മാതംഗ മേളം, മേനക കാണ്ഡം
text_fieldsക്ലാസിക്കൽ ഡാർവിനിസത്തിെൻറ ആധികാരിക ഗ്രന്ഥങ്ങളിൽ കടൽപശുക്കളുടെ പിന്മുറക്കാരായാണ് ആനകളെ പരിചയപ്പെടുത്തുന്നത്. കടൽപശുക്കളുടെ മേൽച്ചുണ്ട് രൂപാന്തരം പ്രാപിച്ചേപ്പാഴാണത്രേ ഗജരാജന്മാരുടെ പിറവി സംഭവിച്ചത്. ലോകത്ത് പല ആനവംശങ്ങളും ഉണ്ടായിരുന്നു. പേക്ഷ, ഹിമയുഗേത്താടെ മൂന്നു വിഭാഗം ഒഴികെ ബാക്കിയെല്ലാം ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായി. അതിനാൽ, ശേഷിക്കുന്ന ഗജഗണങ്ങളെ വിധിക്കു വിട്ടുകൊടുക്കാതെ പൊന്നുപോലെ നോക്കണമെന്നാണ് ആന പരിണാമത്തിെൻറ ഫിലോസഫി. ഇൗ തത്ത്വചിന്ത ശിരസ്സാവഹിച്ചാണ് പത്തുവർഷം മുമ്പ് ആനയെ ഭാരതസർക്കാർ പൈതൃക മൃഗമായി പ്രഖ്യാപിച്ചത്. ഒരു മൃഗസ്നേഹിക്ക് ഇൗ പ്രഖ്യാപനത്തോട് െഎക്യപ്പെടാനല്ലേ പറ്റൂ. മേനക ഗാന്ധി മൃഗസ്നേഹി മാത്രമല്ല; മൃഗസംരക്ഷണ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രികൂടിയാണ്. അതിനാൽ, പൈതൃക മൃഗത്തെ സംരക്ഷിക്കാനുള്ള ബാധ്യത പിന്നെയും കൂടും. ഒരു ആന മനുഷ്യ ഇടപെടലുകളാൽ ചെരിഞ്ഞുവെന്ന വാർത്ത കേൾക്കുേമ്പാൾ ഉള്ളം പിടയും. ആ ദുഃഖത്തിൽ എന്തെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞിട്ടുണ്ടെങ്കിൽ അതിനെ ആ സ്പിരിറ്റിൽ കണ്ടാൽ മതിയായിരുന്നു. പേക്ഷ, കടൽപശു ആനയായി പരിണമിച്ചതുപോെല, മേനകക്കും കാര്യമായ മാറ്റങ്ങൾ പ്രകടമായതാണ് കുഴപ്പമായത്. കടൽപശുവിന് മേൽച്ചുണ്ടിനാണ് മാറ്റമുണ്ടായതെങ്കിൽ മേനകക്ക് അത് നാവിനാണെന്ന വ്യത്യാസമേയുള്ളൂ. അതോടെ, മൃഗസ്നേഹിയിൽ ലക്ഷണമൊത്ത സംഘിയായി. അതുകൊണ്ടാണ് നമ്മുടെ രാജ്യത്ത് പ്രതിവർഷം 600 ആനകൾ കൊല്ലപ്പെടുേമ്പാഴും ഉണ്ടാകാത്ത രോഷം ‘മലപ്പുറം ആന’യുടെ കാര്യത്തിൽ സംഭവിച്ചത്. ആന കൊല്ലപ്പെട്ടത് മലപ്പുറത്തല്ലെങ്കിലും അങ്ങനെ പറഞ്ഞാലേ യോഗി, കപിൽ മിശ്ര മുതലായ വീരന്മാരുടെ മുന്നിൽ പിടിച്ചുനിൽക്കാൻ പറ്റൂ. ഒരു മുസ്ലിം ഭൂരിപക്ഷ ജില്ലയെക്കുറിച്ച് കഥ മെനയുേമ്പാൾ അതിൽ ബോംബും തോക്കുമൊന്നുമില്ലെങ്കിൽ ഇപ്പറഞ്ഞ വീരന്മാർ കളിയാക്കും. യു.പിയിലെ പിലിബിത്തും സുൽത്താൻപുരുമൊക്കെ കൈയിൽ നിൽക്കണമെങ്കിൽ ഇനി ഇങ്ങനെയൊക്കെയുള്ള അഭ്യാസങ്ങളും വേണം. പേക്ഷ, ഇൗ ‘മാതംഗ മേള’ത്തിനെതിരെ കേസെടുത്തിരിക്കയാണ് മലപ്പുറം പൊലീസ്.
കുറച്ചുകാലമായി മേനകയിൽ ഇൗ പരിണാമം പ്രകടമാണ്. കേവല മൃഗസ്നേഹത്തിന് ഹിന്ദുത്വയുടെ പരിവേഷം നൽകുേമ്പാഴുള്ള അവസ്ഥാവിശേഷമാണിത്. ഇങ്ങനെയൊരു മാനസികാവസ്ഥയിൽ മനുഷ്യന് വിലയുണ്ടാവില്ല എന്നതാണ് യാഥാർഥ്യം. നാലഞ്ചു വർഷം മുമ്പ്, തിരുവനന്തപുരത്ത് വയോധികയെ പട്ടി കടിച്ചുകൊന്നുവെന്ന വാർത്ത കേട്ടപ്പോൾ, അവരുടെ കൈയിൽ എന്തോ മാംസഭാഗം ഉണ്ടായിരിക്കണം എന്ന് മേനക പ്രതികരിച്ചത് ഇൗ മാനസികാവസ്ഥയിൽ നിന്നായിരിക്കണം. പട്ടി കടിക്കാതിരിക്കാൻ മാംസഭാഗമില്ലാതെ നടക്കണമെങ്കിൽ മനുഷ്യനെ തൊലിയുരിച്ച് അസ്ഥികൂടമാക്കി നിരത്തിലിറക്കേണ്ടിവരും. അപ്പോഴും എല്ലിനുവേണ്ടി പട്ടികൾ പിറകെ കൂടുമെന്നതാണ് നമ്മുടെ തെരുവുകളുടെ വർത്തമാനം. ഗോമാംസം കൈയിൽ വെച്ചാൽ മേനകയുടെ പാർട്ടിക്കാരായ ഗോഗുണ്ടകൾ ആക്രമിച്ചു കൊല്ലും. സ്വന്തം മാംസം പട്ടികൾ കടിച്ചുകീറുകയും ചെയ്യും. ഇങ്ങനെ പട്ടികൾക്കും ഗോഗുണ്ടകൾക്കും ഇടയിൽ വീർപ്പുമുട്ടിക്കുക എന്നതാണ് ഹിന്ദുത്വ വിഭാവനം ചെയ്യുന്ന മൃഗസ്നേഹം. ഇൗ തത്ത്വസംഹിതയിൽ മനുഷ്യന് പുല്ലുവിലപോലുമില്ല. മുസ്ലിമാണെങ്കിലോ, അത് മനുഷ്യൻ പോലുമായി കണക്കാക്കില്ല. ഇൗ ‘മൃഗസ്നേഹത്തി’െൻറ ബ്രാൻഡ് അംബാസഡറാണിപ്പോൾ മേനക. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത്, തനിക്ക് വോട്ട് ചെയ്യാത്ത മുസ്ലിംകെള ‘പിന്നെ കണ്ടോളാം’ എന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയപ്പോഴും ‘ഇൗദ് ബലി’യിലൂടെ മുസ്ലിംകൾ രാജ്യത്തെ ഒട്ടകങ്ങളെ നാമാവശേഷമാക്കുന്നുവെന്ന് പരിതപിച്ചപ്പോഴുമെല്ലാം മേനകയുടെ മാറ്റം ജനം കണ്ടു. ആ പകർന്നാട്ടത്തിെൻറ പുതിയ എപ്പിസോഡ് മാത്രമായിരുന്നു ഇൗ ‘ആനക്കലഹം’. പേക്ഷ, ചെറുതായൊന്നു പാളിയെന്നു മാത്രം.
മൃഗസ്നേഹം തലക്കുപിടിച്ചാൽ ചുറ്റിലുള്ളതൊന്നും കാണാത്ത അസുഖം പണ്ടേയുള്ളതാണ്. അതിെൻറ പേരിൽ സ്വന്തം മന്ത്രിസഭയിൽവരെ തല്ലുപിടിച്ചിട്ടുണ്ട്. ഒന്നാം മോദിസർക്കാറിെൻറ കാലത്ത്, ബിഹാറിലും മറ്റും കാർഷിക വിളകൾ നശിപ്പിക്കുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്ന നീൽഗായ്, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളെ കൊല്ലാൻ വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കർ അനുമതി നൽകിയപ്പോൾ മേനക പാർട്ടി നോക്കാതെ കൊമ്പുകോർത്തു. എന്നിട്ടും അതിെൻറ ഇൗർഷ്യ ജാവ്ദേക്കർ കാണിച്ചില്ല. മലപ്പുറത്തെ മാപ്പിളമാരുടെ ഗജവേട്ടക്കെതിരായ പോരാട്ടത്തിൽ മേനകക്കൊപ്പമാണ് ടിയാൻ. 20 വർഷം മുമ്പ്, വാജ്പേയ് സർക്കാറിൽ സാമൂഹിക നീതി വകുപ്പ് കൈകാര്യം ചെയ്തപ്പോഴും കൈമെയ് മറന്ന് മൃഗസേവക്കിറങ്ങിയിട്ടുണ്ട്. പട്ടിക വർഗക്കാർക്കും ന്യൂനപക്ഷങ്ങൾക്കും മാറ്റിവെച്ച തുകയിൽ വെള്ളം ചേർത്ത് മൃഗങ്ങൾക്ക് കൊടുക്കുകയായിരുന്നു അക്കാലത്തെ പ്രധാന വിനോദം. ഇക്കൂട്ടത്തിൽ ശുചീകരണ തൊഴിലാളികളുടെ പുനരധിവാസത്തിന് നീക്കിവെച്ച 90 കോടി മൃഗസംരക്ഷണത്തിന് വിട്ടുനൽകിയത് മാധ്യമങ്ങൾ കൈയോടെ പിടികൂടിയപ്പോഴാണ് ഇത്രയും മൃഗസ്നേഹം ആവശ്യമില്ലെന്ന് അടൽജി സ്നേഹപൂർവം ഉപദേശിച്ചത്. അതിനും പത്തുവർഷം മുമ്പ്, ആദ്യം മന്ത്രിയായ കാലത്ത് ഫരീദാബാദ് ജില്ലയിലെ ഗ്രാമീണർ മേനകയുടെ ‘മൃഗസ്നേഹം’ അവസാനിപ്പിക്കാനുള്ള നടപടി വേണമെന്ന് പ്രധാനമന്ത്രി വി.പി. സിങ്ങിന് എഴുതി. കേന്ദ്ര സഹമന്ത്രിയുടെ ഒടുക്കത്തെ പരിസ്ഥിതി-മൃഗസ്നേഹം കാരണം തങ്ങൾ പട്ടിണിയിലായിരിക്കുന്നുവെന്നായിരുന്നു ആ കർഷകരുടെ പരാതി. എന്നിട്ടും സ്വഭാവത്തിൽ കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. 25 വർഷത്തിനിപ്പുറം തെരുവുനായ് പ്രശ്നത്തിൽ മന്ത്രി ജലീലിനും കിട്ടി ഒരു കടി. പ്രതിവർഷം 75,000 ആളുകൾക്ക് തെരുവുനായുടെ കടിയേൽക്കുന്ന കേരളത്തിൽ ശല്യക്കാരായ നായ്ക്കളെ വന്ധ്യംകരിക്കുകയല്ല, കൊല്ലുകയാണ് ചെയ്യുകയെന്ന് മന്ത്രി പറഞ്ഞത് മേനകക്ക് രസിച്ചില്ല. ആ പ്രശ്നം ഒതുക്കിത്തീർക്കാൻ നിയമസഭക്ക് ഒറ്റക്കെട്ടായി ഇടപെടേണ്ടിവന്നു.
1956 ആഗസ്റ്റ് 26ന് ഡൽഹിയിലെ സിഖ് കുടുംബത്തിൽ ജനനം. ലെഫ്. കേണൽ തർലോചൻ സിങ്ങിെൻറയും അമൃതേശ്വർ ആനന്ദിെൻറയും മകൾ. ലോറൻസ് സ്കൂളിലും ലേഡി ശ്രീരാം കോളജിലും പഠനം. ജെ.എൻ.യുവിൽനിന്ന് ജർമൻ ഭാഷയും പഠിച്ചു. 17ാം വയസ്സിൽ, ഒരു കോക്ടെയിൽ പാർട്ടിയിൽവെച്ചാണ് സഞ്ജയ് ഗാന്ധിയെ പരിചയപ്പെട്ടത്. 1974 സെപ്റ്റംബറിൽ വിവാഹിതരായി. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയുടെ വസതിയിലിരുന്ന് സഞ്ജയ് ഭരണചക്രം തിരിച്ചപ്പോൾ സർവ നീക്കങ്ങൾക്കും സാക്ഷിയായി. അവിടെനിന്നാണ് രാഷ്ട്രീയ പാഠങ്ങൾ ആരംഭിക്കുന്നത്. 1980ൽ സഞ്ജയ് വിമാനാപകടത്തിൽ മരിച്ചതോടെ ഇന്ദിരയുമായി അകന്നു. അങ്ങനെയാണ് കുഞ്ഞുവരുണുമായി സഫ്ദർജംഗ് റോഡിലെ ഒന്നാം നമ്പർ വസതിയിൽനിന്ന് പുറത്താക്കപ്പെട്ടത്. ആ നിമിഷം മുതൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ അധ്യായം കുറിക്കുകയായിരുന്നു. സഞ്ജയ് വിചാർ മഞ്ച് രൂപവത്കരിച്ചു പൊതുപ്രവർത്തനം തുടങ്ങി. ’84ൽ, രാജീവിനോട് മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. 1988ൽ വി.പി. സിങ്ങിെൻറ ജനതാദളിൽ ചേർന്നു. അടുത്തവർഷം പിലിബിത്തിൽനിന്ന് ജയിച്ച് കേന്ദ്ര പരിസ്ഥിതി സഹമന്ത്രിയായി. പക്ഷേ, പാർട്ടിയിൽ സിങ്ങുമായി തെറ്റി ചന്ദ്രശേഖറിെൻറ പക്ഷം ചേർന്നു. അവിടെനിന്ന് തെറ്റിപ്പോന്നു. ഒടുവിൽ ’96ൽ ദേവഗൗഡയോടും ഉടക്കിയാണ് പാർട്ടി വിട്ടത്. 2004 വരെ ബി.ജെ.പിയുടെ തണലിൽ കഴിഞ്ഞു. അതിനുശേഷം മകനൊപ്പം പാർട്ടി അംഗത്വം സ്വീകരിച്ചു. ഒന്നാം മോദി സർക്കാറിൽ വനിത ശിശുക്ഷേമമാണ് കൈകാര്യം ചെയ്തത്. 1992ൽ പീപ്ൾ ഫോർ ആനിമൽസ് എന്ന മൃഗാവകാശ സംരക്ഷണ സംഘടന രൂപവത്കരിച്ചു. ഏതാനും പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. 2009 മുതൽ വരുണും പാർലമെൻറിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.