സാമ്പത്തിക പുനർനിർമാണം വികേന്ദ്രീകരണ വികസനത്തിലൂടെ
text_fieldsഇന്ത്യൻ ജനതക്കും ഭരണകൂടത്തിനും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും നല്ല പാഠങ്ങൾ നിരവധി കോവിഡ് പഠിപ്പിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം രോഗപ്രതിരോധത്തിൽ സംസ്ഥാന മുഖ്യമന്ത്രിമാരും തദ്ദേശ സ്ഥാപന ഭരണാധികാരികളും കൈവരിച്ച നേട്ടങ്ങളാണ്. അതിൽ പ്രഥമസ്ഥാനം കേരള സംസ്ഥാന സർക്കാറിനും നേതൃത്വം നൽകിയ മുഖ്യമന്ത്രിക്കും തന്നെ. കേന്ദ്രസർക്കാർ 2005 െല ദുരന്തനിവാരണ നിയമത്തിെൻറ ചുവടുപിടിച്ച് ഈ മഹാമാരിയെ നേരിടാൻ ഒരുെമ്പടും മുമ്പുതന്നെ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ 1897 ലെ പകർച്ചവ്യാധി നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായി പ്രതിരോധത്തിനു തുടക്കമിട്ടുകഴിഞ്ഞിരുന്നു. ഇക്കൊല്ലം ഇതെല്ലാം കുറ്റമറ്റവയായിരുന്നു. കേരളത്തിനു പുറമെ, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട് തുടങ്ങിയ സംസ്ഥാന സർക്കാറുകൾ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അർഹമായ പ്രാധാന്യവും ഉത്തരവാദിത്തവും നൽകി. അതുവഴി പ്രാദേശികതലത്തിൽ കോവിഡ് വിരുദ്ധനടപടികൾ പരെക്ക പ്രയോഗത്തിലാക്കാനായി. പ്രാദേശിക തലത്തിൽ ഇൗ മാതൃകയിൽ തയാറാക്കിയ പ്രതിരോധ ചട്ടക്കൂട് ക്രമേണ സംസ്ഥാന തലത്തിലേക്കും അവിടെ നിന്ന് ദേശീയതലത്തിലേക്കും എത്തുകയായിരുന്നു എന്നതാണ് ശരി.
ഇന്ത്യയുടേത് ഒരു ഫെഡറൽ ജനാധിപത്യ ഭരണഘടനസംവിധാനമാണല്ലോ. എന്നാൽ, ഇതനുസരിച്ച് ലഭ്യമായ നേതൃപദവി വിനിയോഗിച്ച് നിരവധി സംസ്ഥാന ഭരണകൂടങ്ങൾ ജനങ്ങളുടെ താൽപര്യസംരക്ഷണാർഥം തീരുമാനമെടുക്കുേമ്പാൾ പലപ്പോഴും അതിനു കൂച്ചുവിലങ്ങു വരുന്ന അനുഭവങ്ങളുമുണ്ടായി. ഇവിടെയാണ് കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങൾക്കിടയിൽ സംഘർഷം ഉടലെടുക്കുന്നത്. അവർക്കിടയിൽ സഹകരണം സാധ്യമാക്കാനും വേണമെങ്കിൽ കഴിയും.
ഈ വിഷയത്തിൽ സെൻറർ േഫാർ േപാളിസി റിസർച്ച് ദേശീയ ഏജൻസി നടത്തിയ പഠനം മൂന്നു പരിമിതികളും പ്രതിസന്ധികളുമാണ് കണ്ടെത്തിയത്. ഒന്ന്, സ്വന്തം നിലക്ക് ജനതയുടെ ക്ഷേമ പദ്ധതികൾ തയാറാക്കേണ്ടി വരുേമ്പാൾ സംസ്ഥാനങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന ധനകാര്യഞെരുക്കമാണ്. രണ്ട്, ഭരണനിർവഹണം ബ്യൂറോക്രസിയുടെ പിടിയിൽ അമരാനിടയാകുംവിധം കേന്ദ്ര ഭരണനേതൃത്വം ബലഹീനമാകുേമ്പാൾ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ നഷ്ടെപ്പടുകയോ വെട്ടിക്കുറക്കപ്പെടുകയോ ചെയ്യുന്നു.
മൂന്ന്, അവശ്യ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും സൈപ്ലെ ചെയിനിലും വിപണന വിതരണസംവിധാനങ്ങളിലും സംഭവിക്കുന്ന തകരാറുകൾ സംസ്ഥാനങ്ങളുടെ സാമ്പത്തികമാനേജ്മെൻറ് തന്നെ തകിടംമറിയാനിട വരുത്തുന്നു. ചുരുക്കത്തിൽ, അടിയന്തര ആവശ്യങ്ങൾ നിർവഹിക്കേണ്ടിവരുേമ്പാെഴല്ലാം ഭരണക്രമത്തിൽ അധികാരവികേന്ദ്രീകരണത്തിന് ഉൗന്നൽനൽകണം. സ്റ്റേറ്റുകൾക്ക് കൂടുതൽ അധികാരം ധനകാര്യ മാനേജ്മെൻറിൽ അനുവദിക്കണം. കേന്ദ്രത്തിെൻറ റോൾ സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ സംയോജിപ്പിക്കുന്നതിൽ ഒതുങ്ങിനിൽക്കുന്നതാണ് കൂടുതൽ അഭികാമ്യം. േകാവിഡ് -19 ൽ ഇന്ത്യയിലെ സ്ഥിതി ഇതല്ല. പ്രതിരോധനടപടികൾക്കുള്ള ബാധ്യത സംസ്ഥാന ഭരണകൂടങ്ങൾക്കാണെങ്കിലും ധനകാര്യ വിഭവമാനേജ്മെൻറ് കേന്ദ്രത്തിെൻറ കൈയിലാണ്.
ദേശീയ ഭരണകൂടം പെട്ടെന്ന് പ്രായോഗികമാക്കാൻ കഴിയുന്ന ലക്ഷ്യമല്ലെങ്കിൽ ദേശീയതലത്തിൽ ഒരു കൂട്ടായ്മയെങ്കിലും പരീക്ഷിക്കാവുന്നതേല്ല? പരിചയസമ്പന്നരും നിഷ്പക്ഷരുമായ ഒരു കൂട്ടം പ്രഗത്ഭമതികളുടെ നേതൃത്വത്തിൽ ഈ കൂട്ടായ്മ സംഘടിപ്പിക്കുന്നത് നന്നാവും. ഇൗ ദേശീയ കൂട്ടായ്മയിൽ േകന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യമായ സ്ഥാനവും പങ്കാളിത്തവും ഉണ്ടായിരിക്കണം. ഇൗ സംവിധാനം ദുരന്തം തുടരുന്ന കാലയളവിൽ മാത്രം ഒതുങ്ങിനിൽക്കുന്നതാകരുത്. ദേശീയ സാമ്പത്തിക പുനരുദ്ധാരണത്തിനും ഇതായിരിക്കണം പൊതു പ്ലാറ്റ്ഫോം.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയെപ്പറ്റിയും ജനതയുടെ വികാരവിചാരങ്ങെളപ്പറ്റിയും നന്നായറിയാവുന്ന ഡോ. അമർത്യസെൻ, അഭിജിത് ബാനർജി, രഘുറാം രാജൻ തുടങ്ങിയവരും സാമൂഹിക ശാസ്ത്രജ്ഞന്മാരായ ഴാങ് ദ്രാസ്, അരുണാറോയ് തുടങ്ങിയവരും അടങ്ങുന്ന ഒരു ഉപദേശ സമിതിക്ക് രൂപം നൽകുന്നത് പ്രസക്തമായിരിക്കും. മുൻ പ്രധാനമന്ത്രിയും ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിങ്, മുൻ ആർ.ബി.ഐ ഗവർണർ സി. രംഗരാജൻ തുടങ്ങിയവരുടെ ഉപദേശങ്ങളുമാവാം.
അധികാരവികേന്ദ്രീകരണത്തെയും കോ-ഒാപറേറ്റിവ് െഫഡറലിസത്തെയും പറ്റി ഇടക്കിെട വാചാലമാകുന്ന പ്രധാനമന്ത്രി മോദിയുടെ നിർണായക തീരുമാനങ്ങളുടെയെല്ലാം ഉറവിടം സ്വന്തം ഓഫിസ് തന്നെയാണെന്നതാണ് യാഥാർഥ്യം. കാബിനറ്റ് യോഗങ്ങൾ പലപ്പോഴും ഏകപക്ഷീയമാണെന്ന തോന്നൽ ഉളവാക്കുന്നത് ഇക്കാരണത്താലാണ്. ഇത്തരമൊരു പ്രവണത ഏതാനും ചില സംസ്ഥാന ഭരണകൂടങ്ങളും പ്രകടമാക്കുന്നുണ്ട്. ഇത് തീർത്തും തെറ്റാണ്.
ദേശവ്യാപക പ്രത്യാഘാതങ്ങൾക്കിടയാക്കാവുന്ന തീരുമാനങ്ങളെടുക്കുന്നതിനു മുമ്പ് വരുംവരായ്കകൾ ആലോചിക്കേണ്ടത് അനിവാര്യമാണ്. ജീവിതസുരക്ഷിതത്വം സമ്പദ്വ്യവസ്ഥയുടെകൂടി സുരക്ഷയിലാണെന്ന തിരിച്ചറിവ് ലോക്ഡൗൺ പ്രഖ്യാപനത്തിനു മുമ്പ് കേന്ദ്ര ഭരണകൂടത്തിന് ഉണ്ടാേവണ്ടതായിരുന്നു. കുടിയേറ്റ തൊഴിലാളികൾ എന്ന ജനവിഭാഗം ഏതെങ്കിലും ഒരു സംസ്ഥാനത്തിെൻറയോ ഏതെങ്കിലും ചില സംസ്ഥാനങ്ങളുടെയോ മാത്രം ബാധ്യതയാണ് എന്ന നിലപാട് ലോക് ഡൗൺ പ്രഖ്യാപനത്തിനുശേഷം സ്വീകരിച്ചത് തീർത്തും തെറ്റാണ്.
2020 മാർച്ച് 13 ന് കേന്ദ്ര സർക്കാർ ഇറക്കിയ ഒരു ഉത്തരവിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സൗജന്യസഹായം നൽകുമെന്നറിയിച്ചിരുന്നു. എന്നാൽ, ദുരന്തത്തിെൻറ വ്യാപ്തി അനുസരിച്ച് ബാധ്യതയും ഉയരുമെന്ന ആശങ്കയുണ്ടായതോടെ ഈ ഉത്തരവ് പിൻവലിച്ചു. പകരം സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന സംസ്ഥാന ദുരന്ത റിസ്ക് മാനേജ്മെൻറ് ഫണ്ടിൽ നിന്നും (എസ്.എ.ആർ.എഫ്) സാമ്പത്തിക സഹായം സാധ്യമാക്കുമെന്ന പുതിയ ഉത്തരവ് ഇറക്കി. 2020 ഏപ്രിൽ മൂന്നിന് 11,092 കോടി രൂപ ഇതിലേക്കായി നീക്കിവെക്കപ്പെടുകയും ചെയ്തു. എന്നാൽ, ഈ തുക പങ്കിട്ടപ്പോൾ കേരളത്തിന് മതിയായ പരിഗണന ലഭിച്ചില്ല. മഹാരാഷ്ട്രക്ക് 1611 കോടി, യു.പിക്ക് 966 കോടി, ഒഡിഷക്ക് 802 കോടി, മധ്യപ്രദേശിന് 910 കോടി എന്നിങ്ങനെ നീക്കിവെച്ചപ്പോൾ കേരളത്തിന് കിട്ടിയത് 157 കോടി മാത്രം.
14 ാം ധനകാര്യ കമീഷെൻറ സുപ്രധാനമായൊരു ശിപാർശ കേന്ദ്ര നികുതി വരുമാനത്തിൽ സംസ്ഥാനവിഹിതം നിലവിലുള്ള 32 ശതമാനത്തിൽനിന്ന് 42 ശതമാനമായി ഉയർത്തണമെന്നാണ്. സംസ്ഥാനങ്ങളുടെ ധനകാര്യ ശാക്തീകരണത്തിന് ഈ ശിപാർശ നടപ്പാക്കിയിരുന്നെങ്കിൽ സഹായമാകുമായിരുന്നു. ഈ വിഷയത്തിൽ പഠനം നടത്തിയ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി (എൻ.ഐ.എ.എഫ്.പി) എന്ന ഗവേഷണ സ്ഥാപനത്തിലെ വിദഗ്ധരായ എച്ച്.കെ. അമർനാഥ്, അൽകാ സിങ് എന്നിവർ പറയുന്നത് ധനകാര്യകമീഷെൻറ കാതലായ ശിപാർശ ഇന്നും കടലാസിൽ അവശേഷിക്കുകയാണെന്നാണ്. അതേസമയം, നികുതി വിഹിത കൈമാറ്റത്തിൽ 10 ശതമാനം വർധനവിന് അനുസൃതമായി സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര ഗ്രാൻഡ് വെട്ടിച്ചുരുക്കാനുള്ള നിർദേശം നടപ്പാക്കുകയും ചെയ്തു. ഇതിലൂടെ പ്രതിസന്ധി നേരിടുക കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പായിരിക്കും.
ഡിമോണറ്റൈസേഷനും ജി.എസ്.ടി പരിഷ്കാരവും ഇന്ത്യയുടെ കാർഷിക-ഗ്രാമീണ-അനൗപചാരിക മേഖലകളെ ആകെത്തന്നെ തകർത്ത് തരിപ്പണമാക്കിയതിെൻറ ആഘാതം തീർത്തും വിട്ടുമാറാതിരിക്കെതന്നെയാണ് ഈ മഹാമാരി ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ഗുരുതരമായൊരു പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. ഇതിൽനിന്നും കരകയറാൻ ഒരേയൊരു മാർഗമേ നമ്മുടെ മുന്നിലുള്ളൂ. ജാതി, മത, പ്രാദേശിക, രാഷ്ട്രീയ പരിഗണനകൾക്ക് അതീതമായൊരു ദേശീയ ഐക്യം കെട്ടിപ്പടുക്കുക.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.