എക്സിറ്റ്
text_fieldsഅങ്ങനെ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചിരിക്കുന്നു. ഡൗണിങ് സ്ട്രീറ്റി ലെ പത്താം നമ്പർ വസതിയിൽനിന്ന് ഉരുക്കുവനിതക്ക് പടിയിറങ്ങാനു ള്ള സമയം കുറിക്കപ്പെട്ടിരിക്കയാണ്. ഇനിയുള്ള കാര്യങ്ങളൊക്കെ കേവലം സാേങ്കതികം മാത്രം. സായിപിന് കാര്യമായ പരിക്കുകളില്ലാതെ ‘ബ്രെക്സി റ്റ്’ നടപ്പാക്കാൻ പ്രധാനമന്ത്രി കസേരയിൽ അവരോധിക്കപ്പെട്ട തെരേ സ മേയ്ക്ക് സ്വന്തം പാർട്ടിയിലെ കുലംകുത്തികൾ സമ്മാനിച്ചതാണ് ഈ എക് സിറ്റ് കാർഡ്. കൂടെ നിൽക്കുമെന്ന് ഉറപ്പുനൽകിയവർ, കളി കാര്യത്തോടടുത്തപ്പോൾ കാലുവാരി പ്രതിപക്ഷത്തിെൻറ റോൾ വഹിച്ചു. ഉരുക്കുവനിതയെന്ന് വിശേഷിപ്പിച്ചവർ തന്നെ ‘ബ്ലഡി ഡിഫിക്കൽസ് വുമൺ’ എന്നു വിമർശിച്ചു. അറിയാമോ, രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ശത്രുവാണ് ആദ്യമായി അങ്ങനെ വിളിച്ചത്. ഇേപ്പാഴത് ഏറ്റുചൊല്ലുന്നത് സ്വന്തക്കാരായ ടോറികളാണ്. സഹിക്കാവുന്നതിലും അപ്പുറമാണ് ഇതൊക്കെ. സ്വന്തം താൽപര്യങ്ങൾക്കപ്പുറം മാതൃരാജ്യത്തിെൻറ സുരക്ഷിത ഭാവിയായിരുന്നു എപ്പോഴും മുന്നിൽ കണ്ടത്. പക്ഷേ, സ്വന്തക്കാർക്കുപോലും ആ ആത്മാർഥത മനസ്സിലാകാത്ത സ്ഥിതിക്ക് പടിയിറങ്ങുകയല്ലാതെ വേറെ മാർഗമില്ല. നിറകണ്ണുകളോടെ അക്കാര്യം ലോകത്തെ അറിയിക്കുേമ്പാഴും അവർ പ്രാർഥിക്കുകയായിരുന്നു, ബ്രിട്ടനെ ദൈവം രക്ഷിക്കട്ടെയെന്ന്.
യൂറോപ് ഇപ്പോൾ പഴയ യൂറോപ്പല്ലെന്നറിയാമല്ലോ. രാജ്യാതിർത്തികളും അതിനെ ചുറ്റിപ്പറ്റിയുള്ള ദേശീയതാ പിടിവാശികളൊന്നുമില്ലാത്ത സാർവദേശീയതയുടെ ഉജ്ജ്വല മാതൃകയെന്ന് ലോകം പ്രശംസിച്ച യൂറോപ്പൊക്കെ ചരിത്രമാകാൻ പോവുകയാണ്. യൂറോപ്യൻ യൂനിയനിൽ ഹിറ്റ്ലർമാർ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. തീവ്രവലതുപക്ഷ വാദികൾ, നവനാസികൾ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഇക്കൂട്ടരുടെ നിയന്ത്രണത്തിലേക്കാണ് യൂനിയെൻറ പോക്ക്. ’90കളുടെ തുടക്കം മുതൽ തന്നെ ബ്രിട്ടനിൽ ഇവരുടെ ചെറുശബ്ദങ്ങൾ കേട്ടുതുടങ്ങിയിട്ടുണ്ട്. പുതുനൂറ്റാണ്ടിൽ കാര്യങ്ങൾ മാറിമറിഞ്ഞു; അവർ അവഗണിക്കപ്പെടാനാകാത്ത ശക്തിയായി. 2010 ഒെക്ക ആയപ്പോഴേക്കും ശബ്ദം അവരുടേതു മാത്രമായി. ആഭ്യന്തര യുദ്ധത്തിെൻറയും പ്രകൃതി ദുരന്തത്തിെൻറയുമൊക്കെ ഫലമായി പട്ടിണിയും ദാരിദ്ര്യവുമായി യൂറോപ്പിലേക്ക് കുടിയേറിയവരാണ് ഇവരുടെ പ്രധാന ശത്രുക്കൾ. കുടിയേറ്റത്തോടെ വൻകരയുടെ സ്വസ്ഥത നഷ്ടപ്പെട്ടുവെന്നും ഭീകരവാദം പിടിമുറുക്കിയെന്നുമാണ് നവനാസികളുടെ വാദം. അതിനാൽ, ഇനിയാരും യൂറോപ്പിെൻറ ഹൃദയവായ്പുകൾ തേടി ഇങ്ങോട്ട് വരേണ്ട. എന്നല്ല, കുടിയേറ്റക്കാരോട് മൃദുസമീപനം പുലർത്തുന്ന യൂറോപ്യൻ യൂനിയനിൽനിന്ന് ഓരോ രാജ്യങ്ങളും ‘സ്വാതന്ത്ര്യം’ പ്രഖ്യാപിക്കണം.
അതിെൻറ ബ്രിട്ടീഷ് പതിപ്പാണല്ലോ ബ്രെക്സിറ്റ്. അതായത്, യൂറോപ്യൻ യൂനിയെൻറ സഹായ സഹകരണങ്ങൾ ഇല്ലാതെ തീർത്തും സ്വതന്ത്രമായ ബ്രിട്ടീഷ് രാജ്യം. അങ്ങനെയൊരു ആവശ്യം രാജ്യത്ത് ശക്തമായപ്പോൾ കൺസർവേറ്റിവ് പാർട്ടി നേതാവും പ്രധാനമന്ത്രിയുെമാക്കെ ആയ ഡേവിഡ് കാമറണിന് അത് സമ്മതിച്ചുകൊടുക്കേണ്ടി വന്നു. പ്രകടന പത്രികയിൽ വാഗ്ദാനവും നൽകി; പാർട്ടി ജയിച്ചാൽ ബ്രെക്സിറ്റ് ഹിതപരിശോധന നടത്തുമെന്ന്. പാർട്ടി ജയിച്ചു, കാമറൺ പ്രധാനമന്ത്രിയുമായി; ഹിതപരിശോധന നടത്തിയപ്പോൾ 52 ശതമാനം പേരും പറഞ്ഞു, ബ്രിട്ടൻ ഇനി യൂനിയനിൽ വേണ്ട എന്ന്. വ്യക്തിപരമായി ആ തീരുമാനേത്താട് ഇഷ്ടമില്ലാതിരുന്ന കാമറൺ അതോടെ കസേരയൊഴിഞ്ഞു. തുടർന്നങ്ങോട്ട് ആ കസേരക്ക് അത്ര രാശിയുണ്ടാകില്ലെന്ന് മുൻകൂട്ടി അറിഞ്ഞാണ് കാമറൺ ആ കടുംകൈ ചെയ്തത്. കാലങ്ങളായി യൂനിയെൻറ തണലിൽ കഴിഞ്ഞിരുന്ന രാജ്യമാണ്. പെട്ടെന്നൊരുനാൾ സലാം പറഞ്ഞ് പോവുക എന്നത് അത്ര എളുപ്പമല്ല. അങ്ങനെ ചെയ്താൽ, രാഷ്ട്രീയമായും സാമ്പത്തികമായുമൊക്കെ രാജ്യം തകരുമെന്ന് നൂറു തരം. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി പദം എന്നത് വലിയ ഭാരം തന്നെയാണ്. ആ ഭാരം താങ്ങാൻ വയ്യാതെയാണ് കാമറൺ പടിയിറങ്ങിയത്. ആ സ്ഥാനത്തേക്കാണ് തെരേസ മേയ് കടന്നുവരുന്നത്.
2016 ജൂലൈ മാസത്തിലായിരുന്നു തെരേസ മേയുടെ സത്യപ്രതിജ്ഞ. ബ്രിട്ടീഷ് പാർലെമൻറിെൻറ നൂറു വർഷത്ത ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര സെക്രട്ടറിയായിരുന്ന ആളാണ്. പക്ഷേ, പ്രശസ്തി അറ്റ്ലാൻറിക്കിെൻറ മറുകരയിലേക്ക് വ്യാപിച്ചിരുന്നില്ല അക്കാലത്ത്. മുമ്പ് കൺസർവേറ്റിവ് പാർട്ടി അകപ്പെട്ടപ്പോഴൊക്കെ ആത്മസംയമനത്തിെൻറയും നിശ്ചയദാർഢ്യത്തിെൻറയും ഭാഷകളിൽ ടോറികളുടെ മുൻനിരയിലുണ്ടായിരുന്നു തെരേസ മേയ്. അതേസമയം, നിശ്ശബ്ദമായി പാർട്ടിയുടെ തലപ്പത്തേക്കുള്ള മത്സരത്തിലും സജീവമായിരുന്നു. ഈ നയതന്ത്ര മിടുക്കാണ് അവരെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിച്ചത്. കൂടെയുള്ളത് ഒറ്റുകാരാണെന്ന് അറിയാമായിരുന്നു. എന്നിട്ടും ജനഹിതം മാനിക്കാൻ തന്നെയാണ് തീരുമാനമെന്ന് ആദ്യം തന്നെ പ്രഖ്യാപിച്ചു. പാർലമെൻറ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തി; ചെറുകക്ഷികളുടെ സഹായത്തോടെ അധികാരത്തിലെത്തി. തൊട്ടടുത്ത ദിവസം മുതൽ ബ്രെക്സിറ്റ് നടപ്പാക്കാനുള്ള പണി തുടങ്ങി. യൂനിയനുമായി ചർച്ച നടത്തി മൃദു ബ്രെക്സിറ്റ് നടപ്പാക്കാനാണ് മേയ് ശ്രമിച്ചത്.
അതായത്, സാങ്കേതികമായി യൂറോപ്പിൽനിന്ന് മാറിനിൽക്കുകയും എന്നാൽ, പഴയ ബന്ധങ്ങൾ ഏതാണ്ട് അങ്ങനെയൊക്കെ നിലനിർത്തുകയും ചെയ്യുക എന്നതായിരുന്നു തന്ത്രം. പക്ഷേ, സ്വന്തക്കാർ തന്നെ അതിനെതിരെ രംഗത്തുവന്നു. യൂനിയനിൽനിന്നുള്ള ‘സമ്പൂർണ സ്വാതന്ത്ര്യ’മാണ് അവർ ആവശ്യപ്പെട്ടത്. അതിെൻറ പേരിൽ മൂന്നു നാല് പേർ മന്ത്രിസഭയിൽനിന്ന് രാജിവെച്ചു. ഇതിനിടെ പലതവണ ബ്രെക്സിറ്റ് പാർലെമൻറിൽ ചർച്ചക്കുവന്നു. അപ്പോഴൊക്കെയും മൃദുബ്രെക്സിറ്റ് നയത്തിന് അംഗീകാരം ലഭിച്ചില്ല. യൂനിയൻ തെരേസക്ക് അനുവദിച്ച സമയം ഇക്കഴിഞ്ഞ മാർച്ച് 29 ആയിരുന്നു. പക്ഷേ, സ്വന്തക്കാരുമായി തന്നെ ഒരു തീർപ്പിലെത്താൻ അവർക്കായില്ല. പിന്നെ ലേബർ പാർട്ടിക്കാരുടെ കാര്യം പറയണ്ടല്ലോ. അതിനിടെയിൽ ഒക്ടോബർ വരെ സമയം നീട്ടിക്കിട്ടിയെങ്കിലും ഇനിയും കാത്തുനിൽക്കേണ്ടെന്നായിരുന്നു തീരുമാനം. ഡേവിഡ് കാമറൺ രാശിപ്പിഴ ദർശിച്ച ആ കസേര ഇനി തനിക്കും വേെണ്ടന്നാണ് ഉറച്ച നിലപാട്. ഇനി കൺസർവേറ്റിവ് പാർട്ടിയിൽ ആഭ്യന്തര പോരിെൻറയും അധികാരത്തർക്കത്തിെൻറയും നാളുകളാണ്. ആ എപ്പിസോഡുകൾക്ക് കാത്തിരിക്കുകയാണ് പാപ്പരാസികളും നിരീക്ഷകരും.
1956 ഒക്ടോബർ ഒന്നിന് സസക്സിലെ ഈസ്റ്റ് ബോണിൽ ഹ്യൂബർട്ട് ബ്രേസിയറിെൻറയും സൈദി മേരിയുടെയും ഏകമകളായി ജനനം. പിതാവ് മതപുരോഹിതനായിരുന്നു; അതും ചർച്ച് ഓഫ് ഇംഗ്ലണ്ടിെൻറ. ആ ശിക്ഷണത്തിലാണ് വളർന്നത്. സ്വാഭാവികമായും ചെറുപ്പത്തിലേ കൺസർവേറ്റിവ് പാർട്ടിശീലങ്ങളാണ് കണ്ടുവളർന്നത്. ഓക്സ്ഫഡിലെ സെൻറ് ഹ്യൂസ് കോളജിൽ ഭൂമിശാസ്ത്രത്തിൽ ബിരുദത്തിന് പഠിക്കുേമ്പാഴും കൺസർവേറ്റിവ് രാഷ്ട്രീയം കൂടെയുണ്ടായിരുന്നു. 1977 മുതൽ 1992 വരെ ബാങ്കിങ് മേഖലയിലായിരുന്നു. 1992 മുതൽ പാർലമെൻററി രാഷ്ട്രീയത്തിെൻറ ഭാഗമായി. ആദ്യ രണ്ട് അങ്കത്തിലും (92, 94)തോൽക്കാനായിരുന്നു വിധി. 1997 മുതൽ പാർലമെൻറിലുണ്ട്. ഇതിനിടെ 2002ൽ പാർട്ടി അധ്യക്ഷ സ്ഥാനത്തുവരെ എത്തി. 2010ൽ ആഭ്യന്തര സെക്രട്ടറി. അതിനുശേഷം, വനിത വികസന വകുപ്പിെൻറ മന്ത്രിപദം അലങ്കരിച്ചു. 1980ൽ, സഹപ്രവർത്തകനായിരുന്ന ഫിലിപ് മേയ് ജീവിതപങ്കാളിയായി. തന്നേക്കാൾ ഒരു വയസ്സ് കുറവുള്ള ഫിലിപ്പിനെ തെരേസക്ക് പരിചയപ്പെടുത്തിയത് സാക്ഷാൽ ബേനസീർ ഭുട്ടോയാണെന്നൊരു കഥയുണ്ട്. നാലു പതിറ്റാണ്ടിെൻറ ദാമ്പത്യത്തിൽ സന്തുഷ്ടയാണെങ്കിലും കുട്ടികളില്ലാത്തതിെൻറ നിരാശ മറച്ചുവെക്കാറില്ല. കടുത്ത വിശ്വാസിയാണ്. ഞായറാഴ്ച കുർബാന ഒഴിവാക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.