പ്രഫ. പി.െജ. കുര്യൻ രാജ്യസഭയിൽ ചെയ്തത്
text_fieldsജൂൺ എട്ടിെൻറ ‘മാധ്യമം’ ദിനപത്രത്തിൽ ഹസനുൽ ബന്ന എന്ന ലേഖകൻ ‘രാജ്യസഭയിൽ കുര്യൻ എന്തെടുക്കുകയായിരുന്നു?’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞ തെറ്റായ കാര്യങ്ങൾക്കുള്ള മറുപടിയാണ് താഴെ:
1) ഫലസ്തീൻ ആക്രമണവിഷയം അജണ്ടയിൽ ഉൾപ്പെടുത്തിയ വിവരം ബന്ധപ്പെട്ട മന്ത്രി അറിഞ്ഞിരുന്നില്ലെന്നും അതുകൊണ്ട് മറുപടി പറയാൻ സമയം വേണമെന്നും ആവശ്യപ്പെട്ട് രാജ്യസഭ ചെയർമാന് കത്തയച്ചിരുന്നു. അങ്ങനെ ഒരു കത്ത് ചെയർമാെൻറ പരിഗണനയിലിരിക്കുമ്പോൾ, അദ്ദേഹത്തിെൻറ തീരുമാനം അറിയാതെ ഡെപ്യൂട്ടി ചെയർമാന് മറ്റൊരു നിലപാട് എടുക്കാൻ സാധ്യമല്ല. മാത്രമല്ല, അത്തരം ചർച്ചകൾ മന്ത്രിക്കുകൂടി സൗകര്യപ്രദമായ സമയത്ത് നടത്തുകയാണ് പാർലമെൻറിെൻറ കീഴ്വഴക്കം. അക്കാരണത്താൽ പ്രതിപക്ഷം ആവശ്യപ്പെട്ടതനുസരിച്ച് അന്ന് ആ വിഷയത്തിന്മേൽ ചർച്ച അനുവദിക്കാൻ കീഴ്വഴക്കം അനുസരിച്ച് കഴിയുമായിരുന്നില്ല. അങ്ങനെയാണ് അദ്ദേഹം അടുത്ത വിഷയമായ റെയിൽവേ ബജറ്റ് ചർച്ചക്കെടുത്തത്.
2) പാർലമെൻററി കീഴ്വഴക്കം അനുസരിച്ച് പ്രതിപക്ഷ നേതാവ് ഏതുസമയത്ത് ആവശ്യപ്പെട്ടാലും അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കണം. ഈ ഒരു സൗജന്യം പ്രതിപക്ഷ നേതാവിന് മാത്രമുള്ളതാണ്. അതുമാത്രമാണ് പ്രഫ. പി.ജെ. കുര്യൻ ചെയ്തത്. മാത്രവുമല്ല, പി. ചിദംബരം സംസാരിക്കാൻ ആവശ്യപ്പെട്ടത് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടതിനു ശേഷമാണ്. മന്ത്രിയും പ്രതിപക്ഷനേതാവും ഒരേസമയത്ത് എഴുേന്നറ്റാലും ചെയർ ആദ്യം പ്രതിപക്ഷ നേതാവിനെയാണ് വിളിക്കേണ്ടത്, അതാണ് കീഴ്വഴക്കം. ഇന്ത്യയിൽ മാത്രമല്ല, ബ്രിട്ടനിലും മറ്റെല്ലാ ജനാധിപത്യ രാജ്യങ്ങളിലും ഈ കീഴ്വഴക്കമാണ് പിന്തുടരുന്നത്.
3) ഒരു ബിൽ, മണി ബിൽ ആണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ലോക്സഭ സ്പീക്കർക്ക് മാത്രമാണ്. രാജ്യസഭയിൽ അങ്ങനെ ഒരു സംശയം ഉണ്ടായാൽ ഭരണഘടനയുടെ 110 (3) വകുപ്പനുസരിച്ച്, അതിന്മേൽ ഒരു തീരുമാനമെടുക്കാൻ രാജ്യസഭ ചെയർമാനോ ഡെപ്യൂട്ടി ചെയർമാനോ അധികാരമില്ല. ഭരണഘടന അനുസരിച്ച് തീരുമാനത്തിനായി ബിൽ ലോക്സഭ സ്പീക്കർക്ക് അയക്കുക മാത്രമാണ് പ്രഫ. പി.ജെ. കുര്യന് ചെയ്യാവുന്നതും ചെയ്തതും. അതായത് ഭരണഘടനവ്യവസ്ഥകൾ പാലിക്കുകമാത്രമാണ് അദ്ദേഹം ചെയ്തത്.
4) സീറോ അവറിൽ മൂന്നു മിനിറ്റിൽ കൂടുതൽ ആർക്കും സമയം അനുവദിക്കാറില്ല. അതാണ് നിയമം. പ്രത്യേകിച്ച് ധാരാളം മെംബർമാർ സംസാരിക്കാനുള്ളപ്പോൾ. മായാവതിക്കു മൂന്നു മിനിറ്റിനുപകരം അഞ്ചു മിനിറ്റ് നൽകുകയും ചെയ്തു. മായാവതി എണീറ്റപ്പോൾ തന്നെ പ്രതിപക്ഷ നേതാവും എണീറ്റ് സംസാരിക്കാൻ അനുവാദം ചോദിച്ചിരുന്നു. നിയമം അനുസരിച്ച് മൂന്നു മിനിറ്റ് കഴിയുമ്പോൾ പ്രസംഗം അവസാനിപ്പിക്കാൻ പറയേണ്ടത് ചെയറിെൻറ കടമയാണ്. പ്രഫ. പി.ജെ. കുര്യൻ അതുമാത്രമേ ചെയ്തിട്ടുള്ളൂ. പ്രത്യേകിച്ച് പ്രതിപക്ഷനേതാവും മായാവതിയോടൊപ്പം സംസാരിക്കാൻ സമയം ആവശ്യപ്പെട്ട സാഹചര്യത്തിൽ, അദ്ദേഹത്തിന് അവസരം നൽകേണ്ടതും ചെയറിെൻറ ചുമതലയായിരുന്നു.
5) ഡോ. കെ.വി.പി. രാമചന്ദ്ര റാവു നടുത്തളത്തിൽ ഇറങ്ങി പ്ലക്കാർഡ് പിടിച്ച് അച്ചടക്കരാഹിത്യം കാണിച്ചപ്പോൾ നിരവധി തവണ അദ്ദേഹത്തോട് പ്ലക്കാർഡ് ഉയർത്തിപ്പിടിക്കുന്നത് നിയമവിരുദ്ധവും ചട്ടവിരുദ്ധവും ആണെന്നും ചെയറിെൻറ മുഖം മറച്ചുപിടിക്കരുതെന്നും ആവശ്യപ്പെട്ടു. അദ്ദേഹം അത് മുഴുവൻ അവഗണിക്കുകയാണ് ചെയ്തത്. അങ്ങനെ അദ്ദേഹം തികഞ്ഞ അച്ചടക്കരാഹിത്യം കാണിച്ച അവസരത്തിലാണ് ‘Are you mad?’ എന്ന തികച്ചും സ്വാഭാവികമായ ചോദ്യം ചെയർ ചോദിച്ചത്. ചെയർതന്നെ ആ പരാമർശം നീക്കം ചെയ്യുകയും ചെയ്തു. അംഗങ്ങൾ അച്ചടക്കരാഹിത്യം കാണിക്കുമ്പോൾ ചെയർ ക്ഷുഭിതനായി സംസാരിക്കുന്നത് സ്വാഭാവികം മാത്രമാണ്. അച്ചടക്കരാഹിത്യം കാണിക്കുന്ന അംഗങ്ങളോട് കർശനമായി പെരുമാറുന്നത് പക്ഷപാതപരമായി ചിത്രീകരിക്കുന്നത് വിചിത്രം തന്നെ.
ലേഖകെൻറ ഓരോ നിഗമനവും ദുരുദ്ദേശ്യപരവും പാർലമെൻറ് നിയമങ്ങളെയും കീഴ്വഴക്കങ്ങളെയും പറ്റിയുള്ള അദ്ദേഹത്തിെൻറ അജ്ഞത വെളിവാക്കുന്നതുമാണ്. വായനക്കാരുടെ മനസ്സിൽ പ്രഫ. പി.ജെ. കുര്യനെക്കുറിച്ച് തെറ്റിദ്ധാരണകൾ ജനിപ്പിക്കാൻ പോരുന്ന കാര്യങ്ങളാണ് ലേഖകൻ പറഞ്ഞുെവച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.