ലഹരി സദാചാര ബലഹീനതയല്ല
text_fields2019 ഫെബ്രുവരിയിൽ ന്യൂഡൽഹിയിലെ നാഷനൽ ഡ്രഗ് ഡിപെൻഡൻസ് ട്രീറ്റ്മെൻറ് സെൻറർ (എൻ.ഡി.ഡി.ടി.സി) കേന്ദ്രത്തിനു സമർപ്പിച്ച, ഇന്ത്യയിലെ മയക്കുമരുന്ന് ഉപയോഗത്തിെൻറ വ്യാപ്തി സംബന്ധിച്ച പഠനറിപ്പോർട്ടിൽ 10 വയസ്സിനും 75 വയസ്സിനുമിടയിൽ ഇന്ത്യയിലെ ജനങ്ങളിൽ 14.6 ശതമാനം പേർ മദ്യവും 2.8 ശതമാനം പേർ കഞ്ചാവും അതിെൻറ വകഭേദങ്ങളും 2.62 ശതമാനം പേർ ഹെറോയിൻ, കറുപ്പ്, ഫാർമസ്യൂട്ടിക്കൽ ഓപിയോയിഡ് എന്നിവയും ഉപയോഗിക്കുന്നതായി പറയുന്നു.
ഞരമ്പുവഴി മരുന്ന് കുത്തിവെക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ എട്ടര ലക്ഷമുണ്ട്. 5.2 ശതമാനം പേർ മദ്യത്തിന് അടിപ്പെട്ടിരിക്കുന്നു. രാജ്യത്ത് മദ്യാസക്തിക്കാർക്ക് ആവശ്യമായ ചികിത്സ സൗകര്യങ്ങൾ തുലോം കുറവാണ്. മദ്യാസക്തരിൽ 38ൽ ഒരാൾക്കുമാത്രമാണ് എന്തെങ്കിലും ചികിത്സ ലഭിക്കുന്നതെന്നു റിപ്പോർട്ട് പറയുന്നു. നിലവിലുള്ള രോഗികൾക്ക് ആവശ്യമായ ലഹരിമുക്ത ചികിത്സസൗകര്യങ്ങളുടെ അപര്യാപ്തത രോഗികളുടെ ചികിത്സെയയും പുനരധിവാസത്തെയും കാര്യമായി ബാധിക്കുന്നു.
കേരളത്തിെൻറ ആളോഹരി മദ്യ ഉപഭോഗം എട്ടു ലിറ്ററാണ്. ദേശീയതലത്തിൽ ഇത് 5.7 ലിറ്ററും. കണക്കുകൾപ്രകാരം 37 ശതമാനം കേരളീയർ മദ്യപിക്കുന്നുണ്ട്. കേരളീയരുടെ മദ്യത്തിനോടുള്ള അയിത്തം കുറവും സാമൂഹികാംഗീകാരം കൂടുതലുമാണ്.
ദേശീയതലത്തിൽ മദ്യോപയോഗം പുരുഷന്മാരിൽ 27.3 ശതമാനവും സ്ത്രീകളിൽ 1.6 ശതമാനവുമാണ്. 2005-06 കാലത്ത് സ്ത്രീകളിലുള്ള മദ്യപാനം 0.7 ശതമാനമായിരുന്നു. നിലവിലെ സാമൂഹിക ചുറ്റുപാടിൽ കൂടുതൽ സ്ത്രീകൾ മദ്യത്തിന് താൽപര്യം കാണിക്കുന്നത് ആശങ്കയുണർത്തുന്നു.
നമ്മുടെ നാട്ടിലെ പല പഠനങ്ങളും കാണിക്കുന്നത് 60 ശതമാനം പേരും 10-25 വയസ്സുകൾക്കിടയിലാണ് മദ്യമയക്കുമരുന്നുപയോഗം തുടങ്ങുന്നത് എന്നാണ്. 2016ലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരവും ആഗോളതലത്തിൽ 15-19 വയസ്സിനിടയിലുള്ള 26.5 ശതമാനം കൗമാരപ്രായക്കാരും മദ്യപിക്കുന്നവരാണ്. തുടക്കത്തിൽ സൂചിപ്പിച്ച എൻ.ഡി.ഡി.ടി.സി റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 4.6 ലക്ഷം കുട്ടികൾ ഇൻഹലൻറ് അടിമത്തത്തിന് ചികിത്സ വേണ്ടവരാണ്.
3.3 മില്യൺ മരണങ്ങളാണ് പ്രതിവർഷം മദ്യം മൂലമുണ്ടാകുന്നത്. ആത്മഹത്യയും ആത്മഹത്യ ശ്രമവും മദ്യപാനികളിൽ കൂടുതലാണ്. ദേശീയ ശരാശരിയേക്കാൾ ഇരട്ടിയിലധികംവരുന്ന കേരളത്തിെൻറ ആത്മഹത്യനിരക്കിന് കൂടിവരുന്ന മദ്യപാനവും പ്രധാന കാരണമാണ്. ആത്മഹത്യ വാസനകളില്ലാത്ത ചിലരിൽ മദ്യത്തിെൻറ സ്വാധീനത്തിൽ അതുണ്ടാകുന്ന അവസ്ഥയുണ്ട്. ഭൂരിഭാഗം ഗാർഹികപീഡനങ്ങളിൽ, റോഡപകടങ്ങളിൽ, ലൈംഗിക കുറ്റകൃത്യങ്ങളിൽ മദ്യം പ്രധാന വില്ലനാണ്. കൂടിയ മദ്യ ഉപയോഗം മനസ്സിനെ വേഗത്തിൽ ക്രിമിനൽവത്കരിക്കുന്നു.
കൊച്ചുകൊച്ചു കാരണങ്ങളിൽനിന്ന്
നേരേമ്പാക്കിനും തമാശക്കും കൂട്ടുകെട്ടിനും വെറുമൊരു കൗതുകത്തിനും മുഷിപ്പകറ്റാനും ലഹരിയുടെ രസമെന്തെന്നറിയാനുംവേണ്ടി മെല്ലെ തുടങ്ങുന്ന ഉപയോഗം ക്രമാനുഗതമായി അപകടകരവും വലിയ സങ്കീർണതകളുമുളവാക്കുന്ന ആസക്തിയിലേക്ക് വ്യക്തിയെ കൊണ്ടെത്തിക്കുന്നത് പലപ്പോഴും അവരറിയാതെയാണ്.
ലഹരി സ്ഥിരമായി ഉപയോഗിക്കുന്നവരോടുള്ള സാമീപ്യവും കൂട്ടുകെട്ടുംതന്നെയാണ് ആദ്യമായും സ്ഥിരമായും അതുപയോഗിക്കാൻ പ്രധാന കാരണം. കുട്ടികൾ
ക്ക് രക്ഷിതാക്കളുടെയും അധ്യാപകരുടെയും സമൂഹത്തിെൻറയും കരുതലും സ്നേഹവും വേണ്ടതുണ്ട്.
മദ്യം തുടക്കത്തിൽ ഉത്കണ്ഠക്ക് കുറച്ച് അയവുണ്ടാക്കുമെങ്കിലും മദ്യത്തിെൻറ സ്വാധീനം കഴിയുേമ്പാൾ, ഉത്കണ്ഠ പൂർവാധികം ശക്തിയോടെ തിരിച്ചുവരുന്നു. അപ്പോൾ ഉയർന്ന തലത്തിലുള്ള ഉത്കണ്ഠ കുറയ്ക്കാൻ വലിയ അളവ് മദ്യം കഴിക്കുന്നു. അത് വീണ്ടും വീണ്ടും ആവർത്തിക്കുേമ്പാൾ അവർ സ്ഥിരം മദ്യപാനികളാകുന്നു.
ഉത്കണ്ഠയുടെ കാരണം കണ്ടെത്തി അത്തരം അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടത്. അല്ലാതെ മദ്യം കൊണ്ട് പരിഹരിക്കാൻ ശ്രമിക്കുകയല്ല. വ്യക്തമായ മാനസികരോഗമുള്ള ചിലരെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെടാം. വിഷാദവും ഉന്മാദവും വിഭ്രാന്തിയും അമിതമായ ഉത്കണ്ഠയുമുള്ളവരും വ്യക്തിത്വവികാസത്തിൽ അപാകതയുള്ളവരും ഇക്കൂട്ടത്തിൽപെടുന്നു. ഇത്തരം അടിസ്ഥാന മാനസികപ്രശ്നങ്ങളാണ് ഇവരിൽ പ്രഥമമായി ചികിത്സിക്കപ്പെടേണ്ടത്.
ചികിത്സിച്ചാൽ ഭേദമാകുന്നത്
മദ്യമയക്കുപയോഗം ചികിത്സയുള്ള, ചികിത്സിച്ചാൽ ഭേദമാകുന്ന രോഗമാണ്. തലച്ചോറിലെ ഞരമ്പുകളിലെ ന്യൂറോ സർക്യൂട്ടറികളിൽ ഉണ്ടാകുന്ന ഗൗരവതരമായ ജീവശാസ്ത്രപരമായ മാറ്റങ്ങൾ കാരണമാണ് വ്യക്തിയിൽ ആസക്തി ഉടലെടുക്കുന്നത്. ലഹരിക്കുള്ള അടിമത്തം സദാചാര ബലഹീനതയല്ലെന്ന് മനസ്സിലാക്കി ശരിയായ ചികിത്സ രോഗിക്ക് നൽകണം.
ലഹരി ഉപയോഗത്തിന് സ്വമേധയാ ചികിത്സക്ക് വരുന്ന മദ്യാസക്തർ 10 ശതമാനത്തിന് താഴെയാണ്. അവരിൽ പലർക്കും വിദഗ്ധരെ ചികിത്സക്ക് സമീപിക്കാനുള്ള പ്രചോദനം തീരെ ഇല്ല. കൗൺസലിങ്ങിലൂടെയും സൈക്കോ സോഷ്യൽ ഇടപെടലുകളിലൂടെയും രോഗികളുടെ ചികിത്സിക്കാനുള്ള താൽപര്യം വർധിപ്പിക്കേണ്ടതുണ്ട്. രോഗികളുടെയും ബന്ധുക്കളുടെയും ക്രിയാത്മക ബോധവത്കരണം പ്രാധാന്യമർഹിക്കുന്നു.
കൗൺസലിങ് പ്രധാനം
ലഹരിക്കടിപ്പെട്ടവരിൽ കൗൺസലിങ് പ്രധാനമാണ്. ഇവർക്ക് കൗൺസലിങ്ങിലൂടെ പ്രത്യാശ നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. സൈക്കോ തെറപ്പി സെഷനുകളിൽ പ്രശ്നങ്ങളുടെ കുരുക്കഴിക്കുേമ്പാൾ അവരനുഭവിക്കുന്ന പ്രയാസങ്ങൾ സ്വയം ആദ്യമായി അറിയുന്നതും ശ്രദ്ധിക്കുന്നതും ഇത്തരം കൗൺസലിങ് സെഷനുകളിൽ കൂടിയായിരിക്കും. കൗൺസലിങ്ങിൽ അവരുടെ പ്രശ്നങ്ങളെപ്പറ്റി ഉൾക്കാഴ്ച ലഭിക്കുന്നു.
അങ്ങനെ നേർവഴിയിൽ ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള സാഹചര്യമൊരുങ്ങുന്നു. സൈക്കോ സോഷ്യൽ ഇടപെടലുകളുടെ കൂടെ, മദ്യം നിർത്തുേമ്പാഴുണ്ടാകുന്ന പിന്മാറ്റലക്ഷണങ്ങൾ ചികിത്സിക്കാനും ആസക്തി കുറക്കാനും ഇല്ലാതാക്കാനും പറ്റുന്ന മരുന്നുകൾകൂടി ഇന്ന് ലഭ്യമാണ്. ഓരോരുത്തർക്കും ആവശ്യമായ തരത്തിൽ രണ്ടിെൻറയും സന്തുലിതമായ രീതിയിലുള്ള ചികിത്സയാണ് ഗുണകരവും ആശ്വാസകരവും.
ഡോ. എ.എം.കുഞ്ഞിക്കോയാമു ( കോഴിക്കോട് മെഡിക്കൽകോളജ് സൈക്യാട്രി വിഭാഗം മുൻമേധാവി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.