Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആദിയർ ജനതയുടെ...

ആദിയർ ജനതയുടെ നിത്യവെളിച്ചം

text_fields
bookmark_border
poyikayil
cancel

അടിമത്തത്തിലും അനാചാരങ്ങളിലും ആണ്ട് ജാതി-ഉപജാതി-ഗോത്രവൈരങ്ങളാൽ ചിന്നിച്ചിതറിപ്പോയ ആദിമനിവാസികളായ അധഃസ് ​ഥിത-പിന്നാക്ക ജനവിഭാഗങ്ങളെ ഏകീകരിച്ച്, ആധ്യാത്മിക-ഭൗതികമുന്നേറ്റത്തിനായി 1910ൽ പ്രത്യക്ഷരക്ഷാ ദൈവസഭ (പി.ആർ.ഡി. എസ്​) എന്ന സനാതന മതസംഘടന സ്​ഥാപിച്ച പൊയ്കയിൽ ശ്രീകുമാര ഗുരുദേ​​െൻറ ദേഹവിയോഗത്തി​െൻറ 80ാം വാർഷികദിനമാണ്​ ജൂൺ 30/മിഥുനം 15.
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ കരയിലെ വലിയതാന്നിക്കുന്നിലെ മന്നിയ്ക്കൽ പൊ യ്കയിൽ കൊല്ലവർഷം 1054 കുംഭം അഞ്ചിനാണ് പൊയ്കയിൽ ശ്രീകുമാര ഗുരുദേവ​​െൻറ ജനനം. ശങ്കരമംഗലം എന്ന ൈക്രസ്​തവ കുടുംബക ്കാരുടെ അടിയാളരായിരുന്നു മാതാപിതാക്കൾ. അതിനാൽതന്നെ അടിയാളനെന്ന സാമൂഹികസ്​ഥാനമേ ശ്രീകുമാര ഗുരുദേവനും ലഭിച ്ചിരുന്നുള്ളൂ. യജമാന​​െൻറ അടിമജോലികൾ ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ശ്രീകുമാര ഗുരുദേവൻ തയാറായില് ല. അധഃസ്​ഥിത വർഗങ്ങളുടെ ദയനീയാവസ്​ഥക്ക്​ പരിഹാരം കാണാനും മോചിപ്പിക്കാനും സ്വതന്ത്രജനതയായി ഈ രാജ്യത്ത് അഭിമാനത്തോടെ ജീവിക്കാനും അവരെ പ്രാപ്തനാക്കുന്ന പ്രവർത്തനത്തിലേക്ക് ശ്രീകുമാര ഗുരുദേവൻ കടന്നു.

വൃത്തിഹീനമായി കിടന്ന അധഃസ്​ഥിതസമൂഹത്തെ ശുദ്ധീകരിക്കാനും മനുഷ്യാവകാശങ്ങളെക്കുറിച്ച്​ ബോധവത്​കരിക്കുന്നതിനുമാണ് പ്രാധാന്യം നൽകിയത്. മനുഷ്യൻ മനുഷ്യനെ അടിമയാക്കുന്ന, പരസ്​പരം അംഗീകരിക്കാത്ത സാമൂഹികവ്യവസ്​ഥിതിയെ ശക്തമായി എതിർത്ത് ദൈവത്തി​െൻറയും മതത്തി​െൻറയും വിശ്വാസത്തി​െൻറയും പേരിൽ മനുഷ്യനെ ചൂഷണം ചെയ്​ത പ്രവണതക്കെതിരെ നവോത്ഥാനകാലഘട്ടത്തിൽ ആഞ്ഞടിച്ചു. അധഃസ്​ഥിതൻ ഏത് മതത്തിലും വിശ്വാസത്തിലും പ്രസ്​ഥാനത്തിലും ചെന്നാലും അവ​​െൻറ ജാതി പറഞ്ഞ് പിന്നാമ്പുറങ്ങളിൽ നിർത്തുന്ന നീതികേടിനെ ചോദ്യം ചെയ്തു. ജാതിമാഹാത്മ്യം പറഞ്ഞ് ഭരണവും അധികാരവും സമ്പത്തും കൈയടക്കി മനുഷ്യനെ മനുഷ്യനല്ലാതാക്കുന്ന ജാതിവ്യവസ്​ഥ ഈ രാജ്യത്ത് നിലനിർത്തിയ മതപുരോഹിതരോടും ഭരണകൂടത്തോടും ശ്രീകുമാര ഗുരുദേവൻ ആശയപരമായി കലഹിക്കുകതന്നെ ചെയ്തു. എല്ലാ മതവിശ്വാസികളും ദൈവവിശ്വാസികളും പുരോഹിതരും പറയുന്നത് മനുഷ്യനെയും പ്രകൃതിയെയും എല്ലാം ദൈവം സൃഷ്​ടിച്ചതാണെന്നാണ്. ദൈവത്തിന് ജാതിയുണ്ടോ, ജീവന് ജാതിയുണ്ടോ, ആത്മാവിന് ജാതിയുണ്ടോ എന്നീ ചോദ്യങ്ങൾ എത്തേണ്ടവരിൽ എത്തിച്ചു. പക്ഷേ, ഉത്തരമില്ലാത്ത ചോദ്യങ്ങളായി അവ അവശേഷിച്ചു. നീതിബോധമുള്ളവർ ശ്രീകുമാര ഗുരുദേവനിൽ ആകൃഷ്​ടരായി.

‘‘ദൈവം ഏകിയ ജീവനാണ് ആ ജീവനെത്രവിധം ജാതിയുണ്ട്..?’’ എന്ന ഗാനത്തിലൂടെ മനുഷ്യ​​െൻറ അറിവില്ലായ്മയെയാണ് ഗുരുദേവൻ ബോധ്യപ്പെടുത്തിയത്, നവോത്ഥാന കാലഘട്ടത്തിലെ മറ്റ് മഹാരഥന്മാരുടെ പ്രവർത്തനത്തിനിടയിലാണ്. അധഃസ്​ഥിത ജനതയെ ആദിയർ ജനതയെന്നാണ് ശ്രീകുമാര ഗുരുദേവൻ സംബോധന ചെയ്തത്. ഇവർ തമ്മിൽ തമ്മിലുള്ള ജാതി-ഉപജാതി-ഗോത്ര ജീവിതരീതി തകർത്ത് ഒരപ്പ​​െൻറയും അമ്മയുടെയും മക്കളെന്നപോലെ കഴിയാനാണ് ഈ വിഭാഗത്തെ ഗുരുദേവൻ പഠിപ്പിച്ചത്. അത് വിജയിക്കുകയും ചെയ്തു. അങ്ങനെ അനുസരണ മനോഭാവമുള്ള ഒരു വൻജനാവലി ഗുരുദേവ​​െൻറ പിന്നാലെ അണിനിരന്നു. ജാതി-ഉപജാതി-ഗോത്ര ചിന്തകൾ, ജീവിതരീതികൾ ഒന്നും ഗുരുദേവ​​െൻറ പിന്നാലെ ഇറങ്ങിത്തിരിക്കുന്നതിന് തടസ്സമായില്ല എന്നത് പ്രസക്തമാണ്. ഇവർ പൊയ്കക്കൂട്ടർ എന്നാണ് നവോത്ഥാന കാലഘട്ടത്തിൽ അറിയപ്പെട്ടത്. ഈ കൂട്ടായ്മക്കാരാണ് പിന്നീട് പ്രത്യക്ഷരക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്​) എന്ന പേരിലറിയപ്പെട്ടത്.
മനുഷ്യൻ, ദൈവം, ആത്മാവ്, മനസ്സ്, ചിന്ത, ബുദ്ധി എന്നിവയെക്കുറിച്ചെല്ലാം ത​​െൻറ ജനതയോട് ഗുരുദേവൻ സംസാരിച്ചിരുന്നു. ഇതിൽ ആകൃഷ്​ടരായവർ ഗുരുദേവന് പിന്നാലെ ഇറങ്ങിത്തിരിച്ചു. മതങ്ങളിലും മാർഗങ്ങളിലും നിന്നിറങ്ങിവന്ന ഞങ്ങളിൽ ഒരാൾ മരിച്ചാൽ എവിടെ അടക്കം ചെയ്യുമെന്ന് ഒരു ശിഷ്യൻ ചോദിച്ചു. സ്വന്തമായി സ്​ഥലം വാങ്ങി അതിന് ശ്മശാനം എന്ന് പേരിടുന്നത് വരെ എ​െൻറ കൂടെ ഇറങ്ങിത്തിരിച്ചിരിക്കുന്നവരിൽ ആരും മരിക്കുകയില്ല എന്ന ഉറപ്പ് ശ്രീകുമാര ഗുരുദേവൻ കൊടുത്തു. 10 വർഷത്തിനുശേഷം കോട്ടയം ജില്ലയിൽ മുതലപ്ര എന്ന സ്​ഥലത്ത്​ ഭൂമി വാങ്ങിയശേഷമാണ് ഗുരുദേവ​​​െൻറ പിന്നാലെ ഇറങ്ങിവന്ന ഒരു പിതാവ് മരിക്കുന്നത്. ഇതനുഭവിച്ച ജനത കൂടുതൽ അടുക്കാനും അനുസരിക്കാനും തുടങ്ങി. ഇങ്ങനെ പല സന്ദർഭങ്ങളിലുമായി ഗുരുദേവ പ്രവർത്തനത്തിലെ അമാനുഷികത്വം കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞവർ എല്ലാം മറന്ന് പൊയ്കയോടൊപ്പം ചേർന്നു. ഇതോടെ ഈ വിഭാഗം പൊയ്കക്കൂട്ടർ എന്നറിയപ്പെടാൻ തുടങ്ങി. ഇത് കേരള ചരിത്രത്തിലെ സുപ്രധാനമായ ഒരു സംഭവത്തി​െൻറ ചുവടുവെപ്പായിരുന്നു. ഇത്രയുമായപ്പോൾ സവർണ വിഭാഗങ്ങൾ അടങ്ങിയിരുന്നില്ല. ദൈവവും ഗുരുവും രക്ഷകനുമായി ശ്രീകുമാരഗുരുദേവനെ ആദിയർ ജനത സ്വീകരിച്ചപ്പോൾ ഒട്ടും സഹിക്കവയ്യാതെ മതമേലധ്യക്ഷന്മാർ അസ്വസ്​ഥരായി. രാജ്യ​​ദ്രോഹക്കുറ്റം ചുമത്തി തുറുങ്കിലടക്കാൻ മത-ഭരണാധികാരം ഉപയോഗിച്ച് ബ്രിട്ടീഷ് ഗവൺമ​െൻറിന് പരാതി നൽകി. ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാരുടെ നിയമപാലകർ ശ്രീകുമാര ഗുരുദേവനെ രാജ്യദ്രോഹക്കുറ്റമെന്ന പരാതിയിൽ അറസ്​റ്റ്​ ചെയ്യാനൊരുങ്ങി. ചങ്ങനാശ്ശേരി മജിസ്​േട്രറ്റ്

കോടതിയിൽ സ്വയം ഹാജരായ പൊയ്കയോട് മജിസ്​േട്രറ്റ്: നിങ്ങൾ ജർമനുവേണ്ടി പ്രാർഥിക്കാറുണ്ടോ?
പൊയ്ക: എ​െൻറ ജനങ്ങൾക്കുവേണ്ടിയാണ് പ്രാർഥിക്കാറുള്ളത്.
മജിസ്​േട്രറ്റ്: സായ്പന്മാർ ആരാണെന്നറിയാമോ?
പൊയ്ക: അറിയാം. അവർ ശീമക്കാരാണ്.
മജിസ്​േട്രറ്റ്: നിങ്ങൾ നടത്തുന്ന സമുദായത്തി​െൻറ പേരെന്താണ്?
പൊയ്ക: പ്രത്യക്ഷരക്ഷാ ദൈവസഭ.
ആദിദ്രാവിഡജനതയുടെ സ്വന്തം ആത്മീയ പ്രസ്​ഥാനം ഇതോടെ ഭൂമിയിൽ സ്​ഥാപിതമായി. ഇന്നി​െൻറ കാലഘട്ടത്തിലും ആദിമജനത്തിന് ഇതല്ലാതെ വേറൊന്നില്ല കേരള ചരിത്രത്തിൽ. ആദിമജനതയുടെ ചരിത്രത്തിൽ സ്​ഥാനം പിടിച്ചിരിക്കുന്ന ജാതിരഹിത ആത്മീയ പ്രസ്​ഥാനമാണ് പ്രത്യക്ഷ രക്ഷാ ദൈവസഭയും (പി.ആർ.ഡി.എസ്​) പൊയ്കയിൽ ശ്രീകുമാര ഗുരുദേവനും.

ആദിയർ ജനതയുടെ ദൈവവും ഗുരുവും രക്ഷകനും അടിമവിമോചകനും ആയിരുന്ന പൊയ്കയിൽ ശ്രീകുമാര ഗുരുദേവ​ൻ 1114 മിഥുനം ഒന്നു മുതൽ രോഗശയ്യയിൽ കിടന്ന് 15ന് ദേഹവിയോഗം സംഭവിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള ഗുരുദേവ മക്കൾ ഈ ദിനങ്ങളിൽ ഉപവാസ ധ്യാനയോഗത്തോടെ കഴിഞ്ഞുകൂടി മിഥുനം 15ന് സഭ ആസ്​ഥാനമായ ഇരവിപേരൂർ ശ്രീകുമാര മണ്ഡപത്തിൽ പൊയ്ക തീർഥാടനപദയാത്രയോടെ പതിനായിരങ്ങൾ എത്തിച്ചേരുന്നു.
(പി.ആർ.ഡി.എസ്​ ജോ.സെക്രട്ടറിയാണ്
ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionmalayalam newsPoyikayil sreekumaranAadir people
News Summary - Article about Poikayil sreekumaran-Opinion
Next Story