നമ്മുടെ നെല്ല് നമുക്ക് ഭക്ഷണമായില്ലെങ്കിൽ
text_fieldsകഴിഞ്ഞ സെപ്റ്റംബർ മുതൽ ഈ െസപ്റ്റംബര്‍ വരെ സംസ്ഥാന ഗവൺമെൻറ് നെല്ലിെൻറ വര്‍ഷമായി ആചരിക്കുകയാണ്. ‘നമ്മുടെ നെല്ല് നമ്മുടെ ഭക്ഷണം’ എന്നാണ് മുദ്രാവാക്യം. മാറി മാറി വരുന്ന ഗവൺമെൻറുകള് ധാരാളം നല്ല പദ്ധതികള്‍ നടപ്പാക്കിയതുകൊണ്ടൊക്കെയാണ് നെല്‍കൃഷി കേരളത്തില്‍ നിലനിന്നു പോരുന്നത്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് താങ്ങുവിലയാണ്. പുറത്ത് മാര്‍ക്കറ്റില്‍ 16 രൂപയുണ്ടായിരുന്ന സമയത്ത് 22 രൂപക്ക് സർക്കാർ നെല്ലു സംഭരിക്കാന്‍ തയാറായതാണ് അതിലൊന്ന്. ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഉൽപാദനച്ചെലവിനിടയില് കൃഷിക്കാര്‍ക്കു ഇത് വലിയൊരു സഹായമായി. സൗജന്യമായി വിത്തു വിതരണം ചെയ്യുന്നതാണ് മറ്റൊന്ന്. ലാഭം വർധിപ്പിക്കാൻ ആഗ്രഹിക്കുന്ന കൃഷിക്കാര്‍ എന്നും അത്യുല്പാദനശേഷിയുള്ള വിത്തിനങ്ങളെയാണ് ആശ്രയിക്കുന്നത്. വളവും സബ്സിഡിയുമാണ് മറ്റൊന്ന്. അതത്ര വലിയ തോതിലല്ലെങ്കിലും സഹായമെന്ന് പറയാനാവില്ലെങ്കിലും പ്രോത്സാഹജനകം തന്നെയാണ്.
നെല്‍കൃഷിയെ ലക്ഷ്യം വെക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടത് കൃഷിഭൂമിയുടെ വ്യാപ്തി വർധിപ്പിക്കുകയാണ്. 8,50,000 ഹെക്ടര്‍ കൃഷിഭൂമി നെൽപാടങ്ങളായി ഉണ്ടായിരുന്ന നാടാണ് കേരളം. അതിപ്പോള്‍ നാലിലൊന്നായി ചുരുങ്ങി. ഒരു അഞ്ചു ലക്ഷം ഹെക്ടറെങ്കിലും നെൽപാടങ്ങളായി തിരിച്ചു പിടിക്കാന്‍ കഴിയണം. കൃഷിഭൂമി ഒന്നിച്ചു പരിവര്‍ത്തനപ്പെടുത്താന്‍ നിയമം അനുവദിക്കുന്നില്ല. അതു കാരണം കരപ്രദേശങ്ങളെ അപേക്ഷിച്ച് വിലക്കുറവുമുണ്ട് പാടത്തിന്. മറ്റു കരഭൂമിയില്ലാത്തവർക്ക് 10 സെൻറ് പാടം നികത്തി വീടുവെക്കാം. അതിെൻറ അര്‍ഥം 10 സെൻറ് പറമ്പുണ്ടെങ്കില്‍ അതു വിറ്റ് ആ പൈസ കൊണ്ട് അഞ്ച് സെൻറ് പാടം വാങ്ങി, നികത്തി, വീടുവെക്കാമെന്നാണ്. വീടുവെച്ചതിനു ശേഷം മറ്റാര്‍ക്കെങ്കിലും വിൽക്കുകയോ മറ്റെന്തെങ്കിലുമോ ആവാം. കൃഷിഭൂമി ചോര്‍ന്നുപോകുന്ന ഒരു വഴിയാണിത്. സത്യത്തില്‍ പാടത്താരും വീടുവെക്കേണ്ടതില്ല. ഒരാള്‍ക്കൊരു പാടമുണ്ടെങ്കില് അയാള്‍ക്ക് മറ്റെവിടെയെങ്കിലും വീടുമുണ്ടായിരിക്കും. ഈ നിയമത്തില്‍ മാറ്റം വരണം. പൊതു ഗതാഗതാവശ്യത്തിനല്ലാതെ മറ്റൊരു കാര്യത്തിനും കൃഷിഭൂമി പരിവര്‍ത്തനപ്പെടുത്താന്‍ പാടില്ല എന്ന കര്‍ശന നിയമം കൊണ്ടുവരണം.
2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണനിയമം വലിയൊരു ചുവടുവെപ്പാണ്. ഇത്തരം നിയമങ്ങള്‍ ഉള്ളതുകൊണ്ടാണ് അൽപം കൃഷി ഭൂമിയെങ്കിലും നിലനിന്നു പോരുന്നത്. ഈ നിയമമനുസരിച്ച് പഞ്ചായത്ത് പ്രസിഡൻറും കൃഷി ഓഫിസറും വില്ലേജ് ഓഫിസറും അടങ്ങുന്ന സമിതിക്കു പോലും ഗ്രാമങ്ങളില്‍ 10 സെൻറും നഗരങ്ങളില്‍ അഞ്ച് സെൻറും നികത്താനുള്ള അനുമതിയേ നൽകാന് കഴിയൂ. പക്ഷേ, ഭൂമാഫിയക്ക് ഭരണത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെങ്കില്‍ അവര്‍ക്ക് ഈ നിയമത്തെ മറികടക്കാനും കഴിയും. നെൽപാടങ്ങളില് മറ്റു വിളകള്‍ കൃഷി ചെയ്യുന്നത് വളരെ വ്യാപകമാണ്. കപ്പ, വാഴ പോലുള്ള ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യുന്നതുപോലെയല്ല തെങ്ങും കവുങ്ങും റബറും പോലുള്ള ദീര്‍ഘകാല വിളകള്‍ കൃഷിചെയ്യുന്നത്. ദീർഘകാല വിളകളാകുേമ്പാൾ നെൽപാടങ്ങള് അപ്രത്യക്ഷമാവുന്നു. എന്നാല്‍ നെല്ലുപോലെയല്ല വാഴ എന്നകാര്യവും ഓര്‍ക്കണം. നെൽപാടങ്ങളില് വിളവാകുന്നതു വരെ വെള്ളം കെട്ടിനിര്‍ത്തുമ്പോള്‍ വാഴത്തോട്ടത്തിലും കപ്പത്തോട്ടങ്ങളിലുമൊക്കെ വെള്ളം മുറിച്ചു വാര്‍ക്കുന്നു. ഇത് വരള്‍ച്ചയെ രൂക്ഷമാക്കും. അതുകൊണ്ട് നെൽപാടങ്ങളില് മറ്റു ഹ്രസ്വകാല വിളകള്‍ നിരുത്സാഹപ്പെടുത്തുകയും ദീര്‍ഘകാല വിളകള്‍ തടയുകയും വേണം.
പലകാര്യങ്ങളും അർധമനസ്സോടെയാണ് നടപ്പാക്കപ്പെടുന്നത്. നടീൽ യന്ത്രത്തിെൻറ മുകളിലിരുന്നു കാമറയെ അഭിമുഖീകരിക്കുന്ന പല നേതാക്കളും അതു നന്നായി പ്രയോജനപ്പെടുന്നുണ്ടോയെന്നു ശ്രദ്ധിക്കാറില്ല. അതേപോലെത്തന്നെയാണ് കൊയ്ത്തുയന്ത്രത്തിെൻറ കാര്യവും. എല്ലാ കര്‍ഷകര്‍ക്കും അത്യാവശ്യസമയത്ത് ലഭിച്ചു എന്നുറപ്പു വരുത്തുന്ന രീതിയില്‍ ഔദ്യോഗികസംവിധാനങ്ങള്‍ പ്രവര്‍ത്തിക്കണം.ഇതെഴുതുന്ന സമയത്ത് നല്ല മട്ട അരിക്ക് കിലോവിന് 38 രൂപയാണ് വില. ഈ വില അരിക്ക് ലഭിക്കാമെങ്കില്‍ 25 രൂപക്ക് നെല്ലു സംഭരിക്കാനും കഴിയും. അതുകൊണ്ടാണ് സര്‍ക്കാര്‍ വിലയായ 22.50 രൂപയേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് സ്വകാര്യകമ്പനികള്‍ പൊതു വിപണിയില്‍ നിന്ന് നെല്ലു സംഭരിക്കുവാന്‍ കാരണം. സത്യത്തില്‍ ഈവര്‍ഷത്തെ നെല്ലു സംഭരണത്തിലൂടെ കര്‍ഷകര്‍ക്കല്ല സര്‍ക്കാറിനാണ് ലാഭം. അരിവില ഉയര്‍ന്ന സാഹചര്യത്തില്‍ സംഭരണവില 30 രൂപയെങ്കിലുമാക്കി ഉയര്‍ത്തണം. ഇന്നത്തെ സാഹചര്യത്തില്‍ കീടനാശിനി തീരെ ഉപയോഗിക്കാത്ത നെല്ലിനു ഒരു പ്രത്യേക പരിഗണനയും ലഭിക്കുന്നില്ല. അങ്ങനെയുള്ള ഉൽപാദനത്തെ ഗവൺമെൻറ് പ്രോത്സാഹിപ്പിക്കണം. സംഭരണത്തിനുള്ള പ്രത്യേക അപേക്ഷ വാങ്ങി താരതമ്യേന ഉയര്‍ന്ന വിലയ്ക്ക് അത്തരം നെല്ല് സംഭരിക്കുകയും അരിയാക്കി വിതരണം ചെയ്യുകയും വേണം.
കലാപത്തിനു സന്നദ്ധരാവാത്തതുകൊണ്ട് കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടരുത്. മലയാളി ഒഴിവാക്കേണ്ട കുറേ ശീലങ്ങളുണ്ട്. സ്വന്തം വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാതെ പുറത്തുനിന്നുള്ള ഭക്ഷണത്തിനോടുള്ള താല്പര്യം കാണിക്കുക, ഉയര്‍ന്ന ജീവിത മൂല്യങ്ങളോടുള്ള അലസത, കായികാധ്വാനത്തോടുള്ള വിരക്തി... അങ്ങനെ പോകുന്നു ഈ പട്ടിക. അതിലൊന്നാണ് നെല്‍കൃഷിയോടുള്ള അവഗണന. കേരളത്തില്‍ ജീവിതശൈലീ രോഗങ്ങള്‍ പെരുകുകയാണ്. അഞ്ചിലൊരാള്‍ക്കും പ്രമേഹമാണ്. ഹൃദ്രോഗം ഏറ്റവും വലിയ കൊലയാളിയാണ്. ഇതൊക്കെ ഇടത്തരം സമ്പന്ന വിഭാഗങ്ങളുടെ മാത്രം പ്രശ്നമല്ല, അടിസ്ഥാനവിഭാഗങ്ങളിലും ഇതെല്ലാമുണ്ട്. മഴയായി പെയ്യുന്നത് 24 മണിക്കൂർ കൊണ്ട് കടലിലെത്തുന്നു. 2016ലും 2017ലും ഏറ്റവും വലിയ വരള്‍ച്ചയാണ് കണ്ടത്.
സർവോപരി ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ മുക്കാല്‍ പങ്കും മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഇതിനെല്ലാമുള്ള ഒറ്റമൂലിയല്ല നെല്‍കൃഷി. പക്ഷേ, നെല്‍കൃഷിക്ക് ഇതുമായൊക്കെ ബന്ധമുണ്ട്. കേരളത്തിലെ മുഴുവന്‍ ആളുകളും കൃഷിയിലേക്ക് തിരിച്ചുവരണം. സ്വന്തമായി കൃഷിസ്ഥലമില്ലാത്തവര്ക്ക് പല വിളകളും കൃഷി ചെയ്യാന്‍ കഴിയില്ല. പക്ഷേ, പച്ചക്കറിയെങ്കിലും കൃഷി ചെയ്യാന്‍ കഴിയും. കൃഷി വലിയൊരു വ്യായാമമാണ്. കൂടുതല്‍ ഉല്പാദനക്ഷമമായ വ്യായാമം. സ്വന്തമായി നെൽപാടമുള്ള വലിയൊരു വിഭാഗം അതു തരിശിട്ടിരിക്കുകയാണ്. പല നെല്‍കൃഷിക്കാരും കൃഷിയോട് അലസമനോഭാവം സ്വീകരിക്കുന്നവരാണ്. കളപറിക്കാതെയും ജലസേചനം നടത്താതെയും അർധ മനസ്സോടെ കൃഷിചെയ്യുന്ന വലിയൊരു വിഭാഗമുണ്ട്. കഴിഞ്ഞ കുറേ വര്‍ഷമായി അരിയുടെ വില കൂടിക്കൊണ്ടേ ഇരിക്കുകയാണ്. ഇതൊരു അപകടസൂചനയായി മലയാളികള്‍ എടുക്കണം. തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലുമൊക്കെയുണ്ടാക്കുന്ന അരിയുടെമേല് മലയാളികള്‍ക്കെന്തു നിയന്ത്രണം?
നെൽപാടങ്ങള് തടയണകളാണ്. നെല്ല് പഴുക്കുന്നതുവരെ പാടങ്ങളില്‍ വെള്ളം ശേഖരിച്ചു നിര്‍ത്തും. വാഴയും കപ്പയുമൊന്നും അങ്ങനെയല്ല. അവ വെള്ളം കെട്ടിനിര്ത്തുന്നതിനെതിരാണ്. പുരയിടങ്ങളുടെയും പറമ്പുകളുടെയും കാര്യം പറയുകയും വേണ്ട. നെൽപാടങ്ങള് നശിപ്പിക്കുന്നത് പുഴകളും അവയുടെ വൃഷ്ടിപ്രദേശങ്ങളും നശിപ്പിക്കുന്നതിനു സമാനമായ ദോഷമുണ്ടാക്കും. ഉല്പാദിപ്പിക്കുന്ന അരി നേരിട്ടുവാങ്ങി കുത്തി അരിയാക്കി ഉപയോഗിക്കാനും ആളുകള്‍ പരിശീലിക്കണം. പൂർണമായി തവിടു കളയാത്ത ചുവന്ന അരി മലയാളിയുടെ ആരോഗ്യത്തിനും ഇന്നാവശ്യമാണ്. എങ്ങനെ നോക്കിയാലും നെല്‍കൃഷി കേരളീയ ജീവിതത്തിെൻറ മുഖ്യ അജണ്ടയിൽ ഇടംപിടിച്ചേ തീരൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.