നമ്മുടെ കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്നത്
text_fieldsഇൗയിടെ ദിനപത്രങ്ങളിൽ വന്ന ഒരു വാർത്ത അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. ഹരിയാനയിലെ മേവാത്തിൽ ഗ്രാമത്തിലെ മന്ത്രവാദിയായ മുറിവൈദ്യൻ യുവതിയെ അഞ്ചടി ആഴത്തിൽ കഴുത്തറ്റം മണ്ണിട്ടു മൂടി നിഷ്ഠുരമായി കൊലപ്പെടുത്തിയെന്നാണ് വാർത്ത. ശരീരത്തിൽ കയറിക്കൂടിയ ‘പ്രേതബാധ ഒഴിപ്പിക്കു’ന്നതിനിടെയായിരുന്നു യുവതിയുടെ ദയനീയ അന്ത്യം. കുഴിയിൽനിന്ന് കരക്ക് കയറ്റി രക്ഷപ്പെടുത്താൻ അവർ രണ്ടു മണിക്കൂർ കേണപേക്ഷിച്ചിട്ടും ആരും അതിന് തുനിഞ്ഞില്ല. കാരണം, സ്വന്തം ശരീരത്തിൽനിന്ന് പ്രേതബാധ ഒഴിഞ്ഞുപോകുന്നതിനാലാണ് യുവതി കരയുന്നതെന്നാണ് മന്ത്രവാദി പാവം ഗ്രാമീണരെ ധരിപ്പിച്ചത്.
മേവാത്ത് മേഖലയിൽ ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതിയവർക്ക് തെറ്റി. അന്ധവിശ്വാസവും മന്ത്രവാദവും മുറിവൈദ്യ ചികിത്സയുമൊക്കെ ഇവിടം വ്യാപകമാണ്. വികസനം തൊട്ടുതീണ്ടാത്ത പിന്നാക്കാവസ്ഥയിലുള്ള പ്രദേശം. വിവിധ സർക്കാറുകൾ ഭരിച്ചിട്ടും ആധുനിക ജീവിത സൗകര്യങ്ങൾ ഇവിേടക്ക് എത്തിനോക്കിയിട്ടില്ല. രാജ്യത്തിെൻറ തലസ്ഥാനമായ ന്യൂഡൽഹിയിൽനിന്ന് വെറും 40 കീ
േലാമീറ്റർ ദൂരത്താണ് മേവാത്ത് എന്നതാണ് ഏറ്റവും വിചിത്രം.
മേവാത്ത് മേഖലയിൽ ഞാൻ ആദ്യം കാലുകുത്തിയത് 1990ലും അവസാനം സന്ദർശിച്ചത് 2017ലുമാണ്. ‘സബ്കേ സാത്ത്, സബ്കാ വികാസ്’ (സർവർക്കുമൊപ്പം, സർവരുടെയും വികസനം) എന്ന േമാദി മന്ത്രത്തിെൻറ ഒരു അടയാളവും ഇവിടെയില്ല. ബ്രിട്ടീഷുകാരുടെ കാലത്തുതന്നെ മേവാത്ത് അങ്ങേയറ്റം പിന്നാക്കാവസ്ഥയിലായിരുന്നു. കാരണം, ഇവിടത്തെ ഭൂപ്രഭുക്കളും സാധാരണ ജനങ്ങളും ബ്രിട്ടീഷ് ഭരണത്തിനെതിരായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷമാകെട്ട ഇതിനെ മുസ്ലിം പ്രദേശമായി മുദ്രകുത്തി. ‘മിനി പാകിസ്താൻ’ എന്നുവരെ മേവാത്തിനെ വിശേഷിപ്പിച്ചു. അതുകൊണ്ടുതന്നെ ഇവിടത്തേക്ക് വികസനമെത്തിക്കാൻ ഭരണകർത്താക്കൾ ശ്രദ്ധിച്ചതേയില്ല. രാജ്യത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ബഹുഭൂരിപക്ഷവും പിന്നാക്കാവസ്ഥയിലാണെങ്കിലും മേവാത്ത് ബെൽറ്റ്അവയിൽ ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ്.
സത്യം പറഞ്ഞാൽ, നാലുവർഷമായി ഹരിയാനയിലെ വലതുപക്ഷ സർക്കാർ നടത്തിവരുന്ന ചെയ്തികളാണ് മേവാത്തിനെ ഇത്രയും ഭീതിദമായ അവസ്ഥയിൽ എത്തിച്ചത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾപോലും സർക്കാർ നിറവേറ്റുന്നില്ല. ഹൈവേയിൽ തട്ടുകടകൾ ഒരുക്കി ട്രക്ക് ഡ്രൈവർമാർക്ക് ബിരിയാണി വിൽപന നടത്തിയാണ് മേവാത്തിലെ പുരുഷന്മാർ അഷ്ടിക്ക് വക കണ്ടെത്തിയിരുന്നത്. ഇപ്പോൾ ബീഫ് ബിരിയാണിയുടെ പേരു പറഞ്ഞ് പൊലീസ് അവരെ അറസ്റ്റ് ചെയ്യുന്നു. അതുകൊണ്ടുതന്നെ മേവോ യുവാക്കൾ തൊഴിൽരഹിതരാണിന്ന്. ഒരു നയാപൈസപോലും കൈയിലില്ലാത്തവർ. മേവാത്ത് മേഖലയിൽ സന്നദ്ധസംഘടനകളുടെ കാര്യമായ പ്രവർത്തനമില്ല. സാക്ഷരതയുടെ കാര്യം പറയാനുമില്ല. കാർഷികവൃത്തിയിൽ മാസം കാര്യമായൊന്നും ഗ്രാമീണർ നേടുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ദാരിദ്ര്യവും കഷ്ടപ്പാടും രോഗങ്ങളും മാത്രം കൂട്ട്.
മേവാത്തിലെ യുവതലമുറ വികസന തൽപരരാണ്. പഠിക്കുകയും നല്ല ഭക്ഷണം കഴിക്കുകയും മെച്ചപ്പെട്ട തൊഴിൽ ലഭിക്കുകയും ചെയ്യണമെന്ന മോഹം അവർക്കുണ്ട്. തങ്ങളുടെ നാട്ടിലെ ബനിയ രജപുത്ര സമുദായക്കാരുടേതിന് തുല്യമായ അവസ്ഥയിൽ ജീവിക്കണമെന്നാണ് അവർക്കും ആഗ്രഹം. എന്നാൽ, മുസ്ലിം ഭൂരിപക്ഷ പ്രദേശമായതിനാൽ സർക്കാറിെൻറ വികസന പദ്ധതികൾ ഇവിടെ എത്തുന്നില്ല. സർക്കാറിെൻറ വികസനപ്രവർത്തനങ്ങളെപ്പറ്റി അറിയാൻപോലും തങ്ങൾക്ക് കഴിയുന്നില്ലെന്ന് ഗ്രാമീണർ പറയുന്നു. അവഗണനയുടെ ഇരുണ്ട കയത്തിൽ മുങ്ങിത്താഴുകയാണ് അവർ.
മേവാത്ത് സന്ദർശനവേളയിൽ അവിടെയുള്ള ഒരാൾ എന്നോട് പറഞ്ഞത് ഇങ്ങനെ: ‘മെട്രിക്കുലേഷൻ പാസായിട്ടും ഒരു ജോലിയും എനിക്ക് ലഭിച്ചില്ലെന്നാണ്. പ്രാകൃതരീതിയിലാണ് സർക്കാർ ഉദ്യോഗസ്ഥർ ഞങ്ങളോട് പെരുമാറുന്നത്. മേവാത്തുകാർ വൃത്തിഹീനരും മടിയന്മാരുമാണത്രെ. ദിവസം 10 തവണ കുളിക്കണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട്. എന്നാൽ, അതിന് വെള്ളമെവിടെ? ഒരു കൈത്തോടുപോലും ഇവിടെയില്ല. ഞങ്ങളുടെ പൂർവപിതാക്കൾ ഇംഗ്ലീഷുകാരോട് പോരാടിയതിനാലാണ് സ്ഥിതി ഇങ്ങനെയൊക്കെയായത്. എന്നാൽ, സ്വതന്ത്ര ഇന്ത്യയിലും എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?
ഇപ്പോഴത്തെ സർക്കാറിൽനിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ മേവാത്തുകാർക്കില്ല. അറിയപ്പെടുന്ന സന്നദ്ധസംഘടനകൾ ഇവിടേക്ക് വന്നില്ലെങ്കിലും വിവിധ സംസ്ഥാനങ്ങളിലെ സമുദായ നേതാക്കളെങ്കിലും മേവാത്തിനെ ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ ഒരു കരുതലെങ്കിലും ഇവർക്ക് വേണം.
രാജ് കിഷോറിെൻറ
വിയോഗം സൃഷ്ടിച്ച ശൂന്യത
അറിയപ്പെടുന്ന ഹിന്ദി എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ രാജ് കിഷോറി
െൻറ വിയോഗത്തെക്കുറിച്ചുള്ള വാർത്തകൾ വന്നുകൊണ്ടിരുന്നപ്പോൾ ഞാൻ ഒാർത്തത് അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചാണ്.
2006ൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സോഷ്യൽ സയൻസസ് സംഘടിപ്പിച്ച ‘ഇന്ത്യൻ ഫെഡറലിസം അറ്റ് വർക്’ എന്ന സേമ്മളനത്തിൽവെച്ചാണ് രാജ്കിഷോറിനെ ആദ്യമായി കാണുന്നത്. ഒറ്റ നോട്ടത്തിൽ അദ്ദേഹം ഒരു അന്തർമുഖനെപ്പോലെ തോന്നിച്ചുവെങ്കിലും സംസാരം തുടങ്ങിയപ്പോൾ എെൻറ ധാരണ മാറി. സത്യസന്ധമായി കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന പ്രകൃതമാണ് അദ്ദേഹത്തിേൻറത് എന്ന് മനസ്സിലായി. ആർ.എസ്.എസിെൻറ വർഗീയ അക്രമങ്ങളെക്കുറിച്ച് രാജ് കിഷോർ വാചാലനായി. സങ്കീർണത ഒട്ടുമില്ലാത്ത അദ്ദേഹത്തിെൻറ സംസാരരീതി എനിക്ക് ഇഷ്ടമായി. ഞങ്ങളിൽ വളരെ കുറച്ചുപേർക്കേ ഇൗ കഴിവുണ്ടായിരുന്നുള്ളൂ.
വ്യവസ്ഥാപിതമായ രീതികളെക്കുറിച്ച് അദ്ദേഹം ഗൗനിച്ചതേയില്ല. കൃത്രിമത്വവും ആഡംബരവും രാജ്കിഷോറിന് വെറുപ്പുളവാക്കുന്ന സംഗതികളായിരുന്നു. എപ്പോഴും സാധാരണ പരുത്തി വസ്ത്രങ്ങൾ ധരിച്ച് പ്രത്യക്ഷപ്പെട്ട അദ്ദേഹം സംതൃപ്തനും സദാ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന പ്രകൃതക്കാരനുമായിരുന്നു.
അപൂർവ മാതൃകയുമായി
സക്സേന കുടുംബം
മുസ്ലിം വിഭാഗത്തിൽപ്പെട്ട കാമുകിയുടെ കുടുംബങ്ങളാൽ അങ്കിത് സക്സേന കൊലചെയ്യപ്പെട്ടുവെന്ന് ആരോപണമുയരുന്നത് ഇൗ വസന്തകാലത്തിെൻറ ആദ്യത്തിലാണ്. അതൊരു മൃഗീയ കൊലപാതകമായിരുന്നുവെങ്കിലും സക്സേന കുടുംബം വികാരാധീനരാവുകയോ ഇതിെൻറ പേരിൽ പ്രകോപനപരമായ പരാമർശങ്ങൾ നടത്തുകയോ ചെയ്തില്ല. ന്യൂഡൽഹിക്ക് ചുറ്റുമുള്ള വർഗീയവാദികൾ സംഭവത്തിൽ മുതലെടുക്കുന്നത് നിയന്ത്രിക്കാൻ അജിതിെൻറ പിതാവ് യശ്പാൽ സക്സേന തന്നാലാവുന്നത് ചെയ്തു.
ഏറ്റവുമൊടുവിൽ പശ്ചിമ ഡൽഹിയിലെ രഘുബീർ നഗറിലെ വസതിയിൽ യശ്പാൽ സക്സേന 200ലധികം പേരെ സംഘടിപ്പിച്ച് ഇഫ്താർ പാർട്ടി നടത്തി. അങ്ങേയറ്റം പക്വത കാണിക്കുക മാത്രമല്ല, അദ്ദേഹം ചെയ്തത്. സാമൂഹിക ഘടനയിൽ എന്തു തരം പ്രകോപനങ്ങൾ ഉണ്ടായാലും നിരപരാധികളെ അത് ബാധിക്കാതെ നോക്കേണ്ടത് രാജ്യത്തിലെ ഉത്തമ പൗരെൻറ കടമയാെണന്ന് അദ്ദേഹം തെളിയിച്ചു.യശ്പാൽ സക്സേനയെയും കുടുംബത്തെയും നാം പരസ്യമായിതന്നെ ആദരിക്കണം, ആശീർവദിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.