തോറ്റുകൊടുക്കാത്ത തൂലികയുടെ ഉടമ
text_fieldsനാലര പതിറ്റാണ്ടിലേറെ പത്രപ്രവർത്തനരംഗത്തും സാഹിത്യ-കലാ രംഗങ്ങളിലും നിറസാന്നിധ്യമായിരുന്നു പോക്കർ കടലുണ്ടി. അത്രതന്നെ രാഷ്ട്രീയ പാരമ്പര്യവും ഇൗ എഴുത്തുകാരനുണ്ട്. ആറങ്ങാടിയിലെയും കടലുണ്ടി നഗരത്തിലെയും ജാതി-മത-ഭേദമന്യേ ആദരവ് നേടിയെടുത്ത പോക്കർ പത്രപ്രവർത്തനത്തിലൂടെ കോഴിക്കോടിെൻറയും ഒാമനപുത്രനായി. തമിഴ്, ഇംഗ്ലീഷ്, അറബി, ഉർദു, പേർഷ്യൻ ഭാഷകളിൽ പ്രാവീണ്യം നേടിയ പോക്കർ അനവധി വിവർത്തന ലേഖനങ്ങൾ കൈരളിക്ക് സംഭാവന ചെയ്തു.
ഒരിക്കലും ആർക്കും തോറ്റുകൊടുക്കാൻ തയാറാകാതെ ഒഴുക്കിനെതിരെ നീന്തിയ അദ്ദേഹം ഗുലാം മഹമൂദ് ബനാത്ത് വാലയുടെയും ഇബ്രാഹിം സുലൈമാൻ സേട്ടിെൻറയും എം.കെ. ഹാജിയുടെയും ശിഷ്യത്വം സ്വീകരിച്ചു. ഉള്ളത് പറഞ്ഞാൽ കഞ്ഞിയില്ലെന്ന് അറിഞ്ഞിട്ടും തെല്ലും കൂസാതെ മുേന്നറിയ പോക്കർ 1979ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടി മണ്ഡലത്തെ ഇളക്കിമറിച്ചു. അവുക്കാദർ കുട്ടി നഹയുടെയും കുഞ്ഞാലിക്കുട്ടി കേയിയുടെയും ആസ്ഥാനത്ത് വള്ളിക്കുന്ന് പഞ്ചായത്തിനെ തട്ടകമാക്കി പോക്കർ വിജയം കൊയ്തപ്പോൾ രാഷ്ട്രീയ തമ്പുരാക്കൾ വിറകൊണ്ടു. അന്ന് കെ.കെ. മുഹമ്മദും പി.കെ. മുഹമ്മദും ഇൗ ലേഖകനും പാർട്ടിപത്രം വിട്ട് അഖിലേന്ത്യ മുസ്ലിം ലീഗിെൻറ മുഖപത്രത്തിലേക്ക് പ്രവേശിച്ചപ്പോൾ പാർട്ടി പത്രത്തിൽനിന്ന് (ചന്ദ്രിക) അവകാശ സമരം നടത്തവെയാണ് പോക്കർ സ്ഥാനാർഥിയാകുന്നത്.
യൂനിയൻ ലീഗും അഖിലേന്ത്യാ ലീഗും മാർക്സിസ്റ്റ് പാർട്ടിയും കോൺഗ്രസും യുക്തിവാദി സംഘവും ഉറ്റുനോക്കിയ ആ തെരഞ്ഞെടുപ്പിൽ മുഴങ്ങിയ മുദ്രാവാക്യം രണ്ടാം വാർഡിലെ കുഞ്ഞുകുട്ടികൾ മുതൽ വയോധികർവരെ ഏറ്റുപാടി. ‘അഴിമതി പോക്കറെ തീണ്ടിയിട്ടില്ല, പോക്കർ ചന്ദ്രിക വിട്ടിട്ടില്ല, ചന്ദ്രിക പോക്കറെ വിട്ടിട്ടില്ല, പോക്കർ കടലുണ്ടി സിന്ദാബാദ്’....തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 64 വോട്ടിെൻറ ഭൂരിപക്ഷത്തിന് പോക്കർ വിജയിച്ചു.
വിജയിച്ച പോക്കർ പഞ്ചായത്ത് വൈസ് പ്രസിഡൻറുമായി. മുസ്ലിം ലീഗിനും ബി.ജെ.പിക്കുമാണ് ഭരണം സഹിക്കാതായത്. അവർ മുദ്രാവാക്യം മുഴക്കി. ‘പഞ്ചായത്തിൽ പോക്കർ കേറി, പഞ്ചാരക്ക് വിലകയറി’...ഇത് കേട്ട ദവാക്കാനയിലെ മുസ്ലിയാർ സഹികെട്ടു. മുസ്ലിയാർ ചോദിച്ചു: പോക്കർക്കാക്ക് കരിമ്പിൻതോട്ടമോ പഞ്ചസാര മില്ലോ ഉേണ്ടാ... പിന്നെ ആരാണ് ഹിമാറീങ്ങളേ പഞ്ചാരക്ക് വിലകയറ്റിയത്. പോക്കർ അഖിലേന്ത്യ മുസ്ലിം ലീഗിെൻറ മുഖപത്രമായ ലീഗ് ടൈംസിൽ എത്തിയപ്പോൾ കഴിവുകൾ ഒന്നൊന്നായി തെളിയിച്ചു.
ഫ്രൈേഡ ഫീച്ചർ മുതൽ ബാലസംഘം വരെ അദ്ദേഹം തുടങ്ങി. കഥകളും നോവലുകളും എഴുതുകയും പലരെക്കൊണ്ടും എഴുതിപ്പിക്കുകയും ചെയ്തു. ഹാസ്യസാഹിത്യകാരനായ രാവണപ്രഭു മുതൽ കവി സുകുമാർ കക്കാട് വരെ ലീഗ് ടൈംസിെൻറ സ്ഥിരം എഴുത്തുകാരായി. ‘ഷിറാസിലെ പൂങ്കുയി’ലിലൂടെ ചന്ദ്രികയെ വിരുന്നൂട്ടിയ പോക്കർ ‘പൂങ്കാവനം മാസിക’ വഴി ഒേട്ടറെപേർക്ക് വിജ്ഞാനം പകർന്നു. ‘മാധ്യമ’ത്തിലൂടെയും പത്രപ്രവർത്തന രംഗത്തെ കഴിവ് അദ്ദേഹം ഉപയോഗപ്പെടുത്തി. ഒേട്ടറെ സുവനീറുകളിലൂടെയും വിജ്ഞാനപ്രദമായ അറിവുകൾ അദ്ദേഹം തലമുറകൾക്ക് പകർന്നു. ഏറ്റവും ഒടുവിൽ ആത്മകഥപോലെ എഴുതിയ കുറിപ്പുകൾ രാഷ്ട്രീയ പ്രതിയോഗികൾക്ക് ഉരുളക്ക് ഉപ്പേരിയായി.
•
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.