മനുഷ്യമഹത്ത്വം കണ്ട ഗാന്ധിജി
text_fieldsമഹാത്മ ഗാന്ധി കടന്നുചെല്ലാത്ത മണ്ഡലങ്ങളില്ല. അെതല്ലാം ഇന്ത്യയെ ആ കാലഘട്ടത്തിൽ ഗ്രസിച്ചുകൊണ്ടിരുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാനായിരുന്നു. അതിനെ എതിർക്കാനും കടിഞ്ഞാണിടാനുമുള്ള വഴികളാരായുകയായിരുന്നു ആ മഹാത്മാവ്. ജാതി ഇന്ത്യൻ രാഷ്ട്രീയത്തിന് എന്നും ഒഴിയാബാധയായി നിലനിന്ന പ്രതിഭാസമാണ്. അത് ഇന്ത്യയുടെ രാഷ്ട്രീയസ്വഭാവത്തിെൻറ ഒരു ഭാഗമാണ്. അതിനെ കുറെയൊെക്ക എതിർക്കാൻ കഴിഞ്ഞത് മഹാത്മ ഗാന്ധിക്കു മാത്രമാണ്. സ്വതഃസിദ്ധമായ രാഷ്ട്രീയശൈലിയിലൂടെ അതിനെ ദുർബലപ്പെടുത്തുകയായിരുന്നു ഗാന്ധി. ജാതി ഇന്ത്യക്ക് വെല്ലുവിളിയാണെന്ന് അദ്ദേഹം കണ്ടു. അതിനാൽ, അയിത്തവുമായുള്ള യുദ്ധമായിരുന്നു ആദ്യം ഗാന്ധി നയിച്ചത്. അസ്പൃശ്യത ഇന്ത്യയെ ഗ്രസിച്ചതുപോലെ മറ്റൊരു രാജ്യത്തെയും ബാധിച്ചില്ല. അതു വലിയ അളവോളം മനസ്സിലാക്കിയ നേതാവായിരുന്നു മഹാനായ അംബേദ്കർ. അദ്ദേഹം ജനിച്ചുവളർന്ന ചുറ്റുപാട് അതായിരുന്നതുകൊണ്ട്. എന്നാൽ, സമൂഹത്തെ ഇതിെൻറ ആപത്കരമായ വശങ്ങളെക്കുറിച്ചും നാടിന് അതുയർത്തുന്ന ഭീഷണിയെക്കുറിച്ചും അത്രയെളുപ്പത്തിൽ ബോധ്യപ്പെടുത്താനാവുമായിരുന്നില്ല. എന്നാൽ, ശ്രമകരമായ അധ്വാനത്തിലൂടെ ഗാന്ധി അതുചെയ്തു. അതാണ് അദ്ദേഹത്തിെൻറ മഹത്ത്വം.
ജാതിപ്രശ്നവും അയിത്തവും കൈകാര്യം ചെയ്തതിൽ അംബേദ്കറുമായും അദ്ദേഹത്തിന് സമരം ചെയ്യേണ്ടിവന്നു. അത് അത്ര നിസ്സാരമായിരുന്നില്ല. ഗാന്ധിയുടെ നേതൃത്വം അംബേദ്കർ അംഗീകരിച്ചിരുന്നില്ല. കാഴ്ചപ്പാടിലെ വ്യത്യസ്തതയായിരുന്നു കാരണം. പല ഘട്ടങ്ങളിലും ഇതു പുറത്തുവന്നിരുന്നു. അംബേദ്കർ ഒരു രാഷ്ട്രീയ സംഘാടകനായിരുന്നില്ല. അതിൽ അേദ്ദഹം ഗാന്ധിയുടെ ബഹുകാതം പിറകിലേ വരൂ. അദ്ദേഹത്തിെൻറ മാനസികമായ ഉയർന്ന നിലവാരം കൊണ്ടാണ് പിന്നാക്കം നിൽക്കുന്ന അസ്പൃശ്യരായ ജനതയുടെ നേതാവും വക്താവുമായി മാറിയത്. പിന്തള്ളപ്പെട്ടുപോയ ജാതികളുടെ സ്വത്വം ഗാന്ധിജി തിരിച്ചറിഞ്ഞു. ‘യങ് ഇന്ത്യ’ എന്ന അദ്ദേഹത്തിെൻറ പത്രത്തിെൻറ പേരു മാറ്റി ‘ഹരിജൻ’ എന്നാക്കി. അത് അന്ന് അംബേദ്കർക്കും കൂടെയുള്ളവർക്കും ദഹിച്ചില്ല. ഇന്നും അത് പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നു. തങ്ങളെ താഴ്ത്തിക്കാണാനുള്ള ശ്രമമാണെന്നും മറ്റും മായാവതിയെപ്പോലുള്ള നേതാക്കൾ പറഞ്ഞു നടക്കുന്നു. വാസ്തവത്തിൽ അതായിരുന്നില്ല. ഇന്ത്യൻ സമൂഹത്തിലെ മേൽത്തട്ടിലുള്ളവരെ ഇവരുടെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്താനും അവരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടാനുമുള്ള ശ്രമത്തിെൻറ ഭാഗമായിരുന്നു അത്. എന്നാൽ, അംബേദ്കർക്ക് അതിലൊക്കെ രോഷമുണ്ടായിരുന്നു.
1942ൽ അംബേദ്കർ വൈസ്രോയി എക്സിക്യൂട്ടിവ് കൗൺസിൽ അംഗമായി. രണ്ടാം ലോകയുദ്ധത്തിെൻറ അവസാനഘട്ടം. ഗാന്ധി അന്ന് പുണെയിലെ ആഗാഖാൻ പാലസിലെ തടവിൽ നിരാഹാരസമരത്തിലായിരുന്നു. ആരോഗ്യനില ഏറെ മോശമായി. ഡോക്ടർമാർ മുന്നറിയിപ്പു നൽകി. മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് യുദ്ധത്തിൽ ജപ്പാനെ സഹായിക്കണമെന്നും അതിനാൽ, ൈവസ്രോയി കൗൺസിലിൽനിന്ന് രാജിവെക്കണമെന്നും ഗാന്ധിയുമായി സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. അതെന്തിനാണെന്ന് അംബേദ്കറുടെ ചോദ്യം. ഗാന്ധി ഇക്കാര്യത്തിൽ സമരത്തിലാണെന്നും ജീവൻ അപകടത്തിലാണെന്നും പറഞ്ഞപ്പോൾ അംബേദ്കർ തിരിച്ചുചോദിച്ചു: ‘‘അതിനെന്താ? അദ്ദേഹം പോയെന്നു കരുതി ഇവിടെ ഒന്നും സംഭവിക്കില്ലല്ലോ?’’ ആ മനുഷ്യനെയാണ് പിന്നീട് ഗാന്ധി പേട്ടലിനോടും ആസാദിനോടും പറഞ്ഞ് കാബിനറ്റിലേക്ക് കൊണ്ടുവരുന്നത്; ഭരണഘടന നിർമാണ സമിതിയുടെ ചെയർമാനാകണമെന്നു പറയുന്നത്. ഗാന്ധിയുടെ മഹത്ത്വവും പ്രശ്നങ്ങളോടുള്ള അദ്ദേഹത്തിെൻറ നിഷ്കൃഷ്ടമായ വേറിട്ട സമീപനവുമാണ് ഇവിടെ കാണാൻ കഴിയുന്നത്. ഇതേ അംബേദ്കർ 1948 ജനുവരി 31ന് വൈകീട്ട് അഞ്ചരക്ക് ഗാന്ധിജി വെടിയേറ്റു കിടന്നപ്പോൾ കരയുകയായിരുന്നു. അദ്ദേഹത്തിന് അത് സഹിക്കാനായില്ല. ഗാന്ധിയുടെ സ്വഭാവസവിശേഷതയായിരുന്നു അത്. മാനസികമായി തന്നോട് ആര് മുഷിപ്പു കാണിക്കുന്നുണ്ടോ എന്നത് ഗാന്ധിക്കു വിഷയമായിരുന്നില്ല.
ഒരിക്കൽ ഗാന്ധിജി നെഹ്റുവിനോട് പറഞ്ഞു: ‘‘നിങ്ങൾ എന്നെക്കാളധികം പൊതുയോഗങ്ങളിൽ പ്രസംഗിക്കാറുണ്ടല്ലോ. എനിക്കീ പ്രാർഥനായോഗങ്ങളേയുള്ളൂ. അതുകൊണ്ട് ഒരു കാര്യം ചെയ്യൂ. ഇപ്പോൾ ഇതാ സുഭാഷ് ബാബു (സുഭാഷ്ചന്ദ്ര ബോസ്) നമുക്ക് ‘ജയ് ഹിന്ദ്’ എന്ന പുതിയൊരു മുദ്രാവാക്യം തന്നിരിക്കുന്നു. ഇനി താങ്കൾ ഏതു പ്രസംഗവും ഉപസംഹരിക്കുന്നത് ഇൗ മുദ്രാവാക്യമുയർത്തിയാവെട്ട. എന്നാൽ, ജനങ്ങൾക്ക് അതിെൻറ പ്രാധാന്യം മനസ്സിലാകും’’. ഇങ്ങനെ ഒാരോ പ്രശ്നത്തെക്കുറിച്ചും വളരെ സൂക്ഷ്മമായി, സമൂഹത്തിെൻറ അടിത്തട്ടിലേക്കിറങ്ങിവന്ന് സാധാരണക്കാർക്കൊപ്പം നിന്ന് അത് പഠിെച്ചടുത്തും വിശകലനം ചെയ്തും പരിഹാരങ്ങൾ കാണാനും മുന്നോട്ടുനീങ്ങാനും ശ്രമിക്കുകയായിരുന്നു ഗാന്ധി. അംബേദ്കറുടെ സംഭാവനകളെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. അതേസമയം, അത് എവിടെ, എങ്ങനെ ഉപയോഗപ്പെടുത്തണം എന്നും ധാരണയുണ്ടായിരുന്നു.
ഹരിജനോദ്ധാരണം പിന്നീട് കോൺഗ്രസ് തങ്ങളുടെ അധികാര രാഷ്ട്രീയത്തിന് മുതൽക്കൂട്ടാനുള്ള പല മുദ്രാവാക്യങ്ങളിൽ ഒന്നാക്കി മാറ്റി. എന്നാൽ, കീഴ്ജാതിക്കാരെ ഉയർത്തിക്കൊണ്ടുവരാൻ ഗാന്ധി നടത്തിയ ശ്രമം പിന്നീടാരും നടത്തിയിട്ടില്ല. പണ്ഡിറ്റ് നെഹ്റു ഇൗയൊരു രാഷ്ട്രീയം കൈയൊഴിച്ചെന്നു പറയാനാവില്ലെങ്കിലും അതൊന്നും ഗാന്ധിയുടെ പിന്തുടർച്ചയായില്ല. അതുകൊണ്ടാണ് ഗാന്ധി അതുല്യനായിരുന്നു എന്നു പറയുന്നത്. കാലഘട്ടത്തിലെ പ്രശ്നങ്ങളോടുള്ള അദ്ദേഹത്തിെൻറ പ്രതികരണങ്ങൾ മറ്റെല്ലാ നേതാക്കളിൽനിന്നും വ്യത്യസ്തമായിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് അദ്ദേഹം ദേശീയപ്രസ്ഥാനത്തിെൻറ കർമപരിപാടികൾ ആവിഷ്കരിച്ചത്. എന്നിട്ടും മുസ്ലിംകളെ വേണ്ടരീതിയിൽ, ജിന്നയെപ്പോലൊന്നും, സ്വാധീനിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. അതേസമയം, അലി സഹോദരന്മാരെ സ്വാധീനിക്കാൻ അദ്ദേഹത്തിനായി. അബുൽകലാം ആസാദിനെ എന്നും കൂടെനിർത്താനും.
മുൻ കേന്ദ്രമന്ത്രിയും എഴുത്തുകാരനുമാണ്
ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.