, അദ്ദേഹത്തിെൻറ തന്നെ സിദ്ധാന്തങ്ങൾ അടിസ്ഥാനമാക്കി പഠനം നടത്തിയ ശാസ്ത്രജ്ഞനെ പിൽക്കാലത്ത് നൊബേൽ കൊടുത്ത് ആദരിക്കുന്നതും ലോകം കണ്ടു. അന്ന് അദ്ദേഹം പറഞ്ഞത് കെട്ടിടത്തിെൻറ അടിസ്ഥാനം കെട്ടിയവനെ അംഗീകരിക്കാനേ മടിയുള്ളൂ, അതിന്മേൽ കല്ലുവെച്ച് പൊക്കിയവരെ ആദരിക്കാൻ എന്തിന് മടിക്കണമെന്നായിരുന്നു. ആ വാക്കുകളിൽ എല്ലാം ഉണ്ടായിരുന്നു.
റോച്ചസ്റ്റര്‍ സര്‍വകലാശാലയില്‍ റോബര്‍ട്ട് മാര്‍ഷാക്കുമായി ചേര്‍ന്ന് സുദര്ശന് രൂപംനല്കിയ ‘വി മൈനസ് എ’ സിദ്ധാന്തമാണ് ക്ഷീണബലരഹസ്യത്തിെൻറ താക്കോലായി പിന്നീട് മാറിയത്. ക്വാണ്ടം പ്രകാശീയത (ക്വാണ്ടം ഓപ്റ്റിക്സ്) എന്ന പഠനശാഖക്ക് 1960കളില്‍ അടിത്തറയിട്ടതിലെ പ്രധാനിയും ഇദ്ദേഹമായിരുന്നു.
ഇന്നും അദ്ദേഹത്തിെൻറ പ്രവചനങ്ങളെപ്പറ്റി ഗവേഷണം നടക്കുകയാണ്. ഭാവിയിൽ അദ്ദേഹത്തിെൻറ വാദം ശരിയായിക്കൂടെന്നില്ല. ഐൻസ്റ്റെെൻറ വാദംതന്നെ വർഷങ്ങൾക്കു ശേഷമാണ് കൂടുതൽ ആധികാരികമായി തെളിയിക്കപ്പെട്ടത്. എന്തായാലും ഭാരതത്തിന് ലോകശാസ്ത്രത്തിന് കൊടുക്കാൻ കഴിഞ്ഞ ഐൻസ്റ്റൈന് തുല്യമായ വ്യക്തിയാണ് ഇ.സി.ജി. സുദർശൻ.
ലോകശാസ്ത്രത്തെ ൈകക്കുമ്പിളിൽ കൊണ്ടുനടക്കുമ്പോഴും അദ്ദേഹത്തിെൻറ എളിമ ഏതൊരാളെയും അതിശയിപ്പിക്കുന്നതായിരുന്നു. കോട്ടയത്തെ സാധാരണ സ്കൂളിലും കോളജിലുമായി പഠിച്ചു വളർന്ന ഒരു മനുഷ്യനാണ് പിന്നീട് മദ്രാസിൽ പോയി ഡിഗ്രി എടുത്ത് വിദേശത്തു പോയി ഗവേഷണം നടത്തി ഇംഗ്ലീഷുകാർക്ക് അറിവുകൾ പകർന്നുനൽകിയത്. ഇത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിെൻറയും പാരമ്പര്യത്തിെൻറയും മകുടോദാഹരണമാണ്. അദ്ദേഹത്തിെൻറ നഷ്ടം ലോകത്തിന് നികത്താനാകാത്തതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഭാവിയിൽ അദ്ദേഹത്തെപ്പോലുള്ള ശാസ്ത്രജ്ഞൻ ഈ മണ്ണിൽനിന്ന് ഉയർന്നുവരണമേ എന്നുമാത്രമാണ് ഇപ്പോൾ പ്രാർഥിക്കാനുള്ളത്.
(മുൻ ഐ.എസ്.ആർ.ഒ ചെയർമാനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.