ഉന്നതൻ
text_fieldsസഭാനടപടികൾ നിർത്തിവെച്ച് അടിയന്തരമായി ചർച്ചചെയ്യേണ്ട വിഷയങ്ങൾ പലതുണ്ടായിട്ടും അതെല്ലാം മാറ്റിവെച്ച് അന്നൊരുനാൾ നെടുമങ്ങാേട്ടക്ക് തിരിച്ചത് ഇത്രയും വലിയ തിരിച്ചടിയാകുമെന്ന് പി. ശ്രീരാമകൃഷ്ണൻ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. കാര്യെമാക്കെ ശരിയാണ്: സഭക്കകത്തും പുറത്തുെമാക്കെ സൗമ്യമുഖമാണെന്നതിൽ ആർക്കും സംശയമില്ല; സഭാചട്ടങ്ങളിൽ വലിയ അവഗാഹവുമുണ്ട്. പറഞ്ഞിെട്ടന്താ, നിമിഷനേരത്തേക്ക് ഒൗചിത്യമൊന്ന് കൈവിട്ടാൽ സകലതും പിടിവിടുമെന്ന രാഷ്ട്രീയപാഠം അറിയാതെപോയി. അല്ലെങ്കിൽ സ്ഥലം എം.എൽ.എ പോലും വിട്ടുനിന്ന ഉദ്ഘാടനച്ചടങ്ങിലേക്ക് ഇടംവലം നോക്കാതെ പോകാൻ പാടുണ്ടായിരുന്നോ? പ്രദേശത്തുള്ള സഖാക്കളോടെങ്കിലും വിവരം തിരക്കാനുള്ള വകതിരിവും കാണിച്ചില്ല. ആ വിവരക്കേടിെൻറ ആഴം മനസ്സിലായത്, താൻ ഉദ്ഘാടനം ചെയ്ത 'കാർബൺ ഡോക്ടർ' എന്ന കടയുടെ മുതലാളി സ്വർണക്കടത്ത് കേസിൽ പിടിക്കപ്പെട്ട സന്ദീപാണെന്ന് അറിഞ്ഞതോടെയാണ്. കടയിലെത്തിച്ചത് സ്വപ്നയുമായുള്ള പരിചയമാണെന്നുകൂടി വാർത്ത വന്നതോടെ സൗമ്യമുഖം അൽപസ്വൽപം ചുളുങ്ങിത്തുടങ്ങി. ഇേപ്പാൾ, അന്വേഷണസംഘം മജിസ്ട്രേറ്റിന് സമർപ്പിച്ച പ്രതിയുടെ മൊഴിയിൽ 'ഉന്നതൻ' എന്ന വിശേഷണംകൂടി നൽകപ്പെട്ടതോടെ, സഭാനടപടികൾ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നാവശ്യപ്പെടാൻ പ്രതിപക്ഷത്തിന് ഒരു കാരണംകൂടിയായി. പേക്ഷ, അവിടെയുമുണ്ടൊരു 'ക്രമപ്രശ്നം': സഭാനാഥനെതിരെ ഒരു ചർച്ച വരുേമ്പാൾ ചെയർ നിയന്ത്രിക്കുക ആരായിരിക്കും? ഇൗ പ്രഹേളികക്ക് ഉത്തരം തേടിയാണ് പ്രതിപക്ഷം രാജ്ഭവനിലേക്ക് തിരിച്ചിരിക്കുന്നത്.
രാഷ്ട്രീയഭാവി തന്നെയും പൊയ്പ്പോകുന്ന ആരോപണങ്ങൾ ഉയർന്നുവന്നിട്ടും ഉറഞ്ഞുതുള്ളാതെ സൗമ്യഭാവത്തിൽ പ്രതികരിക്കുകയാണ് ശ്രീരാമകൃഷ്ണൻ. എല്ലാറ്റിനും കൃത്യമായ മറുപടിയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ സീൽവെച്ച കവറിൽ മജിസ്ട്രേറ്റിന് നൽകിയ മൊഴി പ്രതിപക്ഷത്തിനും ബി.ജെ.പിക്കും എങ്ങനെ കിട്ടിയെന്നതാണ് മറുചോദ്യങ്ങളിലൊന്ന്. ഇങ്ങനെയൊരു ചോദ്യമുന്നയിക്കുന്നതോടെ, അത് കോൺഗ്രസ്-ബി.ജെ.പി ബാന്ധവത്തിനുള്ള തെളിവായും പ്രയോഗിക്കാമെന്ന പ്രയോജനവുമുണ്ട്. സ്വർണക്കടത്ത് കേസ് പ്രതികളെ ഒരുനിലക്കും സഹായിച്ചിട്ടില്ലെന്നും അവരുമായി വിദേശയാത്ര നടത്തിയിട്ടില്ലെന്നും ഏറ്റുപറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞകൊല്ലം ഒമ്പതു തവണ വിദേശത്തേക്ക് പറന്നതിെൻറ വിശദാംശങ്ങളും കൃത്യമായി ജനങ്ങളെ അറിയിച്ചിട്ടുണ്ട്. പേക്ഷ, സിൻഡിക്കേറ്റ് മാധ്യമങ്ങൾ വിടാൻ ഭാവമില്ലെന്ന് തോന്നുന്നു. വിവരാവകാശം വഴിയും അല്ലാതെയും വല്ല ലൂപ്ഹോളുകളും തുറന്നുകിടക്കുന്നുണ്ടോ എന്ന് പരിശോധിച്ചുകൊണ്ടിരിക്കയാണവർ. കേന്ദ്ര അന്വേഷണ ഏജൻസികളുടെ കാര്യം പിന്നെ പറയേണ്ടല്ലോ. അവരുമുണ്ട് തൊട്ടുപിറകെ. പേക്ഷ, അങ്ങനെയങ്ങ് പിടികൊടുക്കാൻ തീരുമാനിച്ചിട്ടില്ല. സഭാനാഥൻ എന്ന നിലയിൽ താൻ ഉന്നതൻ തന്നെയാണെങ്കിലും ഒരു അൺപാർലമെൻററി ഇടപാടിൽ ആ പദവി വേണ്ടെന്നാണ് ഉറച്ച നിലപാട്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പേടിക്കാനൊന്നുമില്ല; പാർട്ടിയുമുണ്ട് കൂടെ.
ഇങ്ങനെയൊക്കെയാണെങ്കിലും തെറ്റു സംഭവിച്ചാൽ ഏറ്റുപറയാനും ആവശ്യമെങ്കിൽ തിരുത്താനും ഒട്ടും മടിയില്ല. നെടുമങ്ങാട് യാത്രയുടെ കാര്യം തന്നെയെടുക്കുക: അത് വേണ്ടത്ര ആലോചനയില്ലാതെയായിരുന്നുവെന്ന് ഏറ്റുപറഞ്ഞിട്ടുണ്ട്. എന്നുവെച്ച്, സ്വപ്നയുമായോ സന്ദീപുമായോ സവിശേഷമായ ബന്ധമൊന്നുമില്ല. കോൺസുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിൽ പലതവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ആ ബന്ധത്തിെൻറ പുറത്താണ് ഉദ്ഘാടനമേറ്റത്. അവരുടെ പശ്ചാത്തലമൊന്നും അന്നറിയില്ലല്ലോ. ആ നിലയിൽ ചിന്തിച്ചുമില്ല. ആ നിഷ്കളങ്കതയിൽ ഇന്ന് കുറ്റബോധമാണ്; അൽപംകൂടി ജാഗ്രത പുലർത്തേണ്ടിയിരുന്നു. ഇതേ കുറ്റബോധം കണ്ണട വിവാദത്തിലുമുണ്ടായിട്ടുണ്ട്. ചില്ലറ കാഴ്ചപ്രശ്നമുണ്ടായപ്പോഴാണ് അരലക്ഷം രൂപ വരുന്ന കണ്ണട വെച്ചത്. അർധചന്ദ്രാകൃതിയിലുള്ള നിയമസഭാവേദി പൂർണമായും കാണത്തക്കവിധം കസേരയിലിരുന്ന് തിരിയാൻ കഴിയുന്നില്ല. അപ്പോൾ ഒറ്റയിരിപ്പിൽ എല്ലാം കാണാനുള്ള വിദ്യയായിരുന്നു ആ കണ്ണട. സഭാനാഥെൻറ ആ ഉത്തരവാദിത്തബോധം അന്നാർക്കും മനസ്സിലായില്ല. സ്വാഭാവികമായും സംഗതി വിവാദമായി. സർക്കാർ പണം നൽകിയില്ലെങ്കിലും താൻ സ്വന്തം കാശുമുടക്കി കണ്ണട വാങ്ങിക്കുമായിരുന്നുവെന്നാണ് അന്ന് പറഞ്ഞ ന്യായം. ആ കണ്ണട തന്നെയാണ് തുടർന്നും ഉപയോഗിച്ചുപോന്നത്. എന്നിട്ടും ഇതുപോലുള്ള ക്രിമിനൽക്കൂട്ടങ്ങളെ കണ്ണിൽപിടിച്ചില്ല.
പ്രതിപക്ഷത്തുനിന്ന് രണ്ടു വോട്ട് അധികം വാങ്ങി, 49ാം വയസ്സിൽ സ്പീക്കറായപ്പോൾ ഏഷണിക്കാരും ദോഷൈകദൃക്കുകളും പറഞ്ഞുനടന്നത് സഭാനാഥനാകാനുള്ള പ്രായെമാന്നും ശ്രീരാമകൃഷ്ണനായിട്ടില്ലെന്നാണ്. നാലു വർഷംകൊണ്ട് ആ ധാരണ തിരുത്തിച്ചിട്ടുണ്ട്. എതിരാളികൾക്കുപോലും പ്രിയങ്കരനായി മാറിയതിെൻറ രസതന്ത്രം സഭയിൽ സ്വീകരിച്ച സമീപനം തന്നെയാണ്. ആ ചെയറിലെത്തുന്നതിനു മുമ്പ് അഞ്ചുവർഷം മാത്രമാണ് സഭാപരിചയമെേന്നാർക്കണം. എന്നിട്ടും മികച്ച പ്രകടനം കാഴ്ചവെച്ചു. ബാല്യം മുതൽ പകർന്നുകിട്ടിയ രാഷ്ട്രീയ വിദ്യാഭ്യാസമാണ് അതിെൻറ പിന്നിലെ രഹസ്യമെന്ന് പലകുറി പറഞ്ഞിട്ടുണ്ട്. 'ഒരു പെൺഹിറ്റ്ലർ ജനിക്കുന്നു, ഇന്ത്യ അടിയന്തരാവസ്ഥയിലേക്ക്' എന്ന പത്ര തലക്കെട്ട് വായിച്ച്, ഹിറ്റ്ലർ ആരെന്ന് അച്ഛൻ ചോദിക്കുന്നതോെടയാണ് ആ വിദ്യാഭ്യാസം ആരംഭിക്കുന്നത്. അന്ന് പെരിന്തൽമണ്ണക്കടുത്തുള്ള പട്ടിക്കാട് സ്കൂളിൽ മൂന്നിൽ പഠിക്കുകയാണ്. അച്ഛൻ പി. ഗോവിന്ദൻ നായർ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ താലൂക്ക് കമ്മിറ്റി അംഗവും അധ്യാപക സംഘടന നേതാവുമായിരുന്നു. അമ്മ സീതാലക്ഷ്മിയും അധ്യാപികയായിരുന്നു. അക്കാലത്ത്, തീവ്ര ഇടതുപക്ഷത്തുള്ള ചിലരൊക്കെ അച്ഛനെ കാണാൻ വരുമായിരുന്നു. ഒരുരാത്രി, പൊലീസ് മർദനത്തിൽ പുറത്തെ ചർമം മുഴുവനായി ഉരിഞ്ഞുപോയൊരു ചെറുപ്പക്കാരനെ (പിൽക്കാലത്ത് പി.ഡി.പിയുടെ നേതൃത്വത്തിലെത്തിയ സി.കെ. അബ്ദുൽ അസീസ്) കണ്ട് ശ്രീരാമകൃഷ്ണൻ ശരിക്കും ഞെട്ടി; രാഷ്ട്രീയം കുട്ടിക്കളിയല്ലെന്ന് തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിലാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. അങ്ങനെയാണ് ചോരച്ചെെങ്കാടിയേന്താൻ തീരുമാനിക്കുന്നത്.
കമ്യൂണിസ്റ്റ് തറവാട്ടിലാണ് ജനിച്ചതെങ്കിലും ശ്രീരാമകൃഷ്ണെൻറ രാഷ്ട്രീയ പ്രവേശന കാലത്ത് കുടുംബത്തിന് ചെറുതായൊരു വിമതഭാവമായിരുന്നു. പിളർപ്പിനുശേഷം അച്ഛൻ പാർട്ടിയിൽ സജീവമായിരുന്നില്ല. കമ്യൂണിസ്റ്റാണെന്ന് അറിഞ്ഞതിനെ തുടർന്ന് പട്ടാളത്തിൽനിന്ന് തിരിച്ചയക്കപ്പെട്ട അമ്മാവനും പാർട്ടിയുമായി അത്ര രസത്തിലായിരുന്നില്ല. ഒരുകാലത്ത് പെരിന്തൽമണ്ണയിൽ നേതാക്കൾക്ക് സ്വന്തം കെട്ടിടങ്ങൾ അഭയകേന്ദ്രമായി വിട്ടുനൽകിയ ടിയാൻ, പാലോളി അടക്കമുള്ളവർക്കെതിരെ മത്സരിക്കുന്നതിലേക്കുവരെ കാര്യങ്ങൾ എത്തി. ഇടക്കാലത്തു തറവാട്ടിൽ മങ്ങിപ്പോയ രാഷ്ട്രീയ പാരമ്പര്യമാണ് ശ്രീരാമകൃഷ്ണൻ വീണ്ടെടുത്തത്. ദേശാഭിമാനി ബാലസംഘം സെക്രട്ടറിയായിട്ടായിരുന്നു തുടക്കം. ഒറ്റപ്പാലം എൻ.എസ്.എസ് േകാളജിലൊക്കെ എത്തിയപ്പോഴേക്കും എസ്.എഫ്.െഎയുടെ ജില്ല നേതൃത്വത്തിലെത്തി. അതിനിടെ, യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാനുമായി. പിന്നീട് ഡി.വൈ.എഫ്.െഎ നേതൃത്വത്തിലുമെത്തി. അഖിലേന്ത്യ പ്രസിഡൻറുവരെയായി. 2006ൽ നിലമ്പൂരിൽ ആര്യാടനെതിരെയായിരുന്നു കന്നി നിയമസഭ പോരാട്ടം. ശക്തമായ ഇടതുതരംഗത്തിലും തോൽക്കാനായിരുന്നു വിധി. പിന്നീട്, രണ്ടുതവണ പൊന്നാനിയിൽനിന്ന് മിന്നുന്ന വിജയം നേടി. മലയാളത്തിൽ ബിരുദവും ബി.എഡുമുണ്ട്. കുറച്ചുകാലം മേലാറ്റൂർ ആർ.എം ഹൈസ്കൂളിൽ പഠിപ്പിച്ചിട്ടുമുണ്ട്. ഭാര്യ ദിവ്യ സ്കൂൾ അധ്യാപികയാണ്. രണ്ടു മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.