വിവരാവകാശ കമീഷൻ വിധി; രാഷ്ട്രീയ നിയമനങ്ങൾക്ക് താക്കീത്
text_fieldsഒരു യോഗ്യതയുമില്ലാത്ത രാഷ്ട്രീയ നേതാക്കളെ വിവരാവകാശ കമീഷണർമാരായി നിയമിക്കാനുള്ള സർക്കാർ നടപടി റദ്ദാക്കിയ ഹൈകോടതി ഉത്തരവ് ഭരണകൂടത്തിന് ശക്തമായ താക്കീതാണ് നൽകുന്നത്. നിയമനനടപടിയുടെ ആദ്യവസാനം നിയമസാധ്യത ഇല്ലാത്തതാണെന്നു കണ്ടെത്തിയ ഡിവിഷൻ ബെഞ്ച്, ആ നടപടി ശരിവെച്ച സിംഗ്ൾ ബെഞ്ച് ഉത്തരവ് അസാധുവാക്കി.പ്രൈമറി സ്കൂൾ ടീച്ചറും ജില്ല കോടതിയിലെ അഭിഭാഷകനും എൽ.െഎ.സി െഡവലപ്മെൻറ് ഒാഫിസറും നിയമം അനുശാസിക്കുന്ന യോഗ്യതയായ ‘പൊതുജീവിതത്തിലെ ഒൗന്നത്യവും വിവിധ മേഖലയിലെ വിപുലമായ അറിവും അനുഭവജ്ഞാനവും’ ഉള്ളവരായി കണക്കാക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.പി. സിങ്, ജസ്റ്റിസ് രാജ വിജയരാഘവൻ എന്നിവർ ചേർന്ന ബെഞ്ച് വ്യക്തമാക്കി.
അഞ്ച് വിവരാവകാശ കമീഷണർമാരുടെയും മുഖ്യ വിവരാവകാശ കമീഷണറുടെയും ഒഴിവുകളിലേക്കാണ് മുൻ യു.ഡി.എഫ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. അതിൽ നാല് കമീഷണർമാരുടെ ഒഴിവുകൾ നിലവിൽവന്നിട്ട് നാളേറെ കഴിഞ്ഞ സാഹചര്യത്തിൽ വിവരാവകാശപ്രവർത്തകർ ഹൈകോടതിയെ സമീപിക്കുകയും 2015 നവംബർ 23ന് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. നിയമനം നടത്തുന്നതിെൻറ ഭാഗമായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷനും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദൻ, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ അംഗവുമായ നിയമനസമിതി രൂപവത്കരിച്ചു. മൊത്തം 269 അപേക്ഷകൾ ലഭിക്കുകയും ഇത്രയും അധികം അപേക്ഷകൾ ഇൗ കമ്മിറ്റിക്ക് പരിശോധിക്കാൻ കഴിയില്ല എന്ന കാരണം പറഞ്ഞ് യോഗം അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുകയും ചെയ്തു. െമാത്തം അപേക്ഷകരിൽനിന്ന് അഞ്ചുപേരുൾപ്പെടുന്ന ചുരുക്കപ്പട്ടിക തയാറാക്കി സമിതികൾക്കു മുമ്പാകെ സമർപ്പിച്ചു.
ഇൗ നടപടിയെ അപേക്ഷകനായ സോമനാഥൻ പിള്ള ഹൈകോടതിയിൽ ചോദ്യംചെയ്തു. ആർ.ടി.െഎ നിയമം അനുശാസിക്കുന്ന യോഗ്യതകൾ പരിശോധിക്കാെത പൂർണമായും രാഷ്ട്രീയാടിസ്ഥാനത്തിലുള്ള നിയമനമാണ് നടത്തിയതെന്നും എന്തു മാനദണ്ഡമാണ് അനുവർത്തിച്ചതെന്ന് അറിയാൻ കഴിയുന്നില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. ദുരൂഹമായ ഇൗ നിയമനപ്രക്രിയയെക്കുറിച്ച് പ്രതിപക്ഷ നേതാവ് വിയോജനക്കുറിപ്പെഴുതി. എന്നാൽ, കമ്മിറ്റിയിലെ രണ്ടു പേരുടെ ഭൂരിപക്ഷത്തിലുള്ള ശിപാർശ ഗവർണറുടെ പരിഗണനക്കായി സമർപ്പിക്കപ്പെട്ടു.
നമിത് ശർമ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിെൻറ അന്തഃസത്തക്കു വിരുദ്ധമാണ് ഇൗ നടപടിയെന്ന് പരാതിപ്പെട്ട് ആർ.ടി.െഎ കേരള ഫെഡറേഷൻ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളും വ്യക്തികളും ഗവർണർക്ക് പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ ഗവർണർ ഫയൽ സർക്കാറിന് തിരിച്ചയച്ചു. 2016 ഏപ്രിൽ 16ന് സർക്കാർ ഫയൽ ഗവർണർക്ക് തിരിച്ചുനൽകി. മുഖ്യ വിവരാവകാശകമീഷണറായി വിൻസൻ എം. പോളിനെ തിരഞ്ഞെടുത്തുകൊണ്ടുള്ള ശിപാർശ ഗവർണർ അംഗീകരിച്ചുെവങ്കിലും മറ്റ് അഞ്ചുപേരുടെ നിയമന ഫയൽ സർക്കാറിന് വീണ്ടും തിരിച്ചയച്ചു. ഇവരുടെ പൊതുജീവിതത്തിലെ ഒൗന്നത്യവും വിവിധ മേഖലകളിലെ അറിവും വ്യക്തമാക്കാനാണ് ഗവർണർ ആവശ്യപ്പെട്ടത്. ഇതൊന്നും പരിഗണിക്കാതെയും സമിതിയുടെ മുന്നിൽ സമർപ്പിക്കാതെയും നിയമന ഫയൽ വീണ്ടും ഗവർണർക്ക് തിരിച്ചുനൽകി.
യു.ഡി.എഫ് തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും എൽ.ഡി.എഫ് അധികാരത്തിൽ വരുകയും ചെയ്തു. തുടർന്ന് നിയമന ഫയൽ ഗവർണർ സർക്കാറിന് തിരിച്ചയച്ചു. 2013ലെ നമിത് ശർമ കേസിലെ സുപ്രീംകോടതി വിധിയിൽ പറയുന്ന പ്രകാരമല്ല നിയമനനടപടി എന്നതായിരുന്നു ഗവർണറുടെ നിലപാട്. നിയമനത്തിന് ശിപാർശ െചയ്യപ്പെട്ട അഞ്ചുപേർ ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ നിയമനസമിതിയുടെ ശിപാർശ അംഗീകരിക്കാത്ത ഗവർണറുടെ നടപടി തെറ്റാണെന്നും താങ്കളെ കമീഷണർമാരായി നിയമിക്കാൻ സർക്കാറിന് നിർദേശം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. നിയമന സമിതിയുടെ ശിപാർശ അംഗീകരിക്കുന്നതിൽ ഗവർണർക്ക് വിവേചനാധികാരമില്ലെന്ന് വ്യക്തമാക്കിയ സിംഗ്ൾ ബെഞ്ച്, ഒരു മാസത്തിനകം അഞ്ചുപേരെയും സംസ്ഥാന വിവരാവകാശ കമീഷണർമാരായി നിയമിക്കാൻ സർക്കാറിന് നിർദേശം നൽകുകയും ചെയ്തു.
സിംഗ്ൾ ബെഞ്ചിെൻറ ഇൗ ഉത്തരവിനെയാണ് സർക്കാർ ഡിവിഷൻ ബെഞ്ച് മുമ്പാകെ േചാദ്യംചെയ്തത്. ആർ.ടി.െഎ കേരള ഫെഡറേഷൻ കേസിൽ കക്ഷിചേരുകയും ചെയ്തു. മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയുടെ നടപടികൾ അംഗീകരിക്കാനാവില്ലെന്ന് േകാടതി അഭിപ്രായപ്പെട്ടു. ‘കക്ഷിരാഷ്ട്രീയത്തിനതീതമായ പ്രവർത്തനമാണ് മുതിർന്ന വ്യക്തികൾ ഉൾപ്പെടുന്ന ഇൗ സമിതിയിൽനിന്ന് പ്രതീക്ഷിക്കുന്നത്....പൊതു അധികാര സ്ഥാപനങ്ങളിൽ സുതാര്യതയും പ്രതിബദ്ധതയും ഉറപ്പുവരുത്തുന്നതിനും പൗരന്മാരുടെ അറിയാനുള്ള അവകാശം സംരക്ഷിക്കാനുമാണ് പാർലമെൻറ് വിവരാവകാശ നിയമം പാസാക്കിയത്’ എന്ന് കോടതി ഒാർമിപ്പിച്ചു. തികച്ചും ജനാധിപത്യപരമായും സ്വതന്ത്രവും നിഷ്പക്ഷവുമായും ഇൗ സമിതി പ്രവർത്തിക്കണമെന്നും ആറു പേരുടെ ചുരുക്കപ്പട്ടിക ആര്, എന്തടിസ്ഥാനത്തിൽ തയാറാക്കിയതാണെന്ന് രേഖകൾ വെളിവാക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
‘‘
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൊതുഭരണ വകുപ്പിെൻറ സെക്രട്ടറിയാണ് ചുരുക്കപ്പട്ടിക തയാറാക്കിയതെന്ന് വ്യക്തമായി. എന്നാൽ, എന്തു മാനദണ്ഡമാണ് അതിന് അവലംബിച്ചതെന്ന വസ്തുത ഇപ്പോഴും ദുരൂഹമായി തുടരുന്നു’’ -കോടതി ചൂണ്ടിക്കാട്ടി. മറ്റുള്ളവെര നിയമനപ്പട്ടികയിൽനിന്ന് ഒഴിവാക്കിയതെന്തിനെന്ന് ഇപ്പോഴും അജ്ഞാതമാണ്. നിയമനസമിതി ഗാർഹിക അേന്വഷണ സമിതി അല്ലെന്ന് കോടതി ഒാർമിച്ചു. ‘‘അത്തരമൊരു നിയമനപ്രക്രിയ അംഗീകരിക്കാനുമാവില്ല.’’ ഇൗ സാഹചര്യത്തിലാണ് നിയമനപ്പട്ടിക പൂർണമായും റദ്ദാക്കാൻ കോടതി തീരുമാനിച്ചത്. ഗവർണറുടെ പദവി ‘റബർസ്റ്റാമ്പ്’ ആക്കി ഇകഴ്ത്തുന്നത് ആശാസ്യമല്ലെന്ന് കോടതി ഒാർമിപ്പിച്ചു.2010ലെ േകരള ഹൈകോടതി ഡിവിഷൻ ബെഞ്ച് ബിനു ഡി.ബി x ഗവർണർ എന്ന കേസിൽ പുറപ്പെടുവിച്ച വിധിന്യായത്തിൽ ഗവർണറുടെ അധികാരം എന്തെന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
കമീഷണർമാരുടെ േയാഗ്യത
നിയമം, ശാസ്ത്രം, സാേങ്കതികശാസ്ത്രം, സാമൂഹികസേവനം, മാനേജ്മെൻറ്, പത്രപ്രവർത്തനം, ബഹുജനമാധ്യമപ്രവർത്തനം, ഭരണം, ഭരണനിർവഹണം, വിപുലമായ അറിവ്, അനുഭവജ്ഞാനം എന്നിങ്ങനെയുള്ള യോഗ്യതയുള്ളവരും പൊതുജീവിതത്തിൽ തലയെടുപ്പുള്ളവരുമായ വ്യക്തികളെയാണ് കമീഷണർമാരായി നിയമിക്കേണ്ടതെന്ന് ആർ.ടി.െഎ നിയമത്തിലെ 15 (6) വകുപ്പ് വ്യക്തമാക്കുന്നു. ‘‘ഒൗന്നത്യവും വിപുലമായ പരിജ്ഞാനവും എന്ന നിർവചനത്തിെൻറ പരിധിയിൽ കുറ്റവാളികളും ഉൾപ്പെടും എന്നു ഞങ്ങൾ കരുതുന്നില്ല, അങ്ങനെയുണ്ടാകാനും പാടില്ല.’’
‘‘ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ ‘യോഗ്യത’യെക്കുറിച്ചാണ് ഗവർണർ സർക്കാറിനോടാരാഞ്ഞത്. മുഖ്യ വിവരാവകാശ കമീഷണറായി വിൻസൻ എം. പോളിനെ നിയമിച്ച നടപടി ചോദ്യംചെയ്യപ്പെടാത്ത സാഹചര്യത്തിൽ കോടതി അതിലിടെപട്ടില്ല. നിയമയുദ്ധത്തിനായി ഏറെക്കാലം ചെലവഴിച്ച സാഹചര്യത്തിൽ നിലവിലുള്ള അഞ്ച് ഒഴിവുകളിലേക്കും അടിയന്തരമായി നിയമനം നടത്താനും കോടതി സർക്കാറിന് നിർദേശം നൽകി.വിവാദ നിയമനങ്ങൾആർ.ടി.െഎ നിയമത്തിലെ വ്യവസ്ഥകൾക്ക് അനുരൂപമല്ലാതെ രാഷ്ട്രീയ നേതാക്കളെയും അഴിമതിക്കാരായ മുൻ ഉദ്യോഗസ്ഥരെയും നിയമിക്കുന്ന രീതിയാണ് തുടക്കം മുതൽതന്നെ രാജ്യത്തുണ്ടായത്.
2014ൽ നടത്തിയ പഠനത്തിൽ വിവരാവകാശ കമീഷണർമാരായി ഇന്ത്യയിൽ നിയമിക്കപ്പെട്ടവരിൽ 60 ശതമാനവും മുൻ െഎ.എ.എസ് ഉേദ്യാഗസ്ഥരാണ്. മുഖ്യ വിവരാവകാശ കമീഷണർമാരായി നിയമിക്കപ്പെട്ടവരിൽ 87 ശതമാനവും െഎ.എ.എസുകാരാണ്. അധികാരത്തിെൻറ അകത്തളങ്ങളിലും ഉപശാലകളിലും അഴിഞ്ഞാടിയവർ പൊളിറ്റിക്കൽ ബ്യൂറോക്രസിയിൽ സ്വാധീനം ചെലുത്തി കമീഷണർ തസ്തികകൾ തരപ്പെടുത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ് സെക്രട്ടറിയും കാബിനറ്റ് സെക്രട്ടറിയും ചീഫ് സെക്രട്ടറിമാരും ഇൗ ഗണത്തിൽെപ്പടും. രാഷ്ട്രീയമേലാളന്മാർക്ക് വിടുവേല ചെയ്തതിന് പ്രത്യുപകാരമായി ലഭിച്ച പദവികളിലിരുന്നുള്ള അധികാരങ്ങൾപോലും ഉപയോഗിക്കാതെ ചടഞ്ഞുകൂടുകയാണവർ.
തെൻറ ഭരണകാലത്തെ ദുഷ്ചെയ്തികളെ സംബന്ധിച്ച വിവരം പുറത്തുവിടാൻ പുതിയ കമീഷണർമാർക്ക് എങ്ങനെ കഴിയും?മുഖ്യ തെരഞ്ഞെടുപ്പ് കമീഷെൻറ സേവന^വേതന വ്യവസ്ഥകളും വാറൻറ് ഒാഫ് പ്രീസിഡൻസ് പ്രകാരം സുപ്രീംകോടതി ജഡ്ജിയുടെ പദവിയും കേന്ദ്ര കമീഷണർമാർക്കുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ വേതനവ്യവസ്ഥയും കേന്ദ്ര സെക്രട്ടറിയുടെ പദവി സംസ്ഥാന കമീഷണർമാർക്ക് നൽകിയിട്ടുണ്ട്. ആകർഷകമായ ഇൗ പദവിയാണ് െഎ.എ.എസുകാരെയും െഎ.പി.എസുകാരെയും രാഷ്ട്രീയ നേതാക്കളെയും ആകർഷിക്കുന്നത്. പത്രപ്രവർത്തനം, അക്കാദമിക് രംഗം, സാമൂഹിക പ്രവർത്തനം, നിയമം, മാനേജ്മെൻറ് ഉൾപ്പെടെ നിരവധി രംഗത്ത് പ്രാഗല്ഭ്യമുള്ളവരെ നിയമിക്കണമെന്ന് നിയമം അനുശാസിക്കുേമ്പാൾ ‘ഭരണം’ മാത്രമാണ് നിലവിൽ പരിഗണിക്കുന്നത്.
വിവാദ നിയമനങ്ങൾ കേരളത്തിലും
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ വിവരാവകാശ കമീഷണറായി നിയമിക്കപ്പെട്ട മുൻ ഡി.െഎ.ജി കെ. നടരാജനെ പിന്നീട് ഗവർണർ സസ്പെൻഡ് ചെയ്തു. നിയമവിരുദ്ധമായി സർക്കാർ ഭൂമി ദാനംചെയ്ത കേസിൽ പദവി ദുരുപയോഗിച്ചുവെന്നതായിരുന്നു ആരോപണം. രാഷ്ട്രീയ നേതാവും കമീഷണറായി ഒൗദ്യോഗിക ജോലികൾ നിർവഹിക്കാൻ കഴിയാതെ രോഗാവസ്ഥയിലുമായിരുന്ന സോണി തെങ്ങമത്തെ ഇടതുപക്ഷ സർക്കാറാണ് കമീഷണറായി നിയമിച്ചത്. മഹാരാഷ്ട്രയിലെ വിവരാവകാശ കമീഷണറായ രാമാനന്ദ് തിവാരി, ദീപക് ദേശ്പാണ്ഡെ എന്നിവരും പദവിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടവരാണ്. ആദർശ് ഫ്ലാറ്റ് കുംഭകോണത്തിൽ ഉൾപ്പെട്ട രാമാനന്ദ് െഎ.എ.എസ് നഗര വികസന വകുപ്പിെൻറ സെക്രട്ടറിയായിരുന്നപ്പോൾ നടത്തിയ അഴിമതിയാണ് പിന്നീട് പുറത്തുവന്നത്.
അദ്ദേഹം കമീഷണറായിരിക്കെ ആദർശ് ഫ്ലാറ്റുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കാതെ നീട്ടിക്കൊണ്ടുപോയതിലും വിവരാവകാശ പ്രവർത്തകർ അന്ന് പ്രതിഷേധിച്ചിരുന്നു.മഹാരാഷ്ട്രയിലെ കോടികളുടെ പി.ഡബ്ല്യു.ഡി കുംഭകോണത്തിൽ പ്രതിയായ ദേശ്പാണ്ഡെയെ കമീഷണർ പദവിയിൽനിന്ന് പുറത്താക്കാനുള്ള നടപടി ആരംഭിച്ചതോടെയാണ് രാജിവെച്ചത്. കർണാടക കമീഷനിലെ കമീഷണറായിരുന്ന ഡോ. എച്ച്.എൻ. കൃഷ്ണക്കെതിരെ നിയമന അഴിമതിയുടെ പേരിൽ പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് അദ്ദേഹം രാജിവെച്ചു. കർണാടക പബ്ലിക് സർവിസ് കമീഷൻ ചെയർമാനായിരിക്കെ നടത്തിയ അഴിമതിയാണ് പിന്നീട് പുറത്തുവന്നത്.
മികച്ച കമീഷണർമാർ
വിവരാവകാശ നിയമത്തിെൻറ നിർമിതിയിൽ അരുണ റോയിയോടൊപ്പം നിർണായക പങ്കുവഹിച്ച ശൈലേഷ് ഗാന്ധി യു.പി.എ സർക്കാറിെൻറ കാലത്താണ് കേന്ദ്ര വിവരാവകാശ കമീഷണറായി നിയമിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പരാതികളും അപ്പീലുകളും ആർ.ടി.െഎ നിയമത്തിന് അനുസൃതമായി ജനപക്ഷത്തുനിന്ന് തീർപ്പാക്കിയ കമീഷണറും അദ്ദേഹമായിരുന്നു. നിലവിൽ കേന്ദ്ര കമീഷണറായി പ്രവർത്തിക്കുന്ന ഡോ. ശ്രീധർ ആചാര്യലു ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട നിരവധി വെളിപ്പെടുത്തലുകൾക്ക് ആധാരമായ ഉത്തരവുകൾ നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യതയുമായി ബന്ധപ്പെട്ട ഉത്തരവ് നൽകിയതിനെ തുടർന്ന് അത്തരം പൊതു അധികാരികളുടെ കേസ് പരിഗണിക്കുന്ന ചുമതലയിൽനിന്ന് അദ്ദേഹത്തെ മാറ്റുകയും ചെയ്തു.
മികച്ച നിയമാധ്യാപകൻ എന്ന ബഹുമതി ലഭിച്ച അദ്ദേഹം മികച്ച കമീഷണറായും പ്രവർത്തിക്കുന്നു. ഇടതായാലും വലതായാലും സർക്കാറുകൾ ഒരേ തൂവൽ പക്ഷികളാണ്. അഴിമതിക്കെതിരെ പ്രവർത്തിക്കുന്നവർക്ക് ആയുധം നൽകുന്ന ആർ.ടി.െഎ നിയമത്തെ പരിപോഷിപ്പിക്കാൻ ഇവർ തയാറല്ല. 16,000 പരാതികളും അപ്പീലുകളും തീർപ്പിനായി കാത്തുകിടക്കുേമ്പാഴാണ് കേരളത്തിൽ കമീഷൻ ഏകാംഗമായി തുടരുന്നത്. നിയമപരമായ ബാധ്യതയായതിനാൽ, സെക്രേട്ടറിയറ്റിെൻറ അനക്സായി ഇങ്ങനെ പ്രവർത്തിച്ചാൽ മതിയെന്ന് ഇടതുപക്ഷവും തീരുമാനിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.