ജയിലുകളിൽ ഹോമിക്കപ്പെടുന്ന ജീവിതങ്ങൾ
text_fieldsദേശീയതലത്തിൽ ഉദ്വേഗമുണർത്തിയ കേസായിരുന്നു ആരുഷി വധം. തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ അവളുെട മാതാപിതാക്കളായ രാജേഷ് തൽവാർ, നൂപുർ എന്നിവരെ കഴിഞ്ഞയാഴ്ച കോടതി ജയിൽ മുക്തരാക്കി. എന്നാൽ, വിചാരണ കാത്ത് കാരാഗൃഹങ്ങളിൽ കഴിയുന്ന ആയിരക്കണക്കിന് ഹതഭാഗ്യരുടെ യാതനകൾ എങ്ങനെ പരിഹൃതമാകും? അത്യധികം ദൈന്യമായ സാഹചര്യങ്ങളിൽ കുടുസ്സുമുറികളിൽ അന്തിയുറങ്ങുന്ന ഇൗ തടവുപുള്ളികളുടെ വേദനകളെ വേദനകളായി ഗണിക്കാൻ എന്തുകൊണ്ട് ആരും തയാറാകുന്നില്ല? ഇന്ത്യയിലെ തടവറകളിൽ മൂന്നിൽ രണ്ടു ഭാഗത്തോളം വിചാരണത്തടവുകാരാണത്രെ. അഥവാ നിരപരാധികളായിരുന്നിട്ടും തുറുങ്കിൽ കഴിയാൻ വിധിക്കപ്പെട്ടവർ. ജീവിതത്തിലെ നിർണായക വർഷങ്ങൾ മുഴുക്കെ തടവറകളിൽ ഹോമിക്കപ്പെടേണ്ട ദുർഗതി എങ്ങനെ സംഭവിക്കുന്നു?
പ്രമുഖനായൊരു അഭിഭാഷകൻ ഇതുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങൾ സുപ്രധാനമാണെന്ന് ഞാൻ കരുതുന്നു. വിചാരണത്തടവുകാരായ ഭൂരിപക്ഷവും നിർധന കുടുംബാംഗങ്ങളാണ്. നല്ല അഭിഭാഷകരെ കേസിനായി നിയോഗിക്കാനുള്ള പണം അവർക്ക് മുമ്പിൽ വിഘാതമാകുന്നു. ഏതു കേസിെൻറ പേരിലാണ് തങ്ങൾ ജയിലിലടക്കപ്പെട്ടത് എന്ന പ്രാഥമിക വിവരംപോലും അറിയാത്ത ജയിൽപുള്ളികളും നിരവധിയാണെന്നും അഭിഭാഷകൻവഴി അറിയാൻ സാധിച്ചു. ജാമ്യരേഖകളിൽ ഒപ്പുവെക്കാൻപോലും തിട്ടമില്ലാത്ത പുള്ളികളും തടവറകളിൽ കാണാം. അക്ഷരജ്ഞാനം പകരുന്നതിലും വിജ്ഞാന വെളിച്ചം നൽകുന്നതിലും നാം പരാജയപ്പെട്ടതിെൻറ മറ്റൊരു തെളിവ്.
ജയിലിലെ ഇൗ ഹതഭാഗ്യർക്കായി മോചന മുറവിളി ഉയർത്തിയേ മതിയാകൂ. ജയിലുകൾ തുറക്കുക എന്ന മുദ്രാവാക്യമാണ് നാം ഉയർത്തേണ്ടത്. അന്തസ്സോടെ ജീവിക്കാനുംസ്വതന്ത്രമായി സഞ്ചരിക്കാനും ഏതൊരു പൗരനും അവകാശമുണ്ട്. അവർ കൊടും കുറ്റവാളികൾ അല്ലെന്ന് തിരിച്ചറിയുക. ഒരുപേക്ഷ, സെല്ലുകളിൽ ഇതേ നരകാവസ്ഥ നിലനിന്നാൽ അവർ വലിയ ക്രിമിനലുകൾ ആയി പരിണമിച്ചെന്നുവരാം. ജയിലുകളിൽ നിലനിൽക്കുന്ന അതിദാരുണാവസ്ഥ ഗ്രഹിക്കണമെങ്കിൽ തടുവകാർ എഴുതിയ ജയിൽ കുറിപ്പുകൾതന്നെ വായിക്കണം. ഇത്തരം കുറിപ്പുകളിൽ പലതും പുസ്തകരൂപത്തിൽ ഇപ്പോൾ ലഭ്യമാണ്. പെൻഗ്വിൻ പ്രസിദ്ധീകരിച്ച ‘മൈ േഡസ് ഇൻ പ്രിസൺ’ ആണ് അതിൽ ഏറ്റവും ഉജ്ജ്വലമായതെന്ന് ഞാൻ കരുതുന്നു. തെൻറ ഏഴു മാസത്തെ ജയിലനുഭവങ്ങൾ ഇഫ്തിഖാർ ഗീലാനി എന്ന മാധ്യമ പ്രവർത്തകൻ പ്രസ്തുത കൃതിയിൽ പ്രതിപാദിച്ചിരിക്കുന്നു. ന്യൂദൽഹിയിലെ തിഹാർ ജയിലിലാണ് അദ്ദേഹംഅടക്കപ്പെട്ടത്. 2002 ജൂൺ ഒമ്പതു മുതൽ 2003 ജനുവരി 13വരെ. ഒൗദ്യോഗിക സുരക്ഷ നിയമപ്രകാരം തടങ്കിലടക്കപ്പെട്ട അദ്ദേഹത്തിന് പലപ്പോഴും രാജ്യദ്രോഹി എന്ന അധിക്ഷേപം കേൾക്കേണ്ടിവന്നു. 14 വർഷംവരെ തടവ് ലഭിക്കാവുന്ന കേസാണ് ഇഫ്തിഖാറിനെതിരെ ചമക്കപ്പെട്ടത്. പോട്ട ചുമത്തി ഇഫ്തിഖാറിനെ നിസ്തേജനാക്കാനും ശ്രമങ്ങൾ അരങ്ങേറി. വായിക്കേണ്ട മെറ്റാരു അനുഭവ സമാഹാരം ‘പ്രിസണർ നമ്പർ 100’ ആണ്. സാമൂഹിക പ്രവർത്തകയായ അൻജും സമറൂദ് ഇൗ രചനയിലൂടെ അഞ്ചുവർഷത്തെ ജയിലനുഭവങ്ങൾ പങ്കുവെക്കുന്നു. ഇവരും അടക്കപ്പെട്ടിരുന്നത് തിഹാർ ജയിലിൽ. നമ്മുടെ ജയിലുകളിൽ സ്ത്രീ തടവുകാർ കടന്നു
പോകുന്ന അന്തഃസംഘർഷങ്ങളെ സംബന്ധിച്ചും പീഡകളെക്കുറിച്ചും ഗ്രഹിക്കാനാഗ്രഹിക്കുന്നവർ നിർബന്ധമായും ‘പ്രിസണർ നമ്പർ 100’ വായിച്ചിരിക്കണം. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് നന്ദിത ഹക്സർ എഴുതിയ ‘പാട്രിയോട്ടിസം ഇൻ ദ ടൈം ഒാഫ് ടെററും’ തടവുകാരുടെ നരകജീവിതത്തിെൻറ കഥകൾ ഒാർമിപ്പിക്കുന്നു. ഇത്തരം രചനകൾ ധാരാളമായി ഇേപ്പാൾ പ്രകാശനം ചെയ്യപ്പെട്ടുവരുന്നു. അൽപം സ്വസ്ഥമായിരുന്ന് ഇൗ രചനകൾ പാരായണം ചെയ്യുക. തുടർന്ന് അവയെ ജവഹർലാൽ നെഹ്റു, മഹാത്മ ഗാന്ധി തുടങ്ങിയവരുടെ ജയിൽക്കുറിപ്പുകളുമായി താരതമ്യം ചെയ്യുക. ഇരുകാലഘട്ടങ്ങളിലേയും വ്യത്യാസം നിങ്ങൾക്ക് ബോധ്യപ്പെടാതിരിക്കില്ല.
2002ലെ വേനൽക്കാലത്ത് റെഡ്ക്രോസ് അംഗമായ ജോർജിയസ് ജോർജെൻറസുമായി അഭിമുഖം നടത്താൻ എനിക്ക് അവസരം ലഭിച്ചു. ശ്രീനഗറിലെ തടവറകൾ സന്ദർശിക്കാൻ ഗ്രീസിൽ രാഷ്ട്രമീമാംസ പ്രഫസറായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന് ക്ഷണം ലഭിച്ചിരുന്നു. രണ്ടും മൂന്നും ആഴ്ചകൾക്കു മുമ്പ് അപേക്ഷ നൽകിയതിനു ശേഷമാണ് ജയിലുകളിൽ സന്ദർശനാനുമതി ലഭിച്ചിരുന്നത്. ഇൗ സമയത്തിനകം ജയിലറകളിൽ സൗകര്യം ഒരുക്കാൻ വാർഡന്മാർക്ക് സാധിച്ചേക്കും.തടവുകാർ ജയിലിൽ കൊല്ലപ്പെടുന്നതും തടവുകാരുടെ തിരോധാനവുമൊന്നും അന്വേഷിക്കാൻ അനുമതി ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജയിൽജീവിതം അഭ്യസ്തവിദ്യരെയാണ് മാനസികമായി കൂടുതൽ ഉലച്ചിരുന്നത്. സാധാരണക്കാർ ജയിൽജീവിതവുമായി പൊരുത്തപ്പെടുമായിരുന്നെങ്കിലും വിദ്യാസമ്പന്നർ മാനസികമായും ശാരീരികമായും തളർന്നുപോകുന്ന അവസ്ഥ റെഡ്േക്രാസ് സംഘത്തിന് കാണാൻ സാധിച്ചിരുന്നു.
ജയിൽ പീഡനങ്ങളെ സംബന്ധിച്ച ചോദ്യങ്ങളിൽനിന്ന് ജോർജിയസ് ഒഴിഞ്ഞുമാറി. എന്നാൽ, അദ്ദേഹം നൽകിയ സൂചനകൾ വാചാലമായിരുന്നു. അേദ്ദഹം പറഞ്ഞു: ‘‘തടങ്കൽ ദൃശ്യങ്ങൾ ആരിലും വേദനയുളവാക്കും. ജനങ്ങൾ അറസ്റ്റ് ചെയ്യപ്പെട്ട് തുറുങ്കിലടക്കപ്പെടുന്ന സ്ഥിതിവിശേഷം ഒട്ടും ശുഭകരമല്ല.’’ സൈബർ യുഗം വന്നശേഷവും ജയിലുകൾ നവീകരിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കാൻ നാം സന്നദ്ധരാകുന്നില്ല. ‘താജ്മഹൽ’ പൊളിച്ചുമാറ്റുന്നതോടെ രാജ്യം പുരോഗതി കൈവരിക്കുമെന്ന ഭോഷ്കുകളെ സംബന്ധിച്ച സംവാദങ്ങളാണ് എവിടെയും. ഷാജഹാൻ ചക്രവർത്തി ശിൽപികളുടെ വിരൽ മുറിച്ചുമാറ്റിയതായി സംഗീത് സോമിനെപ്പോലുള്ള സംഘ്പരിവാര നേതൃത്വം ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുന്നു. യഥാർഥത്തിൽ ഇന്നത്തെ ഭരണകർത്താക്കൾ നിർബാധം തുടരുന്ന ജനദ്രോഹങ്ങളെ പഴകിയ ആരോപണങ്ങൾ വഴി പ്രതിരോധിക്കാൻ കഴിയുമോ? യു.പിയിലെ സർക്കാർ ആശുപത്രികളിൽ നിരന്തരം ജീവൻ പൊലിഞ്ഞുകൊണ്ടിരിക്കുന്ന ശിശുക്കൾക്കുവേണ്ടി ഒരു സ്മാരകം ഉയർത്താൻ സന്നദ്ധരാകുമോ ഇൗ നേതാക്കൾ? ഇല്ല. രാഷ്ട്രീയക്കാരുടെ ഹൃദയശൂന്യത സകല സീമകളേയും ലംഘിച്ചുകൊണ്ടിരിക്കുന്നു.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.