ബ്രേക് ഡൗൺ
text_fieldsഏതെങ്കിലുമൊരു രാജ്യത്ത് സദ്ഭരണം ഉണ്ടാകുേമ്പാൾ രണ്ടു ജീവികൾ അസ്വസ്ഥരാകും. കപടബുദ്ധിജീവികളും കള്ളന്മാരുമാണവർ -കൗടില്യെൻറ അർഥശാസ്ത്രത്തിലെ ഇൗ വരികൾ ടോമിൻ തച്ചങ്കരിയെ ഇത്രമേൽ ആകർഷിച്ചതിെൻറ കാരണെമന്താകും? പാെട്ടഴുത്തും സംഗീതവുമാണ് ജന്മവാസനയായി സിദ്ധിച്ചിട്ടുള്ളത്; പഠിച്ചതാകെട്ട, ശുദ്ധ ഭൗതികവാതവും. എന്നിട്ടും ‘കൗടില്യസൂത്രം’ ടോമിൻ തച്ചങ്കരി ആവർത്തിക്കുന്നുവെങ്കിൽ അത് അർഥശാസ്ത്രം മനഃപാഠമാക്കിയതിനാലല്ല; അനുഭവജ്ഞാനം കൊണ്ടൊന്നു മാത്രമാണ്. നമ്മുടെ നാട്ടിലെ ആനവണ്ടി കോർപറേഷനെ ടയറൂരിപ്പായിക്കുന്നത് ഇപ്പറഞ്ഞ കപട ബുദ്ധിജീവികളുടെയും കള്ളന്മാരുടെയും പടയാണെന്ന് വകുപ്പിെൻറ സി.എം.ഡി പണി കിട്ടിയപ്പോഴേ മുന്നറിയിപ്പ് നൽകിയതണ്. ഇൗ പടയെ സൗകര്യത്തിന് യൂനിയൻ എന്നു വിളിക്കാം. യൂനിയനെതിരെ പട നയിച്ചതിനാൽ ഒരു വർഷം തികയും മുേമ്പ കസേര തെറിച്ചിരിക്കുകയാണ്. കോർപറേഷൻ സ്വന്തം നിലയിൽ ആദ്യമായി ജീവനക്കാർക്ക് ശമ്പളം കൊടുത്തുവെന്നൊക്കെ നേരാണ്. പക്ഷേ, കോർപറേഷൻ ലാഭത്തിലാകുേമ്പാൾ യൂനിയൻ നഷ്ടത്തിലാകുന്നുവെന്ന വസ്തുതകൂടി തച്ചങ്കരി ഒാർക്കേണ്ടതായിരുന്നു. 22,000 പേർ കൃത്യമായി വരിസംഖ്യ നൽകിയിരുന്ന പ്രസ്ഥാനമായിരുന്നു; ഇപ്പോൾ 15,000 ആളുകൾ പോലും മാസവരി നൽകുന്നില്ലെന്നാണ് യൂനിയെൻറ പരിഭവം. ഏതായാലും, പ്രശ്നക്കാരനെ നീക്കിയതോടെ യൂനിയൻ കരകയറിയിട്ടുണ്ട്. കോർപറേഷൻ വീണ്ടും യൂനിയൻ ഭരണത്തിലേക്ക് കുതിക്കുകയാണ്.
അക്കരക്കു യാത്ര ചെയ്യും സീയോൺ സഞ്ചാരീ, ഒാളങ്ങൾ കണ്ടു നീ ഭയപ്പെടേണ്ട. കാറ്റിനെയും കടലിനെയും നിയന്ത്രിപ്പാൻ കഴിവുള്ളോൻ കടലിലുണ്ട്. എെൻറ ദേശം ഇവിടെയല്ല. ഇവിടെ ഞാൻ പരദേശിയാണല്ലോ. അക്കരെയാണേ എെൻറ ശാശ്വത നാട് -ഇവ്വിധമാണ് തങ്കച്ചരിയുടെ തൂലികയിൽനിന്നുയരുന്ന വരികളുടെ ഒഴുക്ക്. ഇത് ഭക്തിമാർഗത്തിൽ മാത്രം രചിക്കപ്പെട്ടതല്ല. ഒൗദ്യോഗിക ജീവിതത്തിലും ആ വരികൾ എന്നും പ്രതിഫലിച്ചു നിൽക്കുന്നു. കഴിഞ്ഞ ഏപ്രിലിൽ കെ.എസ്.ആർ.ടി.സിയുടെ തലപ്പത്ത് അവരോധിതനായപ്പോഴും ഇൗ വരികൾ മനസ്സിലെത്തി.കോർപറേഷനെ ആട്ടിയുലക്കാറുള്ള കാറ്റിനെയും കടലിനെയും നിയന്ത്രിക്കാനുള്ള പോരാട്ടവീര്യവുമായി തന്നെയാണ് കളത്തിലിറങ്ങിയത്; അതും സംഗീതത്തിെൻറ മേെമ്പാടിയോടെ. സാംസ്കാരിക/ രാഷ്ട്രീയ ചടങ്ങുകൾ വിളക്കുകൊളുത്തി ആരംഭിക്കുന്ന പരമ്പരാഗത സവർണ രീതിക്കുപകരം, പടക്കം പൊട്ടിച്ചോ മറ്റോ ഉദ്ഘാടനം ആയിക്കൂടേയെന്ന കെ.ഇ.എൻ സിദ്ധാന്തത്തിലെ വിപ്ലവോർജം ഉൾക്കൊണ്ട് തബല വായിച്ചാണ് സി.എം.ഡിയുടെ കസേരയിലിരുന്നത്. പിന്നെ പരിഷ്കാരങ്ങളുടെ പകർന്നാട്ടമായിരുന്നു.
അതുവരെയും ഡ്യൂട്ടിയും ഷെഡ്യൂളുമൊക്കെ തീരുമാനിച്ച് കാലം കഴിച്ചുകൂട്ടിയ യൂനിയൻ നേതാക്കളെയെല്ലാം കെട്ടുകെട്ടിച്ചു. നഷ്ടത്തിലോടുന്ന ആനവണ്ടിയെ ലാഭത്തിലാക്കാനുള്ള നിരവധി നിർദേശങ്ങൾ മുന്നോട്ടുവെച്ചു. യൂനിയെൻറ മാസവരിപ്പിരിവ് നിർത്തിച്ചു. വേഷം മാറിച്ചെന്ന് പ്രജകളുടെ ക്ഷേമമന്വേഷിച്ച മഹാന്മാരായ ചരിത്രപുരുഷന്മാരുടെ പാതയിൽ, കണ്ടക്ടറും സ്റ്റേഷൻ മാസ്റ്ററുമൊക്കെയായി പകർന്നാടി. ഇതിെൻറ പിന്നാലെ, ഡ്രൈവർ കുപ്പായമണിയാനിരുന്നപ്പോഴാണ് ആനത്തലവട്ടം ആനന്ദൻ ആ കമൻറ് പാസാക്കിയത്: ‘‘തച്ചങ്കരിയെ ചെത്തു തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനാക്കാതിരുന്നത് ഭാഗ്യം. അങ്ങനെയായിരുന്നെങ്കിൽ അദ്ദേഹം ചെത്തുകാരെപ്പോലെ തേറും കുടുക്കയുമെടുത്ത് തെങ്ങിൽ കയറിയേനെ’’. സംയുക്ത യൂനിയനുകൾ ഒന്നിച്ച് പടവാൾ നീക്കിയിട്ടും പിന്നെയും ആറുമാസം ടിയാൻ ആ കസേരയിലിരുന്നതിെൻറ ഗുട്ടൻസാണ് ഇനിയും പിടികിട്ടാത്തത്. കോർപറേഷനെ എങ്ങനെയെങ്കിലും ലാഭത്തിലാക്കുക എന്ന ‘ബസ് മുതലാളി നയ’മാണ് തച്ചങ്കരി സ്വീകരിച്ചതെന്ന വിമർശകരുടെ വാദത്തിലും കഴമ്പുണ്ട്. കെ.എസ്.ആർ.ടി.സി സേവന മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണെന്നു മറന്നുള്ള വാക്കും പ്രവൃത്തിയുമാണ് ഇൗ ഒമ്പതു മാസവും അദ്ദേഹത്തിൽനിന്നുണ്ടായത്.
വിവാദങ്ങൾ കൂടപ്പിറപ്പാണ്. പഠനകാലത്തുതന്നെ ആ വകയിൽ പേരെടുത്തിട്ടുണ്ട്. ചങ്ങനാശ്ശേരി എസ്.ബി കോളജിലെ പഠനകാലം. തിരുവനന്തപുരത്തുനിന്ന് ഒരു ബിഷപ് കോളജ് സന്ദർശിക്കുന്നു. കോളജ് യൂനിയൻ നേതാവായ തച്ചങ്കരി ബിഷപ്പിെൻറ കൈയിൽ മുത്തി അനുഗ്രഹം വാങ്ങിയശേഷം മൈക്കിന് മുന്നിൽ ചെന്നു പറഞ്ഞു, ആ കൈകൾ നാറുന്നുവെന്ന്. സസ്പെൻഷനിലാണ് അത് കലാശിച്ചത്. പിന്നെയും എത്രയോ വിവാദങ്ങളും സസ്പെൻഷനുകളും ജീവിതത്തിെൻറ ഭാഗമായി. സർവിസിൽ കയറി നാലാം വർഷം, ആലപ്പുഴ സ്വദേശിനി സുജ എന്ന യുവതി മരിച്ച സംഭവത്തിൽ പ്രകാശൻ എന്ന യുവാവിനെ കസ്റ്റഡിയിലെടുത്ത് പെരുമാറിയ സംഭവം സുപ്രീംകോടതി വരെ എത്തിയതാണ്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചപേരിൽ വിജിലൻസ് വേട്ടക്ക് പലപ്പോഴും ഇരയായിട്ടുണ്ട്. മോദിജിയോളമില്ലെങ്കിലും യാത്രയാണ് മറ്റൊരു ദൗർബല്യം. സാധാരണ െഎ.പി.എസുകാരുടെ വിദേശ യാത്രകളൊക്കെ മുൻകൂട്ടി അറിയിക്കേണ്ടതാണ്. പക്ഷേ, അതൊന്നും ചെയ്യാറില്ല. തോന്നുേമ്പാൾ അങ്ങു പുറപ്പെടും. പിന്നെ യാത്രച്ചെലവുകളും ബില്ലും ഡിപ്പാർട്ട്മെൻറിൽ കാണിക്കുേമ്പാഴായിരിക്കും അധികാരികൾ കാര്യമറിയുക. എട്ടുവർഷം മുമ്പ്, ഇങ്ങനെ കുടുംബസമേതം നടത്തിയ ഗൾഫ് യാത്ര ഒടുങ്ങിയത് സസ്പെൻഷനിലാണ്. അന്ന് കണ്ണൂർ റേഞ്ച് െഎ.ജിയായിരുന്നു.
യാത്രാബാഹുല്യം കാരണമാണോ എന്തോ, ഒന്നിലധികം പാസ്പോർട്ട് കൈവശംവെച്ച മറ്റൊരു കേസുമുണ്ട് ഡിപ്പാർട്ട്മെൻറിൽ. ദോഷം പറയരുതല്ലൊ, ഇൗ കോലാഹലങ്ങളൊന്നും സർവിസിനെയോ തെൻറ ബിസിനസ് സാമ്രാജ്യങ്ങളെയോ ഇന്നോളം ബാധിച്ചിട്ടില്ല. എറണാകുളത്തെ എം.ജി റോഡിലുള്ള കുഞ്ഞുസ്റ്റുഡിയോയിൽനിന്ന് തമ്മനത്തെ റിയാനിലേക്കുള്ള വളർച്ചയിൽ മുന്നണി ഭേദമില്ല. റിയാനിൽ വ്യാജ സീഡി വേട്ട നടത്തിയ കുറ്റത്തിനാണ് പണ്ട് ഋഷിരാജ് സിങ്ങിനെ ആൻറി പൈറസി സെല്ലിെൻറ നോഡൽ ഒാഫിസർ സ്ഥാനത്തുനിന്ന് നീക്കിയത്. കൈരളി ടി.വി തുടങ്ങാനുള്ള സാധനങ്ങൾ സിംഗപ്പൂരിൽനിന്ന് ഇറക്കുമതി ചെയ്തപ്പോൾ അതിലൊരു വിഹിതം സ്വന്തം സ്റ്റുഡിയോയിലേക്കുമെത്തിയെന്നതാണ് സിൻഡിക്കേറ്റ് പത്രങ്ങൾ അന്ന് പറഞ്ഞുനടന്നത്. അതാണ് സ്വാധീനം. അതുകൊണ്ട് തരാതരംപോലെ, സ്ഥാനക്കയറ്റം ഇനിയും ലഭിച്ചുകൊണ്ടിരിക്കും.
1964 ആഗസ്റ്റ് പത്തിന് റിട്ട. സർക്കിൾ ഇൻസ്പെക്ടർ ജോസഫ് തോമസിെൻറയും റിട്ട. ഹെഡ് മിസ്ട്രസ് പി.ജെ. തങ്കമ്മയുടെയും മകനായി ജനനം. ഗിറ്റാറും തബലയുമെല്ലാം ചെറുപ്പത്തിൽ തന്നെ പഠിച്ചു. കൂടെ ക്രിസ്തീയ ഭക്തിഗാനങ്ങൾക്ക് വരികൾ കുറിക്കുകയും അതിന് സംഗീതം നൽകുകയും ചെയ്തു. അതൊന്നും വെറുതെയായില്ല. ബോക്സർ, സ്ട്രീറ്റ്, കളമശ്ശേരിയിൽ കല്യാണയോഗം, മാന്ത്രികക്കുതിര, കുസൃതിക്കാറ്റ് തുടങ്ങിയ സിനിമകളിലെ പാട്ട് യാഥാർഥ്യമാകുന്നത് അങ്ങനെയാണ്. ആ സംഗീതത്തെക്കുറിച്ച് കൂടുതലൊന്നും പറയാതിരിക്കുന്നതാണ് നല്ലത്. ‘മാണിക്യ വീണയുമായെൻ മനസ്സിെൻറ...’ എന്ന പാട്ട് റീമിക്സ് ചെയ്ത് അവതരിപ്പിച്ചപ്പോൾ, പണ്ട് പ്രകാശെൻറ മേൽ പ്രയോഗിച്ച പൊലീസ് മുറയേക്കാൾ നിഷ്ഠുരമെന്നാണ് അതിനെ ഒരു നിരൂപകൻ വിലയിരുത്തിയത്. അതിലൊന്നും തളർന്നിട്ടില്ല. അതിനാൽ, തച്ചങ്കരിയുടെ മറ്റൊരു തബല വായന മറ്റൊരു വകുപ്പിൽനിന്ന് ഉടൻ കേൾക്കാമെന്ന പ്രതീക്ഷയോടെ....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.