ക്രിക്കറ്റ് നയതന്ത്രം
text_fieldsഇംറാൻ ഖാൻ അധികാരത്തിൽ വന്നശേഷം പാകിസ്താനിൽ മാറ്റത്തിെൻറ കാ റ്റ് വീശിത്തുടങ്ങിയെന്ന് ശത്രുക്കൾപോലും അടക്കംപറഞ്ഞുകൊണ്ടിരിക്കയാണ്. അതങ്ങനെ സംഭവിച്ചിെല്ലങ്കിലേ അത്ഭുതമുള്ളൂ. െഎതിഹാസികമായ ആ ക്രിക്കറ്റ് ജീവിതം പോലെത്തന്നെയാണ് ഇംറാെൻറ രാഷ്ട്രീയ നീക്കങ്ങളും. ഒാേരാ ചുവടുവെപ്പിലും കാണാം, ആ പഴയ ഒാൾറൗണ്ടറുടെ മികവ്. ഒരേസമയം പോപുലിസത്തിെൻറയും ജനാധിപത്യത്തിെൻറയും മുറകൾ ഇംറാന് വഴങ്ങുന്നുണ്ട്. അതുകൊണ്ടാണല്ലോ, അമേരിക്കയുടെ സാമ്പത്തിക സഹായമില്ലെങ്കിലും മുന്നോട്ടുപോകുമെന്ന പ്രസ്താവനക്ക് പാക് ജനത കൈയടി നൽകിയത്. ഇന്ത്യയിൽ ലോക്സഭ െതരഞ്ഞെടുപ്പ് കഴിഞ്ഞാൽ സമാധാന ചർച്ചക്ക് തയാറാണെന്ന് പറഞ്ഞതിലുമുണ്ടൊരു ഡിപ്ലോമസി. ആ നയതന്ത്രത്തിൽ ആത്മാർഥതയുമുണ്ട്. പക്ഷേ, അതുകണ്ടില്ലെന്നു നടിക്കുകയല്ലേ നമ്മുടെ ഭരണകൂടം. അരനൂറ്റാണ്ട് രാജ്യം ഭരിച്ച കോൺഗ്രസ് പ്രസ്ഥാനമെങ്കിലും ഇംറാെൻറ ആത്മാർഥതയെ അംഗീകരിക്കണമായിരുന്നു. ഇംറാെന ആകെ മനസ്സിലായത് വിരുന്നുകാരനായി പ്രസ്ഥാനത്തിലേക്ക് കയറിവന്ന സിദ്ദുവിന് മാത്രമാണ്. സിയാൽകോട്ടിലും ഷാർജയിലുമൊക്കെ ഇംറാെൻറ തന്ത്രങ്ങളെ അതിർത്തി കടത്തി ‘സിക്സർ സിദ്ദു’ എന്ന പേര് സമ്പാദിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയത്തിൽ ഒറ്റ മനസ്സാണ്. അതുകൊണ്ടാണ് ഇംറാൻ സത്യപ്രതിജ്ഞ ചടങ്ങിന് നേരിെട്ടത്തി ആശംസയർപ്പിച്ചത്. കഴിഞ്ഞ ദിവസം ലാഹോറിൽവെച്ചും സ്നേഹാദരങ്ങൾ പരസ്പരം കൈമാറി, ക്രിക്കറ്റിലെ മാന്യത രാഷ്ട്രീയത്തിലും അവർ ആവർത്തിച്ചു. പക്ഷേ, ഇതൊന്നും പാർട്ടിയിലെ തലമൂത്ത നേതാക്കൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ പിന്നെ എന്തു ചെയ്യും? പഞ്ചാബ് ടൂറിസം മന്ത്രി നവ്ജ്യോത് സിങ് സിദ്ദു ആകെ ആശയക്കുഴപ്പത്തിലാണ്.
പാക് പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണ ചടങ്ങിന് ക്ഷണിക്കെപ്പട്ടപ്പോൾ അതൊരു കേവല സുഹൃദ് സന്ദർശനമായേ എല്ലാവരും കണക്കാക്കിയുള്ളൂ. ഇരു ടീമുകളിലാണെങ്കിലും പണ്ട് ഒന്നിച്ച് കളിച്ചതൊക്കെയല്ലേ. പക്ഷേ, സത്യപ്രതിജ്ഞ ചടങ്ങിനുശേഷം, പാക് സൈനിക മേധാവിയെ പരസ്യമായി ആശ്ലേഷിച്ചത് നമ്മുടെ ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് ഒരുപോലെ പിടിച്ചില്ല. എങ്കിലും മര്യാദയുടെ പേരിൽ ക്ഷമിച്ചു. കാരണം, രണ്ടു കക്ഷികളിലും പ്രവർത്തിച്ചയാളാണല്ലോ സിദ്ദു. ആ പരിഗണനയിൽ വിഷയം വിട്ടു. മാസം മൂന്നു തികഞ്ഞില്ല, പിന്നെയും സിദ്ദു പാകിസ്താൻ ഭ്രമം അവസാനിപ്പിക്കുന്നില്ല. ഇംറാൻ ക്ഷണിച്ചപ്പോഴേക്കും ലാഹോറിലെത്തി. ഇത്തവണ സംഗതി സീരിയസായി. സിദ്ദുവിെൻറ യാത്ര മാത്രമല്ല, വിഷയവും അതീവ ഗൗരവമുള്ളതാണ്. കർത്താർപുർ എന്ന് കേട്ടിട്ടില്ലേ. ഗുരുനാനാക് അവസാന കാലങ്ങളിൽ ജീവിച്ച, അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്ന സ്ഥലമാണ്. സംഗതിവശാൽ പാകിസ്താനിലാണ്. ഇന്ത്യൻ അതിർത്തിയിൽനിന്ന് കഷ്ടി മൂന്ന് കിലോമീറ്റർ ദൂരമേ കർത്താർ ഗുരുദ്വാരയിലേക്കുള്ളൂ. രണ്ടരകോടിയോളം വരുന്ന സിഖ് വിശ്വാസികളുടെ പുണ്യസ്ഥലം. ഇൗ മൂന്ന് കിലോമീറ്റർ കടക്കാൻ കടമ്പ ചില്ലറയൊന്നുമല്ല. ഇൗ പ്രശ്നം പരിഹരിക്കാൻ കർത്താർപുരിൽനിന്ന് പഞ്ചാബിലെ ഗുരുദാസ്പുരിലേക്ക് നാല് കിലോമീറ്റർ ഇടനാഴി സ്ഥാപിക്കുക എന്നത് കാലങ്ങളായി ഇരു രാജ്യങ്ങളുടെയൂം ആഗ്രഹമാണ്. പല കാരണങ്ങളാൽ 70 വർഷമായിട്ടും പദ്ധതി കടലാസിൽതന്നെയാണ്. ഇംറാൻ വന്നതോടെ, കർത്താർപുർ ഇടനാഴി പദ്ധതിക്ക് വേഗംവെച്ചു. കഴിഞ്ഞയാഴ്ച ലാഹോറിൽ പദ്ധതിക്ക് തറക്കല്ലിടുകയും ചെയ്തു. ആ ചടങ്ങിലേക്കാണ് സിദ്ദു വീണ്ടും ക്ഷണിക്കപ്പെട്ടത്. കേവലം സിഖ് വിശ്വാസികളുടെ കാര്യം മാത്രമല്ല ഇത്. ഇൗയൊരു പദ്ധതിയിലൂടെ ഇരു രാജ്യങ്ങളും തമ്മിൽ ഒരു മഞ്ഞുരുക്കത്തിനുള്ള വഴിയൊരുക്കുന്നുവെങ്കിൽ ആയിക്കോെട്ട എന്നു കരുതിയാണ് ലാഹോറിലെത്തിയത്. പതിവുപോലെ പാർട്ടിക്കാർ വിചാരണ തുടങ്ങി. സ്വന്തം മുഖ്യമന്ത്രി അമരീന്ദർ തന്നെയാണ് ആദ്യവെടി പൊട്ടിച്ചത്. ആരോട് ചോദിച്ചാണ് ലാഹോറിൽ പോയതെന്ന് അദ്ദേഹം രോഷംകൊണ്ടു. ടീം ക്യാപ്റ്റർ രാഹുലിെൻറ നിർദേശപ്രകാരമെന്ന് ട്വിറ്ററിൽ മറുപടി. വേറെയും നേതാക്കൾ പറഞ്ഞുവെന്നും തുടർന്നൊരു കൂട്ടിച്ചേർക്കൽ. അതോെട വിഷയം കത്തിപ്പടർന്നു. ഒടുവിൽ, രാഹുൽ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് തിരുത്തിപ്പറയേണ്ടിവന്നു.
കർത്താർപുർ ഇടനാഴിയിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന് ഇംറാനും സിദ്ദുവും ധരിച്ചിട്ടുണ്ടെങ്കിൽ അവരിപ്പോഴും രാഷ്ട്രീയം കളിക്കുന്നത് പഴയ ക്രിക്കറ്റ് ബുദ്ധിയിൽതന്നെയാണെന്ന് പറയേണ്ടിവരും. നിരവധി രാഷ്ട്രീയ ഇടനാഴികൾ ഭേദിച്ചുവേണം കർത്താർപുരിലെത്താമെന്ന പൊളിറ്റിക്സിെൻറ ബാലപാഠം അവർക്ക് ഇനിയും അന്യമാണെന്ന് നിരീക്ഷിച്ചാലും തെറ്റ് പറയാനാകില്ല. ഇത്തരം ഇടനാഴികളിലൂടെ സമാധാനം പുനഃസ്ഥാപിക്കാമായിരുന്നെങ്കിൽ അത് എന്നേ ആകാമായിരുന്നല്ലോ. 70 വർഷം കാത്തിരിക്കണമായിരുന്നോ? അപ്പോൾ രണ്ടു രാജ്യങ്ങളും തമ്മിൽ ശത്രുക്കളായിത്തന്നെ ശിഷ്ടകാലവും കഴിച്ചുകൂട്ടണമെന്ന് ആരൊക്കെയോ തീരുമാനിച്ചതുപോലുണ്ട്. ഇന്ത്യയുമായി സമാധാന ചർച്ചക്ക് തയാറാണെന്ന് പ്രസ്താവിക്കുകയും കർത്താർ ഇടനാഴിക്ക് പച്ചക്കൊടി കാണിക്കുകയും ചെയ്തിട്ടും പാകിസ്താനിൽ നടക്കുന്ന സാർക് ഉച്ചകോടിക്ക് നമ്മുടെ നേതാക്കൾ പെങ്കടുക്കാതിരിക്കുന്നതിെൻറ കാരണവും ഇതൊക്കെത്തന്നെയല്ലേ. പാകിസ്താനെ ഒരു ശത്രുരാജ്യമായി നിലനിർത്തിക്കൊണ്ടു മാത്രമേ, ഇവിടെ രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ തയാറാക്കാനാകൂ എന്നതാണ് ഇന്ത്യൻ രാഷ്ട്രീയത്തിെൻറ വർത്തമാനം. ആരുടെ കാലത്താണ് ഏറ്റവും കൂടുതൽ മിന്നലാക്രമണം നടന്നതെന്നാണല്ലോ ഇപ്പോഴത്തെ പ്രധാന ചർച്ച. അതിനിടയിൽ സിദ്ദു-ഇംറാൻ കൂട്ടുകെട്ടിൽ നടക്കുന്ന ഇൗ ക്രിക്കറ്റ് ഡിപ്ലോമസിയൊക്കെ ആര് ഗൗനിക്കാനാണ്?
ക്രിക്കറ്റർ, കമേൻററ്റർ, റിയാലിറ്റി ഷോ ജഡ്ജി തുടങ്ങിയ മേഖലകളിൽ ലബ്ധപ്രതിഷ്ഠ നേടിയശേഷമാണ് രാഷ്ട്രീയത്തിലേക്കുള്ള വരവ്. ക്രിക്കറ്റ് മതിയാക്കി അഞ്ചാം വർഷം 2004ലായിരുന്നു അത്. ലോക്സഭ തെരഞ്ഞെടുപ്പിെൻറ ആരവങ്ങളിലേക്ക് രാജ്യം കാലെടുത്തുവെക്കുന്ന സമയം. ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യവുമായി അവസാനവട്ട ശ്രമെമന്ന നിലയിൽ വാജ്പേയിയും കൂട്ടരും തെക്കുവടക്ക് ഒാടുകയാണ്. ആ ഒാട്ടത്തിനിടയിലാണ് അമൃത്സറിെൻറ മാണിക്യമായി സിദ്ദുവിനെ ബി.ജെ.പി അവതരിപ്പിച്ചത്. ഭരണം പോയെങ്കിലും സിദ്ദുവിെൻറ ഭാഗ്യജാതകം തെളിഞ്ഞു; പാർലമെൻറിലെത്തി. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിലും 2009ലെ ലോക്സഭ ഇലക്ഷനിലും വിജയക്കൊടി പാറിച്ചു. 2016ൽ ബി.ജെ.പി ടിക്കറ്റിൽ രാജ്യസഭയിലെത്തി. നാലു മാസത്തിനുശേഷം രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞവർഷം നിയമസഭയിലേക്ക് മത്സരിച്ച് അമരീന്ദർ മന്ത്രിസഭയിൽ അംഗമായി. ബി.ജെ.പിയുടെ നടപ്പുശീലങ്ങൾ വിട്ട് തികഞ്ഞൊരു കോൺഗ്രസുകാരനായി, രാഹുൽ ഭക്തനായി ജീവിച്ചുവരുകയായിരുന്നു. അതിനിടയിലാണ് ലാഹോറിൽവെച്ച് ഇമ്മട്ടിലൊരു പണികിട്ടിയത്. ഏതായാലും വലിയ അപകടമൊന്നും സംഭവിക്കാതെ വിഷയം അവസാനിച്ചുവെന്നതാണ് ഏക ആശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.