അവധൂത ശ്രീ
text_fieldsനാശരഹിതവും സ്വച്ഛസുന്ദരവുമായ ലോകം യാഥാർഥ്യമാകാൻ ഹംസയോഗമെന്ന വിദ്യാക്രമം പരിശീലിക്കൂ എന്നാണ് യോഗാചാര്യന്മാർ പറയുന്നത്. ഇൗ പരിശീലനം അത്ര എളുപ്പമല്ല. പരാവിദ്യ സ്വായത്തമാക്കാനുള്ള മഹത്തായൊരു ശീലമാണത്. അതിന് അതിനിഗൂഢവും അത്യന്തം മാന്ത്രിക ശക്തിയുള്ളതുമായ ക്രിയായോഗ തന്നെ വേണ്ടിവരും. മൂന്നുമാസത്തെ യോഗ കോഴ്സിലൊന്നും ഒതുങ്ങുന്നതല്ല അത്. ഇൗശ്വര സാക്ഷാത്കാരത്തിനായി ഗുരുവര്യന്മാർ ഏറ്റവും ഇഷ്ടശിഷ്യർക്ക് മാത്രം പകർന്നുനൽകുന്ന വിദ്യയാണ്. ക്രിയായോഗാചാര്യൻ ബാബാജി തന്നെയും അത് പഠിപ്പിച്ചുകൊടുത്തത് ലാഹിരി മഹാശയക്കു മാത്രം. അത്യപൂർവമായി വികസിച്ച ആ കണ്ണി ഇപ്പോൾ ഒരു മലയാളിയിലാണ് എത്തിനിൽക്കുന്നത്. ശ്രീ എം എന്നാണ് നാമധേയം. ഹിമാലയസാനുക്കളിൽ 'വർഷങ്ങളോളം ധ്യാനമിരുന്ന് കിട്ടിയ സിദ്ധിയിലൂടെ, മലയാള നാട്ടിൽ അൽപം സമാധാനം കിട്ടുന്നുവെങ്കിൽ നല്ല കാര്യമല്ലേ? അതിന് അവസരം നൽകിയ പിണറായി സർക്കാറിനെയും അദ്ദേഹത്തിെൻറ പാർട്ടിയെയും അഭിനന്ദിക്കുകയല്ലേ വേണ്ടത്? പേക്ഷ, സംഭവിച്ചത് മറിച്ചാണ്. കേരളത്തെ രാഷ്ട്രീയ കൊലപാതകങ്ങളൊഴിഞ്ഞ സാമാധാന ഭൂമിയാക്കി മാറ്റിയ ശ്രീ എമ്മിന്, ഭവനനിർമാണ ബോർഡിെൻറ കൈവശമുണ്ടായിരുന്ന നാലേക്കർ ഭൂമി പണയത്തിന് നൽകിയതിനെ ഒരു പാരിതോഷികമായി കാണാനുള്ള വിശാല മനസ്കതയൊന്നും കേരളീയർക്കില്ല. സംഘ്പരിവാർ സഹയാത്രികനായ യോഗാചാര്യന് ആശ്രമം പണിയാൻ ഇടതുസർക്കാർ ഭൂമി നൽകിയെന്ന് മനസ്സിലാക്കാനുള്ള വിദ്യയേ ഇവിടത്തെ ജനങ്ങൾക്കും മാധ്യമങ്ങൾക്കും വശമുള്ളൂ. പിന്നെയെങ്ങനെയാണ് ഇൗ നാട്ടിൽ ക്രിയായോഗയുടെ ഫലശ്രുതി സാധ്യമാവുക?
അഞ്ചാറ് വർഷം മുമ്പ്, മതമൈത്രിയും സർവസമത്വവും ലക്ഷ്യമിട്ട് കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്കൊരു പദയാത്ര നടത്തിയിരുന്നു. 11 സംസ്ഥാനങ്ങൾ പിന്നിട്ട് യാത്ര ശ്രീനഗറിലെത്തിയപ്പോഴേക്കും ഒന്നര വർഷം പിന്നിട്ടു. തിരിഞ്ഞുനോക്കിയപ്പോൾ യാത്രാവഴിയിൽ കണ്ണുടക്കിയത് രണ്ടേരണ്ട് ദേശങ്ങൾ മാത്രം. തീർച്ചയായും അതിലൊന്ന് കശ്മീർ തന്നെയായിരുന്നു. വലിയ കാലുഷ്യങ്ങളിലൂടെ കടന്നുപോവുകയായിരുന്നുവല്ലോ ആ ദേശമപ്പോൾ. രണ്ടാമത്തേത്, കണ്ണൂരാണ്. രാഷ്ട്രീയവൈരത്താൽ പരസ്രം വെട്ടിമരിക്കുന്ന സാധാരണക്കാരുടെ മുഖങ്ങളായിരുന്നു മനസ്സുനിറയെ. ഒട്ടും താമസിച്ചില്ല; പ്രധാനമന്ത്രി മോദിയോട് കാര്യങ്ങൾ ധരിപ്പിച്ചു. മോദിജിയുടെ ജന്മദിനത്തിനയച്ച ആശംസാ സന്ദേശത്തിലും ഇൗ രണ്ട് നാടിെൻറയും പ്രശ്നം പരിഹരിക്കണമെന്ന് അപേക്ഷിച്ചു. ആദ്യദേശത്തിെൻറ പ്രശ്നപരിഹാരം മോദി സ്വയം ഏറ്റെടുത്തു; അതെങ്ങനെയായിരുന്നുവെന്നു നമ്മൾ കണ്ടു. രണ്ടാമത്തേത്, വിശ്വസ്തനായ ശ്രീ എമ്മിനെ തന്നെ മോദി ഏൽപിച്ചുവെന്നാണോ? ഏതായാലും, കണ്ണൂരിൽ സി.പി.എം-ആർ.എസ്.എസ് സംഘർഷം ഒഴിവാക്കി സമാധാനത്തിെൻറ പാതയിലേക്ക് കാര്യങ്ങളെത്തിക്കാൻ യോഗാചാര്യൻ സ്വയം മുന്നിട്ടിറങ്ങി. സ്വയമൊരു ഹിന്ദുവെന്ന് പ്രഖ്യാപിച്ച്, തികഞ്ഞ സന്ന്യാസ ജീവിതം നയിക്കുന്നൊരാളെ ആർ.എസ്.എസിന് തള്ളിക്കളയാനാകില്ലല്ലോ. സി.പി.എമ്മിനാകെട്ട, ശ്രീ എമ്മുമായി അതിനേക്കാൾ മികച്ച ബന്ധമാണ്. ആത്മീയബന്ധമെന്ന് അതിനെ വിശേഷിപ്പിച്ചാലും തെറ്റുപറയാനാവില്ല. വർഷങ്ങൾക്കുമുമ്പ്, പാർട്ടി പ്രവർത്തകർക്ക് മതേതര യോഗ പഠിപ്പിച്ചുകൊടുത്തത് ശ്രീ എമ്മായിരുന്നുവല്ലോ. അന്നത്തെ യോഗ ക്ലാസിൽ പിണറായിയും കോടിയേരിയുമെല്ലാമുണ്ടായിരുന്നു. അന്നുമുതൽ ശ്രീ എം മുഖ്യെൻറ സുഹൃത്താണ്. ആ ബന്ധത്തിെൻറ പുറത്ത് പിണറായിക്ക് ശ്രീ എം ക്രിയായോഗ വിദ്യകൾ പകർന്നുനൽകിയെന്നാണ് പിന്നാമ്പുറ സംസാരം. എന്നുവെച്ചാൽ, പിണറായിയിൽ ശ്രീ എം ഒരു യോഗിയെ (യു.പിയിലെ യോഗിയല്ല) കാണുന്നുണ്ട്. ആ ബന്ധത്തിെൻറ പുറത്താണ്, മതേതരനായ സന്ന്യാസിയെന്ന് ശ്രീ എമ്മിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇതൊക്കെ ജലീലിനും അറിയാം. ശുഭ്രവസ്ത്രധാരിയായ ആധുനിക സന്ന്യാസിയാണ് അദ്ദേഹത്തിന് ശ്രീ എം. അതെന്തായാലും, സമാധാനത്തിനായി നടന്ന പരസ്യചർച്ചകളെക്കാൾ ഫലപ്രദമായത് യോഗാചാര്യെൻറ മധ്യസ്ഥതയിൽ നടന്ന രഹസ്യ ചർച്ചകൾതന്നെയായിരുന്നുവെന്ന് കാലം തെളിയിച്ചു. എല്ലാ അർഥത്തിലും ഫലപ്രദം. സംഘർഷങ്ങൾക്ക് അറുതിയായി; പിണറായിയെപ്പോലുള്ളവർ അൽപസ്വൽപം ആത്മീയ മാർഗത്തിലേക്ക് ചലിക്കുന്നതിനും ഇൗ ചർച്ചകൾ വഴിവെച്ചു.
പൂർവാശ്രമത്തിൽ മുംതാസ് അലി ഖാൻ എന്നായിരുന്നു പേര്. തിരുവനന്തപുരം നഗരത്തിലെ വഞ്ചിയൂരിലാണ് ജനിച്ചതും വളർന്നതുമെല്ലാം. ഒമ്പതാം വയസ്സിൽ, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുേമ്പാൾ ഒരു സന്ന്യാസി മുന്നിൽ അവതരിക്കുകയും ലഘുഭാഷണത്തിനുശേഷം അപ്രത്യക്ഷനാവുകയും ചെയ്ത സംഭവത്തിനുശേഷമാണ് തന്നിലെ ആത്മീയചോദനകൾ മനസ്സിലാക്കിയതെന്ന് ആത്മകഥയിൽ പറയുന്നുണ്ട്. അതിനുശേഷം, നിത്യവും ആ സന്ന്യാസിയെയും ആത്മാന്വേഷണത്തിെൻറ ഭൂമികയായ ഹിമാലയവും സ്വപ്നം കാണുമായിരുന്നു; 10 വർഷത്തിനുശേഷം സ്വപ്നസാക്ഷാത്കാരത്തിനായി ഹിമാലയത്തിലേക്ക് തിരിച്ചു. അവിടെ ആ സന്ന്യാസിയെ വീണ്ടും കണ്ടുമുട്ടി. മഹേശ്വർനാഥ് ബാബാജി എന്നുപേരായ അദ്ദേഹത്തെ ഗുരുവായി സ്വീകരിച്ചു. അദ്ദേഹമാണ്, ദീക്ഷയുടെ ഭാഗമായി മധുകർണനാഥ് എന്ന പേരു നൽകിയത്. മുംതാസിെൻറയും മധുകർണനാഥിെൻറയും സർവോപരി മനുഷ്യെൻറയും ആദ്യാക്ഷരം എന്ന നിലയിലാണ് 'എം' എന്ന് പിന്നീട് പേരുവന്നത്. പറഞ്ഞല്ലോ, ക്രിയായോഗമാണ് ആചാര്യെൻറ പ്രധാന ഇനം. സാധാരണക്കാർ കാണാത്തതൊക്കെ കാണും, കേൾക്കാത്തതൊക്കെ കേൾക്കും. ഭൂമിക്കുപുറത്തുള്ള ജീവജാലങ്ങളുമായി സംസാരിക്കുകയും ചെയ്യും. ഏഴു ഗ്രഹങ്ങളും 20 ഉപഗ്രഹങ്ങളുമുള്ള ഒരു നക്ഷത്രയൂഥത്തിനുള്ളിൽ ജീവിക്കുന്ന നാഗലോകത്തെ നാഗരാജാവുമായി 'ഹോട്ട്ലൈൻ' സ്ഥാപിച്ച് സ്ഥിരം സംസാരിക്കാറുണ്ടെന്നും ആത്മകഥയിലുണ്ട്. പൂർവജന്മത്തിലും പുനർജന്മത്തിലും നല്ല വിശ്വാസമുണ്ട്. പൂർവജന്മത്തിൽ താൻ തപസ്സിരുന്ന ഗുഹകൾ ബദരീനാഥിൽ പോയി സ്വയം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇൗ കണ്ടെത്തലുകൾക്കെല്ലാം തേൻറതായ ശാസ്ത്രീയയുക്തിയും അവതരിപ്പിക്കാറുണ്ട്. ഇൗ ശാസ്ത്രവും യുക്തിയും അടങ്ങുന്ന ക്ലാസുകൾക്കും യോഗാ പരിശീലനത്തിനുമായി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ആശ്രമങ്ങളുണ്ട്. അത്തരമൊന്ന് ജന്മനാട്ടിലും വേണമെന്ന ആഗ്രഹത്തിെൻറ പുറത്താണ് സെക്രേട്ടറിയറ്റിലേക്ക് അനുയായികൾ മുഖേന ഒരു കത്ത് നൽകിയത്. കത്ത് കണ്ട പിണറായി പിന്നെ ചട്ടവും വകുപ്പുമൊന്നും നോക്കിയില്ല. തലസ്ഥാനത്ത് നഗരത്തിെൻറ തിക്കും തിരക്കുമില്ലാത്ത ഒരിടത്ത് നാലേക്കർ പാട്ടത്തിന് പതിച്ചു നൽകി.
മതേതര സന്ന്യാസിയെന്നൊക്കെ പിണറായി വിശേഷിപ്പിച്ചാലും താൻ ലക്ഷണമൊത്തൊരു ഹിന്ദുവാണെന്നാണ് ശ്രീ എമ്മിെൻറ നിലപാട്. ഹിന്ദുത്വ രാഷ്ട്രീയത്തോടും കെറുവൊന്നുമില്ല. എന്നല്ല, സംഘ്പരിവാറിനോട് അൽപം മമതയുള്ള കൂട്ടത്തിലുമാണ്. ആർ.എസ്.എസ് ജിഹ്വയായ 'ഒാർഗനൈസറു'മായി 80കൾ െതാേട്ട ബന്ധമുണ്ടെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. 'ഒാർഗൈനസറി'െൻറ തലപ്പത്തുണ്ടായിരുന്ന നാനാജി ദേശ്മുഖ്, കെ.ആർ. മൽക്കാനി, ദേവേന്ദ്ര സ്വരൂപ് തുടങ്ങിയവരൊക്കെ സുഹൃത്തുക്കളായിരുന്നു. അവർക്കുവേണ്ടി വാരികയിൽ എഴുതിയിട്ടുമുണ്ട്. മോഹൻ ഭാഗവതും നല്ല കൂട്ടുകാരനാണ്; ഒരുമിച്ച് ക്ഷേത്ര സന്ദർശനമൊക്കെ നടത്തിയിട്ടുണ്ട്. മോദി ഭക്തരുടെ സംഘത്തിലും ശ്രീ എമ്മിനെ ദർശിക്കാം. കൊറോണ വൈറസിനെ മോദി ഞെട്ടിച്ചുകളഞ്ഞുവെന്നൊക്കെ പറഞ്ഞിട്ടുണ്ട്. നോട്ടുനിരോധനത്തെപ്പറ്റിയും ആചാര്യന് നല്ല മതിപ്പായിരുന്നു. ഇങ്ങനെയൊരാൾ ഗോപാലൻ കുട്ടി, വത്സൻ തില്ലേങ്കരി മുതൽേപരുമായി ചർച്ചക്കുവരുേമ്പാൾ മധ്യസ്ഥെൻറ കസേരതന്നെ നൽകണം; രഹസ്യചർച്ചയുടെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവരുേമ്പാൾ അങ്ങേരെ മതേതരത്തിെൻറയും സമാധാനത്തിെൻറയും അവധൂതനായി അവതരിപ്പിക്കുകയും വേണം. ഒരു കമ്യൂണിസ്റ്റ് പാർട്ടിയുടെ ക്രിയായോഗം എന്നല്ലാതെന്തുപറയാൻ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.