പ്രതിഷേധിക്കുന്ന മുസ്ലിംകളുടെ സ്ഥാനം
text_fieldsപശുവിെൻറ പേരില്‍ ജുനൈദ് എന്ന ബാലന് പെരുന്നാളിന് രണ്ടുദിവസം മുമ്പാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ രാഷ്ട്രീയ അധികാര കേന്ദ്രത്തില്‍ സംഘ്പരിവാര്‍ എത്തിപ്പെട്ടതിനുശേഷം നടക്കുന്ന അക്രമങ്ങളുടെ തീവ്രത ഒരിക്കൽക്കൂടി വെളിവാക്കുന്ന സന്ദർഭമായിരുന്നു ഇത്. കൊടിഞ്ഞിയിലെ ഫൈസലും കാസർകോെട്ട റിയാസ് മൗലവിയും അടക്കം ഇരയാകുന്ന, രാഷ്ട്രീയസാഹചര്യത്തിെൻറ തുടർച്ചയായാണ് ജുനൈദിെൻറ കൊലപാതകത്തെ ഫാഷിസ്റ്റ്വിരുദ്ധ രാഷ്ട്രീയമുന്നണി കാണുന്നത്. സംഘ്പരിവാര്ഹിംസകളുടെ തുടർച്ചകള്‍ ഉണ്ടാക്കുന്ന പ്രതിഷേധസമരങ്ങള്‍ ഇന്ന് സി.എൻ.എന്‍ അടക്കമുള്ള കുത്തക മാധ്യമങ്ങള്‍തന്നെ ഏറ്റെടുക്കുന്ന സാഹചര്യവും നിലവില്‍വന്നിരിക്കുന്നു.
ലോകത്തെ പ്രധാനനഗരങ്ങളും സർവകലാശാലകളും ഈ സമരം ഏറ്റെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ത്യന്‍മുസ്ലിംകളുടെ ചരിത്രത്തില്‍ ഒരുപേക്ഷ, ആദ്യമായി ഒരു പെരുന്നാള്‍ദിനത്തെ പ്രതിഷേധദിനമാക്കി ആഘോഷിച്ചത്, വിമോചന ദൈവശാസ്ത്രത്തിെൻറ പ്രയോഗപാഠത്തിെൻറ ഭാഗമായിവേണം വിലയിരുത്താന്‍. പുതിയകാലത്ത് മുസ്ലിംരാഷ്ട്രീയം വികസിപ്പിക്കുന്ന പ്രതിഷേധരാഷ്ട്രീയത്തിെൻറ വികാസക്ഷമത ഈ മാറ്റങ്ങളില്‍ എങ്ങും പ്രകടമാണ്. മുസ്ലിം പ്രതിഷേധരാഷ്ട്രീയത്തിെൻറ ഈ മാറിയ സാഹചര്യം സംഘ്പരിവാര്അക്രമരാഷ്ട്രീയത്തെ ചരിത്രപരമായി കാണാനും പുതിയ പ്രതിരോധരാഷ്ട്രീയത്തിെൻറ സാധ്യതകള്‍ ആരായാനുമുള്ള ആഹ്വാനം കൂടിയാണ്.
ഹിംസയുടെ മൂന്ന് ഘട്ടങ്ങള്‍
1) 1980കളിലും തൊണ്ണൂറുകളിലും കൃത്യമായ ഇടവേളകളില്‍ അരങ്ങേറിയ സംഘടിത മുസ്ലിംവിരുദ്ധ കലാപങ്ങള്‍ ഗുജറാത്തിലെ വംശഹത്യക്കുശേഷം പല രീതിയില്‍ കുറെഞ്ഞന്നാണ് ചിലര്‍ വിലയിരുത്തിയത്. അതല്ല, മുസഫര്‍നഗറിലും മറ്റും ഗുജറാത്ത്മാതൃക തന്നെ പരീക്ഷിച്ച് വീണ്ടും പഴയ ഹിംസയുടെ രീതികളുടെ തീവ്രതകൂട്ടുകയായിരുന്നു സംഘ്പരിവാറെന്ന് പലരും മറുവാദമുന്നയിക്കുകയും ചെയ്തിരുന്നു. എങ്കിലും ആഴ്ചകള്‍ നീളുന്ന സംഘടിതഹിംസക്ക് ഇപ്പോള്‍ റിസ്ക് കൂടുതലാണ് എന്നാണ് സംഘ്പരിവാര്‍ തന്നെ സ്വയം വിശ്വസിക്കുന്നത്. രണ്ടുദശകമായി ഉണ്ടായിത്തീർന്ന, മാധ്യമവത്കൃതലോകത്തിെൻറ ദൃശ്യത പലതരത്തിലും സംഘ്പരിവാറിനെ മാറിയതന്ത്രങ്ങള് മെനയാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.
2) രണ്ടായിരത്തിനുശേഷം, രാജ്യത്തെനഗരങ്ങളെ നടുക്കിയ സ്ഫോടനപരമ്പരകള്ക്കുപിന്നിൽ ഇന്ത്യന്‍ മുജാഹിദീന്‍ ആണെന്ന് വിശ്വസിപ്പിക്കുകയും അതിെൻറ ചെലവില്‍ മുസ്ലിംവിരുദ്ധ പൊതുബോധം സൃഷ്ടിച്ചെടുത്ത് പുതിയ അജണ്ടകള്‍ രൂപവത്കരിക്കുകയും ആർ.എസ്.എസ് ചെയ്തു. ഇത് സംഘ്പരിവാറിെൻറ പുതിയ രാഷ്ട്രീയതന്ത്രമായിരുന്നു. ഇതൊക്കെ ചേർത്ത് യു.എ.പി.എയുടെ പേരുപറഞ്ഞ് ആയിരക്കണക്കിന് മുസ്ലിംയുവാക്കളെ പിടിച്ച് ജയിലിലിട്ടു. എൻ.ഡി.ടി.വി അടക്കം രാജ്യത്തെ മിക്കവാറും എല്ലാ ദേശീയചാനലുകളും -ആദ്യത്തെ അഞ്ചുവർഷം വരെ- നഗരകേന്ദ്രങ്ങളിലെ സ്ഫോടനം മുസ്ലിംകളുടെ തലയില്‍തന്നെയാണ് കെട്ടിവെച്ചിരുന്നത്. പിന്നീട് സ്വാമി അസീമാനന്ദ അടക്കമുള്ളവരുടെ കുമ്പസാരത്തിലൂടെ ആർ.എസ്.എസ് പശ്ചാത്തലമുള്ള സംഘടനകളുടെ പേര് ഉയർന്നുവരുകയും ചെയ്തതോടെ എല്ലാവരും നിലപാട് മാറ്റാന്‍ തയാറായി. അതോടെ ഇന്ത്യന്‍നഗരങ്ങളില്‍ സംഘ്പരിവാര്‍ ബോംബ് സ്ഫോടനങ്ങള്‍ അവസാനിച്ചു.
3) പിന്നീട് ലവ്ജിഹാദിെൻറ പേരിലും ഗോരക്ഷയുടെ പേരിലും നടക്കുന്ന, മുസ്ലിംവ്യക്തികളെ തിരഞ്ഞുപിടിച്ചുനടത്തുന്ന ഹിംസകള്‍ പുതിയ രാഷ്ട്രീയസാധ്യതയായി ആർ.എസ്.എസിെൻറ നിഴല്സേനകള് വികസിപ്പിച്ചു. ഭരണത്തിലും പൊലീസിലും തങ്ങൾക്കുള്ള സ്വാധീനം ഇതിന് സഹായകമാവുകയും ചെയ്യുന്നു. ഇത് അധികാരത്തിലുള്ള സംഘ്പരിവാറിെൻറ പുതിയചുവടുവെപ്പാണ്.
1) വർഗീയകലാപം എന്നപേരില്‍ ദേശീയചരിത്രവ്യവഹാരങ്ങള് വിളിച്ച, എന്നാല്‍ അടിസ്ഥാനപരമായി മുസ്ലിംവിരുദ്ധമെന്ന് പോള്‍ ആര് ബ്രാസിനെപ്പോലുള്ളവര് നിരീക്ഷിച്ച മുസ്ലിംവിരുദ്ധ അക്രമപരമ്പരകള്‍ ഇന്ത്യയില്‍ പേക്ഷ, സംഘ്പരിവാറിനെതിരെ വലിയ ജാഗ്രതയുള്ള സമരങ്ങളൊന്നും ഉണ്ടാക്കിയില്ല. ഭഗൽപുരും അഹ്മദാബാദും ഭീവണ്ടിയും ബോംബെയും നെല്ലിയും നീതികിട്ടാതെ കൂട്ടമറവിയുടെ ആഴക്കയങ്ങളില്‍ ഒളിച്ചു. അതിന് പിൻബലമേകി ‘‘ഇരുപക്ഷത്തെയും വർഗീയവാദികള്‍’’ എന്ന ലളിതസമവാക്യം ഇടതുപക്ഷവും മതേതരവാദികളും സ്വീകരിച്ചു. അതുകൊണ്ടുതന്നെ കലാപങ്ങളുടെ ഇരകളായ മുസ്ലിംസമൂഹത്തിന് സ്വന്തം രാഷ്ട്രീയമുണ്ടായിട്ടും അത് പൊതുവ്യവഹാരങ്ങളെ നിർണയിക്കുന്ന തരത്തില്‍ വികസിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇരകൾക്കുകിട്ടേണ്ട നീതി ബഹുഭൂരിപക്ഷം സന്ദർഭങ്ങളിലും നിഷേധിക്കപ്പെട്ടു. ശബ്ദമുള്ള മുസ്ലിമിനെ ആരും കേൾക്കാന്‍ തയാറായില്ല.
2) പിന്നീട് രാജ്യത്തെ നടുക്കിയ സംഘ്പരിവാര്‍ ബോംബ് സ്ഫോടനങ്ങളെ ആദ്യം മുസ്ലിംകളുടെ തലയില്‍ കെട്ടിവെക്കാനാണ് സംഘ്പരിവാരം മുതല്‍ പുരോഗമനവ്യവഹാരങ്ങള് വരെ ശ്രമിച്ചെതന്ന് നാം കണ്ടു. ബാബരി മസ്ജിദ് കാലത്ത് പള്ളി മുസ്ലിംകളുേടതാെണന്ന് പറഞ്ഞ അേത പുരോഗമനകാരികള്തന്നെ സംഘ്പരിവാര്‍ ബോംബ് സ്ഫോടനം നടത്തിയപ്പോള്‍ സംശയത്തിെൻറ മുന ആദ്യം തിരിച്ചത് മുസ്ലിംകൂട്ടായ്മകൾക്ക് നേരെയായിരുന്നു.
3) ഇപ്പോള്‍ വ്യാപകമാവുന്ന മുസ്ലിംഹത്യക്കെതിരെ പ്രതിഷേധങ്ങള്‍ നേരേത്ത സൂചിപ്പിച്ച തൂക്കമൊപ്പിക്കലിെൻറ (balancing act) പ്രശ്നം ഇല്ലാതെയും ആർ.എസ്.എസിെൻറ സമ്പൂർണ ആധിപത്യത്തെ തിരിച്ചറിയുന്ന രീതിയിലും പതുക്കെയെങ്കിലും മാറിയിരിക്കുന്നുവെന്നാണ് പലരും പറയുന്നത്. പേക്ഷ, ഈ മാറ്റത്തിെൻറ ദിശകളെപ്പറ്റി കേൾക്കുന്നത് അത്ര നല്ല കാര്യങ്ങളാണോ? ഈ ചർച്ച നമ്മുടെ ഫാഷിസ്റ്റ്വിരുദ്ധ പ്രതിഷേധ രാഷ്ട്രീയത്തിെൻറ സൂക്ഷ്മൈവരുധ്യങ്ങളെ പുറത്തുകൊണ്ടുവരുന്നുണ്ട്. പ്രതിഷേധിക്കുന്ന മുസ്ലിമിെൻറ സാധുതയാണ് ഈ ചർച്ചയുടെ മർമം.
പ്രതിഷേധിക്കുന്ന മുസ്ലിം
എന്ന ബുദ്ധിമുട്ട്
മുസ്ലിംപ്രസ്ഥാനങ്ങളുടെ പ്രവർത്തനമണ്ഡലത്തെപ്പറ്റിയുള്ള ചർച്ച പുതിയ കാര്യമല്ല. വിദ്യാർഥിപ്രസ്ഥാനമായ എസ്.ഐ.ഒയുടെ നേതൃത്വത്തില്‍ 25ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് നജീബിനെ കണ്ടെത്താന്‍ നടന്ന കാമ്പയിന് എന്താണ് സംഭവിച്ചത്? അതൊരു വിജയിച്ച പ്രസ്ഥാനമായിരുന്നു. ബഹുജനങ്ങളുടെ പങ്കാളിത്തം നന്നായി ഉണ്ടായിരുന്നു. പേക്ഷ, എന്തുകൊണ്ട് മറ്റു പ്രസ്ഥാനങ്ങള്‍ നജീബിനുവേണ്ടിയുള്ള സമരത്തെ ഗ്രാസ്റൂട്ടില്‍ ഏറ്റെടുത്തില്ല? മുസ്ലിംകളോട് ഐക്യപ്പെട്ട് അവരുടെകൂടെ നിൽക്കാന് കീഴാളപ്രസ്ഥാനങ്ങള്പോലും എന്തുകൊണ്ട് മുന്നോട്ടുവന്നില്ല? രോഹിത് വെമുലക്ക് വേണ്ടിയുള്ള പ്രസ്ഥാനത്തിന് കിട്ടിയ പൊതുശ്രദ്ധ എന്തുകൊണ്ട് നജീബിന് കിട്ടിയില്ല? എന്താണ് അംഗീകാരത്തിെൻറ ഈ മാറുന്ന മാനദണ്ഡം?
ഈ പ്രശ്നത്തിെൻറ മറ്റൊരുവശം കൂടി നാം ആലോചിക്കേണ്ടത്. കാമ്പസ് രാഷ്ട്രീയംതന്നെ ഇതിെൻറ ഏറ്റവും വലിയ ഉദാഹരണമാണ്. ജെ.എന്‍. യുവിലും എച്ച്.സി.യുവിലും ഫാഷിസ്റ്റ്വിരുദ്ധ പ്രതിരോധരാഷ്ട്രീയത്തിെൻറയുള്ളില്തന്നെ പ്രതിഷേധിക്കുന്ന മുസ്ലിമിെൻറ പ്രതിസന്ധികള്‍ കാണാം. രാജ്യത്തെ ഏറ്റവും ശക്തമായ മുസ്ലിംരാഷ്ട്രീയത്തിെൻറ പരീക്ഷണങ്ങള്‍ ഇപ്പോള്‍ പ്രധാനപ്പെട്ട സർവകലാശാലകളില്‍ തന്നെ ദൃശ്യമാണ്. അവിടെ ശബ്ദവും തേൻറടവുമുള്ള മുസ്ലിംവിദ്യാർഥി കളെയും അവരുടെ കൂട്ടായ്മകളെയും ധാരാളം കാണാം.
മുസ്ലിം വിദ്യാർഥിരാഷ്ട്രീയത്തിെൻറ ധാരകള്‍ ദലിത് ബഹുജന്‍ രാഷ്ട്രീയം പോലെയോ ഇടതുപക്ഷരാഷ്ട്രീയം പോലെയോ ശക്തമായ സാന്നിധ്യമാണ്. കാമ്പസുകളില്‍ ഫാഷിസത്തിനെതിരെ നിലനിൽക്കുന്ന പ്രധാന കൂട്ടായ്മകളിലൊക്കെ മുസ്ലിംവിദ്യാർഥിരാഷ്ട്രീയത്തിെൻറ മേഖലയിലുള്ളവര്‍ പങ്കാളിത്തം ഉറപ്പിക്കാറുണ്ട്. മറ്റ് പാർശ്വവത്കൃത വിഭാഗങ്ങളുടെയും കൂട്ടായ്മകളുടെയും ഭാഗമായി രാഷ്ട്രീയ ഐക്യനിരകള്‍ വികസിപ്പിക്കാനും അവര്‍ തയാറാവുന്നു. മതം എവിടെയുണ്ടോ അവിടെ സംഭാഷണം അവസാനിക്കുെന്നന്ന്( Religion is a conversation stopper)പറഞ്ഞ ഉത്തരാധുനിക തത്ത്വചിന്തകനായ റിച്ചാഡ് സി റോട്ടിയുേടത് ഭാവനാദാരിദ്ര്യം മാത്രമാെണന്ന് വിലയിരുത്താന്‍ മുസ്ലിംവിദ്യാർഥിരാഷ്ട്രീയം പ്രേരിപ്പിക്കുന്നു.
ഈ സാഹചര്യത്തില്‍ ഐക്യദാർഢ്യത്തിെൻറ പുതിയ രാഷ്ട്രീയ നിരയെ ആരാണ് ഭയക്കുന്നത്? പുരോഗമന/ഇടതുവ്യവഹാരങ്ങളെ സംബന്ധിച്ചിടത്തോളം രണ്ടുകാര്യങ്ങള്‍ ഇവിടെ തടസ്സമായി നിൽക്കുന്നുണ്ട്. മുന്നണിപ്പോരാളി സങ്കൽപവും സാമൂഹികഅധികാരവും ആണത്. ഇടതുപാർട്ടികളാവട്ടെ എല്ലാം തങ്ങളുടെ നിയന്ത്രണത്തില്‍ തന്നെ വരണമെന്ന വാശിയുള്ളവരാണ്. ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയാത്തിടത്തോളം ഫാഷിസ്റ്റ്വിരുദ്ധ ഐക്യനിര എന്നത് പരമ്പരാഗത ഇടതുപാർട്ടികൾക്ക് ഒരു പ്രശ്നമായി തുടരും. അവരുടെ ഇടപെടലുകളില്‍ ജനാധിപത്യപരമായ തുറസ്സുകള്‍ കുറയും. രണ്ടാമത്തെ പ്രശ്നം സാമൂഹികഅധികാരത്തിെൻറ മേഖലയിലാണ്. തങ്ങളുടെ സാമൂഹിക പ്രേത്യകതകളായ ജാതി/ലിംഗ/വർഗ അധികാരത്തിെൻറ പ്രശ്നങ്ങളെപ്പറ്റി സാമൂഹികഅധികാരമുള്ള ഫാഷിസ്റ്റ്വിരുദ്ധര് ഇപ്പോഴും തുറന്നു സംസാരിക്കാന്‍ തയാറല്ല. ഈ സ്ഥിതി മാറേണ്ടതുണ്ട്.
ഉദാഹരണമായി, ഫാഷിസ്റ്റ്വിരുദ്ധ കൂട്ടായ്മയുടെ ഭാഗമായി മുസ്ലിം വിദ്യാർഥിരാഷ്ട്രീയത്തിന് കേവലം വോട്ടുപെട്ടി എന്നതിലുപരി സ്വന്തം ശബ്ദവും ഇടവുമുള്ള ജനാധിപത്യരാഷ്ട്രീയസംഘം എന്ന അസ്തിത്വം അനുവദിച്ചുനൽകാന്‍ ഇടതുരാഷ്ട്രീയകക്ഷികൾക്ക് ആധിപത്യമുള്ള കേന്ദ്രസർവകാലശാല കാമ്പസുകളില്‍ അവര്‍ തയാറല്ല. എന്നാല്‍ ഇതേ ആളുകള്‍തന്നെ, നിർണായക രാഷ്ട്രീയസന്ദർഭങ്ങളില്‍, എല്ലാവിഭാഗം ആളുകളുടെയും പേരില്‍ ഫാഷിസ്റ്റ്വിരുദ്ധഐക്യത്തിനായി ആഹ്വാനവും ചെയ്യുന്നു. ഈ വൈരുധ്യം മുഖ്യധാര ഇടതുവിദ്യാർഥി സംഘടനകള്‍ മുതല്‍ അവിടത്തെ ഇടത് അധ്യാപകസംഘടനയുടെയും ഒക്കെ ഇടപെടലുകളില്‍ തെളിഞ്ഞുകാണാം. ചോദ്യം വളരെ ലളിതമാണ് : ഫാഷിസത്തിെൻറ പ്രാഥമിക ഇരകളെ സ്വയം സംഘടിച്ചുസംസാരിക്കാന് അനുവദിക്കാതെ ഫാഷിസ്റ്റ്വിരുദ്ധ ചെറുത്തുനിൽപ് നടത്തുന്നവര്‍ ആരാണ്? എന്താണവരുടെ ഉദ്ദേശ്യം?
ഇപ്പോള്‍ മുസ്ലിംകളെ പ്രതികളാക്കി തൂക്കമൊപ്പിക്കുന്ന പുരോഗമന വ്യവഹാരങ്ങള്‍ അസ്തമിച്ചിരിക്കുന്നു. എന്നാല്‍, മുസ്ലിംകളുടെ നിശ്ശബ്ദത ഉറപ്പിക്കുന്ന പുരോഗമനവ്യവഹാരങ്ങള് ഇന്നും രംഗത്തുണ്ട്. മുസ്ലിം പ്രസ്ഥാനങ്ങളെ ഞങ്ങള്‍ ഇനിമുതല്‍ സംഘ്പരിവാറിനുസമാനമായി ചിത്രീകരിക്കില്ല. എന്നാല്‍, ഫാഷിസ്റ്റ്വിരുദ്ധ ചെറുത്തുനിൽപ്പിെൻറ ഭാഗമായി അവരുടെ സ്വതന്ത്രശബ്ദത്തെ ഞങ്ങള്‍ കേൾക്കാന്‍ തയാറല്ല. ഫാഷിസത്തിെൻറ പ്രാഥമിക ഇരകളെ ശബ്ദവും ഇടവുമുള്ളവരാക്കി കാണാന്‍ കഴിയാത്ത ഫാഷിസ്റ്റ്വിരുദ്ധവ്യവഹാരങ്ങള് എവിടെയും എത്താന്‍ പോകുന്നില്ല എന്നതൊരു പ്രാഥമിക ഫാഷിസ്റ്റ്വിരുദ്ധ രാഷ്ട്രീയപാഠം മാത്രമാണ്. ഇതാണ് പുരോഗമനവ്യവഹാരങ്ങള് വിസ്മരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.