സ്െറ്റെൽ മന്നൻ സ്റ്റെപ് ബാക്ക്
text_fields''നാൻ എപ്പ വരുവേ, എപ്പടി വരുവേയെന്ന് യാർക്കും തെരിയാത്. ആനാ വരവേണ്ടിയ നേരത്തിലെ കറക്ടാ വരുവേ.'' 25 വർഷം മുമ്പ് തെന്നിന്ത്യയെ ആകെ ഇളക്കിമറിച്ച 'മുത്തു'വിൽ സ്റ്റൈൽ മന്നെൻറ ഡയലോഗ് തുടങ്ങുന്നത് ഇങ്ങനെയാണ്. താൻ എപ്പോൾ, എങ്ങനെ വരുമെന്ന് ആർക്കും അറിയില്ല; വരേണ്ട സമയത്ത് കൃത്യമായി അങ്ങ് എത്തിക്കൊള്ളുെമന്നാണ് തിയറ്ററുകൾ പൂരപ്പറമ്പാക്കിയ ആ ഡയലോഗിനർഥം. ഒരു മാസ് ഡയലോഗിനപ്പുറം അതിൽ വേറെയും ധ്വനികളുണ്ടെന്ന് അന്നേ നിരൂപകർ എഴുതി. അന്നു തുടങ്ങി, രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ച. തമിഴകത്ത് ഒാരോ തെരഞ്ഞെടുപ്പ് വരുേമ്പാഴും ആ ചർച്ചക്ക് കനംവെക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പതിയെ തണുത്തുപോവും. ചർച്ചക്ക് കൊഴുപ്പുകൂട്ടാൻ രജനിയുടെ വകയായി അർഥംവെച്ചുള്ള ചില വാക്കുകളും പ്രയോഗങ്ങളും ഇടക്കിടെ കയറിവരും. അങ്ങനെ, കാൽനൂറ്റാണ്ടായി കുതിച്ചും കിതച്ചും മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്ന ചർച്ച ഇേപ്പാൾ ആൻറി ക്ലൈമാക്സിലെത്തിയിരിക്കുന്നു. തൽക്കാലം തമിഴ് ജനതയുടെ ദ്രാവിഡ രാഷ്ട്രീയബോധത്തെ നെടുകെ പിളർത്തി പുതിയൊരു പാർട്ടി വേണ്ടെന്നാണ് രോഗശയ്യയിൽനിന്നുള്ള ഉറച്ച തീരുമാനം. രാഷ്ട്രീയത്തിലേക്കില്ലെന്ന ഇൗ പ്രഖ്യാപനത്തിലുമുണ്ട് ഒരു രജനി സ്റ്റൈൽ.
പുതുവർഷ രാവിലെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം റദ്ദാക്കിയെന്നു കരുതി 'രസികർ മൺറം' (ഫാൻസ് എന്ന് മലയാളം) ആരാധകർ നിരാശപ്പെടേണ്ടതില്ല. കമൽഹാസനെപ്പോെല, സ്വന്തമായി ഒരു പാർട്ടി ഉണ്ടാക്കി ഭാഗ്യപരീക്ഷണത്തിന് മുതിരുന്നില്ല എന്നേയുള്ളൂ. ആള് പണ്ടേ രാഷ്ട്രീയത്തിലുണ്ട്. 'മുത്തു'വിലെ ആ ഡയലോഗിനുശേഷം കൃത്യമായി രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടുണ്ട്. അന്നൊക്കെ, അത് ബ്രഹ്മാണ്ഡ ഹിറ്റുകളായും മാറിയിട്ടുണ്ട്. ഒാർമയില്ലേ 1996ലെ തെരഞ്ഞെടുപ്പുകാലം? പോയസ് ഗാർഡനിൽനിന്ന് ജയലളിതയുടെ ഉപദ്രവം അൽപം കനത്തപ്പോൾ, തലൈവർ നേരെ പോയത് ഡി.എം.കെ പാളയത്തിലേക്ക്. ഡി.എം.െക മാനില സഖ്യത്തിനുവേണ്ടി അദ്ദേഹം പലവേദികളിലും കയറിയിറങ്ങി. 25 ലക്ഷത്തിലധികം വരുന്ന ആരാധകർ അതേറ്റെടുത്തു. 'ഞങ്ങടെ ജീവൻ രജനിക്ക്, ശരീരം മണ്ണിനും' എന്നവർ ഏറ്റുവിളിച്ചതോടെ, ജയലളിത അധികാരക്കസേരയിൽനിന്ന് പുറത്തായി. തെരഞ്ഞെടുപ്പിൽ രജനി പ്രഭാവം പ്രതിഫലിച്ചതോടെ, 'തലൈവരു'ടെ പാർട്ടി പ്രഖ്യാപനത്തിനായി തമിഴകം കാതോർത്തു. 1999ൽ, രജനിയുടെ 50ാം പിറന്നാൾ ദിനത്തിൽ അതുണ്ടാകുമെന്ന് സർവരും പ്രതീക്ഷിച്ചു. സിനിമ പ്രവേശനത്തിെൻറ 25ാം വാർഷികവുമായിരുന്നു അത്. പക്ഷേ, ഒന്നും സംഭവിച്ചില്ല. ഇതിനിടെ, ഒരു ലോക്സഭ തെരഞ്ഞടുപ്പും കഴിഞ്ഞുപോയി. ആ ദിനങ്ങളിൽ ഗോദയിലൊരിടത്തും കണ്ടതുമില്ല. ആ വർഷമിറങ്ങിയ 'പടയപ്പ' മാത്രമാണ് ആരാധകർക്ക് ആശ്വാസം പകർന്നത്.
പുതിയ നൂറ്റാണ്ടിൽ രജനി ആകെ മാറിയെന്നു പറയാം. ഒാട്ടോക്കാരനും തൊഴിലാളിയും പാൽക്കാരനും പോലുള്ള 'ഉഴൈപ്പാളി' വേഷങ്ങളിലൂടെ തിരക്കകത്തും പുറത്തും സൃഷ്ടിച്ച അത്ഭുതങ്ങൾ പിന്നീടങ്ങോട്ട് അത്രകണ്ട് ആവർത്തിക്കാനായില്ല. ഒരു ഡസനിലധികം പടങ്ങൾ വന്നെങ്കിലും രസികർ മൺറത്തിെൻറ കാഴ്ചക്കപ്പുറം അതൊന്നും പോയില്ല. ഒന്നു രണ്ട് പടങ്ങൾക്ക് ചെലവാക്കിയ കാശുപോലും കിട്ടാതെ വന്നപ്പോൾ നിർമാതാക്കൾക്ക് പണം തിരിച്ചുകൊടുക്കേണ്ട സാഹചര്യവുമുണ്ടായി. ഇതേ കാലത്തുതന്നെയാണ് രാഷ്ട്രീയ ചിന്തയിലും കാതലായ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്. അതിനുപിന്നിലൊരു കഥയുണ്ട്. 2001 മുതൽ ആരംഭിച്ച ഹിമാലയ യാത്രയിൽ തുടങ്ങുന്നു അത്. തന്നെ അഭ്രപാളിയിൽ ആദ്യമായി അവതരിപ്പിച്ച ബാലചന്ദർ ആയിരുന്നു അതുവരെയും രജനിയുടെ ഗുരു. അതുമാറി, 'ഗുരു' ഹിമാലയവും ഋഷികേശുമൊക്കെ ആകുന്നതോെട, സ്റ്റൈൽ മന്നൻ പോപുലിസ്റ്റ് രാഷ്ട്രീയത്തിലേക്ക് വഴിമാറിത്തുടങ്ങി. ഇന്ത്യയിൽ ഹിന്ദുത്വയുടെ ആദ്യ പോപുലിസ്റ്റ് മുദ്രാവാക്യമായിരുന്നല്ലൊ, വാജ്പേയി ഭരണത്തിൽ 'ഇന്ത്യ തിളങ്ങുന്നു'വെന്ന്. ബി.ജെ.പിയുടെ ആ മുദ്രാവാക്യം രജനി ഏറ്റുവിളിച്ചതോടെ കാര്യങ്ങൾ ഏറക്കുറെ വ്യക്തമായി. പക്ഷേ, 2004ൽ ബി.ജെ.പി തോറ്റു. അവർ അധികാരത്തിൽനിന്ന് വിട്ടുനിന്ന ആ പത്തുവർഷത്തിനിടയിൽ രജനി രാഷ്ട്രീയത്തിലല്ല, സിനിമയിലാണ് ശ്രദ്ധിച്ചത്. 'ശിവാജി'യും 'ചന്ദ്രമുഖി'യും 'യെന്തിരനു'മൊക്കെ തിയറ്ററിലെത്തുന്നത് ഇക്കാലത്താണ്. ആ വകയിൽ രണ്ട് സ്റ്റേറ്റ് അവാർഡുകളും നേടി.
2014ൽ വീണ്ടും അധികാരമാറ്റം. അതിെൻറ മാറ്റം ശരിക്കും രജനിയിലും കണ്ടു. ഇത് ആദ്യം മനസ്സിലാക്കിയത് അമിത് ഷായാണ്. നേരെ രജനിയെപ്പോയിക്കണ്ടു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്താണ് അമിത് ഷാ പാർട്ടിയിലേക്ക് ക്ഷണിച്ചത്. തമിഴകത്തിെൻറ ചരിത്രവും രാഷ്ട്രീയവും ശരിക്കുമറിയുന്നതുകൊണ്ടാകാം രജനി ആ ദിവസങ്ങളിലൊക്കെ മൗനമവലംബിച്ചു. എം.ജി.ആറിെൻറ കാലശേഷം അവിടെ െപാതുവിൽ താരരാഷ്ട്രീയത്തിന് മാർക്കറ്റില്ല. ആ നിഴലിൽ കഴിഞ്ഞുകൂടുന്നതുകൊണ്ടു മാത്രമാണ് ജയലളിതതന്നെ പിടിച്ചുനിന്നത്. നടികർ തിലകം ശിവാജി ഗണേശനുപോലും ശനിദശയായിരുന്നു രാഷ്ട്രീയത്തിൽ. ഇപ്പോൾ, കമൽ ഹാസനും ആ വഴിയിലാണെന്നു തോന്നുന്നു. 35 ലക്ഷം ആരാധകരെ മുന്നിൽ നിർത്തി, തെരഞ്ഞെടുപ്പ് റാലികളിൽ മാസ് ഡയലോഗുകൾ പൂശാം. എന്നുവെച്ച് അവിടെനിന്നുള്ള ആരവംകണ്ട് പാർട്ടിയുണ്ടാക്കിയാൽ സ്റ്റൈൽ മന്നനിലൂടെ കൈവന്ന താരശോഭതന്നെയും നഷ്ടമാകും. പക്ഷേ, അപ്പോഴും രാഷ്ട്രീയമെന്ന സ്വപ്നം ഉപേക്ഷിച്ചിരുന്നില്ല. അമിത് ഷായും വിട്ടില്ല. നിലവിൽ, സ്വന്തം പാർട്ടിയെവെച്ച് തമിഴ്നാട് പിടിക്കാനാകില്ല. സകല ഫാഷിസ്റ്റ് വിരുദ്ധരെയും ഒപ്പംകൂട്ടിയാണ് സ്റ്റാലിൻ അവിടെ കരുനീക്കുന്നത്. കർണാടകയെപ്പോലെയല്ല, ഡി.എം.കെ സഖ്യത്തിൽ നല്ല െഎക്യമുണ്ട്. അതിനാൽ, ജമ്മു-കശ്മീരിൽ പി.ഡി.പിയിൽനിന്ന് നാലാളെ വലിച്ച് 'അപ്നി പാർട്ടി'യെന്ന പേരിൽ ബി ടീം ഉണ്ടാക്കിയതുപോലെ തമിഴ്നാട്ടിലൊരു ഒാപറേഷൻ താമരയാണ് ലക്ഷ്യം. ജമ്മു-കശ്മീരിൽ അതിെൻറ നിയോഗം സയ്യിദ് അൽതാഫ് ബുഖാരിക്കാണെങ്കിൽ ഇവിടെയത് രജനിക്കാണെന്നു മാത്രം. അതുകൊണ്ടാണ്, ബി.ജെ.പിെക്കാപ്പം നിൽക്കാതെതന്നെ നിരന്തരമായി ഡി.എം.കെയെയും അതുവഴി ദ്രാവിഡ കക്ഷികളെയും വിമർശിച്ചുകൊണ്ടിരുന്നത്്. എന്തിനേറെ, പൗരത്വ നിയമത്തെപ്പോലും അനുകൂലിച്ചു. ആ ഒഴുക്ക് എങ്ങോെട്ടന്ന് കൃത്യമായിരുന്നു. എന്നിട്ടും നിർണായകമായ തെരഞ്ഞെടുപ്പിന് നാലഞ്ചു മാസം ശേഷിക്കെ ഇങ്ങനെയൊരു 'യു ടേൺ' എന്തുകൊണ്ടാകും?
പ്രായം 70 കഴിഞ്ഞു. 45 കൊല്ലം മുമ്പ്, കർണാടക ട്രാൻസ്പോർട്ടിൽ ജോലിനോക്കുേമ്പാഴുണ്ടായ സിനിമ മോഹമാണ് മദിരാശിയിലെത്തിച്ചത്. മദ്രാസിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് അഭിനയ കല പഠിച്ചാണ് കാമറക്കുമുന്നിലെത്തുന്നത്. െക. ബാലചന്ദറിെൻറ 'അപൂർവ രാഗങ്ങളി'ൽ അഭിനയിച്ചശേഷമാണ്, ശിവാജി റാവു ഗെയ്ക്വാദ് എന്ന പേരുമാറി രജനികാന്ത് എന്നായത്. ബാലചന്ദർതന്നെയാണ് ആ പേരു നൽകിയത്. പിന്നീടങ്ങോട്ട് അത്ഭുതക്കാഴ്ചകളുടെ പകർന്നാട്ടമായിരുന്നു തിരയിലും ജീവിതത്തിലും. എണ്ണം പറഞ്ഞ 160ലധികം ചിത്രങ്ങൾ. പക്ഷേ, പകർന്നാട്ടങ്ങൾക്കൊടുവിൽ ലഭിച്ച 'അരസിയൽ' വേഷത്തിന് ഒട്ടും താരപ്രഭയില്ലാതെ പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.