നഷ്ടനായകൻ
text_fields‘മംഗൾയാൻ’ ആദ്യമായി ചൊവ്വയെ ഭ്രമണം ചെയ്തുവെന്ന വാർത്ത പുറത്തുവരുേമ്പാൾ കേരള ഹ ൈകോടതി വരാന്തയിൽ നീതി കാത്തിരിക്കുകയായിരുന്നു നമ്പി നാരായണൻ. പക്ഷേ, തന്നെ ‘ചാരനാ’ക്കിയ അന്വേഷേണാദ്യോഗസ്ഥരെ വെറുതെ വിടരുതെന്ന ആ വയോധികെൻറ വാദം കോടതിക്ക് അത്ര ബോധിച്ചില്ല. നിയമം നിയമത്തിെൻറ വഴിക്കുപോകുമെന്നാണല്ലോ. അതിനാൽ, നീതി കിട്ടാൻ ചിലേപ്പാൾ പിന്നെയും കാത്തിരിക്കേണ്ടി വരും. അതിനിടയിൽ തെൻറ ഗവേഷണ ബുദ്ധിയിൽ തെളിഞ്ഞ ഒരുപാട് റോക്കറ്റുകൾ ആകാശത്ത് അത്ഭുതം വിതച്ചു; ആ റോക്കറ്റുകളാൽ വഹിക്കപ്പെട്ട നിരവധി ഉപഗ്രഹങ്ങൾ ബഹിരാകാശ ലോകത്ത് പുതിയ ചരിത്രമെഴുതി. ഇപ്പറഞ്ഞ മംഗൾയാനും ചാന്ദ്രയാനുമൊക്കെയുണ്ട് അതിൽ. പക്ഷേ, അതിെൻറ പേരിലൊരിടത്തും ആ ‘ചാരൻ’ ആഘോഷിക്കപ്പെട്ടില്ല. അതിനാൽ, അൽപം വൈകിയാണെങ്കിലും ചാരക്കഥയിൽനിന്ന് പൂർണമുക്തിയായിരുന്നു ലക്ഷ്യം. അങ്ങനെയാണ് പോരാട്ടം സുപ്രീംകോടതിയിലെത്തിയത്. ഒടുവിൽ, പരമോന്നത നീതിപീഠം കനിഞ്ഞിരിക്കുന്നു. നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നൽകണം; കേസ് അന്വേഷിച്ചവർക്കെതിരെ പ്രത്യേക അന്വേഷണവും വേണമെന്നാണ് കോടതി നിർദേശം.
പുതിയ രാഷ്ട്രീയ കോലാഹലങ്ങളിലേക്കുള്ള അത്യുഗ്രൻ ട്വിസ്റ്റാണ് സംഭവിച്ചിരിക്കുന്നത്. അതിെൻറ ആദ്യവെടി മുഴങ്ങിക്കഴിഞ്ഞു. ലീഡറുടെ മക്കൾ പറയുന്നത് കേട്ടില്ലേ? നീതിപീഠവും സ്വന്തം പാർട്ടിക്കാരുമെല്ലാം ഇപ്പോഴും കരുണാകരനെ മഴയത്തുനിർത്തിയിരിക്കുകയാണത്രെ.
എൻജിനീയറിങ് പാസായി തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ എ.പി.ജെ. അബ്ദുൽ കലാമിെൻറ കീഴിൽ ജോലിചെയ്യുന്ന കാലം. പ്രായം 24 മാത്രം. മൂന്നും നാലും ഇഞ്ച് വലുപ്പമുള്ള ചെറിയ ‘സി വൺ’ റോക്കറ്റുകൾ നിർമിക്കുകയാണ് ജോലി. അക്കാലത്ത്, അഹ്മദാബാദിലെ കേന്ദ്രത്തിലായിരുന്നു വിക്രം സാരാഭായ് പ്രവർത്തിച്ചിരുന്നത്. മാസാന്ത സന്ദർശനത്തിന് തുമ്പയിലെത്തിയ സാരാഭായ് ആ ചെറുപ്പക്കാരെൻറ പ്രോജക്ടുകൾ കണ്ട് അത്ഭുതപ്പെട്ടു. പരമ്പരാഗത റോക്കറ്റ് സാേങ്കതികവിദ്യയിൽനിന്ന് മാറി ദീർഘദൃഷ്ടിയോടെ തയാറാക്കിയ ആ പ്രോജക്ടുകളിൽ ഗവേഷണം നടക്കണമെന്ന് അന്നുതന്നെ തീരുമാനിക്കപ്പെടുന്നു. ആ തീരുമാനമാണ് നമ്പിയെ പ്രശസ്തമായ പ്രിൻസ്റ്റൺ യൂനിവേഴ്സിറ്റിയിലെത്തിച്ചത്. മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ അപ്പോളോ ദൗത്യങ്ങൾ ഒാരോന്നായി മുന്നേറിക്കൊണ്ടിരിക്കുന്ന കാലമാണത്. അപ്പോളോ ദൗത്യങ്ങളുടെ പിന്നണിയിലുണ്ടായിരുന്ന മാർട്ടിൻ സമർഫീൽഡ്, ലൂജി ക്രൂകോ തുടങ്ങിയവർ തന്നെയാണ് നമ്പിയുടെ ഗവേഷണത്തിനും മേൽനോട്ടം വഹിച്ചിരുന്നത്. നീൽ ആംസ്ട്രോങ് അടക്കമുള്ളവർ പ്രിൻസ്റ്റണിലെ പതിവു സന്ദർശകരും. ആ സൗഹൃദം നാസയുടെ ഫെലോഷിപ് ലഭിക്കുന്നതിന് കാരണമായി. നമ്പിയുടെ പ്രതിഭ തിരിച്ചറിഞ്ഞ അവർ അദ്ദേഹത്തിന് അമേരിക്കൻ പൗരത്വത്തിനുള്ള വഴിനോക്കിയതാണ്. പക്ഷേ, സ്നേഹപൂർവം ആ ഒാഫർ അദ്ദേഹം നിരസിച്ചു. ഡോ. ചന്ദ്രശേഖർ അടക്കമുള്ളവർ ഇതുപോലെ പൗരത്വം സ്വീകരിച്ച് അവിടെ കഴിഞ്ഞുകൂടി നൊബേലും വാങ്ങി തിരിച്ചുവന്നപ്പോഴാണ് നമ്പി ‘വെറും കൈയോടെ’ നാടണഞ്ഞതെന്നോർക്കണം.
നമ്പിയുടെ ‘അബദ്ധങ്ങൾ’ അവിടെയും തീർന്നില്ല. കലാമിെൻറ ‘സോളിഡ് പ്രൊപ്പല്ലൻറ്’ സാേങ്കതികവിദ്യയിൽനിന്ന് മാറി കൂടുതൽ കാര്യക്ഷമതയുള്ള ‘ലിക്വിഡ് ഇന്ധന റോക്കറ്റു’കൾ വേണമെന്ന് െഎ.എസ്.ആർ.ഒയിൽ അദ്ദേഹം ശക്തമായി വാദിച്ചു. വലിയ പോരാട്ടം വരെ നടത്തി. അങ്ങനെ ലിക്വിഡ് സിസ്റ്റം സാേങ്കതികവിദ്യ പഠിക്കാൻ അദ്ദേഹത്തെ ഫ്രാൻസിലേക്കയച്ചു. അഞ്ചുവർഷം പാരിസിലെ വെർണോനിൽ കഴിഞ്ഞു. അക്കാലത്ത് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഭാഗമാകാൻ അവസരം ലഭിച്ചതാണ്. അതും നിരസിക്കുകയായിരുന്നു. ഇന്ത്യയിൽ മടങ്ങിയെത്തി 1993 വരെയും ഇൗ സാേങ്കതികവിദ്യ സ്വായത്തമാക്കാനുള്ള ശ്രമങ്ങളിലാണ് അദ്ദേഹം ഏർപ്പെട്ടത്. ആ സാേങ്കതികവിദ്യയാണ് ‘വികാസ്’; വിക്രം സാരാഭായ് എന്ന് ഇംഗ്ലീഷിൽ എഴുതിയതിെൻറ ചുരുക്കപ്പേരാണ് ‘വികാസ്’. ആ ടെക്നോളജിയിൽ തീർത്ത പി.എസ്.എൽ.വിയും ജി.എസ്.എൽ.വിയുമൊക്കെയാണ് ഇന്ന് െഎ.എസ്.ആർ.ഒയുടെ പടക്കുതിരകൾ. ‘വികാസി’െൻറ തുടർച്ചയായി ക്രയോജനിക് സാേങ്കതികവിദ്യ ഉപയോഗിച്ചുള്ള റോക്കറ്റ് വികസിപ്പിക്കാനൊരുങ്ങിയതാണ്. അതിന് റഷ്യയുമായി കരാറും ഒപ്പിട്ടിരുന്നു. അതിനിടെയാണ് ‘ചാരക്കേസ്’ എന്ന ഇടിത്തീ വന്നുപെട്ടത്.
നാല് പതിറ്റാണ്ട് താൻ കഷ്ടപ്പെട്ടുണ്ടാക്കിയ വികാസ് സാേങ്കതികവിദ്യയും പിന്നെ ക്രയോജനിക് ടെക്നോളജിയും പാകിസ്താന് വിറ്റുവെന്നാണ് െപാലീസും െഎ.ബിയും പറഞ്ഞുപിടിപ്പിച്ചത്. തീർത്തും സാേങ്കതികമായ ഇക്കാര്യങ്ങൾ പൊതുജനങ്ങൾക്ക് മനസ്സിലാക്കാൻ പ്രയാസമാകുമെന്നതിനാലാകും, നമ്മുടെ മാധ്യമങ്ങൾ അതിനെ ലക്ഷണമൊത്ത ഒരു അപസർപ്പക കഥയായി അവതരിപ്പിച്ചു. അങ്ങനെയാണ് ചാര സുന്ദരിയും ട്യൂണ മത്സ്യവുമൊക്കെ കടന്നുവരുന്നത്. നമ്പി നാരായണൻ അടക്കമുള്ളവർ പാക് ചാരന്മാരായി. രണ്ട് മാസത്തോളം തടവിൽ കഴിഞ്ഞു. പൊലീസ് പീഡനങ്ങൾ വേറെ. സമൂഹത്തിൽനിന്ന് കുടുംബം പൂർണമായും ബഹിഷ്കൃതരായി. ക്ഷേത്രത്തിൽനിന്ന് മടങ്ങുകയായിരുന്ന ഭാര്യയെ ഒാേട്ടാ ഡ്രൈവർ ഇറക്കിവിട്ട സംഭവം വരെയുണ്ടായി; മക്കൾ ദിവസങ്ങളോളം സ്കൂളിൽ പോയില്ല. അടിസ്ഥാനപരമായി ഫ്രാൻസിെൻറ സാേങ്കതികവിദ്യയായ ‘വികാസ്’ എന്തിന് കോടികൾ മുടക്കി നമ്പി നാരായണനിൽനിന്ന് വാങ്ങണം, നേരിട്ട് ചോദിച്ചാൽ പാരിസിൽനിന്ന് തന്നെ കിട്ടില്ലേ? വികസിപ്പിച്ചിട്ടില്ലാത്ത ക്രയോജനിക് സാേങ്കതികവിദ്യ എങ്ങനെയാണ് കൈമാറുക; അതും പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള രണ്ട് സ്ത്രീകൾ വഴി? ഇനി ലഭിച്ചാൽതന്നെ അത് കൈകാര്യംചെയ്യാനുള്ള സാേങ്കതികവിദ്യ പാകിസ്താനുണ്ടോ? ഇങ്ങനെയൊക്കെ ആരെങ്കിലും ചോദിച്ചാൽ അവരും ചാരന്മാരാകും. കരുണാകരെൻറ കസേര തെറിച്ചതാണ് ഇതിനിടയിലെ മറ്റൊരു വിശേഷം. അതിനുള്ള നഷ്ടപരിഹാരമാണ് ഇപ്പോൾ മക്കൾ ആവശ്യപ്പെടുന്നത്.
കാര്യങ്ങൾ നേരായവഴിക്കു പോയിരുന്നുവെങ്കിൽ ക്രയോജനിക് സാേങ്കതികവിദ്യ നമുക്ക് 20 വർഷം മുെമ്പങ്കിലും ലഭ്യമായേനെ എന്നാണ് വിവരമുള്ളവർ പറയുന്നത്. പക്ഷേ, ആ പദ്ധതിയെ മുളയിലേ നുള്ളിക്കളയാൻ ആരൊക്കെയോ ഒരുെമ്പട്ടു. അവരാണ് യഥാർഥ ചാരന്മാർ എന്നാണ് നമ്പിയുടെ പക്ഷം. അവരെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള പോരാട്ടംകൂടിയായിരുന്നു അദ്ദേഹത്തിേൻറത്. റഷ്യയുമായുള്ള ഇടപാട് പൊളിക്കാൻശ്രമിച്ച അമേരിക്കയുടെ സി.െഎ.എ ആണോ ഇതിന് തിരക്കഥ ഒരുക്കിയതെന്നും അറിയാൻ അന്വേഷണംതന്നെ വഴി. ഇക്കാലത്ത്, ഏഷ്യൻ സ്പേസ് ഏജൻസി എന്ന ഒരു കൂട്ടായ്മയെക്കുറിച്ചും നമ്പി സംസാരിച്ചിരുന്നു. ബഹിരാകാശ ഗവേഷണത്തിൽ യൂറോപ്യൻ മാതൃകയിൽ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ. അതിനെയാണ് അമേരിക്കയടക്കം വളരെ ഭയപ്പെട്ടത്. അതും ഇൗ ബഹളങ്ങൾക്കിടയിൽ ഒലിച്ചുപോയി. 1941ൽ നാഗർകോവിലിൽ ജനനം. ഡി.വി.ഡി ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മധുരയിലെ ത്യാഗരാജർ കോളജ് ഒാഫ് എൻജിനീയറിങ്ങിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം. ഭാര്യ മീന നമ്പി. രണ്ട് മക്കൾ: ശങ്കരകുമാർ നാരായണനും അരുണയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.