സർദാർ ബുദ്ധി
text_fieldsസ്വരം നന്നാകുേമ്പാൾ പാട്ടുനിർത്തുന്നതാണ് ബുദ്ധി. എന്നാൽ, ഇടറിയ സ്വരം നന്നാക്കിയെടുത്ത് പാട്ടു നിർത്താൻ അതിലുമപ്പുറം വിരുത് വേണം. നേടിയ ബിരുദങ്ങൾക്കൊപ്പം ഇൗ വിരുതും സ്വന്തമാക്കിയതാണ് ജഗദീഷ് സിങ് ഖെഹാറിന് എന്നും തുണയായത്. ഇല്ലെങ്കിൽ കഴിഞ്ഞ ആഗസ്റ്റിൽ ആത്മഹത്യ ചെയ്ത അരുണാചൽ മുൻ മുഖ്യൻ കാലിഖോ പുലിെൻറ മരണക്കുറിമാനത്തിെൻറ മാരണത്തിൽ ഉള്ള മാനവും തുലഞ്ഞേനേ. എന്നാൽ, നിയമവഴിക്കു വന്നത് അതിെൻറ പഴുതിലൂടെത്തന്നെ നേരിട്ട് പരാജയപ്പെടുത്തുന്നതിൽ ഖെഹാർ വിജയിച്ചു. എന്നല്ല, കൊല്ലം ഒന്നു കഴിയുേമ്പാൾ ഇൗ ആഗസ്റ്റിലെ അവസാന ഞായറാഴ്ച ഒൗദ്യോഗികജീവിതത്തിൽനിന്നു പടിയിറങ്ങുന്നത് രണ്ടു സുപ്രധാന വിധികൾക്കു മുൻകൈയെടുത്ത് രാജ്യത്തിനകത്തും പുറത്തും ജനകീയതയുടെ കൊടുമുടിയേറിയ ശേഷമാണ്. സഹജീവികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള അമ്പുകളിൽനിന്നു തെന്നിമാറി എട്ടു മാസക്കാലം പരമോന്നത നീതിപീഠത്തിെൻറ അത്യുന്നതപദവിയിൽനിന്ന് ഒഴിയുേമ്പാൾ ബാറിനെയും ബെഞ്ചിനെയും കൂട്ടിയിണക്കിയെന്ന ഖ്യാതികൂടി സഹപ്രവർത്തകരിൽനിന്നു സ്വന്തമാക്കാൻ കഴിഞ്ഞു എന്നതും ആ ശിഖബുദ്ധിയുടെ മഹിമതന്നെ.
ഒഴുക്കിനെതിരെയുള്ള ഇൗ കുതിപ്പ് പരമ്പരാഗതമായി ലഭിച്ചതാെണന്ന് അനുകൂലികൾ പറയുേമ്പാൾ കാറ്ററിഞ്ഞു പാറ്റുന്നയാളെന്നാണ് വിമർശകരുടെ വിശേഷണം. എന്തായാലും സർദാർജിയുടെ ഒരു വല്ലഭത്വം പ്രകടിപ്പിക്കുന്നതിൽ അദ്ദേഹം മോശമൊട്ടും വരുത്തിയില്ലെന്ന് എല്ലാവരും ഏകകണ്ഠമായി സമ്മതിച്ചുതരും. കർമഫലത്തേക്കാൾ ജന്മനക്ഷത്രത്തിനാണ് സുപ്രീംകോടതി അധ്യക്ഷസ്ഥാനത്തേക്ക് യോഗം എന്നു പറയുന്നവരുണ്ട്. പ്രായക്കൂടുതലും രാഷ്ട്രീയസ്വാധീനവുമാണ് ചീഫ് ജസ്റ്റിസിെൻറ ജാതകം കുറിക്കുന്നത്. അതു മതിയായ അളവിൽ ഉള്ളതാണ് ഖെഹാറിന് തുണയായത്. പദവി കിട്ടിയാൽ പിെന്നയെന്ത് എന്നു മറ്റാരും പറഞ്ഞുകൊടുക്കേണ്ടതില്ല. പിടി വിടാതിരിക്കാനും ഒന്നാം പടിയിൽ ഉൗന്നി ഉന്നതിയിലേക്ക് അടുത്ത പടവുകൾ ചാടിക്കയറാനും കേമത്തമുണ്ട്. മുത്തച്ഛെൻറ കാലത്തു നാടുവിട്ട് പ്രവാസത്തിൽ ബാല്യം കഴിച്ച് നാട്ടിൽ തിരിച്ചെത്താനും രാജ്യത്തെ ഒൗദ്യോഗികസംവിധാനങ്ങളിലൊന്നിെൻറ അമരത്തെത്താനും കഴിഞ്ഞതിൽ മറ്റാരെയുംപോലെ അമ്പരപ്പ് ഖെഹാറിനുമുണ്ട്. അതങ്ങ് തുറന്നു സമ്മതിക്കണമെന്നില്ലെന്നേയുള്ളൂ. തെൻറ കുറവുകൾ പദവിയുടെ വിലയിടിക്കരുതെന്ന കരുതലിൽ മുറുകെ പിടിച്ചു. പടി കയറിപ്പോയ ശേഷം കണ്ണെടുത്തു നോക്കിയില്ലെന്ന് പണ്ട് ഉപദേശം നൽകിയവർ കുശുമ്പു പറയുന്നതിൽ കാര്യമുണ്ടാവാം. എന്നാൽ, ചീഫ് ജസ്റ്റിസ് അതൊന്നും ഗൗനിച്ചുകൂടെന്നുതന്നെയായിരുന്നു ഗമ.
സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ സജീവമായ കുടുംബത്തിലായിരുന്നു ജനനം. പ്രപിതാമഹൻ ഡോ. വസീർ ചന്ദ് ആര്യസമാജം നേതാവും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന മഹാത്മ ഹൻസ്രാജ്് സ്ഥാപിച്ച ദയാനന്ദ് ആംഗ്ലോ വേദിക് എന്ന ഡി.എ.വി സ്ഥാപനങ്ങളുടെ നടത്തിപ്പുകാരിലൊരാളായിരുന്നു. സ്വാതന്ത്ര്യസമരത്തിനു പഞ്ചാബിൽ തിരികൊളുത്തുന്നവരിൽ ഡോ. വസീറുെണ്ടന്നു കണ്ട് ബ്രിട്ടീഷുകാർ വേട്ടയാടിത്തുടങ്ങിയപ്പോൾ ആഫ്രിക്കയിലേക്കു കടന്നു. കെനിയയിലെ െനെറോബിയിൽ കൂടുകെട്ടിയ കുടുംബത്തിലെ രണ്ടാം തലമുറയിലായിരുന്നു ഖെഹാറിെൻറ ജനനം- 1952 ആഗസ്റ്റ് 28ന്. കുടുംബം പ്രവാസം മതിയാക്കി ഇന്ത്യയിൽ തിരിച്ചെത്തുേമ്പാൾ സ്കൂൾ കുട്ടിയായിരുന്നു. 1974ൽ പഞ്ചാബ് സർവകലാശാലയിൽനിന്നു നിയമബിരുദം നേടി. ’77ൽ മാസ്റ്റർ ബിരുദം നേടിയത് സ്വർണമെഡലോടെ. 1979ൽ പഞ്ചാബ്- ഹരിയാന ഹൈകോടതിയിൽ പ്രാക്ടീസ് ചെയ്തായിരുന്നു അഭിഭാഷകവൃത്തിയിലെ സജീവ അരങ്ങേറ്റം. ഹിമാചൽ പ്രദേശ് ഹൈകോടതി, പഞ്ചാബിലെ അഡീഷനൽ അഡ്വക്കറ്റ് ജനറൽ, സീനിയർ സ്റ്റാൻഡിങ് കോൺസൽ, സീനിയർ അഡ്വക്കറ്റ് എന്നീ നിലകളിലുണ്ടായിരുന്നു. 1999ൽ പഞ്ചാബ് -ഹരിയാന ഹൈകോടതിയിൽ ജഡ്ജിയായി നിയമനം. പതിറ്റാണ്ടു തികയുന്നതിനിടെ രണ്ടുതവണ അവിടെ ചീഫ് ജസ്റ്റിസിെൻറ ചുമതല വഹിച്ചു. രണ്ടു വർഷം കഴിയുേമ്പാൾ സുപ്രീംകോടതിയിലേക്ക് -2011 സെപ്റ്റംബർ 13ന്. ഇൗ വർഷം ജനുവരിയിൽ സുപ്രീംകോടതിയുടെ അധ്യക്ഷസ്ഥാനത്തെത്തിയ അദ്ദേഹം അവിടെയെത്തുന്ന ആദ്യ സിഖുകാരനായിരുന്നു.
സിഖുകാരെൻറ ശാഠ്യവും കണിശതയുമൊക്കെ ജോലിയിലും ജീവിതത്തിലും ഒരുപോലെ പ്രതിഫലിപ്പിച്ചെന്ന് കാഴ്ചക്കാർ പറയുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടായി, മൂന്നു മാസത്തിലൊരിക്കൽ മുറ തെറ്റാതെ രക്തം ദാനം ചെയ്തുപോന്നു. ചോര കൊടുത്തു കഴിഞ്ഞു മടങ്ങുന്നത് കോടതി ബെഞ്ചിലേക്കുതന്നെ. പ്രിയപ്പെട്ട അച്ഛൻ മരിച്ച പിറ്റേന്നാൾ േജാലിക്കു കയറിയയാളാണ്. ഞായറാഴ്ചയാണെങ്കിലും വണ്ടി വൃത്തിയാക്കി ഒൗദ്യോഗികകൃത്യത്തിനിറങ്ങും. അവധിയും അവധിക്കാലവുമൊക്കെ ഇങ്ങനെ സജീവമാക്കുന്നത് സഹജീവികളിൽ പലർക്കും പിടിച്ചില്ല. ഏറ്റവും മോശം ചീഫ് ജസ്റ്റിസെന്നു വിധിയെഴുതിയ സുപ്രീംകോടതി അഭിഭാഷകൻ രാജീവ് ധവാൻ പറഞ്ഞ പ്രധാനപരാതിയും ഇൗ അവധി നോക്കാത്ത ശീലമായിരുന്നു. മതാചാരങ്ങളോടുമുണ്ട് ഇൗ കണിശത. മുത്തലാഖ് വിധിയിൽ വ്യക്തിനിയമത്തോട് കാട്ടിയ മമത അതിെൻറ ഭാഗമാകാം.
2009ൽ പഞ്ചാബ് -ഹരിയാന ഹൈകോടതിയുടെ ഒരു ഫുൾബെഞ്ച് വിധിയിൽ മുടിയിലെയും താടിയിലെയും പുരികത്തിലെ പോലും രോമങ്ങൾ സിഖുകാരന് എത്രമാത്രം പവിത്രമാണെന്ന് വിശദീകരിച്ചയാളാണ്. മുടി ഡൈ ചെയ്യുന്നതും മതാചാര വിരുദ്ധമാണ് എന്നുപോലും പറഞ്ഞു അന്ന്. ദോഷൈകദൃക്കുകൾ ഇതൊന്നും അംഗീകരിക്കാൻ തയാറല്ല. ഒരു സാധാരണ വക്കീലിൽ കവിഞ്ഞൊന്നുമില്ലാത്തയാളെന്നും പ്രശസ്തിക്കും അധികാരത്തിനും പിറകെ പോകുന്നയാളെന്നുമൊക്കെ അവർ പരദൂഷണം പറയുന്നുണ്ട്. അരുണാചലിൽ കൂറുമാറി മന്ത്രിസഭയുണ്ടാക്കിയ കാലിഖോ പുലിനെ നീക്കിയത് മറിച്ചാക്കാൻ കോടികളുടെ കൈക്കൂലി ആവശ്യപ്പെെട്ടന്ന പുലിെൻറ ആത്മഹത്യ കുറിപ്പിലെ ആരോപണമുണ്ട്്. മക്കൾ തരുൺവീർ, കരൺവീർ, വീരേന്ദർ എന്നീ അഭിഭാഷകരെ സ്റ്റേറ്റ് പാനലിലെത്തിച്ചു എന്ന് ആക്ഷേപമുണ്ട്്. അതൊക്കെ നിഷ്പ്രഭമാക്കാൻ ഏതാനും വിധിപ്രസ്താവങ്ങൾ കൊണ്ടു കഴിഞ്ഞു. ആര് എന്തൊക്കെ പറയെട്ട, എല്ലാം ചുക്കിച്ചുഴിഞ്ഞെടുത്ത് പണത്തിനു വേണ്ടി ആരാന് പണയം വെക്കുന്ന മുടിയൻ ഭരണത്തിെൻറ കാലത്ത് പൗരന്മാരുടെ സ്വത്വവും സ്വകാര്യതയും സുരക്ഷിതമാക്കാനുള്ള ഉത്തരവ് നൽകി മുഴുവൻ ജനങ്ങളുടെയും കൈയടി വാങ്ങി, പൊട്ടിച്ചിരിച്ചുള്ള ആ തിരിച്ചുപോക്കുണ്ടല്ലോ; ഒൗദ്യോഗികമെന്നല്ല, ജീവിതത്തിൽതന്നെ ഒരാൾക്ക് ആനന്ദലബ്ധിക്കിനിയെന്തു വേണം!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.