ബംഗാൾ ബാഘിനി
text_fieldsമഹത്തായ ഇന്ത്യൻ രാഷ്ട്രീയ സർക്കസിെൻറ അവസാന ഇനമായ ആ ട്രപ്പീസ് കളിക്ക് ഇത്തവണ വേദിയായത് വംഗനാടാണ്. ഇക്കളി അതിനിർണായകമാണ്. ട്രപ്പീസിൽനിന്നുള്ള വിജയകരമായ ഓരോ ചാട്ടവും ചെന്നെത്തുക ഇന്ദ്രപ്രസ്ഥത്തിലെ എണ്ണംപറഞ്ഞ കേസരകളിലേക്കായിരിക്കും. അപ്പോൾ കളിയിൽ അൽപം വീറും വാശിയും സ്വാഭാവികം. സ്വതഃസിദ്ധ ശൈലിയിലെ തീപ്പൊരിപ്രസംഗ ങ്ങളും പിന്നെ ശരിക്കുമൊരു തീപ്പൊരിതന്നെയും വാരിവിതറി രംഗം കൊഴുപ്പിക്കാൻ കൊൽക്ക ത്തയിൽ കാലുകുത്തിയ കാവിപ്പട കളിതുടങ്ങിയപ്പോൾ തന്നെ വിയർത്തുപോയി എന്നുപറഞ്ഞാൽ മതിയേല്ലാ. അതാണ് ദീദിയുടെ മിടുക്ക്. ഇപ്പോൾ അവർ വെറും ദീദിയല്ല; ബംഗാൾ ബാഘിനിയാണ്. ബാഘിനിയെന്നാൽ പെൺപുലി എന്നർഥം. ആ പേരിൽ മമതയെക്കുറിച്ച് ഒരു സിനിമതന്നെ വരാൻ പോകുന്നുണ്ട്. അറിയാമേല്ലാ, തൃണമൂൽ കോൺഗ്രസ് എന്നാണ് മമതയുടെ പാർട്ടിയുടെ പേര്. ‘അടിവേര്’ എന്നുവേണമെങ്കിൽ അർഥം പറയാം. വംഗദേശത്തിെൻറ സകലകോണുകളിലും അടിയുറച്ച ആ തൃണവർഗത്തിന് തീപിടിച്ചാൽ രക്ഷയില്ലെന്നാണ് ചരിത്രം. ഒരിക്കൽ തീപിടിച്ചാൽ, ഏത് പ്രതിയോഗിയുടെയും അടിവേരറുക്കാൻ മാത്രം ശക്തമാണത്. പത്തുവർഷം മുമ്പ്, ബംഗാളിലെ സഖാക്കൾേക്കറ്റ ആ തീക്കാറ്റിെൻറ കനലുകൾ ഇപ്പോഴും പുകഞ്ഞുകിടക്കുകയാണ്. ആ ചരിത്രമൊക്കെ നന്നായി അറിയാവുന്ന അമിത് ഷാ എന്തിനാവും കലാശക്കൊട്ട് കൊൽക്കത്തയിൽതന്നെ വേണം എന്നു തീരുമാനിച്ചത്? മമതയുടെ വേരറുക്കാൻതന്നെ. തെരഞ്ഞെടുപ്പ് കമീഷെന മുമ്പിൽവെച്ചുള്ള ആ ഓപറേഷൻ പേക്ഷ പൊളിഞ്ഞു. ഈ കളിയിൽ മമതക്ക് നേട്ടം രണ്ടാണ്. ഒന്ന്, ഹിന്ദുത്വ പാർട്ടിയുടെ വർഗീയ അജണ്ടക്കു മുന്നിൽ മുട്ടുമടക്കാതെ പോരാടിയെന്ന ഖ്യാതി ഒരിക്കൽകൂടി സ്വന്തമാക്കാനായി. രണ്ട്, അവസാന ലാപ്പിൽ സർവ പ്രതിയോഗികൾക്കും മീതെ ഒരുപടി മുന്നിൽ നിൽക്കാനുമായി.
പണ്ട് ഭവാനിപുർ ഗ്രാമത്തിേലക്ക് സായുധരായ നക്സലുകൾ വന്നുകേറിയപ്പോൾ അവരെ ഒറ്റക്കു നേരിട്ട ചരിത്രമാണ് ദീദിയുെടത്. അന്ന് പ്രായം 15. അഞ്ച് പതിറ്റാണ്ടുകൾക്കിപ്പുറം ആ വീര്യം കൂടിയിട്ടേയുള്ളൂ. തെൻറ അധികാരദേശത്തേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചവെരയെല്ലാം പരാജയപ്പെടുത്തി മടക്കിയയച്ചിട്ടുണ്ട്. യോഗി ആദിത്യനാഥ് വരെയുണ്ട് അക്കൂട്ടത്തിൽ. എന്തിന്, മമതയുടെ സർക്കാറിനെ മറിച്ചിടാൻവരെ മോദിയും കൂട്ടരും ശ്രമിച്ചിേല്ല? സി.ബി.ഐയെ മുന്നിൽനിർത്തിയുള്ള അക്കളിയിലും തോൽക്കാനായിരുന്നു ഹിന്ദുത്വയുടെ വിധി. പിന്നെയും തോൽവി ഏറ്റുവാങ്ങാനുറപ്പിച്ച് വംഗനാട്ടിലേക്കുതന്നെ വണ്ടി കയറുന്നവരെപ്പറ്റി എന്തുപറയാനാണ്. അവർക്ക് മമതയെന്ന പെൺപുലിയെ വേണ്ടത്ര മനസ്സിലായില്ലെന്നുതന്നെ കരുതണം. വിഭജന രാഷ്ട്രീയം മുതൽമുടക്കി യു.പിയിലടക്കം വൻ നേട്ടംകൊയ്ത ആത്മവിശ്വാസത്തിൽ കൊൽക്കത്തയിലും ആ ശീട്ടിറക്കാൻ നോക്കിയതായിരുന്നു അമിത് ഷാ. പേക്ഷ, അത് വിലപ്പോയില്ല. റോഡ് ഷോ സംഘർഷത്തിൽ കലാശിച്ചു. ബി.െജ.പി പ്രവർത്തകർ തകർത്ത പ്രതിമകളുടെ കൂട്ടത്തിൽ ബംഗാൾ നവോത്ഥാന നായകൻ ഈശ്വര ചന്ദ്ര വിദ്യാസാഗറിെൻറതുമുണ്ടായിരുന്നു. സംഘികൾക്കെന്ത് വിദ്യാസാഗർ. പേക്ഷ, ബംഗാളികൾക്ക് വിദ്യാസാഗറിനെ തൊട്ടാൽ ശരിക്കും പൊള്ളും. അവർ രാഷ്ട്രീയം മറന്ന് തൽക്കാലം മമതക്കൊപ്പം നിന്നു; ദീദിയുടെ നേതൃത്വത്തിൽ കൂട്ടത്തോടെ തെരുവിലിറങ്ങി. തുറന്ന വാഹനത്തിൽ നാലു കിലോമീറ്റർ റോഡ് ഷോ നടത്തിയ അമിത് ഷാക്ക്, ആറേ മുക്കാൽ കിലോമീറ്റർ കാൽനടയായി അനുയായികൾക്കൊപ്പം റാലി നയിച്ചാണ് ദീദി മറുപടി നൽകിയത്. വിഷയത്തിൽ ബി.ജെ.പിക്കൊപ്പംനിന്ന തെരഞ്ഞെടുപ്പ് കമീഷനു കിട്ടി കണക്കിന്. കമീഷനെ ‘മോദി ദുഷ്പെരുമാറ്റച്ചട്ട കമീഷൻ’ എന്ന് പരിഹസിച്ചു. ചുരുക്കത്തിൽ, മോദി-അമിത് ഷാ ജോടിയുടെ ഡൽഹി വാർത്തസമ്മേളനത്തിെൻറ അവസ്ഥ തന്നെയായി തലേന്നാളിലെ ബംഗാൾ എപ്പിസോഡും.
േമയ് 23ന് പെട്ടിതുറക്കുേമ്പാൾ, മമതക്കും തൃണമൂലിനും കാര്യമായ പരിക്കേൽക്കില്ലെന്നാണ് രാഷ്ട്രീയ പണ്ഡിറ്റുകളുടെ പ്രവചനം. ബംഗാൾ മമതയുടെ കൈയിൽ സുരക്ഷിതമായിരിക്കുമെന്നർഥം. പേക്ഷ, അതു മാത്രം പോരാ. ഇക്കുറി കണ്ണ് ഇന്ദ്രപ്രസ്ഥത്തിലാണ്. ദേശീയ കക്ഷികെളക്കാൾ മമതയെപ്പോലുള്ള ‘പ്രാദേശികന്മാർക്ക്’ ഇത്തവണ റോൾ കൂടും. സ്വാഭാവികമായും പ്രധാനമന്ത്രി സ്ഥാനാർഥികളുടെ ഗണത്തിൽ മമതയുമുണ്ട്. പേക്ഷ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ചാടിപ്പുറപ്പെട്ട് കസേരയുറപ്പിക്കുന്ന പതിവു രാഷ്ട്രീയക്കാരുടെ ബുദ്ധിയല്ല ദീദിയുടേത്. കഴിഞ്ഞ ഒരു വർഷമായി തലസ്ഥാനത്തെ സ്വപ്നക്കസേര ഉറപ്പിക്കുന്നതിനുള്ള പണി ആരംഭിച്ചിട്ടുണ്ട്. സ്വന്തംനിലയിൽ ഒരു സർക്കാറുണ്ടാക്കുക സാധ്യമല്ലാത്തതിനാൽ, മോദിവിരുദ്ധരായ സമാന മനസ്കരെ കൂട്ടുപിടിച്ചാണ് കളിയത്രയും നടത്തിയത്. കഴിഞ്ഞ ആഗസ്റ്റിൽ ഡൽഹിയിലേക്ക് നടത്തിയ യാത്ര അതിൽ ആദ്യത്തേതായിരുന്നു. പ്രധാനമന്ത്രി ആരായാലും വേണ്ടില്ല, മോദിയെ എങ്ങനെയെങ്കിലും താഴെ ഇറക്കണം. അതായിരുന്നു അന്നത്തെ അജണ്ട. അതിന് സോണിയ മുതൽ കുഞ്ഞാലിക്കുട്ടി അടക്കമുള്ള സകല പ്രതിപക്ഷ നേതാക്കളെയും കണ്ട് സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി. അങ്ങനെ പ്രത്യേകിച്ച് ചെലവൊന്നുമില്ലാതെ ഫാഷിസ്റ്റ് വിരുദ്ധ ചേരിയുടെ നേതാവായി. ജനുവരിയിൽ കൊൽക്കത്തയിൽ നടത്തിയ മഹാറാലിയും അതിെൻറ തുടർച്ചയായിരുന്നു. രാജ്യത്തെ മറ്റൊരു പ്രാദേശിക പാർട്ടി നേതാക്കൾക്കും കഴിയാത്ത രൂപത്തിലായിരുന്നു ആ വളർച്ച. ഈ പ്രകടനമൊക്കെ കണ്ടപ്പോൾ, മമതയുടെ നേതൃത്വത്തിൽ ഒരു ബി.ജെ.പി വിരുദ്ധ മുന്നണിയായിരിക്കും ബംഗാളിൽ മത്സരിക്കുക എന്നാണ് സാമാന്യ ജനം കരുതിയത്. പേക്ഷ, തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സ്വന്തം തട്ടകത്തിലെ നിത്യശത്രുക്കളെയൊക്കെ തൽക്കാലത്തേക്ക് എതിർ ചേരിയിൽതന്നെ നിലനിർത്തി. അതാണ് ദീദിയുടെ ബുദ്ധി. ദോഷം പറയരുതേല്ലാ, തൃണമൂൽ സ്ഥാനാർഥിപ്പട്ടികയിൽ 17 പേരും വനിതകളായിരുന്നു. മറ്റൊരു മമത മാജിക്!
കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. അടിയന്തരാവസ്ഥക്കാലത്തൊക്കെ ഇന്ദിരാ ഫാനായിരുന്നു. ഉരുക്കുവനിതക്കെതിരെ പ്രസംഗിക്കാനെത്തിയ ജയപ്രകാശ് നാരായണെൻറ കാറിെൻറ ബോണറ്റിൽ കയറി നൃത്തം ചെയ്താണ് അന്ന് ഇന്ദിരയോടുള്ള കൂറ് തെളിയിച്ചത്. അക്കാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകയായിരുന്നു. യുവതുർക്കികളുടെ സമരമുഖത്തെ പോരാട്ടമുഖം. ആ േഗാദയിൽ വെടിയുണ്ടക്കുനേരെവരെ വിരിമാറ് കാണിച്ചുകൊടുത്തിട്ടുണ്ട്. അന്നേ മുഖ്യശത്രു സി.പി.എം ആണ്. അതുകൊണ്ടാണ് സി.പി.എമ്മിനോട് തെൻറ പ്രസ്ഥാനം അൽപം അനുഭാവം കാണിച്ചപ്പോൾ പാർട്ടി വിട്ടത്. 22 വർഷം മുമ്പായിരുന്നു അത്. അങ്ങനെയാണ് തൃണമൂൽ കോൺഗ്രസിന് രൂപം നൽകുന്നത്. തുടക്കത്തിൽ എല്ലാവരും എഴുതിത്തള്ളിയതായിരുന്നു. പേക്ഷ, പടിപടിയായി ഉയർന്നു. എൻ.ഡി.എ വഴി കേന്ദ്രത്തിൽ അധികാര പങ്കാളിത്തം വഹിച്ചു. ആ മൈലേജിൽ ബംഗാൾ പിടിച്ചു. 2011 മുതൽ ബംഗാളിെൻറ മുഖ്യമന്ത്രിയാണ്. അന്നുമുതൽ രാഷ്ട്രീയ എതിരാളികൾക്ക് വിശേഷിച്ചും സി.പി.എമ്മിന്, കഷ്ടകാലമാണ്. തൃണമൂൽ ഫാഷിസത്തിൽ അലിഞ്ഞില്ലാതായിക്കൊണ്ടിരിക്കുകയാണ് ഇടതും വലതുമെല്ലാം.
1955 ജനുവരി അഞ്ചിന് ബാനർജി -ഗായത്രിദേവി ദമ്പതികളുടെ മകളായി കൊൽക്കത്തയിൽ ജനനം. ഇസ്ലാമിക് ഹിസ്റ്ററിയിലും നിയമത്തിലും ബിരുദമുണ്ട്. എഴുത്തും വായനയും ചിത്രമെഴുത്തുമൊക്കെയാണ് രാഷ്ട്രീയേതര വിനോദങ്ങൾ. 45 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അതിെൻറ റോയൽറ്റിയിൽ തട്ടിയും മുട്ടിയും കഴിഞ്ഞുകൂടുന്നു. കുടുംബ ഭാരമൊന്നുമില്ല; അവിവാഹിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.