(അ)യോഗ്യൻ
text_fieldsസിറാത്ത് പാലം തീർത്തും മതപരമായൊരു രൂപകമാണെങ്കിലും വിശ്വസാഹിത്യത്തിലും തത്ത്വ ചിന്തയിലുമെല്ലാം അത് യഥേഷ്ടം പ്രയോഗിച്ചുവന്നിട്ടുണ്ട്. ഫ്രാങ്ക് ഹെബർട്ട് എന്ന ശാസ്ത്രസാഹിത്യകാരനെക്കുറിച്ച് കേട്ടിട്ടില്ലേ? അദ്ദേഹത്തിെൻറ എണ്ണം പറഞ്ഞ നോവലുകളായ ഒാറഞ്ച് കത്തോലിക് ബൈബിളിലും ഡ്യൂണിലുമെല്ലാം സിറാത്ത് പാലത്തെ പ്രതിഷ്്ഠിച്ചത് ഭൂമിലോകത്തുതന്നെയാണ്. വലതുവശത്ത് സ്വർഗവും ഇടതുവശത്ത് നരകവും തൊട്ടുപിറകിലായി മരണത്തിെൻറ മാലാഖയുമുള്ള സിറാത്ത് പാലത്തിലൂടെയുള്ള യാത്രയാണീ ജീവിതമെന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്. നന്മ/തിന്മ, വിജയം/പരാജയം, ജീവിതം/ മരണം തുടങ്ങിയ ദ്വന്ദ്വങ്ങളെ സൂചിപ്പിക്കാൻ ‘സിറാത്ത് പാലം’ എന്ന രൂപകം ഉപയോഗിക്കാറുണ്ട്. അത്തരത്തിൽ, യോഗ്യതക്കും അയോഗ്യതക്കുമിടയിലുള്ള ഒരു ‘സിറാത്ത് പാല’ത്തിലാണ് വരാനിരിക്കുന്ന നാളുകളിൽ ഷാജിക്ക് കഴിച്ചുകൂേട്ടണ്ടതെന്നു പറഞ്ഞാൽ അദ്ദേഹത്തിെൻറ മതേതരബോധം അത് അനുവദിച്ചുതരുമോ ആവോ? ഇല്ലെന്നാണെങ്കിൽ ‘നൂൽപാല’മെന്ന വിശേഷണവും ആവാം.
അതെന്തായാലും, ഇനി നിയമസഭാ ഹാളിലേക്ക് കയറിച്ചെല്ലണമെങ്കിൽ കോടതി തന്നെ കനിയണം. എതിർസ്ഥാനാർഥിയെ ലഘുലേഖയിലൂടെയും അല്ലാതെയും ഭള്ളുപറഞ്ഞതിന് കോടതി അയോഗ്യനാക്കിയിരിക്കുകയാണ്. കറകളഞ്ഞ മതേതരവാദിയെന്ന് രാഷ്ട്രീയ ശത്രുക്കൾപോലും സർട്ടിഫിക്കറ്റ് നൽകിയ ആൾ തെരഞ്ഞെടുപ്പ് വിജയത്തിന് എതിരാളിക്കെതിരെ വർഗീയമായ പരാമർശം നടത്തിയെന്നാണ് കേസ്.
ഇടതുപക്ഷത്തിെൻറ കോട്ടയാണെങ്കിലും പാർട്ടിക്ക് ചില അവസരങ്ങളിലൊക്കെ നാണക്കേടുണ്ടാക്കിയിട്ടുണ്ട് അഴീക്കോട്. 1977ൽ രൂപവത്കരിക്കെപ്പട്ട മണ്ഡലം പത്തു വർഷത്തിനുശേഷം എം.വി. രാഘവനിലൂടെ െഎക്യമുന്നണി പിടിച്ചെടുത്തപ്പോഴായിരുന്നു അതിലൊന്ന്. ’87ൽ, എം.വി.ആർ വലതുപക്ഷത്തിന് നേടിക്കൊടുത്ത ആ മേൽക്കെ പക്ഷേ, ആൻറണിക്കും കരുണാകരനുമൊന്നും നിലനിർത്താനായില്ല. സ്ഥിരം തോൽക്കാനായിരുന്നു യോഗം. ആ വിധി മാറ്റിമറിച്ചത് ഷാജിയാണ്. 2011ൽ ഇൗസി വാക്കോവർ പ്രതീക്ഷിച്ച് ഗോധയിലെത്തിയ പ്രകാശൻ മാസ്റ്റർ യുവതുർക്കിയോട് 493 വോട്ടിന് അടിയറവ് പറഞ്ഞു. അതാണ് ഷാജിയുടെ മാസ് എൻട്രി. 2016ൽ, സിറ്റിങ് എം.എൽ.എയെ നേരിടാൻ പാർട്ടിയിൽ ആളില്ലായിരുന്നു. അതുകൊണ്ടാണ് എം.വി.ആറിെൻറ മകനെ തന്നെ കൊണ്ടുവന്നത്.
താരത്തിളക്കത്തിെൻറ പരിവേഷത്തിൽ എം.വി. നികേഷ് കുമാറും അട്ടിമറി വിജയത്തിലൂടെ നിയമസഭയിലെത്തിയ കെ.എം. ഷാജിയും പോരാട്ടമുഖം തുറന്നതോടെ ദേശീയ ചാനലുകളിൽ വരെ ചർച്ച അഴീക്കോടായി. കവലകളിലും ഇടവഴികളിലും മാത്രമല്ല, കിണറ്റിലിറങ്ങി വരെ വോട്ടഭ്യർഥിക്കുന്ന കാഴ്ച; ആരോപണ പ്രത്യാരോപണങ്ങളുടെ പെരുമഴക്കാലമായിരുന്നു അത്. അതിനിടയിലെവിടെയോ ആണ് ആ ലഘുലേഖ വന്നുപെട്ടത്. അമുസ്ലിമായ, സിറാത്ത് പാലം കടക്കാത്ത, ചെകുത്താെൻറ കൂടെ കിടന്നുറങ്ങേണ്ട നികേഷ് വേണോ അതോ അഞ്ചുനേരം നമസ്കരിക്കുന്ന മുഹമ്മദ് ഷാജി വേണോ എന്നാണ് തീർത്തും മതേതരവും അതിനാൽ തന്നെ നിഷ്കളങ്കവുമായ ആ ലഘുലേഖയിലെ ചോദ്യം. തെരഞ്ഞെടുപ്പിൽ സാമാന്യം നല്ല വിജയം ഷാജി നേടിയെങ്കിലും ആ ലഘുലേഖയും ഉന്നയിച്ച ആരോപണങ്ങളുമൊന്നും വിട്ടുപോയില്ല. മരണമാലാഖയെപ്പോലെ തനിക്ക് പിന്നിലായി സിറാത്ത് പാലത്തിൽ അവയൊക്കെയും നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ഇപ്പോഴത് കഴുത്തിന് പിടിച്ചുതള്ളിയിടാൻ നോക്കുകയാണ്. ഇടത്തോ വലത്തോ എന്ന് കാത്തിരുന്നു കാണാം.
മതം, മതേതരത്വം, ഫാഷിസം, മനുഷ്യാവകാശം തുടങ്ങിയ സംജഞകൾക്ക് പൊതുസമൂഹവും ചരിത്രവും കൽപിച്ചുനൽകിയ വിശകലനങ്ങൾക്കുമപ്പുറം സവിശേഷമായ അർഥതലങ്ങൾ കൽപിച്ചു നൽകിയ ആളാണ്. കമ്യൂണിസ്റ്റുകളും മതന്യൂനപക്ഷ ‘തീവ്രവാദി’കളുമൊക്കെ പ്രചരിപ്പിക്കുന്നതുപോലെ ഗുജറാത്ത് കലാപത്തിനുപിന്നിൽ ഹിന്ദുത്വ വർഗീയ വാദികളല്ലെന്നും അതൊരു വ്യവസായിക സംഘർഷം മാത്രമാണെന്നുമാണ് ടിയാെൻറ ഒരു തീസിസ്. ഗുജറാത്തിലെ പ്രത്യേകമായ സവർണ ഹിന്ദു-മുസ്ലിം ബിസിനസ് ഹാർമണിയെ തകർത്ത് പുതിയ വ്യാപാര കുത്തക ഉറപ്പിക്കാൻ റിലയൻസ് അടക്കമുള്ള ഭീമന്മാർ നടത്തിയ കുത്സിത ഇടപെടലായിരുന്നുവത്രെ നരോദപാട്യയും ഗോധ്രയും ബെസ്റ്റ് ബേക്കറിയുെമല്ലാം. റിലയൻസ് പാവം മോദിയെ മുന്നിൽനിർത്തി കളിക്കുകയായിരുന്നു. ഇൗ തീസിസിന് അംഗീകാരം നൽകിയതുകൊണ്ടാകുമോ, പാർട്ടി ഗുജറാത്ത് ഫണ്ട് വേണ്ടവിധം പ്രയോജനപ്പെടുത്താതിരുന്നത്. തീസിസിെൻറ രണ്ടാം ഭാഗം അഴീക്കോടും കണ്ടു. ആയിരം തെരഞ്ഞെടുപ്പുകളിൽ തോറ്റാലും (ന്യൂനപക്ഷ)തീവ്രവാദികളുടെ വോട്ട് വേണ്ടെന്നു പറഞ്ഞ ടിയാനോട് ഭൂരിപക്ഷ തീവ്രവാദത്തെക്കുറിച്ച് ചോദിക്കുേമ്പാഴാണ് ഗുജറാത്ത് തീസിസിെൻറ കെട്ടുപൊട്ടിക്കുക: മറ്റെല്ലായിടത്തും ഹിന്ദുത്വ ഫാഷിസമാകാം ശത്രു; പക്ഷേ, കണ്ണൂരിൽ അത് സി.പി.എമ്മാണ്. വേറെയുമുണ്ട് ഇതുപോലുള്ള സിദ്ധാന്തങ്ങൾ. വധശിക്ഷക്കെതിരെ ലോകമാകെ നടക്കുന്ന കാമ്പയിനുകളോട് പരമ പുച്ഛമാണ്. മാത്രമല്ല, ജയിലുകളിൽ എന്തിനാണ് തടവുകാർക്ക് ഇത്രയും സൗകര്യമെന്ന് ഇടക്കിടെ ചോദിക്കും.
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കുടിവെള്ളത്തിന് എം.എൽ.എ ഫണ്ട് അനുവദിച്ചതിൽ ദുഃഖിതനാണ്. മതേതര ജീവിതത്തിനിടയിൽ മാതൃപ്രസ്ഥാനം തികഞ്ഞൊരു സാമുദായിക പാർട്ടിയാണെന്നുവരെ ചിലപ്പോൾ മറന്നുപോകും. പാർട്ടിയെ താങ്ങിനിർത്തുന്ന മതസംഘടനകൾക്കൊക്കെ ഇടക്ക് ചീത്ത കേൾക്കുന്നത് ഇൗ മറവിമൂലമാണ്. ഒാർമയില്ലേ, പണ്ട് സിനിമയുടെ പേരിൽ സമസ്തക്കെതിരെ തിരിഞ്ഞത്. തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്. അതുകൊണ്ട് ചില മുസ്ലിം സംഘടനകളുടെ പേര് കേൾക്കുന്നതുതന്നെ കലിപ്പാണ്.
1971 ഡിസംബർ 22ന് വയനാട് ജില്ലയിെല കണിയാമ്പറ്റയിൽ ജനിച്ചു. കെ.എം. ബീരാൻ കുട്ടിയുടെയും ആയിശകുട്ടിയുടെയും മകൻ. പിതാവിെൻറ മരണം മൂലം കുടുംബ ബാധ്യത ഏറ്റെടുക്കേണ്ടി വന്നതിനാൽ ഡിഗ്രി പഠനം പൂർത്തിയാക്കാനായില്ല. നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ ഇക്കാര്യം വ്യക്തമായി എഴുതിയതുമായിരുന്നു- വിദ്യാഭ്യാസ യോഗ്യത: ഡിഗ്രി നോട്ട് കംപ്ലീറ്റഡ് എന്ന്. ഇക്കാര്യം മനസ്സിലാക്കാതെ ചിലർ കേസ് കൊടുത്തു നാണക്കേടുണ്ടാക്കി. പണ്ട് പാർട്ടിനേതാവ് െഎസ് ക്രീം കേസിൽ കുടുങ്ങിയപ്പോൾ രാഷ്ട്രീയ വിശദീകരണ യോഗങ്ങളിലെ തീപ്പൊരിയായിരുന്നു. അന്ന് ഷാജി കെ. വയനാട് എന്നായിരുന്നു പേര്. അക്കാലം മുതലേ നേതൃത്വത്തിെൻറ വിശ്വസ്തൻ. യൂത്ത് ലീഗ് പ്രസിഡൻറ് വരെയായി. അതിെൻറ തുടർച്ചയിലാണ് അഴീക്കോെട്ടത്തിയത്. അതിനിടയിലാണ് ഇൗ ഇടിത്തീ. ജലീൽ ശപിച്ചതുപോലെ അല്ലാഹു നൽകിയ ശിക്ഷയാകുമോ? ഏതായാലും അയോഗ്യത കേസിൽ സുപ്രീംകോടതി ലീഗിന് ശുഭരാശിയാണ്. സേട്ടിനെയും സി.എച്ചിനെയുമൊക്കെ രക്ഷിച്ച നീതിപീഠം എന്തുവിധിയാണാവോ ഷാജിക്ക് കാത്തുവെച്ചിരിക്കുന്നത്.
ഭാര്യ: ആശ. മൂന്നു മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.