ഉണ്ട മാഹാത്മ്യം
text_fieldsസൈബർ ലോകത്തെ നവവിദൂഷകർ ഇനിയെങ്കിലും ആ തെറ്റ് തിരുത്തണം. അല്ലെ ങ്കിലും ബെഹ്റയും പാഷാണം ഷാജിയും തമ്മിൽ എന്ത് ബന്ധമാണുള്ളത്? അൽപസ ്വൽപം കള്ളംപറഞ്ഞ് ആളുകളെ വഴിതെറ്റിക്കുകയും അവരെ പരസ്പരം തല് ലിക്കുകയും ചെയ്ത് ആത്മനിർവൃതി കൊള്ളുെമന്നല്ലാതെ പാഷാണം ഷാജിയുടെ പേരിൽ ഒരഴിമതി ആരോപണവും ഇതുവരെ ഉയർന്നു കേട്ടിട്ടില്ല. കരിയറിലിന്നോളം മോഷണക്കുറ്റവും ടിയാെൻറ പേരിലില്ല. എന്നിട്ടും ആ മാന്യദേഹത്തിെൻറ അപരനാണ് നമ്മുടെ ഡി.ജി.പിയെന്ന് പറയുന്നതിൽ ഒരർഥവുമില്ല. ബാഹ്യരൂപത്തിലെ ചില്ലറ സാമ്യങ്ങളൊഴിച്ചാൽ കടലും കടലാടിയും പോലെയാണ് രണ്ടുപേരും. പ്രതിപക്ഷം പറയുന്നത്, ഷാജിയുടെ പേരിലെ ‘പാഷാണം’ ബെഹ്റയുടെ പ്രവൃത്തിയിലാണെന്നാണ്. അതിലൊരു ശരിയില്ലാതില്ല. പാർട്ടി പ്രവർത്തകർക്കുപോലും യു.എ.പി.എ സമ്മാനിക്കുക, പൗരത്വപ്രക്ഷോഭത്തിൽ പങ്കെടുത്താൽ മതസ്പർധ വളർത്തിയെന്ന് പറഞ്ഞ് കേസെടുക്കുക തുടങ്ങിയ കലാപരിപാടികളാണല്ലോ സേനയിലിേപ്പാൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. എന്തിന്, വകുപ്പു മന്ത്രി ഉദ്ഘാടകനായ പരിപാടിയുടെ അനൗൺസ്മെൻറ് വാഹനംപോലും കേസെടുത്ത് പിടിച്ചെടുത്ത സേനയുടെ സുരക്ഷയിലാണ് പിണറായി സഖാവിപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ, സർക്കാർ വല്ലവിധേനയും ചെയ്യുന്ന നല്ലകാര്യങ്ങൾ ചെയ്ത് കൈയടി നേടുേമ്പാൾ അതിന് സ്ഥിരമായി അള്ള് വെക്കുകയാണ് കുറച്ചുകാലമായി ബെഹ്റയുടെയും സംഘത്തിെൻറയും പണി. ഇപ്പോഴിതാ തോക്കിെൻറയും ഉണ്ടയുടെയും പേരിലാണ് പുതിയ തലവേദന. സേനയുടെ കൈവശമുണ്ടായിരുന്ന 25 തോക്കുകളും 12,000ത്തിൽ അധികം ഉണ്ടകളും കാണാനില്ലെന്ന് സി.എ.ജി കണ്ടെത്തിയിരിക്കുന്നു. കേസിപ്പോൾ കേന്ദ്രം എറ്റെടുക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്നത്. പേക്ഷ, സർക്കാറിന് കുലുക്കമില്ല. സംഗതി മുൻസർക്കാറിെൻറ കാലത്തേതാണെന്നും ഇപ്പോഴത്തെ പുകിലൊക്കെ രാഷ്്ട്രീയപ്രേരിതമാണെന്നുമാണ് സർക്കാർ ഭാഷ്യം. പൊലീസ് സേനയുടെ നവീകരണത്തിനും അതുവഴി ജനങ്ങളുടെ സുരക്ഷക്കുംവേണ്ടി പ്രവർത്തിച്ച ബെഹ്റയെ കൈവിടില്ലെന്നാണ് നിലപാട്. അതിനാൽ, ബ്രിട്ടീഷ് കൗൺസിൽ സംഘടിപ്പിക്കുന്ന സുരക്ഷാ സെമിനാറിൽ പങ്കെടുക്കാൻ ബെഹ്റയെ യാത്രയയക്കാൻ തന്നെയാണ് തീരുമാനം.
ഒരൊറ്റ ചെരിപ്പുകൊണ്ട് ജിഷ വധക്കേസിന് തുമ്പുണ്ടാക്കിയ മഹാനാണ്. അങ്ങനെയായിരുന്നു സെൻകുമാറിനെ തഴഞ്ഞ് ഡി.ജി.പി പോസ്റ്റിലേക്കുള്ള മാസ്എൻട്രി. അതിലൊട്ടും അത്ഭുതമില്ല. കേസന്വേഷണത്തിൽ പണ്ടേ പേരെടുത്തയാളാണ്. 1999ൽ ആസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും തീവെച്ചുകൊന്ന കേസിൽ ബജ്റംഗ്ദൾ പ്രവർത്തകനായ ദാരാ സിങ്ങിനെ നിയമത്തിനു മുന്നിലെത്തിച്ചത് മറ്റാരുമായിരുന്നില്ല. പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിൽ ലാത്വിയൻ വിമാനത്തിൽനിന്ന് എ.കെ 47 റൈഫിളുകൾ ഉൾപ്പെടെയുള്ള അനധികൃത ആയുധങ്ങൾ വർഷിച്ച കേസ് അന്വേഷിച്ച സംഘത്തിെൻറ മുൻനിരയിൽ ഉണ്ടായിരുന്നു. കാലിത്തീറ്റ കുംഭകോണ കേസിൽ ലാലുപ്രസാദ് യാദവിനെ അറസ്റ്റ് ചെയ്തതിെൻറ ക്രെഡിറ്റും ബെഹ്റക്കുള്ളതാണ്. അങ്ങനെ എത്രയോ സംഭവങ്ങൾ. പേക്ഷ, ജിഷ കേസിെൻറ ട്രാക് റെക്കോഡ് കേരളത്തിൽ ആവർത്തിക്കാനായില്ല. ചെറുതല്ലാത്ത നാണക്കേടുകളുണ്ടാക്കുകയും ചെയ്തു. നിലമ്പൂരിലെ മാവോവാദി ഏറ്റുമുട്ടലും ജിഷ്ണു പ്രണോയിയുടെ മരണവും പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിെൻറ മാതാവ് മഹിജക്കെതിരെ നടന്ന പൊലീസ് അതിക്രമവും മറൈൻ ഡ്രൈവിലെ ശിവസേനയുടെ അക്രമത്തിനെതിരെ പൊലീസ് നിഷ്ക്രിയമായി നോക്കിനിന്നതുമൊക്കെ െബഹ്റയെയും സർക്കാറിനെയും ഒരുപോലെ പ്രതിസ്ഥാനത്ത് നിർത്തി. മോദിയുടെ ഇഷ്ടക്കാരൻ സേനയുടെ തലപ്പത്ത് ഇരിക്കുന്നതിെൻറ യുക്തി ന്യായീകരിച്ച് പാർട്ടിയും മുഖ്യമന്ത്രിയും കുറെ വിയർത്തതും ഇതോടൊപ്പം ചേർത്തുപറയണം.
ഇതിനൊക്കെ പുറമെയാണ് സേനാധിപനെതിരെ അഴിമതിയാരോപണം ഉയർന്നത്. പൊലീസ് ആസ്ഥാനത്തിന് പെയിൻറടിക്കുന്നതു മുതൽ സേനക്കാവശ്യമായ വാഹനം, സോഫ്റ്റ്വെയർ പർച്ചേസിൽവരെ ഗുരുതരമായ ആരോപണങ്ങളുയർന്നു. ഇതിനിടെ, സെൻകുമാർ സുപ്രീംകോടതി ഉത്തരവുമായി വന്നപ്പോൾ കുറച്ചുദിവസത്തേക്ക് കസേര ഒഴിഞ്ഞുകൊടുക്കേണ്ടിയും വന്നു. ആ സമയം വിജിലൻസ് ഡയറക്ടറുടെ കസേര നൽകി. ജേക്കബ് തോമസിെൻറ സീനിയോറിറ്റി മറികടന്നുള്ള രണ്ടാം വരവിലും ചീത്തപ്പേര് വിട്ടുപോയില്ല. അതിപ്പോൾ ഉണ്ട വിവാദം വരെ എത്തിനിൽക്കുന്നു.
ഭൗമപഠനത്തിൽ മാസ്റ്റർ ബിരുദധാരിയാണ്. പേക്ഷ, ഭൂമിയിൽ മനുഷ്യെൻറ ജീവനും സ്വത്തിനും സംരക്ഷണം നൽകാനായിരുന്നു നിയോഗം. 1985ലാണ് കേരള കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു വർഷത്തിനുശേഷം, ആലപ്പുഴ എ.എസ്.പിയായി. കൊച്ചിയിൽ സിറ്റി പൊലീസ് കമീഷണറും തിരുവനന്തപുരത്ത് ഡെപ്യൂട്ടി പൊലീസ് കമീഷണറുമായി. പിന്നീട് പൊലീസ് ആസ്ഥാനം ഐ.ജിയും എ.ഡി.ജി.പിയുമായി. 95 മുതൽ 10 വർഷക്കാലം സി.ബി.ഐയിൽ ഡെപ്യൂട്ടേഷനിൽ പോയത് വഴിത്തിരിവായി. അവിടെ എസ്.പി, സി.ബി.ഐ ഡി.ഐ.ജി എന്നീ നിലകളിൽ പ്രവർത്തിക്കുേമ്പാഴാണ് പ്രമാദമായ പല കേസന്വേഷണങ്ങളിലും പങ്കാളിയായത്. അതിെൻറ പേരിൽ രാഷ്ട്രപതിയുടെ മെഡൽ വരെ ലഭിച്ചു. മുംബൈ ഭീകരാക്രമണത്തെ തുടർന്ന്, ഭീകരത രാജ്യത്തുനിന്ന് തുടച്ചുനീക്കുന്നതിനായി ആരംഭിച്ച ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) സ്ഥാപകാംഗങ്ങളിൽ പ്രധാനിയാണ്. എൻ.ഐ.എയുടെ ചട്ടവും വകുപ്പും എഴുതിത്തയാറാക്കിയ ആളാണ്. അതുകൊണ്ടുതന്നെ, അലെൻയും താഹയുടെയുമൊക്കെ ഭാവി എന്തായിരിക്കുമെന്ന് മുഖ്യന് വിവരിക്കാൻ ഇനിയൊരു ഉപദേശിയുടെ ആവശ്യമില്ല. മുംബൈ സ്ഫോടനക്കേസിൽ അമേരിക്കയിൽ അറസ്റ്റിലായ ഡേവിഡ് ഹെഡ്ലിയെ അമേരിക്കയിൽ പോയി ചോദ്യംചെയ്ത സംഘത്തലവനറിയാത്തതൊന്നുമല്ല എൻ.ഐ.എ ഒരു കേസ് ഏറ്റെടുത്താൽ എന്തൊക്കെ സംഭവിക്കുമെന്ന്. അതെന്തായാലും സർക്കാറിെൻറയും ബെഹ്റയുടെയും ആത്യന്തിക ലക്ഷ്യം പൊലീസ് സേനയെ ആധുനികവത്കരിക്കുകയാണ്. അന്വേഷണങ്ങൾ സി.ബി.െഎ-എൻ.ഐ.എ മോഡലിൽ വേണമെന്നത് ബെഹ്റയുടെ പ്രഖ്യാപിത നയങ്ങളിലൊന്നാണ്. അലൻ-താഹാ വിഷയത്തിൽ അത് എൻ.ഐ.എ നേരിട്ടായി എന്നുമാത്രം. ഒഡിഷയിലെ പുരി സ്വദേശിയാണ്. പത്തിരുപത് വർഷമായി കേരളത്തിലുള്ളതുകൊണ്ട് തെറ്റില്ലാതെ മലയാളം പറയും. ഭാര്യ മധുമിതയും ഏക മകൻ അനിഘേഷും കൂടെയുണ്ട്. ഇനിയും രണ്ടു വർഷം സർവിസുണ്ട്. അപ്പോഴേക്കും ഈ വെടിയും പുകയും കെട്ടടങ്ങുമോ എന്നാണ് അറിയേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.