മിനുക്കു മുഖം
text_fieldsഖദറിനുള്ളിൽ കാക്കിക്കളസമെന്നത് കോൺഗ്രസുകാരെ കളിയാക്കുന്നതാണ്. കളിയല്ല, ഇത്തിരി കാര്യവുമതിലുണ്ടെന്ന് നേതാവ് ആൻറണി തന്നെ പറഞ്ഞാൽ പിന്നെ അത് പൊളിയാവണമെന്നുമില്ല. എന്നാൽ, നാഗ്പുരിൽ ആർ.എസ്.എസ് ഇൗറ്റില്ലത്തി െൻറ വിത്തുഗുണത്തിൽ ഉയിരും ഉടലും രൂപമെടുത്തിട്ടും കാവിപ്പടയിൽ നാളിന്നോളം തേരു തെളിച്ചിട്ടും അകത്ത് നെഹ് റുവും കോൺഗ്രസുമൊക്കെ പിന്നെയും തികട്ടിവരുന്ന നിതിൻ ഗഡ്കരി മോദിക്കും അമിത് ഷാക്കും പാർട്ടി അണികൾക്കുമു ണ്ടാക്കുന്ന ഏനക്കേട് ചില്ലറയല്ല. ആർ.എസ്.എസ് ചീഫ് മോഹൻ ഭാഗവതിെൻറ ഇഷ്ടപുത്രനായതിെൻറ അഹന്തയാണെന്ന ് മോദിയും പക്ഷക്കാരും പിറുപിറുക്കുേമ്പാൾ അടുത്ത ഉൗഴം ബി.ജെ.പിയെ വാഴിക്കാനുള്ള ആർ.എസ്.എസിെൻറ പരിശീലിത മ ിനുക്കുമുഖമെന്നു അനുകൂലികൾ അടക്കം പറഞ്ഞുതുടങ്ങി. അതെന്തായാലും ഹിന്ദി ഹൃദയഭൂമിയിലെ ആഘാതത്തിൽ തളർന്ന മോദിക്കും ഷാക്കും തൊഴിക്കാൻ കിട്ടിയ അവസരം ഗഡ്കരി പാഴാക്കിയില്ല. ഭരണത്തിലേറിയ കാലത്ത് തെൻറ വീട്ടിനു പുറത്തു കേൾവിയന്ത്രങ്ങൾ വെച്ച് രഹസ്യം ചോർത്താൻ നോക്കിയ മോദിക്ക് ഇപ്പോൾ ആധിയടങ്ങുന്നില്ല. മറുവാക്ക് കേട്ടു ശീലമില്ലാത്ത പാർട്ടിനേതൃത്വത്തിനും പ്രധാനമന്ത്രിക്കുമെതിരെ നിരന്തരം വിമർശനമുന്നയിക്കുന്ന മുൻ ചീഫും മന്ത്രിസഭയിലെ അംഗവുമായ മറാത്തക്കാരനു പിറകിലെ കൈ ആരെന്നറിയുന്നതു കൊണ്ട് അമർഷത്തിെൻറ വാലോ അച്ചടക്കത്തിെൻറ വാളോ പൊക്കാൻ നിർവാഹവുമില്ല.
വിജയത്തിനു കർതൃത്വത്തിെൻറ വേഷമാടാൻ മത്സരിക്കുന്നവർ തോൽവിയെ തന്തയില്ലാതെ വിടുന്നതിലുള്ള അമർഷമാണ് പരാജയനാളിൽ നേതൃത്വം ഏറ്റെടുത്ത് പാർട്ടിയെ വിജയത്തിലേക്ക് നയിച്ച ഗഡ്കരി ആദ്യം പ്രകടിപ്പിച്ചത്. പാർട്ടി ഫോറത്തിലല്ല, ബാങ്ക് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു ഇൗ കമൻറ്. പിന്നീട്, സിവിൽ സർവിസ് ഉദ്യോഗസ്ഥരുടെ മറ്റൊരു യോഗത്തിൽ അദ്ദേഹം രണ്ടാൾ നേതൃത്വത്തിെൻറ ബലഹീനതയെ പരിഹസിച്ചു. പാർട്ടി അധ്യക്ഷനായിരിക്കെ, തെൻറ കീഴിലെ എം.പിയും എം.എൽ.എയും പണിയെടുക്കാത്തതിന് വേറെയാരെ പഴിക്കാനാണ് എന്നായിരുന്നു അദ്ദേഹത്തിെൻറ കുത്തുചോദ്യം. എല്ലാം കൊേള്ളണ്ടിടത്തു കൊണ്ടു. മന്ത്രിസഭയിൽ കൈകാര്യം ചെയ്യുന്ന വകുപ്പ് ഉപരിതല ഗതാഗതമാണെങ്കിലും പാർട്ടി നേതൃത്വത്തെക്കുറിച്ച് ഉന്നയിച്ച വിമർശനങ്ങൾ ഉപരിതല സ്പർശിയല്ല, ആഴത്തിലുള്ളതാണ്. അതിനിടയിലെ ആർ.എസ്.
എസ് ചുഴിയെങ്ങനെയെന്ന പിടിപാടില്ലാത്തതു കൊണ്ടാണ് ഗഡ്കരിയുടെ നീക്കത്തിൽ നേതാക്കളും അണികളുമൊരുപോലെ
ബി.ജെ.പിയിൽ അന്തിച്ചു നിൽക്കുന്നത്.
ഇങ്ങനെയൊക്കെ നേതൃത്വത്തിെൻറ മുഖമടക്കി ചോദ്യങ്ങളുതിർക്കാനുള്ള ധൈര്യം എവിടെനിന്ന് എന്നു പുറത്തുള്ളവർക്കു തോന്നാമെങ്കിലും അകത്ത് ആർക്കും അങ്ങനെയൊരു സംശയമുണ്ടാവാനിടയില്ല. സംഘ്പരിവാറുമായുള്ള ഇരിപ്പുവശം അങ്ങനെയാണ്. 2014 മേയിൽ നരേന്ദ്ര മോദി അധികാരമേറ്റ് മന്ത്രിസഭയിലേക്ക് ആളെയെടുത്തപ്പോൾ വകുപ്പ് പ്രത്യേകമായി ചോദിച്ചുവാങ്ങിയത് ഒരാളേയുള്ളൂ, ഗഡ്കരി മാത്രം. എല്ലാവരും മോദി-ഷാ അദൃശ്യസാന്നിധ്യത്തിെൻറ ഭയത്തിൽ കാത്തും കരുതിയും വകുപ്പ് ഭരിച്ചപ്പോൾ കിട്ടിയ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി സ്വന്തം ഭരണവുമായി മുന്നോട്ടുപോയി ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചത് ഗഡ്കരി മാത്രം. മന്ത്രിസഭ യോഗത്തിലെ റാൻ മൂളികൾക്കിടയിൽ ഇടക്കു മുരളുന്നവരിലും മുന്നിൽതന്നെ. ഇങ്ങനെ ഒരാളെ മാത്രം കയറൂരിവിട്ടത് മറ്റാരുമല്ല, ആർ.എസ്.എസ് തന്നെ. 2014 ലെ തെരഞ്ഞെടുപ്പിൽ തന്നെ ആർ.എസ്.എസ് മോദിക്കൊപ്പം ഗഡ്കരിയിലും കണ്ണുവെച്ചതാണ്. എന്നാൽ, മോദിയും ഷായും പാർട്ടിയെയും ഭരണത്തെയും കൊണ്ടുപോയപ്പോൾ നാഗ്പുർ പകച്ചുപോയി. പൊയ്പ്പോയവരാകെട്ട, സ്വന്തം പ്രതിച്ഛായയിൽ മതിമറന്നപ്പോൾ നാഗ്പുരിൽനിന്ന് സർസംഘ ചാലക് തന്നെ ചൊറിഞ്ഞുനോക്കി. എന്നിട്ടും ശരിയാവില്ലെന്നു വന്നപ്പോഴാണ് ഗഡ്കരിയെ വിട്ടു കടിപ്പിക്കാനുള്ള നീക്കമെന്നാണ് ശ്രുതി.
മോദിയെപ്പോലല്ല, ചിരിക്കാനും ഇണക്കാനുമുള്ള ആർ.എസ്.എസ് മിനുക്കുപണി കൂടുതൽ വശമുണ്ടെന്നതു തന്നെയാണ് ഗഡ്കരിയുടെ പ്ലസ് പോയൻറ്. പാർട്ടിക്ക് പുറത്ത് ഇടത്തും വലത്തും മധ്യത്തിലുമൊക്കെ, കെജ്രിവാൾ മുതൽ പളനിസ്വാമി വരെ സുഹൃത്തുക്കൾ. നെഹ്റുവാക്യങ്ങൾ ഇടക്കിടെ ഉരുക്കഴിക്കും. ഹിന്ദു-മുസ്ലിം സഖ്യത്തെക്കുറിച്ച നിറമുള്ള കിനാവുകൾ നെയ്യും. റായ്ബറേലിയിലെ പദ്ധതികൾ പൂർത്തീകരിച്ച സന്തോഷത്തിൽ സോണിയ ഗാന്ധി കത്തു കുറിച്ചു. പാർട്ടിയിലും മുന്നണിയിലുമൊക്കെ പടലപ്പിണക്കം തുടങ്ങിയിരിക്കെ എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാലപാത വെട്ടാൻ പുണെ എക്സ്പ്രസ്വേയിലൂടെ രാജ്യത്തെ ആദ്യ രാജപാത നിർമിച്ചയാൾക്കേ കഴിയൂ. മുന്നണിയിലെ പിണക്കക്കുരുക്കുകളഴിക്കാൻ ഇൗ ഫ്ലൈഒാവർ മാന് പ്രത്യേക കഴിവുണ്ടെന്നാണ് വെപ്പ്. പാർട്ടി വളർത്തുന്നതിനിടക്ക് സ്വന്തം കാര്യവും മറന്നില്ല. മധ്യവർഗത്തിൽ പിറന്നയാൾ ഇപ്പോൾ നിരവധി നിർമാണ കമ്പനികളുടെയും പവർ പ്ലാൻറുകളുടെയും പഞ്ചസാര ഫാക്ടറികളുടെയും ഉടമയാണ്. ഇളയ മകളുടെ വിവാഹത്തിന് നൂറോളം വിമാനങ്ങൾ ചാർട്ടർ ചെയ്ത് പതിനായിരത്തോളം പേരെ പറത്തിക്കൊണ്ടുവന്നത് വാർത്തയായിരുന്നു. സ്വകാര്യകുത്തകകളുടെ സ്വന്തക്കാരനെന്ന മിടുക്കിലും മോദിക്കു കട്ടക്കു നിൽക്കും. അതിനാൽ
അടുത്ത വട്ടത്തെ ബി.ജെ.പി തുറുപ്പായി ഇറങ്ങിയാലും അത്ഭുതപ്പെടാനില്ലെന്നാണ് നാഗ്പുരിൽനിന്നുള്ള സൂചനകൾ. മഹാരാഷ്ട്രയിലെ വിദർഭമേഖലയിലെ നാഗ്പുരിനടുത്ത ധാപേവാഡ ഗ്രാമത്തിൽ 1952 മേയ് 27നാണ് നിതിൻ ജയ്റാം ഗഡ്കരിയുടെ ജനനം. സംസ്ഥാനത്തെ ഏറ്റവും വലിയ ബ്രാഹ്മണ സമൂഹമായ ദേശസ്ഥവിഭാഗത്തിലെ ഇടത്തരം കാർഷികകുടുംബത്തിൽ പിറന്നുവീണ തനിക്ക് വഴിയും വെളിച്ചവുമായത് അമ്മയെന്ന് ഗഡ്കരി. ശാഖയിലും പള്ളിക്കൂടത്തിലുമൊക്കെ ചേർത്തത് അവർതന്നെ. വാണിജ്യത്തിൽ ബിരുദാനന്തരബിരുദം, നിയമബിരുദം, ബിസിനസ് മാനേജ്മെൻറിൽ ഡിപ്ലോമ തുടങ്ങി യോഗ്യതകളൊെക്ക സ്വന്തമാക്കി ആർ.എസ്.എസ് ആസ്ഥാനത്തിനു ചാരെ മഹൽ എന്നയിടത്ത് വളർന്നയാളുടെ രാഷ്ട്രീയം പരതേണ്ട. ചെറുപ്പത്തിലേ ശാഖയിലെ പരിശീലനത്തിൽ കളരിയുറച്ചു. കോളജ് വിദ്യാഭ്യാസത്തിലേക്കും എ.ബി.വി.പി വഴി സംഘരാഷ്ട്രീയത്തിലേക്കും കാലൂന്നിയത് ഒപ്പം. വിദർഭയിലും നാഗ്പുർ സിറ്റിയിലും യുവമോർച്ചയുടെയും ബി.ജെ.പിയുടെയും ജനറൽ സെക്രട്ടറിയായി. 1995ൽ മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയായി.
2004ൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്. 2009ൽ ദേശീയ അധ്യക്ഷസ്ഥാനത്തെത്തുേമ്പാൾ പ്രായം 52. പാർട്ടിയുടെ എക്കാലത്തെയും ‘യുവ’നായകൻ. ഇളമുറക്കാരനെ വാഴിക്കുന്നത് പലരുടെയും പുരികം ചുളിച്ചതാണ്. അതും 2009ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തോറ്റുനിൽക്കെ. എന്നാൽ, വിശ്വസ്തതക്കാണ് ആർ.എസ്.എസ് ആസ്ഥാനം മാർക്കിട്ടത്. അതിൽ മോഹൻ ഭാഗവതിെൻറ സ്വന്തവും ബന്ധുവുമൊക്കെ കഴിച്ചേ ആരുമുള്ളൂ എന്നു ഗഡ്കരിക്കും കട്ടായം. അതുകൊണ്ടാണ് മുൻപിൻ നോക്കാതെയുള്ള ഇൗ ചോദ്യമൊക്കെ. മുമ്പ് തോൽവിയെ ജയത്തിലെത്തിക്കാൻ കടിഞ്ഞാൺ കൈയേറ്റ്, ശിവസേന സഖ്യവുമായി ആകെയുള്ള 48 ൽ 42സീറ്റും അടിച്ചെടുത്തയാളാണ്. അതിനാൽ മോദിയുടെയും ഷായുടെയും പ്രഭാവത്തിളക്കത്തിൽ മുന്നേറുന്നു എന്നു ഘോഷിക്കപ്പെടുന്ന കാലത്ത് ഹിന്ദി പശുബെൽറ്റിൽ സമ്പൂർണപരാജയം ഏറ്റുവാങ്ങുേമ്പാൾ ഗഡ്കരിക്ക് സഹിക്കില്ല. അതുകൊണ്ടാണ് ഇൗ വിമർശനങ്ങളൊക്കെ. അതു പൊറുക്കാനാവില്ലെങ്കിൽ മാറിനിൽക്കൂ, നയിച്ചും ഭരിച്ചും കാണിക്കാം എന്നു തന്നെയല്ലേ ആ പറഞ്ഞതിെൻറ പൊരുൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.