ശയ്യാവലംബൻ?
text_fields
കോവിഡ് പ്രതിരോധത്തിെൻറ ഉത്തര കൊറിയൻ മാതൃകയോളം വരുമോ നമ്മുടെ കേരള മോഡ ൽ? നിഷ്പക്ഷമതികളുടെ ഉത്തരം ഇല്ല എന്നായിരിക്കും. സംശയമുള്ളവർക്ക് കണക്കുകൾ പരി ശോധിക്കാം. കേരളത്തിൽ 450ഒാളം പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. നാലുമാസം പ്രായ മുള്ള പിഞ്ചുകുഞ്ഞടക്കം മരിച്ചു. ഇപ്പോഴും കോവിഡ് ഭീതിയിൽ അടച്ചുപൂട്ടി കഴിയുകയാണ ് ഇവിടെ. എന്ന് രക്ഷപ്പെടുമെന്ന് ഒരു പിടിയുമില്ല. ഇനി വടക്കൻ കൊറിയയിലേക്ക്. ഇതുവരെ ഒരു കോവിഡ് രോഗിപോലും അവിടെ ഇല്ല. ജനുവരിയിൽതന്നെ, ടൂറിസ്റ്റുകളുടെ പ്രവേശനം തടഞ്ഞു; രോഗം സംശയിച്ച രണ്ടായിരത്തിൽപരം പേരെ നിരീക്ഷണത്തിലിട്ടു. ഏപ്രിൽ 23ന് ഉത്തര കൊറിയയുടെ ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കു പ്രകാരം മൊത്തം 740 ടെസ്റ്റുകൾ; എല്ലാം നെഗറ്റിവ്. ഇൗയൊരു ഘട്ടത്തിലേക്ക് കടക്കാൻ കേരളത്തിന് ഇനിയുമെത്ര സഞ്ചരിക്കണം! എന്നിട്ടും കേരളത്തെ പ്രശംസകൊണ്ട് വാരിപ്പൊതിയുകയാണ് മാധ്യമങ്ങൾ. അരനൂറ്റാണ്ടിലേറെയായി കമ്യൂണിസ്റ്റ് വർക്കേഴ്സ് പാർട്ടി കെട്ടിപ്പൊക്കിയ കൊറിയൻ മാതൃകയെ ഇതേ മാധ്യമങ്ങൾ അധിക്ഷേപിക്കുകയും ചെയ്യുന്നു.
നേരിട്ടുള്ള അധിക്ഷേപം മേൽസൂചിപ്പിച്ച കണക്കുകളുടെ പശ്ചാത്തലത്തിൽ സാധ്യമല്ലാത്തതിനാൽ, രാഷ്ട്രനായകെൻറ ആരോഗ്യവിവരങ്ങളിൽ ഉൗഹാപോഹം പ്രചരിപ്പിക്കുകയാണ് സിൻഡിക്കേറ്റുകാർ. ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ മരണാസന്നനാണെന്ന പ്രചാരണത്തിലൂടെ രാജ്യത്തിെൻറ ആരോഗ്യസ്ഥിതിതന്നെ മോശമാണെന്ന് വരുത്തിതീർക്കാനാണ് ഇക്കൂട്ടരുടെ ശ്രമം. ഇത് സാമ്രാജ്യത്വത്തിെൻറ കമ്യൂണിസ്റ്റ് വിരുദ്ധതയാണോ അതോ കിം എന്ന ഭരണാധികാരിയോടുള്ള സഹജമായ അസൂയയാണോ എന്നൊന്നും വ്യക്തമല്ല. ഏതായാലും ഇൗ രാഷ്ട്രീയ പുറപ്പാടിനെതിരെ ഒടുവിൽ നേതാവുതന്നെ രംഗത്തെത്തിയിരിക്കുന്നു. ചെറിയ ശസ്ത്രക്രിയ ഒക്കെ കഴിഞ്ഞിട്ടുണ്ടെന്നത് ശരിയാണ്, എങ്കിലും ഉടൻ തിരിച്ചുവരുമെന്നാണ് ഫേസ്ബുക്കിലൂടെ മാലോകരെ അറിയിച്ചിരിക്കുന്നത്. കിം നേരിെട്ടത്തിയിട്ടും, ടിയാെൻറ സ്വഭാവം നന്നായി അറിയുന്നതുകൊണ്ടാവാം, അയൽക്കാരനും സുഹൃത്തുമായ ചൈനക്ക് ഇേപ്പാഴും വിശ്വാസം വരാത്തപോലെ. അതിനാൽ, കിം കിടപ്പിലാണോ എന്നറിയാൻ മെഡിക്കൽ ടീമിനെ അയച്ചിരിക്കുകയാണ് അവർ.
കോവിഡ് പ്രതിരോധത്തിലെ കൊറിയൻ ‘മേൽക്കൈ’ തകർക്കുകയാണ് ‘റോയിേട്ടഴ്സി’െൻറയും സംഘത്തിെൻറയും ലക്ഷ്യമെന്ന് കരുതാൻ ന്യായം വേറെയുമുണ്ട്. എപ്പോഴൊക്കെ ഉത്തര കൊറിയ എവിടെയൊക്കെ തിളങ്ങിയോ, അപ്പോഴൊക്കെ കിമ്മിനെ ശയ്യാവലംബിയാക്കുക ഇക്കൂട്ടരുടെ പതിവാണ്. ഏതാനും വർഷം മുമ്പ് മിസൈൽ സാേങ്കതികരംഗത്ത് അവർ കുതിച്ചുചാട്ടം നടത്തിയപ്പോഴും ഇതുപോലെ അദ്ദേഹത്തെ മരണാസന്നനാക്കി. അന്ന് സൈന്യത്തിെൻറ ഗാർഡ് ഒാഫ് ഒാണർ സ്വീകരിക്കുന്ന ഫോേട്ടാ പങ്കുവെച്ചാണ് അതിനെ നേരിട്ടത്. അതിനുശേഷം, കുറച്ചുദിവസം പൊതുവേദിയിൽ കാണാതായപ്പോഴും ഇതേ ആളുകൾ പഴയ കഥ പറഞ്ഞുപരത്തി. പേക്ഷ, ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിെൻറയും മറ്റും ഞെട്ടിക്കുന്ന കഥകൾ പറഞ്ഞാണ് ഇതിനൊക്കെ മറുപടി നൽകിയത്. അതിനാൽ, കിമ്മിെൻറ ആരോഗ്യത്തെക്കുറിേച്ചാർത്ത് ടെൻഷൻ വേണ്ട. എന്നുവെച്ച് ഇക്കാര്യം പൂർണമായും അവിശ്വസിക്കുകയും വേണ്ട. ചൈന ചെയ്തതുപോലെ ഇടക്കൊക്കെ അവിടെയൊന്ന് പോയിനോക്കുന്നത് നന്നായിരിക്കും. കാരണം, ഉത്തര കൊറിയയുടെയും കിമ്മിെൻറയും കാര്യത്തിൽ എല്ലാം പ്രവചനാതീതമാണ്; സർവത്ര ദുരൂഹവുമാണ്. അരനൂറ്റാണ്ടിലേറെയായി വർക്കേഴ്സ് പാർട്ടി തീർത്ത കമ്യൂണിസ്റ്റ് ഇരുമ്പുമറക്കുള്ളിൽ ഞെരുങ്ങിയമരുന്ന ഒരു രാഷ്ട്രമാണത്. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ധാരക്കു പുറമെ, സ്വയം നിർണയാവകാശം എന്നർഥം വരുന്ന ‘ഷൂചെ’ എന്ന തീവ്രദേശീയതാ വാദം കൂടിയാകുേമ്പാൾ ഭരണകൂടത്തിെൻറ ഏകാധിപത്യ പ്രവണതകളുടെ കട്ടിയും കനവും പിന്നെയും കൂടും. രണ്ടര കോടി വരുന്ന ജനങ്ങളുടെ വായ് മൂടിക്കെട്ടിയും വിമതർക്കുനേരെ വെടിയുതിർത്തുമാണ് ‘ഷൂചെ’ പ്രാവർത്തികമാക്കുന്നത്. കിമ്മിെൻറ മുത്തച്ഛൻ കിം ഇൽ സൂങ് തുടങ്ങിവെച്ചതാണത്. കിം ആ ശൈലി കണ്ടു പഠിച്ചത് പിതാവ് കിം ജോങ് ഇല്ലിൽനിന്നും. ഒന്നേകാൽ ലക്ഷം ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശത്തെ വലിയൊരു മതിൽക്കെട്ടിൽ തളച്ചിട്ടാൽ അതിനെ നമുക്ക് ഉത്തര കൊറിയ എന്നു വിളിക്കാം. അതിനുള്ളിൽ എന്തുനടക്കുന്നുവെന്നറിയാൻ ഉ. കൊറിയയുടെ ഒൗദ്യോഗിക മാധ്യമങ്ങൾതന്നെ കനിയണം. അതില്ലാതാകുേമ്പാഴാണ് പാശ്ചാത്യ മാധ്യമങ്ങൾ ആരോഗ്യ കിംവദന്തികൾ പുറത്തുവിടുന്നത്.
2011ൽ കിം ജോങ് ഇല്ലിെൻറ മരണത്തെ തുടർന്നാണ് ഉൻ രാജ്യത്തിെൻറ പരമോന്നത നേതാവാകുന്നത്. മുപ്പതിൽ താഴെ മാത്രം പ്രായമുള്ള കിമ്മിനെ അമ്മാവൻ ജാങ് സോങ് തെയ്ക് സഹായിക്കുമെന്നാണ് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇല്ലിെൻറ വിശ്വസ്തനായിരുന്നു തെയ്ക്. അതിനാൽ, തെയ്ക്കിെൻറ നിഴലിൽ ഉൻ നിലകൊള്ളുമെന്നാണ് രാഷ്ട്രീയ പണ്ഡിറ്റുകൾ നിരീക്ഷിച്ചത്. ഏതാനും മാസങ്ങൾ അങ്ങനെതന്നെയായിരുന്നു. പിന്നെയാണ് തെയ്ക്കിെൻറ അറസ്റ്റ് വാർത്ത പുറത്തുവന്നത്. രാജ്യത്തെ ഒറ്റിക്കൊടുത്തു എന്ന കുറ്റംചുമത്തി അമ്മാവന് കിം കഴുമരം വിധിച്ചതോടെ, കിം പിതാവിനെയും മുത്തച്ഛനെയും കടത്തിവെട്ടുമെന്ന് ഉറപ്പിച്ചു. അധികാരത്തിെൻറ പങ്കുചോദിക്കുെമന്ന് കരുതിയപ്പോൾ അർധസഹോദരനെയും ഇതുപോലെ ഒതുക്കി. മൂന്നു വർഷം മുമ്പ് ക്വാലാലംപൂർ വിമാനത്താവളത്തിൽ വിഷം അകത്തുചെന്ന നിലയിൽ ടിയാനെ മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. വേണ്ടപ്പെട്ടവരെയൊക്കെ ഇങ്ങനെ ‘മാറ്റിനിർത്തി’ സിംഹാസനത്തിൽ ഇരിപ്പുറപ്പിക്കുേമ്പാൾതന്നെ വർക്കേഴ്സ് പാർട്ടിയിലും പിടിമുറുക്കി. നിലവിൽ പാർട്ടി ചെയർമാനാണ്. ചുരുക്കിപ്പറഞ്ഞാൽ, രാജ്യത്തെ പാർലമെൻറും പാർട്ടിയും പട്ടാളവുമെല്ലാം ചലിക്കുന്നത് ആ ചൂണ്ടുവിരലിെൻറ താളത്തിനൊത്താണ്. എട്ടുെകാല്ലത്തിനിടെ രണ്ടു ലക്ഷം പേരെയാണ് വിമത സ്വരത്തിെൻറ പേരിൽ തടവിലിട്ടത്.
എന്നു ജനിച്ചുവെന്നോ, വിദ്യാഭ്യാസം എവിടെയായിരുന്നുവെന്നോ വ്യക്തമല്ല. പല കഥകൾ കേൾക്കുന്നു. ഇൗ കഥകളെല്ലാം കൂട്ടിവായിച്ചാൽ, 1981നും 84നും ഇടയിലാണ് ജനനമെന്ന് അനുമാനിക്കാം. സ്വിറ്റ്സർലൻഡിലായിരുന്നു ബാല്യകാലമെന്നാണ് പറയപ്പെടുന്നത്. അവിടെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഭൗതിക ശാസ്ത്രത്തിൽ ബിരുദം നേടിയാണ് സ്വിറ്റ്സർലൻഡ് വിട്ടതെന്നും ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്തൊക്കെ ചിത്രം വരയിലും ജാക്കി ചാൻ സിനിമയിലും ബാസ്കറ്റ് ബാളിലുമായിരുന്നുവത്രെ കമ്പം. ഭരണത്തിലേറിയ ശേഷം പക്ഷേ, ഇൗ ഇഷ്ടങ്ങളൊക്കെ പോയി. ഫിസിക്സ് പഠിച്ചതുകൊണ്ടോ എന്തോ മിസൈൽ ടെക്നോളജിയിലായിരുന്നു താൽപര്യം. തുടർച്ചയായുള്ള മിസൈൽ പരീക്ഷണങ്ങളിലൂടെ ഇടഞ്ഞുനിൽക്കുന്ന ദക്ഷിണ കൊറിയയെ പ്രകോപിപ്പിക്കുന്നതിലും ആനന്ദം കണ്ടെത്തി. അതിെൻറ തുടർച്ചയിൽ അത് ഹൈഡ്രജൻ ബോംബിെൻറ വിജയ പരീക്ഷണത്തിൽ വരെ എത്തിയതോടെ ദക്ഷിണ കൊറിയ മാത്രമല്ല, ലോകമാസകലം വിറച്ചു. അതോടെ, ട്രംപും കൂട്ടരും മുമ്പില്ലാത്ത വിധം ഉപരോധവുമായി രംഗത്തെത്തി. രണ്ട് വർഷം മുമ്പ് സിംഗപ്പൂരിൽവെച്ച് ട്രംപും കിമ്മും നേർക്കുനേർ സംസാരിച്ചിട്ടും ഫലമുണ്ടായില്ല. അമേരിക്കയുടെയും ട്രംപിെൻറയും താളത്തിനൊത്ത് തുള്ളാൻ തന്നെ കിട്ടില്ലെന്ന് തുറന്നു പറഞ്ഞതോടെ കാര്യങ്ങൾ വീണ്ടും വഷളായി. ദക്ഷിണ കൊറിയയുമായുള്ള സംഭാഷണവും പാതിവഴിയിലായി. ഇൗ പരാക്രമങ്ങൾക്കിടയിലും ട്രംപിനൊപ്പം സമാധാന നൊബേലിന് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനയുമായി സൗഹൃദത്തിലാണ്. ആ വകയിൽ കഴിഞ്ഞകൊല്ലം അവിടം സന്ദർശിക്കുകയും ചെയ്തു. 2012ൽ വിവാഹിതനായി. രണ്ട് മക്കളുണ്ട്. സഹോദരിയാണ് പബ്ലിക് റിലേഷൻസ് മാനേജർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.